കൽപ്പറ്റ നാരായണൻ / ഫോട്ടോ: നിഖിൽ കാരാളി

ക്ഷമിക്കുക
പുഴ തെളിയും.

ക്ഷമിക്കുക
മൂത്രമൊഴിക്കുന്നത് പോലും
അത്യാനന്ദകരമായി മാറുന്ന
ഒരു വാഗ്ദത്ത ഭൂമിയിൽ
നിങ്ങൾക്കെത്തിച്ചേരാനാവും.
എത്ര മുട്ടിയാലും ഒഴിക്കരുത്
ഒടുവിൽ ആനന്ദം കൊണ്ട്
പൊട്ടിക്കരഞ്ഞ് നിങ്ങളാ ഭൂമി തിരിച്ചറിയും.

ക്ഷമിക്കുക
കാഞ്ഞിരത്തിന്റെ ഇലകൾ പോലും
മധുരിക്കുന്ന നാൾ വരും
തിന്നാനുണ്ടാവരുത് യാതൊന്നും
ചരൽ മണ്ണു പോലും.

ക്ഷമ എന്ന് ഭൂമിയെ വിളിച്ചവൻ
കടന്നു വന്നത്
കഠിനമായ
വഴികളിലൂടെ


കൽപ്പറ്റ നാരായണൻ

കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments