കെ.ടി. സൂപ്പി

പുഴയുടെ
​ഭൂപടം

വെളിപാടുകൾ നിലച്ചുപോയ
പ്രവാചകനെപ്പോലെ ഞാൻ
ആകാശത്തേക്ക് നോക്കുന്നു.
വാതിലുകളൊന്നും തുറക്കപെടുന്നില്ല.
പൂക്കളും പൂമ്പാറ്റകളും
വഴിമാറി പറക്കുമ്പോലെ.
പ്രവാഹം നിലച്ച ഞാൻ
ജലത്തെ ഓർത്തെടുക്കുകയാണ്.

തീ

കത്തികൊണ്ടേ ഇരിക്കുന്നു.
ഒരു നിശ്ചലബോധമായി
ഞാൻ പിടഞ്ഞു പോകുന്നു.
ആത്മദാഹങ്ങളുടെ പക്ഷി
ദിക്കറിയാതെ പറന്നുകൊണ്ടിരിക്കുന്നു.
ജീവിതാവായനയുടെ സാന്ധ്യസ്ഥലികളിലെല്ലാം
മുള്ളുവേലികൾ പൂത്തുനിൽക്കുകയാണ്.
ഒന്നിനുപിറകെ ഒന്നായ്
എനിക്ക് നേരെ ആരെല്ലാമോ
ഹിംസയുടെ കത്തികൾ
വലിച്ചെറിയുന്നുണ്ട്.

ഞാൻ വീണ്ടും ജലത്തെത്തന്നെ
ഓർത്തെടുക്കുകയാണ്. ▮


കെ.ടി. സൂപ്പി

കവി, വിവർത്തകൻ. മഴയിൽ ബുദ്ധൻ, വീഴുന്ന ഒരിലയിൽ, റൂമിയുടെ ആകാശം, മുഹമ്മദ് (വിവർത്തനം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments