എന്തുകൊണ്ട് ഞാൻ കോൺഗ്രസിനെ എതിർക്കുന്നു?

മൂന്നു ദശകത്തോളം എന്നോടൊപ്പം ഇണങ്ങിയും പിണങ്ങിയും പ്രവർത്തിച്ച ഒരു മാന്യസുഹൃത്തിന്റെ വിലയിരുത്തലിൽ ഞാൻ പിണറായി വിജയൻ, കെ.സുരേന്ദ്രൻ, അദാനി എന്നിവർക്കുവേണ്ടിയാണത്രെ പ്രവർത്തിക്കുന്നത്. ഇതിന്നാധാരമാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെയും പ്രവർത്തനങ്ങളെയും വിമർശനരഹിതമായി ഏറ്റെടുക്കാതിരിക്കുന്നതിനാലാണ്.

സാമൂഹ്യ- രാഷ്ടീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ ഞാൻ മുഖ്യമായും വിമർശിക്കുന്നത് കോൺഗ്രസിനെയാണ്. ഇത് സി.പി.എമ്മിനോടും വിശിഷ്യ, പിണറായി വിജയനോടുമുള്ള വിധേയത്വം കൊണ്ടാണെന്ന ആരോപണമാണുള്ളത്. മൂന്നു ദശകത്തോളം എന്നോടൊപ്പം ഇണങ്ങിയും പിണങ്ങിയും പ്രവർത്തിച്ച ഒരു മാന്യസുഹൃത്തിന്റെ വിലയിരുത്തലിൽ ഞാൻ പിണറായി വിജയൻ, കെ.സുരേന്ദ്രൻ, അദാനി എന്നിവർക്കുവേണ്ടിയാണത്രെ പ്രവർത്തിക്കുന്നത്. ഇതിന്നാധാരമാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെയും പ്രവർത്തനങ്ങളെയും വിമർശനരഹിതമായി ഏറ്റെടുക്കാതിരിക്കുന്നതിനാലാണ്.

ഞാനാഗ്രഹിക്കുന്നതൊരു നവജനാധിപത്യ സമൂഹനിർമിതിയാണ്. അതിന്റെ പ്രത്യയശാസ്ത്രപരവും ചരിത്രപരവും സാർവ്വദേശീയവുമായ പരികൽപ്പനകളെയും രാഷ്ടീയാന്തർഗ്ഗതങ്ങളെക്കുറിച്ചും എഴുതുക മാത്രമല്ല, പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യം വിശദീകരിക്കുന്നില്ല. മറിച്ച്; കോൺഗ്രസിനോടുള്ള നിലപാടിനെക്കുറിച്ചെഴുതാം. ആദ്യമേ പറയട്ടെ, ഞാൻ കോൺഗ്രസിനെ വിലയിരുത്തുന്നത് ഡോ.ബി .ആർ അംബേദ്കറിന്റെ പാഠവൽക്കരണങ്ങളിലൂടെയാണ്. അദ്ദേഹം കോൺഗ്രസിനെ അംഗീകരിച്ചിട്ടില്ലെന്നുമാത്രമല്ല, ശക്തനായ വിമർശകനും എതിരാളിയുമായിരുന്നു. കാരണമാകട്ടെ, കോൺഗ്രസ്​ നഗരവാസികളായ സവർണരുടെയും സമ്പന്നരുടെയും വിദ്യാസമ്പന്നരുടെയും പ്രസ്ഥാനമായിരുന്നതിനാലാണ്. ആ പ്രസ്ഥാനത്തിന് കോടിക്കണക്കിന് ഗ്രാമീണരിലെത്തിച്ചേരാൻ കഴിഞ്ഞത് ഗാന്ധിയിലൂടെയാണ്. ആധുനിക ഇന്ത്യയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും ചരിത്രം വ്യക്തമാക്കുന്നത് ഗാന്ധിയല്ല, മറിച്ച് വിദ്യാസമ്പന്നരാണ് കോൺഗ്രസിനെ പ്രത്യയശാസ്ത്ര പരമായും രാഷ്ടീയമായും നയിച്ചിരുന്നതെന്നാണ്.

