ഭിന്നശേഷി സമൂഹവും അതിന് പുറത്തുള്ളവരും

ന്ന് ലോക ഓട്ടിസം അവെയർനെസ്സ് ഡേ ആണ്. ഭിന്നശേഷിക്കാരായ കുട്ടികളെ, മുതിർന്നവരെ സമൂഹം എങ്ങനെയാണ് ഉൾക്കൊള്ളുന്നത്, ഉൾക്കൊള്ളേണ്ടത് എന്ന വിഷയത്തെ മുൻനിർത്തിയുള്ള ചർച്ച.

നമ്മുടെ സ്കൂളുകൾ, സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ ഒക്കെ ഡിസെബിലിറ്റിയുള്ളവരെ ഉൾക്കൊള്ളാൻ എങ്ങനെയാണ് മാറേണ്ടത് ? നമ്മുടെ സ്കൂളുകൾ ആർക്ക് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്? ഭിന്നശേഷിക്കാരായവരെ പരാമർശിക്കുമ്പോൾ നമ്മുടെ ഭാഷ ഇനിയുമെത്ര കരുതൽ കാണിക്കണം?

കോംപോസിറ്റ് റീജ്യണൽ സെന്റർ ഡയറക്ടർ ഡോ: റോഷൻ ബിജിലി, സമഗ്ര ശിക്ഷ കേരളയുടെ കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ: എ.കെ. അബ്ദുൽ ഹക്കീം, നടക്കാവ് ഓട്ടിസം സെന്ററിലെ സ്പെഷ്യൽ എഡ്യുക്കേറ്ററായ ബീനാകുമാരി എന്നിവർ പങ്കെടുക്കുന്നു.

Comments