ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടും സിനിമാ പഠനവും:

ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടുകളുടെ അക്കാദമികവും ഭരണപരവുമായ നടപടികളിൽ അടിമുടി പൊളിച്ചെഴുത്തുകൾ അനിവാര്യമാണെന്ന്​ തെളിയിക്കുന്നതാണ്​ കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ സൂചിപ്പിക്കുന്നത്​. സ്​ഥാപനം ഭരിക്കുന്നവരുടെ മാത്രമല്ല, അധ്യാപകരുടെയും വിദ്യാർഥികളുടെയും മനോഭാവങ്ങളിലും ചില തിരുത്തലുകൾ ആവശ്യമാണ്​.

മിത്തും യാഥാർഥ്യവും

മഹേഷ്​ നാരായണൻ
മഹേഷ്​ നാരായണൻ

കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ജാതി വിവേചനത്തെക്കുറിച്ച് കേട്ടപ്പോൾ, ഞാൻ പഠിച്ചിരുന്ന അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ജാതിവിവേചനപ്രശ്നം ഓർമ വരുന്നു. എന്റെ ബാച്ച് മേറ്റായ ഒരാൾ അവിടെ പഠിപ്പിച്ചിരുന്നു. സവർണാഭിമുഖ്യമുള്ള അദ്ദേഹം ദലിത് സിനിമകളോടുള്ള തന്റെ വിരോധം വിദ്യാർഥികളോട് പറഞ്ഞു. വിദ്യാർഥികൾ ഇത് റിപ്പോർട്ട് ചെയ്തു. ഉടൻ, ഇയാളോട് വിശദീകരണം ചോദിച്ചു. ഇങ്ങനെ പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു. തുടർന്ന്, രണ്ടാഴ്ച ലീവിന് പോകാൻ പറഞ്ഞു. രണ്ടാമത്തെ ദിവസം ടെർമിനേഷൻ ലെറ്ററും വന്നു. വെറും രണ്ടു ദിവസം കൊണ്ട് സ്റ്റാലിൻ സർക്കാർ അദ്ദേഹത്തെ പുറത്താക്കി. അവിടുത്തെ അലുംനി അത്ര ശക്തമാണ്. ആ ഗ്രൂപ്പുകളിലൊക്കെ ഈ സംഭവത്തെക്കുറിച്ച് ചർച്ച നടന്നിരുന്നു.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാൻ ഇത്ര സമയം ആവശ്യമുണ്ടായിരുന്നില്ല.
ശങ്കർ മോഹനെപ്പോലെയുള്ള ഒരാളെ ഇപ്പോഴത്തെ സർക്കാർ നിയമിച്ചപ്പോൾ എനിക്ക് സംശയം തോന്നിയിരുന്നു. വിദ്യാർഥികളോടുള്ള ജാതിവിവേചനം തുടക്കം മുതൽ കാണുന്നുണ്ട്. ജാതിവിവേചനത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന് സ്ഥലം ഏറ്റെടുത്ത സമയത്ത്, സ്ഥലം വിട്ടുനൽകിയവർക്ക് അഡ്മിനിസ്ട്രേഷനിൽ ജോലി കൊടുത്തിരുന്നു. അവർക്കു മാത്രമേ ജോലി സ്ഥിരത നൽകിയുള്ളൂ. അവർ സിനിമയുമായി ബന്ധമുള്ളവരല്ല. വളരെ ലാഘവത്തോടെയാണ് അവർ ഈ സ്ഥാപനത്തെ കാണുന്നത്. അവരിൽ പലരും ജാതിസ്പിരിറ്റുള്ളവരുമാണ്. വിവേചനങ്ങളിൽ ചിലത് ഇവരുമായി ബന്ധപ്പെട്ടതാണ്. ശങ്കർ മോഹൻ വന്നതോടെ ഇത് രൂക്ഷമാകുകയായിരുന്നു.

ഡിഗ്രി കോഴ്സാക്കി മാറ്റി, യൂണിവേഴ്സിറ്റി അഫിലിയേഷനൊക്കെ സംഘടിപ്പിക്കണം എന്നൊരു തീരുമാനമായിരുന്നു തുടക്കം മുതലുണ്ടായിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ചിട്ടകളുണ്ടാക്കിയത്.

ഡിഗ്രിക്കും അഫിലിയേഷനും​ വേണ്ടിയുള്ള വാശികൾ

ഇൻസ്റ്റിറ്റ്യൂട്ടുമായി തുടക്കം മുതൽ, അക്കാദമികമായും അല്ലാതെയും എനിക്ക് അടുത്ത ബന്ധമുണ്ട്. കെട്ടിടത്തിന് സ്ഥലം അക്വയർ ചെയ്യുന്ന സമയത്ത്, ഈ സ്ഥലത്തെക്കുറിച്ച് എനിക്കടക്കം പലർക്കും എതിരഭിപ്രായമുണ്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തുതന്നെ വേണം എന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. കാരണം, ചിത്രാജ്ഞലി പോലുള്ള സൗകര്യങ്ങൾ അവിടെയാണല്ലോ. ചിത്രാജ്ഞലിയിലെ പല കെട്ടിടങ്ങളും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. പണ്ട് ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി അനുവദിച്ച ഒരു കെട്ടിടം തൂണുകൾ മാത്രമായി നിൽക്കുന്നുണ്ട്, ആ പ്രോജക്റ്റ് നിന്നുപോയി. ഇൻസ്റ്റിറ്റ്യൂട്ട് കെ.എസ്.എഫ്.ഡി.സിയുടെയോ അക്കാദമിയുടെയോ കീഴിൽ കൊണ്ടുവരികയായിരുന്നു വേണ്ടത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലാക്കിയതുതന്നെ വലിയ അബദ്ധമായിരുന്നു.

ശങ്കർ മോഹനെപ്പോലെയുള്ള ഒരാളെ ഇപ്പോഴത്തെ സർക്കാർ നിയമിച്ചപ്പോൾ എനിക്ക് സംശയം തോന്നിയിരുന്നു. വിദ്യാർഥികളോടുള്ള ജാതിവിവേചനം തുടക്കം മുതൽ കാണുന്നുണ്ട്
ശങ്കർ മോഹനെപ്പോലെയുള്ള ഒരാളെ ഇപ്പോഴത്തെ സർക്കാർ നിയമിച്ചപ്പോൾ എനിക്ക് സംശയം തോന്നിയിരുന്നു. വിദ്യാർഥികളോടുള്ള ജാതിവിവേചനം തുടക്കം മുതൽ കാണുന്നുണ്ട്

മറ്റൊന്ന്, ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കേണ്ട രീതിയിലല്ല ഈ സ്ഥാപനം കൺസ്ട്രക്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം പണിയാൻ നിർദേശിക്കപ്പെട്ട തിയേറ്റർ അവസാനമാണ് പണിതത്. സൗണ്ട് ഡിപ്പാർട്ടുമെന്റിന് മിക്സിംഗ് റൂം ഉണ്ടായിരുന്നില്ല, ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് സമയത്ത്. സൗണ്ട് ഡിപ്പാർട്ടുമെന്റിനുവേണ്ടി പണിത കെട്ടിടം, നിർമാണത്തിലെ പ്ലാനിങ്ങില്ലായ്മ കൊണ്ട് സിനിമാറ്റോഗ്രാഫി ഡിപ്പാർട്ടുമെൻറ്​ ഒരു വർക്കുഷോപ്പ് ഹാളായി മാറ്റേണ്ടിവന്നു. ഇത്തരം അബദ്ധങ്ങൾ തുടക്കം മുതലേയുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റിന്റെ ഭാഗമാകാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്.

ഒരു സർട്ടിഫിക്കറ്റുകൊണ്ട് എന്തുചെയ്യാനാണ് എന്നാണ് ഞാൻ വിദ്യാർഥികളോട്​ചോദിക്കാറ്. എന്റെ സിനിമയിൽ വർക്ക് ചെയ്യാൻ വരുന്നവരോട് ഒരിക്കലും സർട്ടിഫിക്കറ്റ് ചോദിക്കാറില്ല, എഡിറ്റ് ചെയ്ത വർക്കാണ് ചോദിക്കാറ്.

ഡിഗ്രി കോഴ്സാക്കി മാറ്റി, യൂണിവേഴ്സിറ്റി അഫിലിയേഷനൊക്കെ സംഘടിപ്പിക്കണം എന്നൊരു തീരുമാനമായിരുന്നു തുടക്കം മുതലുണ്ടായിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ചിട്ടകളുണ്ടാക്കിയത്. കോഴ്സ് ഘടനയുണ്ടാക്കാനുള്ള ആദ്യ കമ്മിറ്റിയിൽ ഞാനുമുണ്ടായിരുന്നു. കോഴ്സ് രണ്ടുവർഷമായി ചുരുക്കണമെന്ന അഭിപ്രായമുണ്ടായിരുന്നു എനിക്ക്. ബർലിൻ ഫിലിം സ്‌കൂളിൽനിന്ന് രണ്ടുപേർ ഫാക്കൽറ്റി- കോഴ്സ് സ്ട്രക്ചറിങ്ങിന് വന്നിരുന്നു. അവരും നിർദേശിച്ചത് രണ്ടു വർഷമാണ്. മൂന്നുവർഷത്തെ കോഴ്സ് തന്നെ, പൂർത്തിയാക്കി സ്ഥാപനത്തിൽനിന്നിറങ്ങാൻ നാലര വർഷമെടുക്കും. കാരണം, ഡിപ്ലോമ പ്രൊജക്റ്റ് ചെയ്യണം, അതിന്റെ ഫൈനൽ പണി കഴിയണം. രണ്ടു കൊല്ലമാണെങ്കിലും മൂന്നുകൊല്ലം കൊണ്ടെങ്കിലും ഇറങ്ങാമല്ലോ. അന്ന് ഈ നിർദേശം ഫാക്കൽറ്റികൾ പോലും എതിർത്തു. കാരണം, രണ്ടുവർഷമാക്കുമ്പോൾ ഫാക്കൽറ്റീസിന് കുറച്ചുകൂടി സമയം വർക്ക് ചെയ്യേണ്ടതായി വരും. ശനിയാഴ്ച വർക്ക് ചെയ്യേണ്ടതായി വരും. മുമ്പത്തെ വിദ്യാർഥി യൂണിയനാകട്ടെ, ഡിഗ്രിയാണ് താൽപര്യം എന്നും പറഞ്ഞിരുന്നു.

കെട്ടിടത്തിന് സ്ഥലം അക്വയർ ചെയ്യുന്ന സമയത്ത്, ഈ സ്ഥലത്തെക്കുറിച്ച് എനിക്കടക്കം പലർക്കും എതിരഭിപ്രായമുണ്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തുതന്നെ വേണം എന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.
കെട്ടിടത്തിന് സ്ഥലം അക്വയർ ചെയ്യുന്ന സമയത്ത്, ഈ സ്ഥലത്തെക്കുറിച്ച് എനിക്കടക്കം പലർക്കും എതിരഭിപ്രായമുണ്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തുതന്നെ വേണം എന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണെങ്കിലും അവരവരുടെ താൽപര്യത്തിനനുസരിച്ചുള്ള തൊഴിലല്ലേ ഇത്. സർട്ടിഫിക്കറ്റ് നേടിയെടുക്കാനാണോ സിനിമ പഠിക്കാൻ വരുന്നത് എന്നൊരു ചർച്ചയുണ്ടായിരുന്നു തുടക്കത്തിൽ അവിടെ. അന്നത്തെ യൂണിയൻ പ്രതിനിധികളായ വിദ്യാർഥികൾ പറഞ്ഞത്, ആദ്യം മൂന്നുവർഷം പഠിച്ചിറങ്ങിയവരുടെ സർട്ടിഫിക്കറ്റിന് മൂല്യം കൂടുമെന്നും പിന്നീട് രണ്ടുവർഷമാക്കിയാൽ അതിന് മൂല്യം കുറയും എന്നുമായിരുന്നു. ഒരു കോർപറേറ്റ് സ്ഥാപനത്തിൽ വർക്ക് ചെയ്യാനുള്ള സർട്ടിഫിക്കറ്റിനാണെങ്കിൽ നിങ്ങൾ എന്തിനാണ് ഇവിടെ വന്ന് പഠിക്കുന്നത് എന്ന് ഞങ്ങളൊക്കെ അന്ന് ചോദിച്ചിരുന്നു.

എന്റെ കൂടെ അസിസ്റ്റന്റായി നിൽക്കുന്നവരിലേറെയും കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ്. ഞാൻ പഠിപ്പിച്ച ഫസ്റ്റ് ബാച്ചിലെ കുട്ടികൾ. ‘അറിയിപ്പി'ൽ എന്നോടൊപ്പമുണ്ടായിരുന്ന കോ- എഡിറ്റർ രാഹുൽ ഫസ്റ്റ് ബാച്ച് വിദ്യാർഥിയാണ്. രാഹുൽ പതിനഞ്ചോളം സിനിമകൾക്ക് അസിസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് ഇൻഡിപെൻഡൻറ്​ എഡിറ്ററായി തുടങ്ങുന്നത്. എന്റെ പോസ്റ്റർ ഡിസൈൻ ചെയ്യുന്നത് അനന്തപത്മനാഭനാണ്. മാലിക്, അറിയിപ്പ്, മലയൻകുഞ്ഞ് പോസ്റ്ററുകൾ അവനാണ് ചെയ്തത്. ഒരു സർട്ടിഫിക്കറ്റുകൊണ്ട് എന്തുചെയ്യാനാണ് എന്നാണ് ഞാൻ ഇവരോടെല്ലാം ചോദിക്കാറ്. എന്റെ സിനിമയിൽ വർക്ക് ചെയ്യാൻ വരുന്നവരോട് ഒരിക്കലും സർട്ടിഫിക്കറ്റ് ചോദിക്കാറില്ല, എഡിറ്റ് ചെയ്ത വർക്കാണ് ചോദിക്കാറ്.

പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിയോട് നീ സിനിമ പഠിക്കാൻ യോഗ്യനല്ല എന്നു പറയുമ്പോൾ അവർ ഡീ മോട്ടിവേറ്റഡാകുകയാണ് ചെയ്യുക. ഇൻറർവ്യൂ സമയത്ത്​ചിലപ്പോൾ കമ്യൂണിക്കേഷനിലായിരിക്കും മാർക്ക് പോയത്. ഇത്തരം നിസാര കാര്യങ്ങളുടെ പേരിലായിരിക്കും അവരുടെ വലിയ സ്വപ്നങ്ങൾ നിഷേധിക്കപ്പെടുന്നത്.

