മഴവേര് പടരുമാകാശം,
കിനാക്കളിൽ
കിളിപാടുമേകാന്ത രാത്രി
അരിമുല്ല പൂക്കുന്ന മുറ്റം,
അവിടെ ഞാനില പോലെ
നടനമാടുന്നു.
രണ്ട്
ഋതു വന്നു മണ്ണിലെ
പൂവിന്റെ ഗദ്ഗദം
മൃദുലമായ്
തഴുകുന്ന പുലർവേളയിൽ,
ചിത്രശലഭമേ, നീ ചെയ്ത
നൃത്തമാണെന്നിലെ
കവിതയ്ക്കു താളം
ജനിപ്പിച്ച വിസ്മയം.
മൂന്ന്
വാക്കിന്റെ ചുണ്ടിനാലു-
മ്മ വയ്ക്കുന്നതു
നോക്കിയിരിക്കും
നിലാക്കണ്ണുകൾക്കെന്റെ
പാഴ്‌സ്വരമെല്ലാം
കുടഞ്ഞിട്ട മണ്ണിലെ
പാട്ടുകളോരോന്നു
ബാക്കിവെയ്ക്കുന്നു ഞാൻ!
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.