കുട്ടികളും അധികാരവും ആധുനിക കേരള ചരിത്രത്തിൽ: ഇരുപത്- ഇരുപത്തിയൊന്നാം നൂറ്റാണ്ടുകളെക്കുറിച്ച് ഒരന്വേഷണം

ധുനിക കേരള ചരിത്രത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലും സമീപ ദശകങ്ങളിലുമായി ബാല്യം എന്ന ജീവിതഘട്ടത്തെ രൂപപ്പെടുത്തിയ നിർണയ വ്യവസ്ഥകളെ (regimes) തിരിച്ചറിയാനുള്ള പ്രാഥമികശ്രമമാണ് ഈ ലേഖനം. സാമൂഹ്യമാറ്റത്തെ രേഖീയമായി അടയാളപ്പെടുത്തുന്ന ആഖ്യാനങ്ങൾക്കുപകരം ഒരേ സമയം ദീർഘമായി നിലനിന്ന, നിലനിൽക്കുന്ന, മൂന്നു നിർണയ വ്യവസ്ഥകളെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്- ‘ഉത്തരവാദിത്വ രക്ഷാകർതൃ ധർമം' (responsible parenting), ‘മേൽനോക്കി ബാല്യം' (aspirational childhood), ‘ഭരണീയ ബാല്യം' (child-governance) എന്നിങ്ങനെ മൂന്നു വ്യവസ്ഥകളും, കൂടാതെ, ‘സുരക്ഷാവത്കൃത-ബാല്യം' (securitized childhood) എന്ന സമീപകാല നിർണയ വ്യവസ്ഥയും. ഇപ്പറഞ്ഞ കാലഘട്ടത്തിൽ ഈ വിഷയങ്ങളെപ്പറ്റി ഉണ്ടായിവന്ന എഴുത്തുകളും സമകാലിക മലയാളി സാമൂഹ്യജീവിതത്തെപ്പറ്റി ലഭ്യമായ നരവംശശാസ്ത്രപരമായ പഠനങ്ങളുമാണ് ഈ പോഡ്കാസ്റ്റിന് ആധാരം.

Comments