ആധുനിക ഇന്ത്യയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും ചരിത്രം വ്യക്തമാക്കുന്നത് ഗാന്ധിയല്ല, മറിച്ച് വിദ്യാസമ്പന്നരാണ് കോൺഗ്രസിനെ പ്രത്യയശാസ്ത്ര പരമായും രാഷ്ടീയമായും നയിച്ചിരുന്നതെന്നാണ്. / Photo: architecturaldigest

കൊളോണിയൽ ഭരണത്തിൽ കോൺഗ്രസിന് കാര്യമായ അടിച്ചമർത്തൽ നേരിടേണ്ടി വന്നിട്ടില്ലാത്തതിനാലും ജ്ഞാനപരമായ മികവ് പുലർത്തിയതിനാലും ദേശീയ സ്വാതന്ത്യസമരത്തിലെ ചോരയും കണ്ണീരും മാത്രമല്ല ആശയസംവാദങ്ങളും അദൃശ്യമാക്കാൻ കഴിഞ്ഞു. ഇതോടെ രാഷ്ടീയ പ്രസ്ഥാനങ്ങൾ മാത്രമല്ല, സാമൂഹ്യ സംഘടനകളും കോൺഗ്രസിന്റെ ആശയലോകത്തുനിന്ന്​ മുക്തമാകാത്ത അവസ്ഥ സംജാതമായി. ഈ വ്യവഹാരമണ്ഡലത്തെ അപനിർമ്മിക്കാൻ കഴിഞ്ഞത് അംബേദ്കറിന് മാത്രമാണ്. ഈയടിസ്ഥാനത്തിലുള്ള എന്റെ രാഷ്ട്രീയ വീക്ഷണം ആത്മകഥയായ ദലിതന്റെ ‘ഒരു രാഷ്ടീയാന്വേ ഷണം’ (പേജ് 369 ) എന്ന അദ്ധ്യായത്തിലുണ്ട്.

ഇന്ത്യയെ ഇളക്കിമറിച്ച രാഷ്ടീയ പ്രക്ഷോഭങ്ങളും അതിന്റെ മുന്നണിയായി കോൺഗ്രസും മാറിയപ്പോൾ അംബേദ്കർ സ്വന്തം ജ്ഞാനാവബോധത്തിലും രാഷ്ടീയനിലപാടുകളിലും ഉറച്ചു നിന്നു. ഫലമോ; അംബേദ്കർ വിസ്മൃതനായി, കോൺഗ്രസ് വിജയിച്ചു. അന്നത്തെ കോൺഗ്രസ് ഇന്ന് നിലനില്ക്കുന്നില്ല. അതുകൊണ്ട് സംഘപരിവാറിനെപ്പോലൊരു പ്രതിലോമശക്തിയെ നേരിടാനുള്ള നേർക്കാഴ്ചയാണ് വേണ്ടത്. അല്ലാതെ കോൺഗ്രസിനോടും അതിന്റെ നേതൃത്വത്തോടുമുള്ള അന്ധമായ ആരാധനയല്ല. ഇത് അംബേദ്കറിനെ സമകാലീനതയിൽ വ്യാഖ്യാനിച്ചു രൂപം കൊള്ളേണ്ടതാണ്.

ഇന്ത്യയുടെ ഐക്യം രൂപപ്പെട്ടതെങ്ങനെ?

ഇന്ത്യ വൈവിദ്ധ്യങ്ങളുടെ നാടാണ്. ഈ വസ്തുതയെ നിഷേധിച്ച് ആര്യൻ മേധാവിത്വത്തിലും ഹൈന്ദവ സാംസ്‌ക്കാരിക മൂല്യങ്ങളിലും സംഘപരിവാർ ഏകത ദർശിക്കുമ്പോൾ സവർണഹിന്ദുത്വ ഭൂമികയായ നാനാത്വത്തിൽ ഏകത്വത്തെ രാഷ്ടത്തിന്റെ ദേശീയ ഏകോപനമാക്കാൻ കോൺഗ്രസിന് കഴിഞ്ഞു. എന്നാൽ മുൻചൊന്ന ഏകതാസങ്കൽപ്പനങ്ങളെ നിഷേധിക്കുന്ന വൈവിധ്യങ്ങളാണ് നിലനില്ക്കുന്നത്. വംശം, വർഗം, ഭാഷ, മതം, ജീവിതരീതി, ആചാരാനുഷ്ഠാനങ്ങൾ, പാരമ്പര്യം, സംസ്‌കാരം; സർവ്വോപരി എണ്ണമറ്റ ജാതികളാൽ വിഭജിതമാണ് ഇന്ത്യൻ സമൂഹം.

മുൻചൊന്ന സമൂഹത്തിൽ 19ാം നൂറ്റാണ്ടിൽ രൂപം കൊണ്ട ദേശീയ പ്രസ്ഥാനം നേരത്തെ ചൂണ്ടിക്കാണിച്ച വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു മഹാ പ്രവാഹമായിരുന്നു. അതിന്റെ ആന്തരികതയിൽ മതവും മതപരിഷ്‌ക്കരണവും സമുദായവും ഹിംസയും അഹിംസയും സമാധാനവും കലാപങ്ങളുമുണ്ടായിരുന്നു. ഈ വിവിധ ധാരകളിൽ ഒന്നു മാത്രമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആ പ്രസ്ഥാനം മുൻകൈനേടിയെന്നത് അനിഷേധ്യമായ വസ്തുതയാണ്. കാരണങ്ങൾ നിരവധിയാണ്.

