ത്രീസം

സാജന്റെ ഭാര്യ

ത്രീസം സാജന്റെ ഫാന്റസി ആയിരുന്നു. അവനും ഞാനും വേറൊരു പെണ്ണും. ഞങ്ങളതിനെ പറ്റിയൊക്കെ സംസാരിക്കാറുണ്ട്. ഉദാഹരണത്തിന് ഏത് സെലിബ്രിറ്റിക്കൊപ്പമാണ് സെക്സ് ചെയ്യാൻ ആഗ്രഹം, ആരൊക്കെയാണ് പ്രയോരിറ്റി എന്തുകൊണ്ടാണത് എന്നെല്ലാം. അവന്റെ ത്രീസം ഫാന്റസിയിൽ രണ്ട് സ്ത്രീകളും അവനുമായിരുന്നു. എനിക്ക് രണ്ടും ട്രൈ ചെയ്യണം എന്നുണ്ടായിരുന്നു. ആണും പെണ്ണും. വിവാഹം കഴിഞ്ഞ് വളരെ നാളുകൾ കഴിയുമ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ദേഹത്തോട് തോന്നുന്ന മടുപ്പ് സെക്സിനോട് തോന്നുന്ന അവജ്ഞ ഒക്കെ അനുഭവിക്കുന്നവർക്ക് ഞങ്ങളെ മനസിലാകും.ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറിക്ക് ഞാനവളേയും ക്ഷണിച്ചിരുന്നു. മൂന്നാമത്തവൾ. ചിഞ്ചു. പണ്ട് ഫ്രന്റ്സിന്റെ വീട്ടിലെ പാർട്ടികളിൽ വച്ച് സാജനെ അവൾ നോക്കിനില്ക്കുന്നത് കണ്ടിട്ടുണ്ട്. ഐ നോ ദാറ്റ് ഷീ ഈസ് ഇൻ ടു ഹിം. ഞങ്ങൾ വൈനൊക്കെ കഴിച്ച് ഭക്ഷണം പാകം ചെയ്തു. പാട്ട് പാടി. ഒറ്റക്ക് കിട്ടിയപ്പോൾ സെക്സ് ലൈഫ് സംസാരിക്കുന്നതിനിടെ കാര്യം ഞാനൊന്ന് സൂചിപ്പിച്ചു. അവൾക്ക് പൂർണ്ണ സമ്മതം. സംഭവം ഇത്തിരി ക്രീപ്പി ആണ് പക്ഷെ ഓക്കെ ആണ്. മൂന്നു നിബന്ധനകൾ മാത്രമേ ഞാൻ സാജന്റെ മുന്പിൽ വച്ചുള്ളൂ. 1: അവളുടെ ചുണ്ടിലോ വായിലോ ഉമ്മ വക്കരുത് 2: ഇതൊരു വൺ ടൈം തിങ്ങ് മാത്രമാണ്. 3: സെക്സിൽ അവൾക്ക് കൂടുതൽ പ്രാധാന്യം നൽകരുത് മൂന്നും സാജൻ തെറ്റിച്ചു. ത്രീസം കഴിഞ്ഞും ഞാനറിയാതെ അവർ കണ്ടുമുട്ടിത്തുടങ്ങി. ഞാനില്ലാതെ സെക്സ് ചെയ്തു.പ്രേമത്തിലായി. അവരത് നേരിട്ട് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇത്ര പ്രശ്നമാവില്ലായിരുന്നു. പക്ഷെ ഞാൻ കാണേണ്ടി വന്നു അവരെ ഒരേ കിടക്കയിൽ. സന്ധി സംഭാഷണത്തിനായി പൂത്തുരുത്ത് ദ്വീപിലേക്ക് അയാൾ എന്നെ ക്ഷണിച്ചു. ഞാൻ പോയി. പക്ഷെ മുറിയിൽ വച്ച് അയാളെ കണ്ടതും എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.

"ഓളോടനക്ക് എന്താടാ നായെ?
ഉളുപ്പുണ്ടോടാ  അനക്ക്?
കെടന്ന് കീറാതെ യ്യൊന്ന് പറയോ?
എങ്ങനത്തെ?
പ്രേമാ?
ഏ?
കള്ള നായിന്റെ മോനെ
അന്റെ കുണ്ടി
എന്തിന്റെ കഴപ്പാടാ അനക്ക്
ഇമ്മാതിരി സാനങ്ങളൊക്കെ
കയ്യീ വെച്ചാ മതി
ഇങ്ങട് ഇന്റടുത്തേക്കിറക്കണ്ട
ചെലക്കണ്ട യ്യ്
ഇനി ചെലച്ചാ അന്റെ
മോന്ത ഞാൻ അടിച്ച്
തെക്കോട്ട് തിരിക്കും
നായി'

കയ്യിൽ കിട്ടിയ
മേശമേലിരുന്ന കുഞ്ഞു
പെട്ടിയവൾ വലിച്ചെറിഞ്ഞു
കാറ്റിൽ ഉണങ്ങിയ പുളിയിലകൾ
പാറിയ പോലെ
ജീവവചസുകളുടെ
ചെറുകടലാസുകൾ
പതിയെ പൊങ്ങി താന്ന്
വീടിനുള്ളിലെ ഹാളിൽ
മൂന്നു വട്ടം കറങ്ങിത്തിരിഞ്ഞ്‌
വീണ്ടും അയാൾക്കരികിൽ വന്നു

അയാളെ കോളറിൽ
പിടിച്ച് വലിച്ച് അടുപ്പിച്ച്
സൂര്യരശ്മിയേക്കാൾ കനം കുറഞ്ഞ
ശബ്ദത്തിലവൾ കേണു

"ഓളെന്നേക്കാളും ചെറുപ്പായോണ്ടാവും
അനക്ക് ഇടിയാത്ത മൊല വേണ്ട്യേരും
ചാടാത്ത വയറ് വേണ്ട്യെരും

ഇയ്യേതാ മൊതല്ന്ന് ഇൻക്കറിയാ
യ്യ് പോണെങ്കി പൊക്കോ
അതൊന്നും ഇൻക്കൊരു പ്രശ്നല്ല
പക്ഷേ ഇയ്യിത് പറയ്
എന്റെ ലാപ് ടോപ്പ് ഓൾക്ക്
എന്തിനാ തൊറന്ന് കൊട്ത്തത്?
ഇല്ലേ?
പിന്നെ ഓൾടെ മെയിൽ ഐഡി
എന്റേല് എങ്ങിനേ വന്നൂന്നാ ?  
എന്റെയീ കബോഡ്
ആരാണ് ഒതുക്കി വച്ചത്   

ഇനിക്ക് മനസിലാവിലാ
വൂലാന്ന് വിചാരിച്ചോ ങ്ങള്?

കെടക്കേന്റെ ചുറ്റും
നഖം കടിച്ചു തുപ്പിയത്
ഇനക്കൊന്നും മനസ്സിലാവൂലാന്ന്
കര്ത്യോ ങ്ങള്?

ഓൾക്ക് തണുത്തപ്പോ
കൊടുത്ത ന്റെ വെള്ള സ്വെറ്ററ്
ക്രീമിന്റെ പാത്രത്തിലുള്ള
വിരലു തോണ്ടല്
ഓൾടെ വെയർപ്പ്
പറ്റിയ കെടക്കവിരി

മുടിക്കുണ്ടയിൽ ചായം തേച്ച മുടി
തോർത്തുമുണ്ടിലെ നനവ്
നെറ്റ്ഫ്ളിക്സിലെ പുത്യേ എക്കൌണ്ട്
രണ്ടാം തട്ടിലെ ഏഴാം  പുസ്തകത്തിന്റെ
മടക്കി വച്ച നാൽപ്പത്തി ആറാം പേജ്
ഫ്രിഡ്ജിന്റുള്ളിലെ പുത്യേ ജ്യൂസ് പെട്ടി
ബ്രൌസറിലെ പോൺ സൈറ്റ് ലിങ്ക്
ഓവന്റെ മാറ്റിയ സെറ്റിംഗ്സ്
സ്പീക്കറിന്റെ വോള്യം
തുണി തോരടണ സ്റ്റാൻഡ്
യൂട്യൂബിലെയൊരു പാട്ട്
ചായക്ലാസിലെ നാരങ്ങാക്കുരു

ഇത് ന്റെ സ്ഥലാണ്
വ്ടെ ഓളെ കേറ്റണ പരിപാടി നടക്കൂല
യ്യ് വേണേല് പൊയ്ക്കൊ
ഇൻക്ക് അതൊന്നും വല്ല്യ കാര്യേല്ല
ഓള്ടെ തൊള്ളപൊളി
അൻക്കിഷ്ടായിക്കാണും
ഓൾടൊര് ച്യൂയിൻഗം ചവക്കൽ  
ആ ശവം തുമ്മുമ്പോ തൊള്ള പൊത്തോ?
ബാക്കിള്ളോര്ടെ മൊബൈൽന്ന് കണ്ണെട്ക്കോ?
ഒരു കാര്യം മര്യാദയ്ക്ക് പറയോ?
കാറ്ന്ന് ലയ്സ് പാക്കറ്റ് ചുരുട്ടി ഇട്ണോളല്ലേ   
വിസ്പറു വേസ്റ്റിലിടണോളല്ലേ?
ചോറു തിന്നുമ്പോ
സൗണ്ടിൽ ചവക്കണോളല്ലേ?
തല ചൊറിയണോളല്ലേ?
സിനിമ കാണുമ്പം
വായപൊളിക്കുന്നോളല്ലേ?

