27 May 2020, 07:33 PM
മെയ് 26 ന് തിങ്കില്‍ പബ്ലിഷ് ചെയ്ത "ആംബുലന്‍സ് കാത്തിരുന്നു മരിക്കുന്ന ഗള്‍ഫിലെ പ്രവാസികള്‍ 'എന്ന തലകെട്ടില്‍ കലാം ടി. ആലം എഴുതിയ കുറിപ്പ് പ്രയാസമനുഭവിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളില്‍ ചിലരുടെ അനുഭവം ആകാം. കുറ്റാരോപിതമായ സിസ്റ്റത്തിനകത്തു നില്‍ക്കുന്ന പ്രവാസിയെന്ന നിലയിലും എന്റെ ഐക്യദാര്‍ഢ്യം തീര്‍ച്ചയായും നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പം തന്നെ.
എന്നാല്‍ ഇതില്‍ പറയുന്ന ചില കാര്യങ്ങളോടുള്ള വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു. മാത്രമല്ല, കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
ഈ കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ സൗദിയുടെ കാര്യത്തില്‍ ശരിയാണ്. എന്തെന്നാല്‍ ഗവണ്മെന്റ് ആശുപത്രികള്‍ അവിടെ സൗദി പൗരന്മാര്‍ക്കുള്ളതാണ്. അത്യാഹിത വിഭാഗത്തിനും ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ഗവണ്മെന്റ് ആശുപത്രികളില്‍ ഏതെങ്കിലും വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ചികിത്സ സൗജന്യമാണ്. മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ തന്നെയാണ് ചികിത്സ തേടുന്നത്. കൊറോണക്കാലത്ത് ഇതെല്ലാവര്‍ക്കും സൗജന്യമാക്കിയിട്ടുണ്ട്. പെട്ടെന്നുള്ള ഈ മാറ്റം ജനസംഖ്യാനുപാതത്തിലുള്ള ആശുപത്രി സൗകര്യങ്ങളില്‍ ചെറുതല്ലാത്ത മാറ്റം വരുത്തുന്നുണ്ട്. സൗദിയുടെ ഉള്‍പ്രദേശങ്ങളില്‍ ചികിത്സ തേടാനുള്ള സൗകര്യം നന്നേ കുറവുമാണ്.
എന്നാല്‍ ഖത്തറിന്റെ അവസ്ഥ അതല്ല. ഇവിടുത്തെ ജനസംഖ്യ 2.6 മില്യണ്‍ ആണ്. ഇതില്‍ 88% വിദേശികളാണ്. അതില്‍ തന്നെ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാരുടെ എണ്ണം പന്ത്രണ്ടര ലക്ഷം വരുന്നു. അതിലും ഭൂരിഭാഗവും മലയാളികള്‍ തന്നെ. രോഗ/മരണ നിരക്ക് പരിശോധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വെക്കണം.

ഈ കൊച്ചു രാജ്യത്തിന്റെ ഏറ്റവും വിശാലമായ സ്ഥലം കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന അതിന്റെ ലോകോത്തര നിലവാരമുള്ള ആശുപത്രികളാണ്. ഇവിടെ ഖത്തറികള്‍ക്ക് ചികിത്സ സൗജന്യമാണെങ്കിലും ഖത്തര്‍ ഐഡി ഉള്ള എല്ലാവര്‍ക്കും വളരെ തുച്ഛമായ ചിലവില്‍ ചികിത്സകളും ശാസ്ത്രക്രിയകളും ചെയ്യുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേ തരം സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
ഖത്തറിന്റെ കോവിഡ് സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് ഇതുവരെ 50,000 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇത് ജനസംഖ്യയുടെ 2% വരും. അതായത് നൂറില്‍ രണ്ടുപേര്‍ കോറോണബാധിതരാണ്. അതില്‍ 90 ശതമാനവും വിദേശികള്‍ ആണ്. ദിനേന രണ്ടായിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആശുപത്രികള്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം നിറഞ്ഞു കവിയുന്നു. എങ്കിലും ഖത്തറിന്റെ മരണ നിരക്ക് തുലോം കുറവാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള്‍ 30 ആണ്.
ഖത്തറില്‍ ഏതു വിധേന എത്തിപ്പെട്ടവര്‍ക്കും കൊറോണ പരിശോധനകളും ചികിത്സകളും സൗജന്യമാണ്. അതിനായി മാത്രം ഇന്നുവരെ 6 ആശുപത്രികള്‍ മുഴുവന്‍ സമയ കോവിഡ് കേന്ദ്രങ്ങളായി മാറ്റിയിട്ടുണ്ട്. ഈ ഒരാഴ്ചയില്‍ 3500 അധിക കിടക്കകള്‍ തുറന്നിട്ടുമുണ്ട്. കോവിഡ് ടെസ്റ്റിംഗിനു മാത്രമായി വര്‍ത്തിക്കുന്ന PHCC കള്‍ക്കും ക്വാറന്റൈന്‍ സെന്ററുകള്‍ക്കും പുറമെയാണത്. യു.കെ ഗവണ്മെന്റ് ഹോസ്പ്പിറ്റലുകളില്‍ നേരിട്ട് എസ്കോർട് പോയി പരിചയമുള്ള സഹപ്രവര്‍ത്തകരുടെ തന്നെ സാക്ഷ്യം വെച്ച് പറയട്ടെ, അവിടുത്തേക്കാള്‍ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളും ആമ്പുലന്‍സ് സര്‍വീസും ഖത്തറിനുണ്ട്.
ഇന്ത്യയിലില്ലെങ്കിലും ഖത്തറില്‍ ഔദ്യോഗിക ഭാഷകളില്‍ മലയാളമുണ്ട്. അറബി, ഇംഗ്ലീഷ്, ഹിന്ദി കഴിഞ്ഞാല്‍ മലയാളത്തിലും ഏതു കാള്‍സെന്‍ററുകളിലേക്കും വിളിക്കാം. ഇവിടെ എല്ലാ തസ്തികകളിലും മലയാളികള്‍ ഒരുപാടുണ്ട്. മറ്റുരാജ്യക്കാര്‍ ഖത്തറില്‍ വന്നിട്ട് അറബിയെക്കാള്‍ മലയാളമാണ് പഠിക്കുക എന്നതും തര്‍ക്കമില്ലാത്ത വസ്തുത തന്നെ.
(ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് ആശുപത്രിയില്‍ (Hazm Mebaireek General Hospital-industrial area) ICU നേഴ്‌സാണ് ലേഖിക)
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read