വിനോദ് ശങ്കരൻ

ഞാൻ മരങ്ങളിൽ കാറ്റാവുന്നു

രണ്ട്​

ടുത്തപ്പോൾ
മുകൾനിലയുടെ തുറസ്സിലേക്കു ചെന്നു,
കാറ്റ് മരങ്ങളെ വായിക്കുന്നത്
എനിക്കു കേൾക്കാം
ഇലകൾക്ക് ചിറകു മുളയ്ക്കുന്നു!
കാറ്റിന്റേത് ഏതപൂർവ്വരാഗം?
ഇലകൾ കൂടുമറന്ന
പക്ഷികളെപ്പോലെ...
അവ പറന്നിറങ്ങും
താളവിസ്മയം!
മരങ്ങളിൽ കാറ്റിനു
മതിവരുന്നേയില്ല!
ഞാൻ മരങ്ങളിൽ കാറ്റാവുന്നു.

നുഷ്യരെ മടുത്തിട്ടായിരിക്കണം
മരങ്ങൾ മുകളിലേക്കു വളരാൻ
പഠിച്ചത്,
അവയുടെ തലപ്പുകൾ
മുകളിലേക്കു തുറന്നുവച്ച ഹൃദയം.

മൂന്ന്​

രങ്ങൾ പക്ഷികളെ
ഉപേക്ഷിച്ചില്ല
തേനും കനികളും തണലും
നൽകി,
ദൈവത്തിന്റെ തേൻ നുകരുന്ന
പക്ഷികൾ,
ദൈവത്തിന്റെ കനിയുണ്ണുന്ന
പക്ഷികൾ,
ദൈവത്തിന്റെ തണലിലുറങ്ങുന്ന
പക്ഷികൾ,
ഉറക്കത്തിൽ ചിറക് തുന്നുന്നൂ
ദൈവം,
ഓരോ മരവും ഒരു
ദൈവമായിരിക്കുന്നതുപോലെ
ഓരോ പക്ഷിയും ഒരാകാശം
അത്യുന്നതങ്ങളിലവർ
ദൈവത്തിനു സ്തുതി പാടുന്നു
ഭൂമിയിലെ ദൈവങ്ങളെത്തേടി
കാറ്റും
മഴയും
വെയിലുമെത്തുന്നു.

നാല്​

രങ്ങൾ വിവാഹം കഴിക്കാറില്ല
പ്രണയം... പ്രണയം
എന്ന് ഉടലാകെ പച്ച-
കുത്തിയിരിക്കുന്നു.

അഞ്ച്​

രങ്ങൾ മുകളിലേക്കു
നോക്കുന്നു
മുകളിലേക്കു നടക്കുന്നു
മുകളിലേക്ക് ഓടുന്നു
മുകളിലേക്ക് മാത്രം വീഴുന്നു
മുകളിലേക്ക് പൊട്ടിച്ചിരിച്ച്
മുകളിലേക്ക് ശാന്തമായുറങ്ങുന്നു
മരങ്ങൾ മുകളിലേക്ക്
അനശ്വരമാവുന്നു.

ആറ്​

രങ്ങളിൽ കാറ്റ് സ്വയം മറക്കുന്നു
ഉടുപ്പുകളെല്ലാമൂരിയെറിഞ്ഞ്
ആയിരം ചുണ്ടുകളാൽ
ആവേശിക്കുന്നു.
മരം, വിശേഷപ്പെട്ട രണ്ടിലകളുടെ
ഒരു വാതിൽ തുറന്നു
കൊടുക്കുന്നു!
വിശേഷപ്പെട്ട രണ്ടിലകളുടെ
ആയിരം വാതിലുകൾ!
മരങ്ങളിൽ കാറ്റ് സ്വയം
നഷ്ടപ്പെടുന്നു.

ഏഴ്​

മുകളിൽനിന്നു നോക്കുമ്പോൾ
മരങ്ങൾക്കു താഴെ മനുഷ്യർ
ഉറുമ്പുകളെപ്പോലെ
എന്നാൽ ഉറുമ്പുകളുമല്ല.
കുറേക്കൂടി മുകളിൽനിന്നു
നോക്കുമ്പോൾ ഉറുമ്പുകളെ
കാണുന്നു.

എട്ട്​

ഭൂമിയുടെ വേര് തേടിപ്പോകുന്നു
മരങ്ങൾ.
"കണ്ടോ കണ്ടോ?'
ആകാശം വിളിച്ചു ചോദിക്കുന്നു
"നോക്കട്ടെ നോക്കട്ടെ'-
യെന്നാഴത്തിലാഴത്തിലേക്കു
പാമ്പിൻ തിരച്ചിൽ പോലെ...

ഒമ്പത്​

യാൾ
മരം മുറിച്ചു കൊണ്ടിരിക്കുന്നു
അതിന്റെതന്നെ തണലിൽ
നിന്നുകൊണ്ട്.

പത്ത്​

ഭൂമിയും ആകാശവും
പങ്കിട്ടെടുക്കുന്നു,
പാടുന്ന പക്ഷികളും.
ഉച്ചത്തിൽ ഹൈക്കു വായിക്കുന്ന
അണ്ണാറക്കണ്ണനും
പങ്കിട്ടെടുക്കുന്നു,
മഴയും വെയിലും മഞ്ഞും
പങ്കിട്ടെടുക്കുന്നു,
ഞാൻ, മരങ്ങളിൽ കാറ്റാവുന്നു,
മരങ്ങളിൽ കാറ്റിനു
മതിവരുന്നേയില്ല.


വിനോദ്​ ശങ്കരൻ

കവി, സാംസ്​കാരിക പ്രവർത്തകൻ. മഹാത്മ എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments