2003-ൽ കേരളത്തിലെ ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള സോജൻ ഫ്രാൻസിസ് കേസിലെ വിധിയെ തുടർന്ന് എസ്.എഫ്.ഐയുടെ ആലപ്പുഴ സംസ്ഥാന ക്യാമ്പിൽ വെച്ച് പി.ടി. തോമസ് അടക്കമുള്ള കേരളത്തിലെ വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളെയും ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെയുള്ള സാംസ്‌കാരിക നായകരെയും ഉൾപ്പെടുത്തി "ക്യാമ്പസ് രാഷ്ട്രീയത്തിന്റെ അനിവാര്യത"യെക്കുറിച്ച് സെഷൻ സംഘടിപ്പിക്കപ്പെട്ടു. സൈമൺ ബ്രിട്ടോയ്ക്ക് നേരെ നടന്ന അക്രമത്തെ നിസ്സാരമായി നടന്ന അപകടമെന്ന തരത്തിലും കേരളത്തിൽ അക്രമരാഷ്ട്രീയമൊന്നും ഇല്ലെന്ന രീതിയിലുമാണ് പി.ടി. തോമസ് സംസാരിച്ചത്. ഇതിനെ വേദിയിൽ വച്ചു തന്നെ എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന പി.എം. ആതിര ചോദ്യം ചെയ്യുകയായിരുന്നു.
പി.ടി. തോമസ് അന്തരിച്ചതിനെ തുടർന്ന് വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അന്ന് യഥാർഥത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് പി.എം. ആതിര.