ങ്ങളൊരുമിച്ച് എങ്ങോട്ടാച്ചാ പോയ്ക്കോ
ങ്ങളൊരുമിച്ച് എങ്ങോട്ടാച്ചാ പോയ്ക്കോ
അല്ലാ നിങ്ങളൊരുമിച്ച്
എങ്ങോട്ടൊക്കെ പോയീണ്ട്?

കാറ്റില് വീണ ഓൾടെ മുടി
യ്യ് നേരെയിട്ട് കൊടുത്തീണ്ടാവും
വെണ്ടയ്ക്കാ ഉപ്പേരിയുടെ
അടി കരിഞ്ഞ ചീനച്ചട്ടീല്
ചോറിട്ട് വാരിക്കൊടുത്തീണ്ടാവും
കഴ്ത്ത്ന്റെ ബാക്കില്
ഉമ്മെച്ച് ഹിക്കി ണ്ടാക്കീട്ടുണ്ടാവും
ബൈക്കില് ഡിസ്ക്ക് ബ്രേക്ക് ചെയ്തപ്പോൾ
ഓള് കെട്ടിപ്പിടിച്ചീണ്ടാവും
തിയ്യേറ്ററിലിരുന്ന് ഉമ്മ വച്ചീണ്ടാവും
ഓള് കോട്ടുവായിട്ടപ്പം
യ്യ് വായില് വെരലിട്ടീണ്ടാവും
ബാൽക്കണീല് നക്ഷത്രം
നോക്കി കെടന്നീണ്ടാവും
പനിപിടിച്ചപ്പം
പൊട്യേരിക്കഞ്ഞി
വെച്ച്‌ കൊടുത്തീണ്ടാവും
പുലരും വരെ തൊട്ടുരുമ്മി
കെടന്ന്ണ്ടാവും

പക്ഷേ

കിട്ടീണ്ടാവില്ല
കാൽമുട്ടിലെ വേദനയിലൊരു തൊടൽ
ദാഹത്തിനൊരുകവിൾവെള്ളം
ഉറക്കത്തിലെ ഞെട്ടലിലൊരു
മുറുക്കിപ്പിടുത്തം
ബാത്ത് റൂമിലെ വിളിയിലൊരു
തോർത്തുമുണ്ട്
ക്ഷീണത്തിനൊരു കൊച്ചുറക്കം
ഷോപ്പിംഗിൽ മറന്ന ഒരു പാക്കറ്റുപ്പ്
ഉറക്കംവരും വരെയൊരു കഥ
മയക്കത്തിനിടെ കണ്ണു തുറന്നൊരു ചിരി

"ഇയ്യ് ഓളെ
അമ്മിണീന്ന്
കൊഞ്ചിച്ചു'

കൈകളെ
പയർ വള്ളികളെന്ന്
ഓമനിച്ചു

ചോറുരുളയുരുട്ടി
മോൾക്കെന്ന പോലെ
വാരിക്കൊടുത്തു

സാരിയുടെ ഫ്ലീറ്റ് വലിച്ചു
നേരെയാക്കിക്കൊടുത്തു
മഴയത്തൊരുമിച്ചോടി
കടകളുടെ തുഞ്ചിൽ പറ്റി

ഇടിവെട്ടിയപ്പോൾ
കെട്ടിപ്പിടിക്കാൻ
ദേഹം നൽകി

നനഞ്ഞ തല
തോർത്തിക്കൊടുത്തു
മുലകളെ താലോലിച്ചു
കഴുത്തിനെ ചുറ്റി
ചായാൻ ചുമലു നൽകി

"ഇല്ലേ?
പറ
പറ
പറ'

ഠിം
ചോദിച്ചു തീർന്നതും
തലയിലൊരടി കിട്ടി
ഇരുമ്പു ദണ്ഡ് കൊണ്ടുള്ള
ആദ്യത്തെ അടിയില്‍ തന്നെ
ഉപ്പുരസമുള്ള മുന്തിരിച്ചാറിനത്രയും
സ്വാദുള്ളതും കട്ടി കുറഞ്ഞതുമായ
രക്തം എന്റെ ചുണ്ടുകളെ നനച്ചു