ഞാൻ കോൺഗ്രസിനെ വിലയിരുത്തുന്നത് ഡോ.ബി .ആർ അംബേദ്കറിന്റെ പാഠവൽക്കരണങ്ങളിലൂടെയാണ്. അദ്ദേഹം കോൺഗ്രസിനെ അംഗീകരിച്ചിട്ടില്ലെന്നുമാത്രമല്ല, ശക്തനായ വിമർശകനും എതിരാളിയുമായിരുന്നു.

ആദ്യകാലത്തു തന്നെ ആര്യൻ മേധാവിത്വത്തെ പാർശ്വവൽക്കരിക്കാനുംതിലകനിലൂടെ ബ്രാഹ്മണ്യ മൂല്യവ്യവസ്ഥയെ വേദേതിഹാസ പുരാണങ്ങളിൽ നിന്ന്​ സ്വാംശീകരിക്കാനും മുസ്​ലിംകളെയും ദലിതരേയും അപരവൽക്കരിക്കാനും കഴിഞ്ഞു. 1915 ൽ ഗാന്ധിയുടെ രംഗപ്രവേശം ഹിന്ദു- മുസ്​ലിം ഐക്യത്തിലൂടെ കോൺഗ്രസിന് ഒരു പുതിയ മുഖം നൽകി. ആ പ്രസ്ഥാനം നാടുവാഴികളുടെയും സമ്പന്നരുടെയും വിദ്യാസമ്പന്നരുടേതുമായിരുന്നു. ഈ സവിശേഷ സാന്നിധ്യം കൊണ്ട് ബ്രിട്ടീഷ് ഭരണവുമായി കാര്യമായ സംഘർഷം പുലർത്തിയില്ല. മാത്രമല്ല, വിപുലമായ പ്രചരണത്തിലൂടെ ഗാന്ധിക്ക് മാത്രമല്ല; ഒട്ടെല്ലാ നേതാക്കൾക്കും ഒരർധ ദൈവ പദവി ലഭിച്ചിരുന്നു. ഇത് കോൺഗ്രസിനെ മതാത്മകതയുൾക്കൊള്ളുന്ന ബഹുജന പ്രസ്ഥാനമാക്കുകയും രാഷ്ടീയ പ്രവർത്തനത്തെ ആപൽക്കരമല്ലാതാക്കുകയും ചെയ്തു. കോൺഗ്രസുകാരുടെ ജയിൽവാസത്തെ സുഖവാസമായിട്ടാണ് ഡോ. അംബേദ്കർ വിലയിരുത്തിയത്. മാത്രമല്ല, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അന്നത്തെ ഹിന്ദുമഹാസഭ തീവ്രവും കർക്കശ വുമായ ഹിന്ദുത്വം ഉൾക്കൊണ്ടിരുന്നപ്പോൾ കോൺഗ്രസ് മൃദുവും കർക്കശ വുമമല്ലാത്ത ഹിന്ദുത്വമാണുൾക്കൊണ്ടിരുന്നത്. തന്മൂലം, വിവിധ സാമൂഹ്യ വിഭാഗങ്ങൾ ആ സംഘടനയെയാണ് സ്വീകരിച്ചത്.

അതായത്, നാനാത്വത്തിൽ ഏകത്വം ദേശീയതയായി അംഗീകരിക്കപ്പെട്ടപ്പോൾ കൃഷിഭൂമി കർഷകന് എന്നതിലൂടെ കർഷകനയമുണ്ടായി. ക്ഷേത്രപ്രവേശനം, അയിത്തോച്ചാടനം, സ്വദേശിവൽക്കരണം എന്നതിലൂടെ നവോത്ഥാനവും, 1938ൽ പുതിയതായി രൂപം കൊണ്ട വ്യാവസായിക സമൂഹത്തിന്റെ പ്രതിനിധികളായ ടാറ്റ, ബിർള അടക്കമുള്ള വ്യവസായ പ്രമുഖർ ഉയർത്തിയ സാമ്പത്തിക ദേശീയത്വം അംഗീകരിച്ചതോടെ ഒരു വ്യവസായനയവും ലഭിച്ചു. ഇപ്രകാരം ഗാന്ധിക്ക് ദൈവികപദവിയും കോൺഗ്രസിന് സമാധാനപരമായ സമരത്തിന്റെ നേതൃത്വസ്ഥാനവും ലഭിച്ചപ്പോൾ ലക്ഷക്കണക്കിനുപേരാണ് ക്ഷാമം ബാധിച്ചു മരിച്ചുവീണത്. പതിനായിരക്കണക്കിന്​ ആദിവാസികളെ ബ്രിട്ടീഷ് പട്ടാളം കൊന്നൊടുക്കി, ലഹളകളിൽ മലബാറിലടക്കം ആയിരക്കണക്കിന് മുസ്​ലിംകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ കൂലിപ്പട്ടാളക്കാരായ നിരവധി പേരാണ് യുദ്ധമുന്നണിയിൽ മരിച്ചു വീണത്. വിഭജനത്തിന് ഇരയായി ലക്ഷങ്ങളാണ് കൊല ചെയ്യപ്പെട്ടത്​.

കോൺഗ്രസിനോടൊപ്പമോ അതിലുമേറെയോ ഇതര ധാരകൾ സ്വാതന്ത്യ സമരത്തിൽ പങ്കാളിത്തം വഹിച്ചതുകൊണ്ടാണ് ഭരണഘടനാ നിർമ്മാണ സഭയിൽ രാജ്യത്ത് നിലനിന്ന വൈവിധ്യങ്ങൾക്ക് പ്രാതിനിധ്യം ലഭിച്ചത് - മറിച്ച് കോൺഗ്രസിന്റെ ഔദാര്യമായിരുന്നില്ല. ഭരണഘടനാ നിർമ്മാണ സഭ രാജ്യത്തിന്റെ ചരിത്രാനുഭവങ്ങളെ ആധാരമാക്കി ദേശീയപ്രസ്ഥാനത്തിൽ പ്രാമാണ്യം നേടിയ ആര്യൻ മേധാവിത്വത്തെ തള്ളിക്കളഞ്ഞു. വിഭജനാനന്തരം നിലനിന്ന മുസ്​ലിംകൾക്ക് ന്യൂനപക്ഷ പദവിയും സ്റ്റേറ്റിന്റെ സംരക്ഷണവും ഉറപ്പു വരുത്തി. 1936 ലെ കമ്യൂണൽ അവാർഡിന്റെ അടിസ്ഥാനത്തിൽ ദലിതർക്ക് ജനസംഖ്യാനുപാതികമായ ഭരണ നിർവ്വഹണ പ്രാതിനിധ്യം നൽകി.

ഭരണഘടനയുടെ 17-ാം വകുപ്പിലൂടെ അയിത്തം കുറ്റകരമാക്കി. ജമ്മു കാശ്മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവക്ക് പ്രത്യേക പരിരക്ഷ നൽകി. ആദിവാസി കൾക്ക് പട്ടിക പ്രദേശങ്ങളും സ്വയംഭരണകൗൺസിലുകളും നൽകി. എല്ലാ ഭാഷകൾക്കും അംഗീകാരം നൽകി. സർവ്വോപരി ഭരണഘടന യുടെഅടിസ്ഥാനഘടകം വ്യക്തിയായതോടെ അഭിപ്രായ സ്വാതന്ത്ര്യമടക്കം വ്യക്തിയുടെ മൗലികാവകാശമാക്കി. ഈ ഘടകങ്ങളാണ് ഇന്ത്യയുടെ പ്രദേശപരവും സമൂഹമെന്ന നിലയിലുള്ള ഐക്യം സാദ്ധ്യമാക്കിയത്.

നാനാത്വത്തിൽ ഏകത്വം കൈവൈടിഞ്ഞ്​ കോൺഗ്രസ് ‘ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത’യും ബി.ജെ.പി ‘അഖണ്ഡഭാരത’വും സ്വീകരിക്കുക മാത്രമല്ല, കോൺഗ്രസ് ആരംഭിച്ച സാമ്പത്തികനയങ്ങളും ഭരണഘടനാവകാശ ലംഘനങ്ങളും ബി.ജെ. പി സർക്കാർ തുടരുകയും ചെയ്​തതോടെയാണ്​ഇന്ത്യയുടെ ഐക്യം നഷ്ടപ്പെടാൻ തുടങ്ങിയത്​. ഇപ്രകാരം കവർന്നെടുത്ത അവകാശങ്ങൾ തിരിച്ചുനൽകണമെന്നാവശ്യപ്പെടാതെയും കാലോചിതമായി ജനങ്ങളുടെ അവകാശം മുന്നോട്ടുവയ്ക്കാതെയുമുള്ള, കേവലമായ സർക്കാർ വിരോധം മാത്രമുള്ളൗ ജോഡോ യാത്രയെ കോൺഗ്രസുകാരല്ല ജനങ്ങളാണ് വിലയിരുത്തേണ്ടത്​.

Comments