അപകടത്തിന് തൊട്ട് മുമ്പ്
അത്രയും നേരം
മുറുകെ പിടിച്ചിരുന്നതിനെ
ചിലർ വിട്ടു കളയുന്നു
മറ്റു ചിലർ
കയ്യിൽ തടഞ്ഞതിൽ
പിടിമുറുക്കുന്നു
അപകടം അതല്ല
മുറുകെ പിടിച്ചിരുന്ന ചിലർ
വളരെ മുമ്പെ പിടിവിട്ടത്
അത്ര നേരമായിട്ടും
നിങ്ങൾ അറിഞ്ഞിട്ടില്ല
അതിലും രസം
ഇതുവരെ തൊട്ടു നിന്നിട്ടില്ലാത്ത
ചില മനുഷ്യർ
ഇപ്പോഴും നിങ്ങളെ
പൊത്തിപ്പിടിച്ച് താങ്ങുന്നത്
കാണുന്നില്ല എന്നിടത്താണ്.▮