പുഞ്ചവേല് ചോപ്പ് പോച്ചിയ കാളമായി
നാള് മുട്ടന മേലെ കീളൻ പക്കി പൊതുക്കാം കൂടി കെനവ് എമ്പാടും കീളൻ കണ്ട്
കാടയ കാടൊക്ക മറികള കൂട്ട്‌ള് തീനി തെണ്ടണും അന്തി നേരം കലപില കൂട്ടം കൂടി
എര്‌തെ തൂരേക്ക് പെയ്യി തണ്ണീയും,
തീനും തിണണും
നെല്ല്ണ കൊത്‌റ് കൊത്തി കൊറിച്ച്
മര ചെല്ലമ പാട്ട് പാടണും
കീളണ മുട്ട ഒമ്മിണി തോതം കയിഞ്ഞപ്പ
മറി വിരിഞ്ഞ് കീ കീ കരഞ്ഞ്.
തീനിക്ക് വായിതൊറന്ന് കരച്ചയി
വായിലിന് തീനി കക്കി കൊടുത്ത്
ഓരോ തോതം കയ്യും തോറും
ഓമവും ഒരോ ഏറകയും വന്ന്
അന്ന് കെത്‌റ് കൊത്താവ പുഞ്ച വേലേക്ക് പെയ്യി
നല്ല കത്‌റ് കണ്ടം നോക്കി തോട് തെണ്ട്‌ളെ മരത്ത്മ ഏളച്ച് ആമരത്തള് മെനിച്ചൻ വെച്ച വെളഞ്ചി
കോളിളെ വെളഞ്ചി എറകലൊട്ടി പൊടച്ച് പൊടച്ച് കരഞ്ഞ് പാറുവ ചായ്ക്കണ്ട് താളേക്ക് വീണ് തന്ന മറികള ഊവനത്തിള് പിന്നെയും
പൊടച്ച് പൊടച്ച് കരഞ്ഞ്
വെളഞ്ചി വെച്ച മെനിച്ചെ പാഞ്ഞ് വന്ന്
കീളണ പിടിയിട്ട്
കണ്ണ് തുള്ളി വിള്ത്തി കീളൻ
കരഞ്ഞ് കരഞ്ഞ് പറഞ്ഞ്
എന്ന കൊല്ലലി.
എന്ന കാത്ത് മരപൊര്‌ള് നാള് മറിക ഉണ്ട്
അവെക്ക് തീനി കൊടുത്ത് വെരുമ്പ
എന്ന കൊണ്ടയ്‌ക്കെൻ
ആക്ര മൂത്ത മെനിച്ചെൻ
കരച്ചന കേക്കാണ്ട് കീളണ നെഞ്ഞില്
കറുത്ത് തടിച്ച വെരള് നെക്കി പിടിച്ച് പ്രാണനൊമ്പെല് കീളൻ പൊടച്ച് കരഞ്ഞ്
പറക്ക മാറ്റത്ത മറികള മൊഖം
അമ്മ കീളണ മനസിള് തീയായി
ചീമം നിന്ന കീളണ കൊങ്കിടിലിട്ട്
വെളഞ്ചിക്കാറെൻ നടന്ന്
പെയ്യ തണ്ണീക്കും തീന്ക്കും മറിക
കരച്ചന മേലെ കരച്ചായി
അപ്പൻ കീളേ അമ്മ കീള ണ കാത്ത് കാത്ത് തളന്ന്
തീനും തണ്ണീയും അമ്മ…
പക്കിയും ഇല്ലാണ്ട് ഒർന്ന് ഒർന്ന്
ഒച്ച മാഞ്ഞ് വായും തൊറന്ന്
ഒരോ മറികളെയും ചീമം കടന്ന്
ഇത് കണ്ട് അപ്പൻ കീളൻ.....
നെഞ്ഞി പൊട്ടി---
മരത്തിള്ണ് താളേക്ക്
വീണ് തീർന്ന്...
മലയാള പരിഭാഷ:
വിളഞ്ഞിപ്പക്ഷി
പുഞ്ചവയൽ ചോപ്പ് പുതച്ച കാലമായി
നാല് മുട്ടകളിട്ട് പച്ച കിളി അതിൽ അടയിരുന്നു.
ഒരു പാട് സ്വപ്നങ്ങൾ കിളികൾ കണ്ടു
കാടായ കാടൊക്കെ
മക്കളുമായി പറന്ന് നടന്ന്
വെള്ളവും തീറ്റയും തേടണം.
അന്തി നേരത്ത് മരചില്ലയിൽ ഇരുന്ന്
കലപില വർത്താനം പറയണം.
രാവിലെ ഏറെ ദൂരെ പോയി
വെള്ളവും തീറ്റയും തേടണം.
നെൽകതിർ കൊത്തി കൊറിച്ച് മരച്ചില്ലയിൽ
പാട്ട് പാടണം.
ദിവസങ്ങൾ പോയപ്പോൾ
മുട്ടകൾ വിരിഞ്ഞു.
കീ...കീ…
കുഞ്ഞുങ്ങൾ തീറ്റയ്ക്ക് വായ് കീറിക്കരഞ്ഞു.
അമ്മക്കിളി ഭക്ഷണം കുഞ്ഞുവായിൽ കക്കി.
ദിവസങ്ങൾ കഴിയെ
രോമവും ചിറകിലെ തൂവലും പൊടിച്ചു തുടങ്ങി
കതിര് കൊത്താൻ
വിളഞ്ഞ പുഞ്ച നെൽപാടത്തേക്ക്
അമ്മക്കിളി പോയി.
നല്ല കതിരു വയൽ നോക്കി
തോടരികിലെ ഒരു മരത്തിൽ ഇരുന്നു.
മനുഷ്യർ പക്ഷിയെ പിടിക്കാൻ
പശക്കോല് വെച്ചതറിയാതെ
പശക്കോൽ ചിറകിലൊട്ടി പറക്കാൻ കഴിയാതെ പിടഞ്ഞ് പിടഞ്ഞ്…
പശക്കോല് വെച്ച മനുഷ്യൻ
ഓടിയെത്തി കിളിയെ പിടിച്ചു...
കണ്ണീർ വീഴ്ത്തി കരഞ്ഞു,
''എന്നെ കൊല്ലല്ലേ....
എന്റെ വരവും കാത്ത് കൂട്ടിൽ നാല് കുഞ്ഞുങ്ങൾ''
അവർക്ക് കതിർ കൊടുത്ത് വരാം !
എന്നിടെന്നെ കൊണ്ടുപോയ്ക്കോളൂ….’’
ആർത്തി മൂത്ത തടിച്ച കുറുത്ത വിരൽ
ഒന്നും കേൾക്കാതെ കിളിയുടെ നെഞ്ചിലമർത്തി പരന്ന വേദനയിൽ പിടയുമ്പോഴും
അമ്മക്കിളിയുടെ മനസ്സിൽ
കുഞ്ഞുങ്ങളുടെ ഗതി ഓർത്ത് തീപെയ്ത്ത്...
വെള്ളമില്ല തീറ്റയില്ല അമ്മയുമില്ല
തളർന്ന് നാലു കുഞ്ഞുങ്ങളുടെ
വായ തുറന്ന് ജീവൻ പൊടിഞ്ഞു പോകുന്നു...
ഇത് കണ്ട് അച്ഛൻ കിളി
നെഞ്ചു പൊട്ടി
മരത്തിൽ നിന്നു താഴെ വീണ്
തീരുന്നു.