അവസാനമായി
നഖങ്ങള്‍ കൊണ്ടും
പല്ലുകള്‍ കൊണ്ടും
അവൻ്റെ മാംസത്തിലും
ജീവിക്കുവാനുള്ള ആഗ്രഹത്തിലും
അള്ളിപിടിക്കും പോലെ
അയാളെ നോക്കി

വാരിയെല്ലുകള്‍
ചുള്ളികമ്പുകള്‍ പോലെ
ചറ പറാ
ശബ്ദമുണ്ടാക്കി
അഗാധമായ ആശ്വാസത്തിലേക്ക്
ഒടിഞ്ഞമരുന്നത്
കേള്‍ക്കാം

എന്റെ
മുഖത്ത് തെളിഞ്ഞ
തീവ്രവേദനയുടെ
അനുഭവം
എന്തായിരിക്കുമെന്ന ഭയം
അയാളിലപ്പോൾ

ഞാൻ മരിക്കാൻ പോകുകയാണെന്ന് എനിക്ക് മനസിലായി. തിരിഞ്ഞു നോക്കുവാനൊരു നിമിഷം കിട്ടി. അവസാനമായി ഒരിക്കൽ കൂടി അയാളുടെ കണ്ണിലേക്ക് ദയനീയമായി നോക്കി. കയ്യിൽ പറ്റിയ രക്തക്കറ തുടക്കുന്ന തിരക്കിലായിരുന്നു. അതുവരെയുള്ള ജീവിതം എനിക്ക് മുൻപിൽ ചിത്രങ്ങളായോടി. കാലങ്ങളായി മുത്തേ സൊത്തേ എന്ന് വിളിച്ചു കൊണ്ടിരുന്ന മനുഷ്യൻ. നീയില്ലാതെ ഞാനില്ലെന്ന്, നീ മരിച്ചാൽ ഞാനും കൂടെ വരുമെന്ന്. ഇരുവർക്കുമായി ശരീരം ബഡ് ചെയ്ത് ഒരു ചെടിയാകാമെന്ന് പറഞ്ഞയാൾ. അന്ന് വലിച്ചു കൊണ്ടു പോയി പൂത്തുരുത്തിലെ ചതുപ്പിൽ തന്നെ അയാൾ അടക്കി.


മേഘങ്ങൾ ശീഘ്രം പായും രാത്രി
തിരമാലകൾ വന്നുപോയ്ക്കൊ
ണ്ടിരിക്കുന്ന തീരത്തെ പത

പ്രകാശമണച്ചപ്പോൾ
മുറിയിലൊരിടത്ത്
ജനൽ വഴി വന്നു പോയ
വെള്ള പ്രാവിന്റെ
ചിറകടി പോലെ
നിലാവുകഷ്ണം
അലക്കുവാനെടുക്കുന്നതിനിടെ
കൗമാരക്കാരനായ
മകന്റെ അടിവസ്ത്രത്തിൽ
അമ്മമാർ കണ്ട പാട്

പോകും നേരം എന്റെ കുഴിമാടത്തിൽ ഒരു ചെടിയോ കുരിശോ ഒന്നും നാട്ടിയില്ല. ഇനി വരുമ്പോളയാൾക്കെന്നെ തിരിച്ചറിയേണ്ടതില്ലെന്ന് കരുതിക്കാണും. അന്നു തൊട്ട് തുരുത്തിൽ ഗതികെട്ട് ഞാനലഞ്ഞു. കുഴിമാടത്തിനരികിൽ വളർന്ന പുല്ലുകൾ ഞാൻ കരിച്ചു. വഴി തെറ്റിയരികിൽ വന്ന മൃഗങ്ങളെ വേദനിപ്പിച്ചു വിട്ടു. ഏകാകിയായി. മരങ്ങളോടും പക്ഷികളോടും മാത്രം മിണ്ടി. സന്ദർശകരെ ആട്ടിയോടിച്ചു. മനുഷ്യരെ വഴി തെറ്റിച്ചു. ചതുപ്പുകൾ എനിക്കെന്റെ മാംസമായി. മരങ്ങളെനിക്ക് വിരലുകളായി. അനാഥപ്രേതമായി. സ്വന്തം വീടുകളിൽ തന്നെ ജീവിക്കുന്ന പ്രേതങ്ങളെ അസൂയയോടെ ഓർത്തു.


പൂത്തുരുത്തിൽ ഞാനലഞ്ഞു.
അദൃശ്യയായ്
പ്രേതമായ്
ഏകയായ്


സാജനെ കൊന്നത് കാമുകിയാണെന്ന് സംശയമുണ്ടെങ്കില്‍ [click here]


കേസന്വേഷിച്ച പൊലീസുകാരനിലേക്ക് തിരിച്ചു പോകാന്‍ [click here]

ശബ്ദം: മാജി മായ

Comments