ഐ. ഷണ്മുഖ ദാസ്‌ / Photo: Wikimedia Commons

ആകത്തുക

നിമിടം വരെ

ഞാൻ കേട്ട
എല്ലാ പാട്ടുകളും
പേറി

ഈ നിമിഷം
പാടുന്നു ഞാനിങ്ങനെ
ഇതുവരെ
യീ ഭൂലോക
വാസികൾ
ഈ ദിവസം വരെ
ഈ നിമിടം വരെ
പാടിത്തീർത്ത
എല്ലാ പാട്ടുകളും
ഓർത്തുഞാൻ
പാടുന്നു
ഒഴുകും
ചോരയിൽ പേറി
ഞാൻ പാടുന്നു
എന്നെയോർത്തു പാടുന്നു
നിന്നെയോർത്തു പാടുന്നു
ഈ നിമിടത്തിൽ നിന്നു
ഞാൻ പാടുന്നു
ഇനി വരും എല്ലാ
പാട്ടുകളും കേറി
ഞാൻ പാടുന്നു

എന്നെ മറന്നു ഞാൻ പാടുന്നൂ
നിന്നെ മറന്നു ഞാൻ പാടുന്നു
എല്ലാം മറന്നു ഞാൻ പാടുന്നു
എല്ലാമെല്ലാ
മോർത്തും
മറന്നും
കൊണ്ടിന്നു ഞാൻ
പാടുന്നു
പാട്ടായ് തീർന്നു
ഞാൻ പാടുന്നു
പാട്ടിൽ മറന്നു ഞാൻ പാടുന്നു
പാട്ടിൽ പിറന്നു ഞാൻ പാടുന്നു
പാട്ടിൽ ഇറന്തു ഞാൻ പാടുന്നു

മൂന്നാം നാൾ,
അല്ലല്ലാ
മൂന്നാം നിമിടം
വീണ്ടും ഉയിർന്തു
ഞാനും
പാടുന്നു:

കബീറിനൊപ്പം
പാടുന്നു
മീരയ്‌ക്കൊപ്പം
പാടുന്നു
വെടി കൊള്ളുമ്പോൾ
പാടുന്നു
വെടി വെയ്ക്കുമ്പോൾ
പാടുന്നൂ

പാടുന്നു
പാടുന്നു
പാടുന്നു:

ഈശ്വര അള്ളാ തേരാ നാം
ഈശ്വര അള്ളാ തേരാ നാം
ഈശര അള്ളാ തേരാ നാം

സബ്‌കോ സൻമതി ദേ ഭഗവൻ
സബ്‌കോ സൻമതി ദേ ഭഗവൻ
സബ്‌കോ സൻമതി ദേ ഭഗവൻ

ഹേ, റാം !
ഹേ, റാം !
ഹേ, റാം !

ഐ ഷണ്മുഖ ദാസ്‌
ഇല്ല, മരിച്ചിട്ടില്ല

▮​

(David Eagleman ന്റെ Sum എന്ന പുസ്തകം ഒരു സുഹൃത്തിൽനിന്ന് സമ്മാനമായി ​​​​​​​ലഭിച്ച സന്തോഷത്തിൽ എഴുതിയ കവിത)


ഐ. ഷണ്മുഖ ദാസ്

ചലച്ചിത്ര നിരൂപകൻ, എഴുത്തുകാരൻ. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും ദൃശ്യകലാ പഠനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചു. തൃശൂർ സി. അച്യുതമേനോൻ ഗവ. കോളേജിൽനിന്ന് അധ്യാപകനായി വിരമിച്ചു. മലകളിൽ മഞ്ഞ് പെയ്യുന്നു, സഞ്ചാരിയുടെ വീട്, ഗൊദാർദ്: കോളയ്ക്കും മാർക്‌സിനും നടുവിൽ, ശരീരം നദി നക്ഷത്രം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments