പിണറായി പൂജ അല്ലെങ്കിൽ പിണറായി നിന്ദ;
ഈയൊരു ഒറ്റമൂലി സി.പി.എമ്മിനെ രക്ഷിക്കില്ല

കേരളത്തിൽ പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പു വിശകലനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് സി.പി. ജോൺ. വർക്കിങ് ക്ലാസ് പ്രതിനിധ്യം നഷ്ടമായ സി.പി.എം, ഈ തെരഞ്ഞെടുപ്പിലൂടെ സാമൂഹിക വിഭാഗങ്ങൾ നടത്തിയ രാഷ്ട്രീയ പ്രസ്താവന മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന വിമ​ർശനവും മുന്നോട്ടുവക്കുന്നു.

ത്തവണ, കേരളത്തിലുണ്ടായ ലോക്സഭാ തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുമ്പോൾ ചില പ്രവണതകൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണം വലിയ തോതിൽ ഭരണവിരുദ്ധവികാരമുണ്ടാക്കുകയും അത് തെരഞ്ഞെടുപ്പുഫലത്തെ ഋണാത്മകമായ തോതിൽ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട് എന്നതിൽ സംശയമില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 36.29 ശതമാനം വോട്ടാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. മൂന്നു ശതമാനം വോട്ടുണ്ടായിരുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകൂടി വന്നപ്പോൾ സ്വഭാവികമായും 39 ശതമാനമായി ഉയരേണ്ടതായിരുന്നു. എന്നാൽ, 33.34 ശതമാനമായി കുറയുകയാണുണ്ടായത്. അതോടൊപ്പം, 2019-ൽ യു.ഡി.എഫിനുണ്ടായിരുന്ന 47.4 ശതമാനം ഇത്തവണ 45.21 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള മാണി ഗ്രൂപ്പ് പോയത് പരിഗണിച്ചാൽ യു.ഡി.എഫിന് 44.5 ശതമാനമേ കിട്ടേണ്ടതുള്ളൂ. എങ്കിലും യു.ഡി.എഫിനും കുറവുതന്നെയാണ്.
കഴിഞ്ഞ തവണ 15.6 ശതമാനം വോട്ടുണ്ടായിരുന്ന എൻ.ഡി.എക്ക് ഇത്തവണ 19.23 ശതമാനമായി കൂടി; 3.6 ശതമാനം കൂടുതൽ. വോട്ടു ശതമാനത്തിന്റെ കാര്യത്തിൽ മുന്നേറിയ മുന്നണി എൻ.ഡി.എയാണ് എന്നു പറയാം.
യു.ഡി.എഫ്- എൽ.ഡി.എഫ് വോട്ടുശതമാനത്തിലെ വ്യത്യാസം ഇത്തവണ ഏതാണ്ട് 12 ആണ്. 2019-ൽ ഈ വ്യത്യാസം 11 ശതമാനമായിരുന്നു. (എൽ.ഡി.എഫ് 36.29 ശതമാനം, യു.ഡി.എഫ് 47.48). അതായത്, കഴിഞ്ഞതവണ ഇരുമുന്നണികളും തമ്മിലുണ്ടായിരുന്ന അന്തരത്തേക്കാൾ വലിയ അന്തരം ഇത്തവണയുണ്ടായി എന്നതുകൊണ്ടുതന്നെ യു.ഡി.എഫിന്റെ വിജയം വളരെ തിളക്കമുള്ളതാണ് എന്ന് വ്യക്തം. കേരള കോൺഗ്രസ്- എമ്മിന്റെ വിട്ടുപോകൽ ഫലത്തെ തൽക്കാലം ബാധിച്ചില്ല.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണം വലിയ തോതിൽ ഭരണവിരുദ്ധവികാരമുണ്ടാക്കുകയും അത് തെരഞ്ഞെടുപ്പുഫലത്തെ ഋണാത്മകമായ തോതിൽ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട് എന്നതിൽ സംശയമില്ല.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണം വലിയ തോതിൽ ഭരണവിരുദ്ധവികാരമുണ്ടാക്കുകയും അത് തെരഞ്ഞെടുപ്പുഫലത്തെ ഋണാത്മകമായ തോതിൽ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട് എന്നതിൽ സംശയമില്ല.

മൂന്ന് മേഖലകൾ,
മൂന്ന് പ്രവണതകൾ

കേരളത്തിലെ തെരഞ്ഞെടുപ്പുഫലത്തെ മൊത്തത്തിൽ കാണുന്നതിനുപകരം, മൂന്ന് മേഖലകളായി തിരിച്ച് പരിശോധിക്കുന്നതാണ് യുക്തിസഹം.

ഒന്നാമത്തെ മേഖല മലബാറാണ്. കാസർകോട് മുതൽ ആലത്തൂർ വരെയുള്ള വടക്കൻ കേരളത്തിലെ മണ്ഡലങ്ങളെ ഒരു യൂണിറ്റായി എടുക്കാം. പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ്, സി.പി.എമ്മിന്റെ പരമ്പരാഗതമായ ശക്തികേന്ദ്രമായ മലബാറിൽ യു.ഡി.എഫിന് ലഭിച്ചത്. ആലത്തൂർ ഒഴിച്ച് ഇടതുപക്ഷ കോട്ടകളിലെവിടെയും എൽ.ഡി.എഫിന് വിജയത്തിന്റെ സ്പർശം പോലുമുണ്ടായിട്ടില്ല. ആലത്തൂരിലാക​ട്ടെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം- കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി- മലബാറിലല്ല താനും.
ഏതാണ്ട് 13 ലക്ഷം വോട്ടാണ് ഈ മേഖലയിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വ്യത്യാസം.
കാസർകോട്ട് ഒരു ലക്ഷത്തോളം വോട്ടിന്റെ വ്യത്യാസമുണ്ട്. അതുപോലെ, കണ്ണൂരും വടകരയും കോഴിക്കോട്ടും യു.ഡി.എഫിന് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു. കോഴിക്കോട്ട് മുഹമ്മദ് റിയാസ് ആദ്യ മത്സരത്തിൽ എം.കെ. രാഘവനോട് തോറ്റത് വെറും 838 വോട്ടിനാണ്. അതായത്, മുമ്പത്തെ ആയിരങ്ങളെല്ലാം ഇത്തവണ ലക്ഷങ്ങളായി ഉയർന്നു എന്നർഥം. പ്രതീക്ഷയോടെ പൊളിറ്റ് ബ്യൂറോ മെമ്പറെ മത്സരിപ്പിച്ച പാലക്കാട്ടെ ഭൂരിപക്ഷവും- 75,283 വോട്ട്- എൽ.ഡി.എഫിന്റെ മലബാർ പ്രതീക്ഷകളുടെ ചിറകരിഞ്ഞു.

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും വിജയിച്ച എൽ.ഡി.എഫിൻറെ ഏക സ്ഥാനാർഥി കെ. രാധാകൃഷ്ണൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ആലത്തൂരിലെത്തിയപ്പോൾ
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും വിജയിച്ച എൽ.ഡി.എഫിൻറെ ഏക സ്ഥാനാർഥി കെ. രാധാകൃഷ്ണൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ആലത്തൂരിലെത്തിയപ്പോൾ

രണ്ടാമത്തെ മേഖല: ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട. ഇത് സി.പി.എം ശക്തികേന്ദ്രമല്ല. എറണാകുളത്തും ഇടുക്കിയിലും യു.ഡി.എഫിന് 50 ശതമാനത്തിലേറെ വോട്ട് കിട്ടി. ട്വന്റി ട്വന്റി എന്ന പുതിയ പ്രതിഭാസം യു.ഡി.എഫിന് കാര്യമായ പരിക്കുണ്ടാക്കിയില്ല. പത്തനംതിട്ടയിൽ വലിയ പ്രതീക്ഷയോടെയാണ് ടി.എം. തോമസ് ഐസക് മത്സരിച്ചതെങ്കിലും പരാജയം ദയനീയമായിരുന്നു. വാസ്തവത്തിൽ പത്തനംതിട്ട ബി.ജെ.പിക്ക് സമീപകാലത്ത് മുന്നേറ്റമുണ്ടായ മണ്ഡലമാണെന്നും ഓർക്കണം.

മൂന്നാമത്തെ മേഖല: തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. ഈ മേഖല ചില പ്രത്യേകതകളുള്ള ഒന്നാണ്. ആദ്യം പറഞ്ഞ മേഖല മുസ്‌ലിം സാന്നിധ്യം കൂടുതലുള്ളതാണ്. രണ്ടാമത്തേത് ക്രിസ്ത്യൻ സ്വാധീനമേഖലയാണ്. മൂന്നാമത്തേതിൽ ഈഴവ, നായർ വോട്ടുകളാണ് കൂടുതൽ. തൃശ്ശൂരിൽ ബി.ജെ.പി ജയിച്ചു. ആറ്റിങ്ങലിൽ സാ​ങ്കേതികമായി മൂന്നാം സ്ഥാനത്താണെന്നേയുള്ളൂ, കാരണം, വി. മുരളീധരന് അടൂർ പ്രകാശിനേക്കാൾ 16,272 വോട്ടേ കുറവുള്ളൂ. ആറ്റിങ്ങൽ, കാട്ടാക്കട നിയമസഭാ സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നിൽ. ആലപ്പുഴയിൽ കായംകുളത്തും ഹരിപ്പാട്ടും അവർ രണ്ടാം സ്ഥാനത്തുവന്നു.
തിരുവനന്തപുരത്ത് നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി ലീഡ് ചെയ്തു. ഇതെല്ലാം ന്യൂനപക്ഷ സാന്നിധ്യമുള്ള മണ്ഡലങ്ങളാണ്. എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും നിർണായകമായ സോഷ്യൽ ഇൻഫ്‌ളൂവൻസുമുണ്ട്. ഇവിടെയെല്ലാം വൻതോതിൽ ബി.ജെ.പി മുന്നേറിക്കഴിഞ്ഞു എന്നർഥം. ഇത്തരം പ്രദേശങ്ങളിൽ ഭൂരിപക്ഷം ഹിന്ദു വോട്ടും, തോൽക്കുന്ന സാഹചര്യത്തിലും ബി.ജെ.പി പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്.

പത്തനംതിട്ടയിൽ വലിയ പ്രതീക്ഷയോടെയാണ് ടി.എം. തോമസ് ഐസക് മത്സരിച്ചതെങ്കിലും പരാജയം ദയനീയമായിരുന്നു.
പത്തനംതിട്ടയിൽ വലിയ പ്രതീക്ഷയോടെയാണ് ടി.എം. തോമസ് ഐസക് മത്സരിച്ചതെങ്കിലും പരാജയം ദയനീയമായിരുന്നു.

ഈ ​തെരഞ്ഞെടുപ്പ്, സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രസ്താവന

ഈ തെരഞ്ഞെടുപ്പ് ഗൗരവകരമായ സാമൂഹിക പ്രത്യാഘാതങ്ങളുള്ള ഒന്നായിരുന്നു. പൊളിറ്റിക്കൽ ഇംപാക്റ്റിനേക്കാൾ കൂടുതൽ സോഷ്യൽ ഇംപാക്റ്റാണ് ഈ തെരഞ്ഞെടുപ്പുണ്ടാക്കിയത് എന്നു കാണാം. സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രസ്താവനയായി ഈ തെരഞ്ഞെടുപ്പുഫലത്തെ വിലയിരുത്താം. തങ്ങൾ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പുഫലത്തിലൂടെ അവർ പറയുന്നത്.

ഹിന്ദു ഒ.ബി.സി വിഭാഗങ്ങളിൽ സംഭവിച്ച മാറ്റം പ്രധാന ചർച്ചയാകേണ്ടിയിരിക്കുന്നു. ഇവർക്കിടയിൽ വളരെ സമർഥമായി ബി.ജെ.പിക്ക് സ്വാധീനമുണ്ടാക്കാനായി. അതിന് അച്ഛൻ സൂചിയാണെങ്കിൽ മകൻ നൂലായി പ്രവർത്തിച്ചു. ബി.ഡി.ജെ.എസിന്റെ രൂപീകരണത്തോടെയാണ് ഈ നുഴഞ്ഞുകയറ്റം സാധ്യമായത്. വാസ്തവത്തിൽ സി.പി.ഐയും സി.പി.എമ്മുമാണ് ഹിന്ദു ഒ.ബി.സി വിഭാഗങ്ങളെ കൂടുതൽ ഉൾക്കൊള്ളുന്നത്. എൺപതുകളിൽ, എസ്.ആർ.പി എന്നൊരു പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ സി.പി.എം ഞെട്ടിയിരുന്നു. അന്ന് സി.പി.എം കാണിച്ച ജാഗ്രത ഇപ്പോൾ അവർ കാണിക്കുന്നില്ല. അന്ന് ബി.ജെ.പി ഇവിടെ ഉണ്ടായിരുന്നില്ല എന്നും ഓർക്കണം.

കേരളത്തിൽ ജയിച്ച എം.പിമാരിൽ എസ്.സി സംവരണ സീറ്റിൽ നിന്നുള്ള രണ്ടു പേരെ മാറ്റിനിർത്തിയാൽ, ബാക്കി 18 പേരിൽ ഒ.ബി.സിക്കാർ ആറു പേർ മാത്രമാണ്. 12 പേരും നോൺ ഒ.ബി.സിക്കാരാണ്. അതായത് നായർ, സിറിയൻ ക്രിസ്ത്യൻ വിഭാഗക്കാർ.

ഇടതുപക്ഷ സർക്കാർ രൂപീകരിച്ച നവോത്ഥാന മുന്നണിയുടെ ചെയർമാനായ വെള്ളാപ്പള്ളി നടേശൻബി.ജെ.പി സർക്കാറിന്റെ ആത്മമിത്രമാണ്. അത് സി.പി.എമ്മിനും പിണറായി വിജയനും ഒരു പ്ര​ശ്​നമേ ആകുന്നില്ല. മുസ്‌ലിംകൾക്ക് അനർഹമായി എം.പിമാരെ കൊടുത്ത് മുസ്‍ലിം പ്രീണനം നടത്തുകയാണ് എന്നു പറയുന്ന വെള്ളാപ്പള്ളി, ഇതര വിഭാഗങ്ങൾക്ക് കിട്ടിയ എം.പിമാരെക്കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല? കേരളത്തിൽ ജയിച്ച എം.പിമാരിൽ എസ്.സി സംവരണ സീറ്റിൽ നിന്നുള്ള രണ്ടു പേരെ മാറ്റിനിർത്തിയാൽ, ബാക്കി 18 പേരിൽ ഒ.ബി.സിക്കാർ ആറു പേർ മാത്രമാണ്. 12 പേരും നോൺ ഒ.ബി.സിക്കാരാണ്. അതായത് നായർ, സിറിയൻ ക്രിസ്ത്യൻ വിഭാഗക്കാർ. വെള്ളാപ്പള്ളിക്ക് അതല്ല പ്രശ്നം, മുസ്‍ലിം വിരോധമാണ്. ഇങ്ങനെയൊരു നിലപാടുള്ള ഒരാളെ മുന്നിൽനിർത്തി ചുരുങ്ങിയത് നവോത്ഥാന മുന്നണിയെങ്കിലും ഉണ്ടാക്കരുതായിരുന്നു.

ഇടതുപക്ഷ സർക്കാർ രൂപീകരിച്ച നവോത്ഥാന മുന്നണിയുടെ ചെയർമാനായ വെള്ളാപ്പള്ളി നടേശൻബി.ജെ.പി സർക്കാറിന്റെ ആത്മമിത്രമാണ്. അത് സി.പി.എമ്മിനും പിണറായി വിജയനും ഒരു പ്ര​ശ്​നമേ ആകുന്നില്ല.
ഇടതുപക്ഷ സർക്കാർ രൂപീകരിച്ച നവോത്ഥാന മുന്നണിയുടെ ചെയർമാനായ വെള്ളാപ്പള്ളി നടേശൻബി.ജെ.പി സർക്കാറിന്റെ ആത്മമിത്രമാണ്. അത് സി.പി.എമ്മിനും പിണറായി വിജയനും ഒരു പ്ര​ശ്​നമേ ആകുന്നില്ല.

വർക്കിങ് ക്ലാസി​ന്റേതല്ലാത്ത സി.പി.എം

സി.പി.എമ്മിന് അതിന്റെ വർക്കിങ് ക്ലാസ് നേതൃത്വം നഷ്ടമായി എന്നതാണ് ഏറ്റവും പ്രധാനം. സി.പി.എം പ്രവർത്തകരുടെ തന്നെ വർഗം മാറിയിരിക്കുന്നു. ഇപ്പോൾ പാർട്ടി മാറിയ വർഗത്തിനുവേണ്ടിയാണ് ചിന്തിക്കുന്നത്.

ക്രൂഷ്‌ചേവും മൊളട്ടോവും തമ്മിൽ നടന്ന ഒരു സംഭാഷണം വായിച്ചതോർക്കുന്നു.
ക്രൂഷ്ചേവ് മൊളട്ടോവിനോട് പറഞ്ഞു, നിങ്ങൾ വർഗ വഞ്ചകനാണ്.
‘ശരിയാണ്, ഞാൻ, ഞാൻ ജനിച്ച വർഗത്തെയാണ് വഞ്ചിച്ചത്, നിങ്ങളാകട്ടെ നിങ്ങൾ ജനിച്ച വർഗത്തെയും. ആ നിലയ്ക്ക് നമ്മൾ രണ്ടുപേരും വർഗ വഞ്ചകരാണ്’ എന്നായിരുന്നു മൊളട്ടോവിന്റെ മറുപടി.
മൊളട്ടോവ് ജനിച്ചത് സമ്പന്ന വർഗത്തിലും ക്രൂഷ്ചേവ് ജനിച്ചത് തൊഴിലാളി വർഗത്തിലുമാണ്.

പിന്നാക്ക സമുദായങ്ങളും അവരുൾപ്പെടുന്ന വർഗങ്ങളോടും സി.പി.എമ്മിന് ഇപ്പോൾ വർഗപരമായ സാമീപ്യമില്ല. സി.പി.എമ്മിനൊപ്പം നിൽക്കുന്ന പ്രധാന സോഷ്യൽ ഗ്രൂപ്പുകളെല്ലാം വർക്കിങ് ക്‌ളാസാണ്, വർക്കിങ് കാസ്റ്റാണ്. അവരെ സി.പി.എം കണ്ടില്ല. സി.പി.എമ്മിനേക്കാൾ അത് കാണാതിരുന്നത് സി.പി.എമ്മിന്റെ നട്ടെല്ലായ സി.ഐ.ടി.യുവാണ്. സി.പി.എമ്മിൽനിന്ന് സി.ഐ.ടി.യു ഇറങ്ങിപ്പോയിരിക്കുന്നു. സി.പി.എം പോളിറ്റ്ബ്യൂറോ എടുത്താൽ, കേരളത്തിൽനിന്ന് ഒരു സി.ഐ.ടി.യുക്കാർ പോലും ഇല്ല. മുമ്പ് എ.കെ.ജി മാറിയപ്പോൾ ഇ. ബാലാനന്ദനാണ് വന്നത്. ബാലാനന്ദൻ സി.ഐ.ടി.യുവിന്റെ ദേശീയ സെക്രട്ടറിയായിരിക്കുമ്പോൾ ജ്യോതി ബസുവായിരുന്നു വൈസ് പ്രസിഡന്റ് എന്നോർക്കണം.

നിഖിത ക്രുഷ്ചേവ്
നിഖിത ക്രുഷ്ചേവ്

കേരളത്തിലെ വർഗപരമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സി.പി.എം നിരന്തരമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ അടിത്തറയായ തൊഴിലാളികൾ, കർഷകർ, ഇവരുടെ മക്കളായ തൊഴിൽരഹിത യുവാക്കൾ- ഈ മൂന്നു വിഭാഗങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞ പത്തു വർഷത്തിനിടെ എന്താണ് സി.പി.എം ചെയ്തത്? അവർക്കായി ഒരു മുദ്രാവാക്യം പോലും സി.പി.എമ്മിന് മുന്നോട്ടുവക്കാനായിട്ടില്ല. വളരെ കാലത്തിനുശേഷം, പരാജയത്തിന്റെ രുചിയറിഞ്ഞപ്പോഴാണ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തൊഴിലാളി പ്രശ്‌നം സംസാരിക്കുന്നതായി കേട്ടത്.

കേരളത്തിന് നഷ്ടമായത് ലെഫ്റ്റ് ഡിസ്‌കോഴ്‌സാണ്. ലെഫ്റ്റ് പൊളിറ്റിക്‌സും ലെഫ്റ്റ് പോളിസിയും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രതലമല്ല ഇന്ന് കേരളം, മറിച്ച് റൈറ്റ് വിങ് ഇഷ്യൂസാണ് ചർച്ച ചെയ്യപ്പെടുന്നത്.

കേരളത്തിൽ 40 ലക്ഷത്തോളം ക്ഷേമനിധിക്കാരുണ്ട്. തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ തൊഴിലാളികൾ. ഇടതുപക്ഷം നേതൃത്വം നൽകിയ തൊഴിലാളി സമരങ്ങളുടെ വർഗപരമായ ഉൽപ്പന്നമാണ് ക്ഷേമനിധി ബോർഡുകൾ. ക്ഷേമനിധിയിൽ അംഗങ്ങളായ നിർമാണ തൊഴിലാളികൾ 20 ലക്ഷത്തോളമാണ്. അതിൽ മൂന്നു ലക്ഷം പെൻഷൻകാരും 17 ലക്ഷം മെമ്പർമാരുമാണ്. കരുവന്നൂർ സഹകരണ ബാങ്കിലേതിനേക്കാൾ വലിയ തകർച്ചയാണ് അവിടെയുണ്ടായത്. അവരുടെ പ്രശ്‌നം അഡ്രസ് ചെയ്യുന്നതിൽ എല്ലാ രാഷ്ട്രീയപാർട്ടികളും പരാജയപ്പെട്ടു.

ഭൂപ്രശ്‌നമെല്ലാം തങ്ങൾ പരിഹരിച്ചു എന്നാണല്ലോ എൽ.ഡി.എഫ് സർക്കാർ പറയുന്നത്. ഭവനപ്രശ്‌നവും ഭൂപ്രശ്‌നവും രണ്ടും രണ്ടാണ് എന്നുപോലും ഇവർ അംഗീകരിക്കുന്നില്ല. കൃഷിക്കാർ ഒരു വർഗമാണ് എന്ന കാര്യമേ മറന്നു. ഇവർക്കുവേണ്ടി ഇടതുപക്ഷ സർക്കാർ എന്തുചെയ്തു? കൃഷിഭൂമിയില്ലാത്ത ഭൂരഹിതർ ഒരു ഭാഗത്ത്, മൂന്നും നാലും ഏക്കർ കൃഷിഭൂമിയുള്ളവർക്കുതന്നെ ഒന്നും ചെയ്യാനാകാത്ത അവസ്ഥ. വിലത്തകർച്ചക്കുപുറമേ വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം മൂലം സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിൽ കൃഷി ദുസ്സാധ്യമായിരിക്കുകയാണ്.

സി.പി.എം പോളിറ്റ്ബ്യൂറോ എടുത്താൽ, കേരളത്തിൽനിന്ന് ഒരു സി.ഐ.ടി.യുക്കാർ പോലും ഇല്ല. മുമ്പ് എ.കെ.ജി മാറിയപ്പോൾ ഇ. ബാലാനന്ദനാണ് വന്നത്.
സി.പി.എം പോളിറ്റ്ബ്യൂറോ എടുത്താൽ, കേരളത്തിൽനിന്ന് ഒരു സി.ഐ.ടി.യുക്കാർ പോലും ഇല്ല. മുമ്പ് എ.കെ.ജി മാറിയപ്പോൾ ഇ. ബാലാനന്ദനാണ് വന്നത്.

മലയാളികളെ സംബന്ധിച്ച് ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മേഖല ആകർഷകമല്ലാതായി എന്നതാണ് മറ്റൊരു പ്രതിസന്ധി. അഖിലേന്ത്യാതലത്തിൽ, വിദേശത്തുനിന്ന് ഏറ്റവും കൂടുതൽ പണമയക്കുന്ന സംസ്ഥാനമെന്ന സ്ഥാനം കേരളത്തിന് നഷ്ടമായി, മഹാരാഷ്ട്രയാണ് മുന്നിൽ. യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നുമാണ് കേരളത്തിലേക്ക് കൂടുതൽ പണം അയക്കുന്നത്. ആംഗ്ലോ- ജർമൻ കുടിയേറ്റമാണ് നടക്കുന്നത്. അവിടേക്ക് വർക്കിങ് ക്ലാസുകാർക്ക് പോകാനാകില്ല. അറേബ്യൻ കുടിയേറ്റം നടന്നപ്പോൾ തന്നെ, പാവപ്പെട്ട തൊഴിലാളികളുടെ കുട്ടികൾക്ക് പോകാനായില്ല. കാരണം, അവർക്ക് മിനിമം അസറ്റുണ്ടായില്ല. കുടിയേറ്റം കൊണ്ടാണ് കേരളം നേടിയത് എന്നു പറയുമ്പോഴും അതിന്റെ നേട്ടം പട്ടികജാതി- പട്ടികവർഗക്കാർക്കുണ്ടായില്ല. ആ സ്ഥിതി തുടരുന്നു. ഇന്ന് യൂറോപ്യൻ- അമേരിക്കൻ കുടിയേറ്റത്തിന്റെ കാലത്ത് അണ്ടർ പ്രിവിലേജ്ഡ് ക്ലാസ് കൂടുതൽ പാർശ്വവൽക്കരിക്കപ്പെടാൻ പോകുകയാണ്. ഇതിന്റെ ആഘാതം പത്തുപതിനഞ്ചു വർഷം കഴിഞ്ഞാലേ നമുക്ക് മനസ്സിലാകൂ.

ആസൂത്രണത്തിന്റെ വക്താവായ തോമസ് ഐസക്കും കൂട്ടരും അധികാരത്തിലിരുന്ന് പഞ്ചായത്തുകളെ കൊന്നു, കൊല്ലാനുപയോഗിച്ച കത്തിയാണ് കിഫ്ബി.

കഴിഞ്ഞ 30 വർഷത്തിനിടയിൽ, സി.പി.എം അവരുടെ ഏറ്റവും വലിയ നേട്ടമായി പറയുന്നത് പഞ്ചായത്ത് രാജാണ്. വികേന്ദ്രീകരണമായിരുന്നു 1996 മുതലുള്ള സി.പി.എമ്മിന്റെ തുരുപ്പുചീട്ട്. പഞ്ചായത്തുകളിലൂടെ ചെറിയൊരു വിപ്ലവം നടന്നു എന്നാണല്ലോ പറഞ്ഞിരുന്നത്. അതിശയോക്തിയാണെങ്കിലും അതിലൊരു ശരിയുണ്ടായിരുന്നു. എന്താണ് ഇന്നത്തെ അവസ്ഥ? ആസൂത്രണത്തിന്റെ വക്താവായ തോമസ് ഐസക്കും കൂട്ടരും അധികാരത്തിലിരുന്ന് പഞ്ചായത്തുകളെ കൊന്നു, കൊല്ലാനുപയോഗിച്ച കത്തിയാണ് കിഫ്ബി. കൃത്യമായ പുനർകേന്ദ്രീകരണത്തിന്റെ (Re Centralisation) ആയുധമാണ് കിഫ്ബി. സമർഥരായ ഉ​ദ്യോഗസ്ഥവിദഗ്ധരുടെ മുന്നിൽ പിണറായി സർക്കാർ മുട്ടുമടക്കുകയാണ് ചെയ്തത്.
1996 മുതൽ ഇ.എം.എസും ഇ.കെ. നായനാരും ഒരുമിച്ചുനിന്ന് ചെയ്ത ആ വികേന്ദ്രീകരണം മരിച്ചില്ലേ. അതിന് ഒരു രൂപ പോലും ഇപ്പോൾ കൂട്ടിക്കൊടുക്കുന്നില്ല. പഞ്ചായത്തുകൾ നേരിടുന്ന പ്രതിസന്ധി അന്തിച്ചർച്ച പോലുമാകുന്നില്ല. നമ്മുടെ രാഷ്ട്രീയ മെനു കാർഡിൽ അതില്ല.

മറ്റൊരു പ്രശ്നമാണ് വിലക്കയറ്റം. അതിനും ഇടതുപക്ഷത്തിന് ഒരു ബദലുണ്ടായിരുന്നു. ഇവിടുത്തെ വ്യാപാരികളോട് ഏറ്റുമുട്ടി കൊണ്ടുവന്ന വലിയൊരു സംഭവമായിരുന്നുവല്ലോ മാവോലി സ്‌റ്റോറുകൾ. എൺപതിൽ നായനാർ സർക്കാർ കൊണ്ടുവന്ന വലിയ പൊളിറ്റിക്കൽ ഷോപ്പിങായിരുന്നു അത്. മാവേലി സ്‌റ്റോർ പൊളിഞ്ഞതിനെക്കുറിച്ച് ഇടതുപക്ഷത്തിന് ഒരു ഖേദവുമില്ല. ഇത് ഇവരുടെ അജണ്ടയിൽ പോലുമില്ല.

മലയാളികളെ സംബന്ധിച്ച് ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മേഖല ആകർഷകമല്ലാതായി എന്നതാണ് മറ്റൊരു പ്രതിസന്ധി. അഖിലേന്ത്യാതലത്തിൽ, വിദേശത്തുനിന്ന് ഏറ്റവും കൂടുതൽ പണമയക്കുന്ന സംസ്ഥാനമെന്ന സ്ഥാനം കേരളത്തിന് നഷ്ടമായി.
മലയാളികളെ സംബന്ധിച്ച് ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മേഖല ആകർഷകമല്ലാതായി എന്നതാണ് മറ്റൊരു പ്രതിസന്ധി. അഖിലേന്ത്യാതലത്തിൽ, വിദേശത്തുനിന്ന് ഏറ്റവും കൂടുതൽ പണമയക്കുന്ന സംസ്ഥാനമെന്ന സ്ഥാനം കേരളത്തിന് നഷ്ടമായി.

ആരോഗ്യമേഖലയിൽ എന്താണ് അവസ്ഥ? സർക്കാർആശുപത്രികളിൽ മരുന്നില്ലാതെ രോഗികൾ വലയുകയാണ്. രോഗികൾക്ക് വലിയ ആശ്വാസമായിരുന്ന കാരുണ്യ പദ്ധതി നിർത്തിയത് ഈ സർക്കാർ ചെയ്ത ഏറ്റവും വലിയ ക്രൂരതയാണ്. അവർക്ക് മുമ്പ് കിട്ടിയിരുന്ന ആനുകൂല്യങ്ങൾ കിട്ടുന്നില്ല എന്ന കാര്യത്തിൽ സർക്കാറിനോ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികൾക്കോ ഒരു വേവലാതിയുമില്ല.

സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി, ​കേരളത്തിലെ ഇടതുപക്ഷത്തിന് ഒരു പ്രശ്‌നമായേ തോന്നുന്നില്ല. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന്റെ പ്രധാന കാരണം കരുവന്നൂർ സഹകരണ ബാങ്ക് കൊള്ള തന്നെയാണ്.

തകർച്ചക്ക് കാരണം, ഇടതുപക്ഷത്തിന്റെ സിസ്റ്റമാറ്റിക് ആയ അപചയമാണ്. എന്നിട്ടും തങ്ങൾ ലെഫ്റ്റാണ് എന്ന് അവകാശപ്പെടുന്നതുകൊണ്ടാണ് അവർ തോൽക്കുന്നത്. തങ്ങൾ റൈറ്റാണ് എന്ന് പറഞ്ഞിരുന്നുവെങ്കിൽ അവർ ജയിച്ചേനേ.

മറ്റൊന്ന് വിദ്യാർഥി രാഷ്ട്രീയമാണ്. ഇന്ന് എസ്.എഫ്.ഐ സി.പി.എമ്മിന് ഒരു ഭാരമാണ്. അത് എതിരാളികൾ പറഞ്ഞുപരത്തുന്നതൊന്നുമല്ല. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥനെ പിടിച്ചുകെട്ടി തല്ലിക്കൊന്നിട്ട് ഒരു ഹർത്താലെങ്കിലും നടക്കണമായിരുന്നു. മൺപാത്രനിർമാണം നടത്തുന്ന സമുദായത്തിൽനിന്നുളള പാവം വിദ്യാർഥിയായിരുന്നു സിദ്ധാർഥൻ. ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ റാഗിങ് കൊലകളിൽ ഒന്നായിരുന്നു ഇത്. ഇതെല്ലാം ജനം കാണുന്നുണ്ട്, പോളിങ് ബൂത്തിലെത്തി അവർ പ്രതികരിച്ചു.

ഈ മേഖലകളിലെല്ലാം സംഭവിച്ച തകർച്ചക്ക് കാരണം, ഇടതുപക്ഷത്തിന്റെ സിസ്റ്റമാറ്റിക് ആയ അപചയമാണ്. എന്നിട്ടും തങ്ങൾ ലെഫ്റ്റാണ് എന്ന് അവകാശപ്പെടുന്നതുകൊണ്ടാണ് അവർ തോൽക്കുന്നത്. തങ്ങൾ റൈറ്റാണ് എന്ന് പറഞ്ഞിരുന്നുവെങ്കിൽ അവർ ജയിച്ചേനേ.
സി.പി.എമ്മിനെ മാത്രമല്ല കുറ്റപ്പെടുത്തുന്നത്, ഞാൻ പ്രതിനിധീകരിക്കുന്ന പാർട്ടി അടക്കമുള്ള കേരളത്തിലെ ലെഫ്റ്റ് അതിന്റെ അജണ്ട നഷ്ടപ്പെടുത്തി. ലെഫ്റ്റിന്റെ അജണ്ടയിലല്ല ഇവിടെ പൊളിറ്റിക്കൽ ഡിസ്‌കോഴ്‌സുകൾ നടക്കുന്നത്. ഇത് തെരഞ്ഞെടുപ്പു വിജയങ്ങളുടെയും പരാജയങ്ങളുടെയും പ്രശ്‌നമല്ല, കേരളത്തിന് നഷ്ടമായത് ലെഫ്റ്റ് ഡിസ്‌കോഴ്‌സാണ്. ലെഫ്റ്റ് പൊളിറ്റിക്‌സും ലെഫ്റ്റ് പോളിസിയും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രതലമല്ല ഇന്ന് കേരളം, മറിച്ച് റൈറ്റ് വിങ് ഇഷ്യൂസാണ് ചർച്ച ചെയ്യപ്പെടുന്നത്.

സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി, ​കേരളത്തിലെ ഇടതുപക്ഷത്തിന് ഒരു പ്രശ്‌നമായേ തോന്നുന്നില്ല. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന്റെ പ്രധാന കാരണം കരുവന്നൂർ സഹകരണ ബാങ്ക് കൊള്ള തന്നെയാണ്.
സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി, ​കേരളത്തിലെ ഇടതുപക്ഷത്തിന് ഒരു പ്രശ്‌നമായേ തോന്നുന്നില്ല. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന്റെ പ്രധാന കാരണം കരുവന്നൂർ സഹകരണ ബാങ്ക് കൊള്ള തന്നെയാണ്.

ഇ.എം.എസ് എന്ന തിസീസ്,
പിണറായി വിജയൻ എന്ന ആന്റി തിസീസ്

തെരഞ്ഞെടുപ്പുഫലം വിലയിരുത്തുമ്പോൾ പരിശോധിക്കേണ്ട മറ്റൊരു പ്രധാന ഘടകം, പിണറായി വിജയനെതിരായി ആരോപിക്കപ്പെട്ട അഴിമതിയാണ്. അഴിമതിയിലേക്കുള്ള ഈ കൂപ്പുകുത്തൽ അദ്ദേഹത്തോട് എന്തെങ്കിലും സ്‌നേഹമുള്ളവർക്ക് താങ്ങാൻ കഴിയാത്തതാണ്. ‘മാസപ്പടി’ എന്നാരോപിക്കപ്പെടുന്ന തട്ടിപ്പ്, അഴിമതിക്കെതിരായ അന്താരാഷ്ട്ര തലത്തിലുള്ള എല്ലാ മാനദണ്ഡങ്ങളെയും അട്ടമിറിക്കുന്ന ഒന്നല്ലേ? conflict of interest എന്നതാണ് ഈ അഴിമതിയുമായി ബന്ധപ്പെട്ട ടെക്‌നിക്കൽ വിശേഷണം.
ഈ സന്ദർഭത്തിൽ ഓർക്കേണ്ട മറ്റൊരു അഴിമതിക്കേസുണ്ട്.
വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐ.സി.ഐ.സി.ഐ ബാങ്ക് സി.എം.ഡിയായിരുന്ന ചന്ദാ കൊച്ചാറിനും അവരുടെ ജീവിത പങ്കാളി ദീപക് കൊച്ചാറിനും ജയിലിൽ പോകേണ്ടിവന്നു. ദീപക് കൊച്ചാർ വീഡിയോകോൺ കമ്പനിയിലെ ഷെയർ ഹോൾഡറായിരുന്നു. ആ കമ്പനിക്കാണ് ബാങ്ക് വായ്പ നൽകിയത്. ലോകത്തിലെ തന്നെ പ്രമുഖ ബാങ്കിംഗ് ചെയർപേഴ്സന്മാരിൽ ഒരാളായിരുന്നു ചന്ദ കൊച്ചാർ.
ഇതേ മാനദണ്ഡമനുസരിച്ചാണെങ്കിൽ, വീണ വിജയനുമായി ബന്ധപ്പെട്ട ആരോപണത്തിൽ
പിണറായി വിജയനെതിരെ സി.പി.എം നടപടിയെടുക്കേണ്ടതല്ലേ? കെ.എസ്.ഐ.ഡി.സി എന്നത് കേരള സർക്കാറിന് ഓഹരിയുള്ള സ്ഥാപനമാണ്. വ്യവസായ വകുപ്പിനുകീഴിലുള്ള കെ.എസ്​.ഐ.ഡി.സിക്ക് 13 ശതമാനം ഓഹരിപങ്കാളിത്തം സി.എം. ആർ.എല്ലിലുണ്ട്. അപ്പോൾ സർക്കാറുമായി ബന്ധമായില്ലേ? മുഖ്യമന്ത്രിയുടെ മകളും ഒരു മന്ത്രിയുടെ പങ്കാളിയുമായ വ്യക്തിക്ക് ഈ സ്ഥാപനവുമായുള്ള സാമ്പത്തിക ഇടപാടുകൾ കൃത്യമായ അഴിമതിയാണ്.

വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐ.സി.ഐ.സി.ഐ ബാങ്ക് സി.എം.ഡിയായിരുന്ന ചന്ദാ കൊച്ചാറിനും അവരുടെ ജീവിത പങ്കാളി ദീപക് കൊച്ചാറിനും ജയിലിൽ പോകേണ്ടിവന്നു.
വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐ.സി.ഐ.സി.ഐ ബാങ്ക് സി.എം.ഡിയായിരുന്ന ചന്ദാ കൊച്ചാറിനും അവരുടെ ജീവിത പങ്കാളി ദീപക് കൊച്ചാറിനും ജയിലിൽ പോകേണ്ടിവന്നു.

അഴിമതിയെക്കുറിച്ച് കമ്യൂണിസ്റ്റ് പാർട്ടി പറയുക, corruption in high places എന്നാണ്. അതായത് ഒരു വില്ലേജോഫീസർ 200 രൂപ കൈക്കൂലി വാങ്ങുന്നതിനെ പാർട്ടി രാഷ്ട്രീയ അഴിമതിയായി കാണുന്നില്ല. അതൊക്കെ തിരുത്തപ്പെടേണ്ട irregularities മാത്രമാണ്. പാർട്ടി പറയുന്നത്, കറപ്ഷൻ രാഷ്ട്രീയ പ്രശ്നമാണ് എന്നാണ് (corruption is a political issue). ഉന്നത സ്ഥാനങ്ങളിലെ അഴിമതിയെയാണ് നമ്മൾ ആക്രമിക്കേണ്ടത് എന്നാണ് പാർട്ടി പറയുക. മുഖ്യമന്ത്രിയുടെ മകൾ ഉൾ​പ്പെട്ട ഈ കേസ് പിന്നെ എന്താണ്? ലക്ഷണമൊത്ത അഴിമതിയല്ലേ? സ്വന്തം കുടുംബത്തോട് പിണറായി വിജയൻ കാണിക്കുന്ന അതിരുവിട്ട സ്വജനപക്ഷപാതം എല്ലാ കാലത്തേക്കും ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ വിശ്വാസ്യതയെയാണ് നിരാകരിച്ചത്.

കേരളത്തിൽ ഇപ്പോൾ ബംഗാൾ മാത്രമാണ് മണക്കുന്നത്. അതിന്റെ ഉത്തരവാദി പിണറായി വിജയൻ മാത്രമാണെന്നു പറഞ്ഞ് രക്ഷപ്പെടാനാകില്ല. അതിന്റെ ഉത്തരവാദികൾ പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയുമല്ലേ?

ഇ.എം.എസ് ആയിരുന്നു തിസീസ് എങ്കിൽ പിണറായി വിജയൻ അതിന്റെ ആന്റി തിസീസാണ്. എല്ലാ നഷ്ടപ്പെടുത്തിയ ഇ.എം.എസും എല്ലാം നേടിയ പിണറായിയും. എന്നിട്ട് പറയുന്നതോ, ഭാര്യയുടെ പണം കൊണ്ടാണ് മകൾ കമ്പനി തുടങ്ങിയത് എന്നും. ഇ.എം.എസിന് തന്റെ സ്വത്ത് വിറ്റ് ഒരു കമ്പനി തുടങ്ങാമായിരുന്നു, പകരം അദ്ദേഹം അത് പാർട്ടിക്കാണ് കൊടുത്തത്.

പിണറായി വിജയൻ മാറിയാൽ സി.പി.എം നന്നാകും എന്നല്ല പറഞ്ഞുവരുന്നത്. ഇന്നുള്ള പലരേക്കാളും ഭേദം പിണറായിയാണ്. പിണറായി വിജയൻ പാർട്ടിക്കുവേണ്ടി കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്, പാർട്ടിക്കുവേണ്ടി റിസ്‌ക് എടുത്തിട്ടുണ്ട്. അദ്ദേഹം ചെയ്ത എല്ലാ കുറ്റങ്ങളെയും അവതരിപ്പിച്ചുകൊണ്ടുതന്നെ ഞാൻ പറയാം, പിണറായിയേക്കാൾ മോശമാണ് ഇനി വരാനുള്ളവർ. വരാനിരിക്കുന്നത് സുഖിമാന്മാരും കരിയറിസ്റ്റുകളുമാണ്. പിണറായിയേക്കാൾ പോളിഷ്ഡ് ജന്റിൽമാന്മാരായിരുന്നില്ലേ ബുദ്ധദേവ് ഭട്ടാചാര്യയും ബിമൻ ബസുവും. ഇന്ത്യ കണ്ട ഏറ്റവും ലളിതജീവിതം നയിച്ച മുഖ്യമന്ത്രിയാണ് ത്രിപുരയിലുണ്ടായിരുന്നത്, മണിക് സർക്കാർ. ഈ രണ്ടിടത്തും സി.പി.എമ്മിനെ തകർത്ത് പിണറായി വിജയൻ അല്ലല്ലോ.

ഇന്നുള്ള പലരേക്കാളും ഭേദം പിണറായിയാണ്. പിണറായി വിജയൻ പാർട്ടിക്കുവേണ്ടി കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്, പാർട്ടിക്കുവേണ്ടി റിസ്‌ക് എടുത്തിട്ടുണ്ട്.
ഇന്നുള്ള പലരേക്കാളും ഭേദം പിണറായിയാണ്. പിണറായി വിജയൻ പാർട്ടിക്കുവേണ്ടി കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്, പാർട്ടിക്കുവേണ്ടി റിസ്‌ക് എടുത്തിട്ടുണ്ട്.

കേരളത്തിൽ ഇപ്പോൾ ബംഗാൾ മാത്രമാണ് മണക്കുന്നത്. അതിന്റെ ഉത്തരവാദി പിണറായി വിജയൻ മാത്രമാണെന്നു പറഞ്ഞ് രക്ഷപ്പെടാനാകില്ല. അതിന്റെ ഉത്തരവാദികൾ പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയുമല്ലേ? അവർ കാരണമല്ലേ ബംഗാൾ പൊട്ടിയത്? സെയ്ഫുദ്ദീൻ ചൗധരിയെ ആദ്യം പുറത്താക്കി, ജ്യോതി ബസുവിനെ മൂലക്കിരുത്തി. സോമനാഥ് ചാറ്റർജിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. അവസരവാദികളുടെ കൂടാരമായി മാറി പാർട്ടി. ഇവർ രണ്ടുപേരും ചേർന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക്‌ചെയ്ത ഡാമേജ് മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ? കടുത്ത കോൺഗ്രസ് വിരോധത്തിന്റെ ഉൽപ്പന്നമാണ് ഇന്ന​ത്തെ പരാജയം. അതിന് നേതൃത്വം നൽകിയത് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും പിണറായിയും എം.എ. ബേബിയും അടങ്ങുന്ന പൊളിറ്റ്ബ്യൂറോ തന്നെ.

യഥാർഥ ലെഫ്റ്റ് ഡിസ്‌കോഴ്‌സുകളുടെ അഭാവത്തിലാണ് പിണറായി വിജയന്മാരുണ്ടാകുന്നത്. ഈ അഭാവം ഒരുക്കിക്കൊടുത്ത നിലത്ത് മുളച്ച വിത്താണ് പിണറായി വിജയൻ.

സോവിയറ്റ് യൂണിയൻ മുതൽ ത്രിപുരയും ബംഗാളും വരെ പൊളിഞ്ഞല്ലോ, അതിന്റെ ഭാഗമല്ലേ കേരളവും? പിണറായി വിജയൻ മഴുവെറിഞ്ഞ് നേടിയതല്ലല്ലോ ഈ സി.പി.എം. അതുകൊണ്ട് പിണറായി വിജയൻ ചെയ്ത തെറ്റുകൾ എണ്ണിയെണ്ണി പറയുമ്പോൾ തന്നെ, പിണറായി വിജയനിലൂന്നിക്കൊണ്ടുള്ള ചർച്ചയിലേക്ക് വിഷയങ്ങളെ ചുരുക്കരുത്.

യഥാർഥ ലെഫ്റ്റ് ഡിസ്‌കോഴ്‌സുകളുടെ അഭാവത്തിലാണ് പിണറായി വിജയന്മാരുണ്ടാകുന്നത്. ഈ അഭാവം ഒരുക്കിക്കൊടുത്ത നിലത്ത് മുളച്ച വിത്താണ് പിണറായി വിജയൻ. ഒരുതരത്തിലുമുള്ള ഓഡിറ്റുമില്ലാതെ പിണറായി വിജയനെ ഇങ്ങനെ വളർത്തിക്കൊണ്ടുവന്നതിന് ഉത്തരവാദി പാർട്ടിയാണ്, തിരിച്ചല്ല. ഇപ്പോൾ നടക്കുന്ന ‘ആന്റി പിണറായി ചർച്ച’ പരാജയത്തിന്റെ വിസ്‌ഫോടനമാണ്. വർഗപരവും അടിസ്ഥാനപരവുമായ വിഷയങ്ങൾ അഡ്രസ് ചെയ്യപ്പെടുന്നില്ല. ഒന്നുകിൽ പിണറായി വിജയനെ പൂജിക്കുക, അല്ലെങ്കിൽ നിന്ദിക്കുക- ഇത്തരം ഉപരിപ്ലവമായ ചർച്ചകൾ കൊണ്ടൊന്നും ഇന്ത്യൻ ഇടതുപക്ഷം രക്ഷപ്പെടില്ല.

സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ചേർന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക്‌ ചെയ്ത ഡാമേജ് മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ?
സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ചേർന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക്‌ ചെയ്ത ഡാമേജ് മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ?

ഇന്ത്യയിലെ
ഐഡിയോളജിക്കൽ ലെഫ്റ്റ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ, ‘ഇന്ത്യ’ മുന്നണിക്കുണ്ടായ മുന്നേറ്റത്തിന്റെ കാരണം, ഐഡിയോളജിക്കൽ ലെഫ്റ്റ് ഉണ്ടാക്കിയെടുത്ത സമരങ്ങളാണ് എന്നൊരു വാദം സി.പി.എമ്മുകാർ ഉയർത്തുന്നുണ്ട്. കർഷക സമരം പോലുള്ള സമരങ്ങൾ. തൊഴിലാളി പണിമുടക്കുകൾ. ഇഷ്യൂ ബേസ്ഡ് ആയി തെരഞ്ഞെടുപ്പിനെ നേരിടാൻ ‘ഇന്ത്യ’ മുന്നണിയെ സജ്ജമാക്കിയത് ഐഡിയോളജിക്കൽ ലെഫ്റ്റിന്റെ ഇടപെടലുകളാണ് എന്നാണ് അവരുടെ വാദം.

ദേശീയതലത്തിൽ തീർച്ചയായും ലെഫ്റ്റുണ്ട്, എന്നാൽ അതിൽ സി.പി.എമ്മിന് മുഖ്യ പങ്കില്ല. പഞ്ചാബിലെ കർഷക സമരവും പഞ്ചാബിലെ സി.പി.എമ്മും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. കൃഷിക്കാരും തൊഴിലാളികളുമാണ് അതിലുള്ളത്. ട്രേഡ് യൂണിയനുകളെ എടുക്കാം. ഏത് ട്രേഡ് യൂണിയൻ സെക്ടറിലാണ് സി.ഐ.ടി.യുവിന് ആധിപത്യമുള്ളത്? റെയിൽവേ- തുറമുഖം- കൽക്കരി-സിമന്റ്- സ്റ്റീൽ മേഖലകളിൽ എവിടെയുമില്ല. അവിടെയെല്ലാം എച്ച്.എം.എസ് ആണുള്ളത്. ഇവർക്കുമുന്നിൽ വട്ടപ്പൂജ്യമാണ് സി.ഐ.ടി.യു. ബാങ്കിങ് അടക്കമുള്ള സെക്ടറുകളിൽ അൽപമെങ്കിലും സ്വാധീനമുള്ളത് സി.പി.ഐക്കാണ്. All India Bank Employees Association (AIBEA)-നെ പൊളിക്കാനാണല്ലോ ‘ബെഫി’യുണ്ടാക്കിയത്, എന്നിട്ടിപ്പോൾ ‘ബെഫി’ എവിടെയാണ്?
കർഷക തൊഴിലാളികളെ ട്രേഡ് യൂണിയനായി പോലും ചേർക്കാൻ ഇവർ സമ്മതിച്ചിട്ടില്ല. അതിന്റെ നേതാവായ എ. വിജയരാഘവൻ, കർഷക തൊഴിലാളികൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മുക്കാൽ ലക്ഷം വോട്ടിനല്ലേ തോറ്റത്. കർഷക തൊഴിലാളികളുടെ സമരത്തെക്കുറിച്ച് കേരളത്തിലോ ഇന്ത്യയിലോ സമീപകാലത്ത് നമ്മൾ കേട്ടിട്ടുണ്ടോ? ട്രേഡ് യൂണിയൻ രംഗത്ത് അഖിലേന്ത്യാ തലത്തിൽ ഇടതുപക്ഷ ട്രേഡ് യൂണിയനുകൾക്ക് പണ്ടുണ്ടായിരുന്ന മുൻകൈ ഇല്ല എന്നതാണ് വാസ്തവം. അതേസമയം ലെഫ്റ്റ് ഉണ്ട്, കർഷകരും തൊഴിലാളികളും അടങ്ങുന്ന ലെഫ്റ്റ്. ഇവരുടെ പ്രശ്‌നങ്ങൾ മുന്നോട്ടുവക്കുന്ന സംയുക്ത ട്രേഡ് യൂണിയനിലെ ഒരു പാർട്ണർ മാത്രമാണ് സി.ഐ.ടി.യു. അവർക്ക് അവരുടെ പാർട്ടിയിൽ പോലും സ്വാധീനവുമില്ല.

സി.പി.എം ചില ഭാഗങ്ങളിൽ നടത്തുന്ന ഇടപെടലുകൾ പൂ​ർണമായും മറന്നുകൊണ്ടല്ല ഇത് പറയുന്നത്. സമീപകാലത്ത് ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് രാജസ്ഥാനിലെ സി.പി.എം സംസ്ഥാന കമ്മിറ്റിയാണ്. അവിടെ കർഷകസമരവും കർഷക തൊഴിലാളി സമരവും നടന്നു. ഇതിന് നേതൃത്വം നൽകിയ സി.പി.എം നേതാവ് അമ്രാ റാം ഇത്തവണ, കോൺഗ്രസിന് നാലു ലക്ഷം വോട്ടുള്ള സിക്കറിൽനിന്ന്, കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച് ജയിച്ചു.
കർഷക സമരത്തിൽ മഹാരാഷ്ട്രയിലെ സി.പി.എം കമ്മിറ്റിയുടെ പങ്കും എടുത്തുപറയണം. ഡോ. അശോക് ധാവ്‌ലേയുടെയും മലയാളികളായ വിജൂ കൃഷ്ണന്റെയും പി. കൃഷ്ണപ്രസാദിന്റെയുമെല്ലാം നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.

കർഷക തൊഴിലാളികളെ ട്രേഡ് യൂണിയനായി പോലും ചേർക്കാൻ ഇവർ സമ്മതിച്ചിട്ടില്ല. അതിന്റെ നേതാവായ എ. വിജയരാഘവൻ, കർഷക തൊഴിലാളികൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മുക്കാൽ ലക്ഷം വോട്ടിനല്ലേ തോറ്റത്.
കർഷക തൊഴിലാളികളെ ട്രേഡ് യൂണിയനായി പോലും ചേർക്കാൻ ഇവർ സമ്മതിച്ചിട്ടില്ല. അതിന്റെ നേതാവായ എ. വിജയരാഘവൻ, കർഷക തൊഴിലാളികൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മുക്കാൽ ലക്ഷം വോട്ടിനല്ലേ തോറ്റത്.

അതേസമയം, ‘ഇന്ത്യ’ മുന്നണിയോടുള്ള സി.പി.എമ്മിന്റെ സമീപനമെന്താണ്? അവർ എന്തുകൊണ്ട് മുന്നണിയുടെ ഏകോപന സമിതിയിൽനിന്ന് വിട്ടുനിന്നത്?
കോൺഗ്രസുമായി ചേർന്ന് പശ്ചിമബംഗാളിലും ത്രിപുരയിലും സി.പി.എമ്മിന് മുന്നണിയുണ്ടാക്കാം. ഈ തെരഞ്ഞെടുപ്പിൽ നാലിൽ മൂന്നിടത്തും കോൺഗ്രസുമായുള്ള സഖ്യത്തിലല്ലേ സി.പി.എം ജയിച്ചത്?
ഒമ്പതു സീറ്റാണ് ഇത്തവണ ഇടതുപക്ഷം നേടിയത്: സി.പി.എം- നാല്, സി.പി.ഐ- രണ്ട്, സി.പി.ഐ- എം.എൽ- രണ്ട്, ആർ.എസ്.പി- ഒന്ന്.
സി.പി.ഐ, സി.പി.എം, സി.പി.ഐ- എം.എൽ, ആർ.എസ്.പി എന്നീ നാല് ഇടതുപക്ഷ പാർട്ടികൾക്ക് ഈ പാർലമെന്റിൽ പ്രാതിനിധ്യമുണ്ട് (പഴയ കമ്യൂണിസ്റ്റ് പാർട്ടിയുടെ വകയിൽ മാത്രം എട്ടാളുണ്ട്). ഈ ഒമ്പത് ഇടതുപക്ഷ എം.പിമാരിൽ എട്ടുപേരും ജയിച്ചത് കോൺഗ്രസ് പിന്തുണയോടെയല്ലേ? അപ്പോൾ, ആ കോൺ​ഗ്രസ് നയിക്കുന്ന മുന്നണിയുടെ ഏകോപനസമിതിയിൽ അംഗമായിരുന്നുകൊണ്ടല്ലേ അവരെ സ്വാധീനിക്കേണ്ടത്?

യഥാർഥത്തിൽ പ്രകാശ് കാരാട്ടിനേക്കാളും സീതാറാം യെച്ചൂരിയേക്കാളും മികച്ച ഇടതുപക്ഷക്കാരനാണ് രാഹുൽ ഗാന്ധി.

മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം നൽകുന്ന 103-ാം ഭരണഘടനാ ഭേദഗതി വന്നപ്പോൾകോൺഗ്രസും സി.പി.എമ്മും ബി.ജെ.പിയും അതിന്റെ ആപത്ത് മനസ്സിലാക്കിയില്ല. ഇ. ഡബ്ല്യു.എസിലൂടെ കഴിഞ്ഞ അഞ്ചു വർഷമായി പിന്നാക്കവിഭാഗക്കാരേക്കാൾ കുറഞ്ഞ മാർക്കുനേടുന്ന മുന്നാക്ക വിഭാഗക്കാർ സിവിൽ സർവീസ് പരീക്ഷകളിൽ പോലും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ, കോ​ൺഗ്രസ് നയം തിരുത്തി.
ഇ. ഡബ്ല്യു.എസ് നിലനിർത്തിക്കൊണ്ടുതന്നെ എല്ലാ ജാതിവിഭാഗങ്ങൾക്കും ഇ. ഡബ്ല്യു.എസിൽ അപേക്ഷിക്കാം എന്ന ഭേദഗതി വരുത്തി. ജാതിസെൻസസ് നടത്തണമെന്ന പിന്നാക്കക്കാരുടെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചു. പക്ഷെ, സി.പി.എം ഇപ്പോഴും പഴയിടത്തുതന്നെ നിൽക്കുകയാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് ചെയ്ത അത്ര പോലും സി.പി.എം ചെയ്തുവോ?

2019-ൽ കോൺഗ്രസ് വൻ പരാജയമായിരുന്നു. അന്ന് അവർ ഇ.ഡബ്ല്യു.എസിനെ പിന്താങ്ങി, കാസ്റ്റ് ക്വസ്റ്റ്യനെ അ​ഡ്രസ് ചെയ്തില്ല. ഈ നിലപാട് മാറ്റിയപ്പോൾ പാർട്ടിക്ക് മല്ലികാർജുൻ ഖാർഗേ എന്നൊരു ദലിത് പ്രസിഡന്റ് വന്നു. ഖാർഗേയുടെ വരവ് അത്ര നിസ്സാരമല്ല. പിന്നെ, കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു വിശാല മുന്നണിയുണ്ടായി, ഇപ്പോഴിതാ, അവരുടെ സീറ്റ് ഇരട്ടിയായി.

യഥാർഥത്തിൽ പ്രകാശ് കാരാട്ടിനേക്കാളും സീതാറാം യെച്ചൂരിയേക്കാളും മികച്ച ഇടതുപക്ഷക്കാരനാണ് രാഹുൽ ഗാന്ധി. ദേശീയതലത്തിൽ, സോഷ്യലിസ്റ്റ് പ്രസ്ഥാനക്കാരുടെ മുന്നിൽ സി.പി.ഐയും സി.പി.എമ്മും ഒന്നുമല്ലാതായി. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കൊമ്പിൽ പിടിച്ചത് യു.പിയിലും ബിഹാറിലും രണ്ട് സോഷ്യലിസ്റ്റ് യുവാക്കളല്ലേ? തേജസ്വി യാദവും അഖിലേഷ് യാദവും. ഇവർക്കൊപ്പം നിന്നത് ആരാണ്? രാഹുൽ ഗാന്ധി. ഈ മൂന്നു പേർ ചേർന്നാണ് ഉത്തരേന്ത്യയിൽ ബി.ജെ.പിയെ പിടിച്ചുകെട്ടിയത്.

ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കൊമ്പിൽ പിടിച്ചത് യു.പിയിലും ബിഹാറിലും രണ്ട് സോഷ്യലിസ്റ്റ് യുവാക്കളല്ലേ? തേജസ്വി യാദവും അഖിലേഷ് യാദവും. ഇവർക്കൊപ്പം നിന്നത് ആരാണ്? രാഹുൽ ഗാന്ധി.
ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കൊമ്പിൽ പിടിച്ചത് യു.പിയിലും ബിഹാറിലും രണ്ട് സോഷ്യലിസ്റ്റ് യുവാക്കളല്ലേ? തേജസ്വി യാദവും അഖിലേഷ് യാദവും. ഇവർക്കൊപ്പം നിന്നത് ആരാണ്? രാഹുൽ ഗാന്ധി.

ലെഫ്റ്റ് എന്നാൽ സി.പി.എമ്മിനെപ്പോലുള്ള ഇടതുപക്ഷ പാർട്ടികൾ മാത്രമല്ല എന്നോർക്കണം. സി.പി.എമ്മിന്റെ തലയിലുള്ള ആ കമ്യൂണിസ്റ്റ് ബ്രാഹ്മണ്യത്തിൽ എനിക്ക് വിശ്വാസമില്ല. ഇന്ത്യയിൽ തീർച്ചയായും ഐഡിയോളജിക്കൽ ലെഫ്റ്റുണ്ട്. ട്രേഡ് യൂണിയൻ ലെഫ്റ്റുണ്ട്. കർഷകരുടെയും കർഷക തൊഴിലാളികളുടെയും ലെഫ്റ്റുണ്ട്. അവരാണ് ശരിയായ ലെഫ്റ്റ്. ഇവരെയെല്ലാവരെയും ഒന്നിപ്പിക്കാനുള്ള ഒരു അജണ്ടയും മുഖ്യധാരക്കാർ എന്നു പറയുന്ന ലെഫ്റ്റിനില്ല. ആവർത്തിച്ച പരാജയങ്ങൾ പോലും അവരെ തലയുയർത്തിനോക്കാൻ പ്രേരിപ്പിക്കുന്നില്ല.

Comments