എ. ആർ. സിന്ധു

ഇന്ത്യൻ ജനാധിപത്യത്തിലേക്കിതാ,
ജനകീയ ബദലുകളുടെ സമരമുന്നണി

1.76 ശതമാനം മാത്രം വോട്ട് ലഭിച്ച, പാർലമെന്റിൽ നാലു എം.പിമാർ മാത്രമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം എന്തുകൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിക്ക് നിർണായകമാകുന്നു? - എ.ആർ. സിന്ധു എഴുതുന്നു.

സി.പി.ഐ- എം 24-ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ അടവുനയവും സംഘടനാ തീരുമാനങ്ങളും ആ പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും ഭാവി പദ്ധതികളെയും വളർച്ചയെയും മാത്രമല്ല സ്വാധീനിക്കുക, പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ കൂടി ഭാവി നിർണയിക്കുന്നതായിരിക്കും.

1.76 ശതമാനം മാത്രം വോട്ട് ലഭിച്ച, പാർലമെന്റിൽ നാലു എം.പിമാർ മാത്രമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം എന്തുകൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിക്ക് നിർണായകമാകുന്നു? പ്രത്യേകിച്ച്, ഇന്ത്യയിലെ രാഷ്ട്രീയ ആഖ്യാനങ്ങൾ ബി.ജെ.പി നേതൃത്വത്തിലുള്ള കോർപ്പറേറ്റ് വർഗ്ഗീയ സഖ്യം ഒരു വശത്തും കോൺഗ്രസിന്റെ നേതൃത്വത്തിൽ ലിബറൽ ജനാധിപത്യ ശക്തികൾ മറുവശത്തും എന്ന ദ്വന്ദ്വം മാത്രമാകുകയും ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യത്തെ തന്നെ നിഷേധിക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലത്തിൽ. കേരളത്തിലാകട്ടെ മുഖ്യധാരാ മാധ്യമങ്ങളുടെ (ഓൺലൈൻ അടക്കം) സാമൂഹ്യ വിശകലനങ്ങൾ വ്യക്തികളിലും പ്രസ്താവനകളിലും ജാതി അടിസ്ഥാനത്തിലുള്ള വോട്ട് വിശകലനങ്ങളിലും ഗോസിപ്പുകളിലും മാത്രമായി ഒതുങ്ങുന്നു.

ചൂഷിതരുടെ യോജിച്ച പോരാട്ടത്തിന്റെ ദിശ കൃത്യമായി നിർദേശിക്കുന്നതിൽ ഊന്നുന്നതായിരുന്നു സി.പി.​ഐ- എം 24-ാം പാർട്ടി കോൺഗ്രസ്.
ചൂഷിതരുടെ യോജിച്ച പോരാട്ടത്തിന്റെ ദിശ കൃത്യമായി നിർദേശിക്കുന്നതിൽ ഊന്നുന്നതായിരുന്നു സി.പി.​ഐ- എം 24-ാം പാർട്ടി കോൺഗ്രസ്.

സി.പി.ഐ- എം പാർട്ടി കോൺഗ്രസിന്റെയും അതിനു രണ്ടു നാളുകൾക്കുശേഷം നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെയും പ്രമേയവും തീരുമാനങ്ങളും അവ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയും (പ്രത്യേകിച്ച് കേരളത്തിൽ) പരിശോധിച്ചാൽ വലതുപക്ഷ – ലിബറൽ ആഖ്യാനങ്ങളിൽ ഒരു വ്യത്യാസവും നമുക്ക് കാണാൻ സാധിക്കില്ല. കേരളത്തിലെ ലിബറൽ ആഖ്യാനങ്ങളിൽ വലതുപക്ഷവൽക്കരിക്കപ്പെട്ട സി.പി.ഐ- എമ്മിനെയും ഇടതുപക്ഷവൽക്കരിക്കപ്പെട്ട കോൺ​ഗ്രസിനെയുമാണ് കാണാൻ കഴിയുക.

ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയടക്കമുള്ള അവശ്യസേവനങ്ങളുടെ അഭാവം തുടങ്ങി ഇന്ത്യൻ ജനസാമാന്യത്തിന്റെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളെ സാർവദേശീയ പശ്ചാത്തലത്തിൽ ഭരണവർഗ്ഗനയങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി വിശകലനം ചെയ്യുക, ഇവയും ശാസ്ത്ര സാങ്കേതികവിദ്യാ രംഗങ്ങളിലെ പുരോഗതിയും സാമൂഹ്യ ബന്ധങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തുക, അതിഭീകരമായി വർദ്ധിക്കുന്ന അസമത്വം, വിവേചനങ്ങൾ, പാർശ്വവത്കൃതർക്കെതിരെ വർദ്ധിക്കുന്ന അതിക്രമങ്ങൾ എന്നിവയ്ക്കെതിരായി അടിസ്ഥാന വർഗ്ഗങ്ങളുടെ നേതൃത്വത്തിൽ ചൂഷിതരുടെ യോജിച്ച പോരാട്ടത്തിന്റെ ദിശ കൃത്യമായി നിർദേശിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഊന്നുന്നതായിരുന്നു സി.പി.​ഐ- എം 24-ാം പാർട്ടി കോൺഗ്രസ്.

രാഷ്ട്രീയമായി അപ്രസക്തമായി എന്ന് ബൂർഷ്വാ മധ്യമങ്ങളാൽ എഴുതിത്തള്ളപ്പെട്ട ഇടതുപക്ഷം ബഹുജന സമരങ്ങളാൽ ഇന്ത്യൻ ഭരണവർഗ്ഗ നയങ്ങളെ തിരുത്തുകയും കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളുടെ അജണ്ട നിർണയിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ നാം കണ്ടത്.

നവ ലിബറൽ മുതലാളിത്തത്തിന്റെ വ്യവസ്ഥാ പ്രതിസന്ധിയാൽ ആക്കം കൂട്ടപ്പെടുന്ന വലതുപക്ഷവത്കരണം എങ്ങനെ അധികാരം കേന്ദ്രീകരിക്കുകയും ചൂഷണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ഇന്ത്യയിലെ കോർപ്പറേറ്റ്- വർഗ്ഗീയ ഭരണം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ വ്യവസായ മേഖലയിൽ തൊഴിലാളികളുടെ വേതനത്തിന്റെ പങ്ക് മൊത്തം മൂല്യവർദ്ധനവിന്റെ 18.9%-ൽ നിന്ന് 15.9%- മായി കുറഞ്ഞപ്പോൾ ലാഭത്തിന്റെ തോത് 38.9%-ൽ നിന്ന് 51.9%- മായി കൂടുകയാണ് ചെയ്തത്. തൊഴിൽസമയം 12 മണിക്കൂറിലധികമായി വർധിപ്പിക്കുന്ന, തൊഴിലാളി സമരങ്ങളെ ദേശദ്രോഹമായി മുദ്ര കുത്തുന്ന മാറ്റങ്ങളാണ് തൊഴിൽ നിയമങ്ങളിൽ ഭരണവർഗ്ഗം വരുത്തുന്നത്. കഴിഞ്ഞ കാലയളവിൽ കോർപ്പറേറ്റ് വിരുദ്ധപോരാട്ടമായി വികസിച്ചത് കർഷക വർഗ്ഗങ്ങളുടെ സമരങ്ങളാണെങ്കിൽ, ഈ സമ്മേളന കാലയളവിൽ സ്വകാര്യ വ്യവസായങ്ങളിലെ ആധുനിക തൊഴിലാളികൾ ചെങ്കൊടിയേന്തി കോർപ്പറേറ്റ് വിരുദ്ധ സമരങ്ങളിൽ അണി നിരക്കുന്നതാണ് സാംസങ് തൊഴിലാളികളുടെ സമരത്തിലൂടെ നാം കണ്ടത്.

സി.പി.എ- എം 24-ാം കോൺഗ്രസിന്റെ രാഷ്ട്രീയ അടവുനയവും സംഘടനാ തീരുമാനങ്ങളും ആ പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും ഭാവി പദ്ധതികളെയും വളർച്ചയെയും മാത്രമല്ല സ്വാധീനിക്കുക, പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ കൂടി ഭാവി നിർണയിക്കുന്നതായിരിക്കും.
സി.പി.എ- എം 24-ാം കോൺഗ്രസിന്റെ രാഷ്ട്രീയ അടവുനയവും സംഘടനാ തീരുമാനങ്ങളും ആ പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും ഭാവി പദ്ധതികളെയും വളർച്ചയെയും മാത്രമല്ല സ്വാധീനിക്കുക, പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ കൂടി ഭാവി നിർണയിക്കുന്നതായിരിക്കും.

വൻകിട കോർപ്പറേറ്റ് പിന്തുണയോടെയുള്ള ആർ.എസ്.എസ്- ബി.ജെ.പി ഭരണത്തിൽ നവലിബറൽ പ്രതിസന്ധി ഇന്ത്യൻ ബൂർഷ്വാ ജനാധിപത്യത്തിന്റെ കപടനാട്യങ്ങളുടെ പുറന്തോൽ പൊഴിക്കുന്ന അനുഭവങ്ങളാണ് ദൈനംദിനം ഇന്ത്യൻ ജനത നേരിടുന്നത്. ഇവരെ അധികാരത്തിൽനിന്ന് പുറന്തള്ളി, ഇന്ത്യയുടെ മതനിരപേക്ഷ – ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ജനങ്ങളുടെ വ്യാപക ഐക്യനിര കെട്ടിപ്പടുക്കാൻ, ജനങ്ങളുടെ ജീവിത പ്രശനങ്ങളെ അടിസ്ഥാനമാക്കിയുള്ള മുദ്രവാക്യങ്ങളിലൂടെയേ കഴിയൂ. അതിന് നേതൃത്വം നൽകാൻ നവലിബറൽ നയങ്ങളോട് സന്ധി ചെയ്യുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തിന് കഴിയില്ല. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്ക് അനുകൂലമായി പാർലമെന്റിൽ വോട്ട് ചെയ്യുകയും തങ്ങൾ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകൾ വഴി തൊഴിൽ സമയം 12 മണിക്കൂർ വരെ വർദ്ധിപ്പിക്കുകയും ഇലക്ടറൽ ബോണ്ടുകളെ പറ്റി മൗനം പാലിക്കുകയും ചെയ്യുന്ന കോൺഗ്രസിന് വോട്ടിനുവേണ്ടി ദലിത്- മുസ്ലിം- സ്ത്രീ –അസംഘടിത തൊഴിലാളി- ഗിഗ് വർക്കർ എന്നിങ്ങനെ പ്രസംഗിക്കാം എന്നല്ലാതെ ഒരിക്കലും കോർപറേറ്റ്- വർഗിയ കൂട്ടുകെട്ടിനെ ചെറുക്കാനോ ജനങ്ങളുടെ ബദലിനു നേതൃത്വം വഹിക്കാനോ കഴിയില്ല. ഫെഡറലിസത്തിനെതിരായ കടന്നുകയറ്റങ്ങളെ എതിർക്കാൻ ഒരു കാലത്തും കോൺഗ്രസിന് മുൻകൈ എടുക്കാൻ കഴിഞ്ഞിട്ടില്ല.

നേരെമറിച്ച് രാഷ്ട്രീയമായി അപ്രസക്തമായി എന്ന് ബൂർഷ്വാ മധ്യമങ്ങളാൽ എഴുതിത്തള്ളപ്പെട്ട ഇടതുപക്ഷം ബഹുജന സമരങ്ങളാൽ ഇന്ത്യൻ ഭരണവർഗ്ഗ നയങ്ങളെ തിരുത്തുകയും കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളുടെ അജണ്ട നിർണയിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ നാം കണ്ടത്.

സ്വകാര്യ വ്യവസായങ്ങളിലെ ആധുനിക തൊഴിലാളികൾ ചെങ്കൊടിയേന്തി കോർപ്പറേറ്റ് വിരുദ്ധ സമരങ്ങളിൽ അണി നിരക്കുന്നതാണ് സാംസങ് തൊഴിലാളികളുടെ സമരത്തിലൂടെ നാം കണ്ടത്.
സ്വകാര്യ വ്യവസായങ്ങളിലെ ആധുനിക തൊഴിലാളികൾ ചെങ്കൊടിയേന്തി കോർപ്പറേറ്റ് വിരുദ്ധ സമരങ്ങളിൽ അണി നിരക്കുന്നതാണ് സാംസങ് തൊഴിലാളികളുടെ സമരത്തിലൂടെ നാം കണ്ടത്.

നിരന്തര സമരങ്ങളാൽ വളർത്തിയെടുത്ത തൊഴിലാളി – കർഷക സമര ഐക്യം ശക്തിപ്പെടുത്തുകയും അവയെ ഗ്രാമീണ-നഗര മേഖലകളിൽ താഴെ തട്ടിൽ വരെ പ്രാദേശിക സമര ഐക്യ മുന്നണികളായി വികസിപ്പിക്കുകയും ജനകീയ ബദലുകൾ ഉയർത്തുകയും ചെയ്യുക എന്നതാണ് സി.പി.ഐ- എം പാർട്ടി കോൺഗ്രസ് തീരുമാനം. ഇന്ത്യൻ ജനതയുടെ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ വ്യാപിച്ചിട്ടുള്ള വർഗ്ഗീയവിഷം നീക്കം ചെയ്യാനുള്ള വിവിധ തലങ്ങളിലുള്ള –രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സർവതല സ്പർശിയായ ഇടപെടലുകൾ പാർട്ടിയുടെ മുഖ്യ കടമകളിലൊന്നാകും. വർഗ്ഗ മുദ്രാവാക്യങ്ങളോട് കണ്ണി ചേർക്കാതെ സാമൂഹ്യ നീതിക്കായുള്ള ദലിത്- പർശ്വവത്കൃത - സ്വത്വ രാഷ്ട്രീയം ഫലത്തിൽ ബി.ജെ.പി- ആർ.എസ്.എസ് സോഷ്യൽ എഞ്ചിനീയറിങ്ങിന് അനുകൂലമായ പരിസ്ഥിതി സൃഷ്ടിക്കുന്ന അവസ്ഥയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുക.

നിരന്തര സമരങ്ങളാൽ വളർത്തിയെടുത്ത തൊഴിലാളി – കർഷക സമര ഐക്യം ശക്തിപ്പെടുത്തുകയും അവയെ ഗ്രാമീണ-നഗര മേഖലകളിൽ താഴെ തട്ടിൽ വരെ പ്രാദേശിക സമര ഐക്യ മുന്നണികളായി വികസിപ്പിക്കുകയും ജനകീയ ബദലുകൾ ഉയർത്തുകയും ചെയ്യുക എന്നതാണ് സി.പി.ഐ- എം പാർട്ടി കോൺഗ്രസ് തീരുമാനം.
നിരന്തര സമരങ്ങളാൽ വളർത്തിയെടുത്ത തൊഴിലാളി – കർഷക സമര ഐക്യം ശക്തിപ്പെടുത്തുകയും അവയെ ഗ്രാമീണ-നഗര മേഖലകളിൽ താഴെ തട്ടിൽ വരെ പ്രാദേശിക സമര ഐക്യ മുന്നണികളായി വികസിപ്പിക്കുകയും ജനകീയ ബദലുകൾ ഉയർത്തുകയും ചെയ്യുക എന്നതാണ് സി.പി.ഐ- എം പാർട്ടി കോൺഗ്രസ് തീരുമാനം.

അതിനിശിതമായ സ്വയംവിമർശനത്തിൽനിന്ന് ഉരുത്തിരിഞ്ഞ സംഘടനാ മുൻഗണനകളും രാഷ്ട്രീയ വ്യക്തതയും മൂന്നു പതിറ്റാണ്ടിലേറെ നീണ്ട നവലിബറൽ വിരുദ്ധ സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞ സമരമുന്നണി വരും നാളുകളിൽ ഇടതു ജനാധിപത്യ മുന്നണിയായി വികസിക്കും. അത് കോർപ്പറേറ്റ് വർഗ്ഗീയ കൂട്ടുകെട്ടിനെതിരായ ബദലായി വികസിക്കും- ഇത്തരമൊരു രാഷ്ട്രീയ ധ്രുവീകരണമാണ് വരും നാളുകളിൽ ഇന്ത്യ ദർശിക്കുക. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തെ നവ ഫാഷിസ്റ്റ് ശക്തികളിൽ നിന്നും വർഗ്ഗീയ വിഷത്തിൽനിന്നും മോചിപ്പിക്കുക. 


Summary: Why is the CPI(M) party congress crucial for the future of Indian democracy? A R Sindhu Writes


എ. ആർ. സിന്ധു

ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അംഗൻവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് ജനറൽ സെക്രട്ടറി, സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം, സി.ഐ.ടി.യു സെക്രട്ടറി

Comments