സിബറൂസി

ജൂലൈ

വീട്ടിലെ
സ്വന്തമല്ലാത്ത മുറി
വാടകക്ക് എടുത്തിട്ട്
കൊല്ലം രണ്ടായി

ഭ്രാന്ത് വരുമ്പോഴും
പ്രണയം പിടിക്കപ്പെടുമ്പോഴും
മുറിയിൽ പൂട്ടിയിട്ട്
ഭേദമാക്കുകയാണ്
പതിവ്

കാലക്രേണ
എല്ലാം ഭ്രാന്തെന്ന്
തിരിച്ചറിഞ്ഞ്
സ്വയം ചികിത്സ
തേടുക
ഉള്ളിലൊരു ഭ്രാന്താശുപത്രി
പണിയുക

വീട്ടിലൊരു മുറി
സ്വന്തമാക്കുന്നത്
കയ്യേറ്റം ചെയ്താണ്.

ഭ്രാന്തുള്ളവർക്കും
നിയമലംഘകർക്കും
സ്വന്തമായി മുറി
കിട്ടാൻ പ്രയാസമാണ്
വാതിലടഞ്ഞു പോയാൽ
സംശയിക്കപ്പെടും

സർവെയിലൻസ്
കണ്ടില്ലെന്നു നടിക്കുക
ഭ്രാന്തിനെ ചികിത്സിച്ച് മാറ്റുക

ജൂലൈ വരട്ടെ
ഈ വാടക മുറി
ഭ്രാന്താശുപത്രിയായി
പ്രഖ്യാപിക്കാൻ
സമയമായി.​▮


സിബ റൂസി

കവി. പൂക്കോട്​ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ ഡയറി സയൻസ് വിദ്യാർഥി.

Comments