കുട്ടികളെ ഒഴിവാക്കാനുള്ള നിയമങ്ങൾ

അഡ്മിഷൻ പ്രോസസിലും ഒരുപാട് പ്രശ്നങ്ങളുണ്ട്. നിരവധി കുട്ടികൾ അപേക്ഷകരായി എത്താറുണ്ട്. എന്തിനാണ് കട്ട് ഓഫ് മാർക്കൊക്കെ വച്ച് ഇവരെ ഒഴിവാക്കുന്നത്? ഇവർക്കെല്ലാം എവിടെയൊക്കെയോ സിനിമയോട് ഇഷ്ടമുണ്ടാകും. അല്ലാതെ, രക്ഷിതാക്കൾ ‘നീ പോയി സിനിമ പഠിക്ക്' എന്നുപറഞ്ഞ് ഉന്തിത്തള്ളി വിടുന്നതല്ലല്ലോ. അതുകൊണ്ട്, ഇങ്ങനെയുള്ള വിദ്യാർഥികളെ എടുക്കാൻ എന്തിനാണ് വിമുഖത? കുട്ടികൾ കൂടുതലായി ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് വരണം എന്ന ആഗ്രഹമുള്ള ആളാണ് ഞാൻ. താൽപര്യം കൊണ്ട് വരുന്നവരിൽ സിനിമയോട് നല്ലൊരു ആറ്റിറ്റ്യൂഡ്​ ഉണ്ടാക്കേണ്ടത് ഇൻസ്റ്റിറ്റ്യൂട്ടാണ്. എവിടേക്കാണ്​ഒരു വിദ്യാർഥി വളരേണ്ടത് എന്ന് തീരുമാനിക്കുന്നത് ആ സ്ഥാപനത്തിന്റെ എനർജിയാണ്, ഫാക്കൽറ്റിയാണ്, അവിടെനിന്ന് കിട്ടുന്ന സിനിമാ കാഴ്ചകളാണ്. അതിനുപകരം, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിയോട് നീ സിനിമ പഠിക്കാൻ യോഗ്യനല്ല എന്നു പറയുമ്പോൾ അവർ ഡീ മോട്ടിവേറ്റഡാകുകയാണ് ചെയ്യുക. ഇൻറർവ്യൂ സമയത്ത്​ ചിലപ്പോൾ കമ്യൂണിക്കേഷനിലായിരിക്കും മാർക്ക് പോയത്. മനസ്സിലുള്ളത് പ്രകടിപ്പിക്കാൻ പറ്റിയിട്ടുണ്ടാകില്ല. ഇത്തരം നിസാര കാര്യങ്ങളുടെ പേരിലായിരിക്കും അവരുടെ വലിയ സ്വപ്നങ്ങൾ നിഷേധിക്കപ്പെടുന്നത്.

ഒരു ബാച്ചിൽ 10 ഡയറക്ടർ സ്റ്റുഡന്റ്സുണ്ടെങ്കിൽ തത്തുല്യമായ എഡിറ്റിംഗ്, ക്യാമറ, സൗണ്ട് സ്റ്റുഡന്റ്സും ഉണ്ടായിരിക്കണം. അല്ലെങ്കിൽ കുട്ടികൾ വൻ സമ്മർദ്ദത്തിലാകും. അഡയാറിൽ പഠിക്കുമ്പോൾ, എന്റെ ബാച്ചിൽ എനിക്ക്​ മൂന്ന് ഡിപ്ലോമ ഫിലിം എഡിറ്റു ചെയ്യേണ്ടിവന്നിട്ടുണ്ട്​. അതിനുകാരണം, ഫൈനൽ ഇയർ ആയപ്പോൾ ഒരു കുട്ടി പോയി. ഒരാൾ തോറ്റതുകൊണ്ട് പ്രോജക്റ്റ് ചെയ്യാൻ പറ്റിയില്ല. മറ്റൊരാൾ മറ്റൊരു ഡിപ്പാർട്ടുമെന്റിലേക്ക് മാറി. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ഷന് പത്ത് പേരുണ്ട്, എന്നാൽ എഡിറ്റിംഗിൽ നാലുപേരേയുള്ളൂ. ഈ നാലുപേർക്കും ബാക്കിയുള്ള ഡിപ്ലോമകളും മറ്റു പ്രൊജക്റ്റുകളും കൂടി ചെയ്യേണ്ട അവസ്ഥയാണ്. ആവശ്യത്തിന് അപേക്ഷകരുണ്ടായിട്ടും അവരെ എടുക്കാത്തതാണ് പ്രശ്നം. അതുപോലെ, പ്രായപരിധി. പ്രായം കൂടിയ വിദ്യാർഥികളെ എടുക്കുന്നില്ല. 30 വയസ്സുകഴിഞ്ഞവരെ വയസ്സന്മാർ എന്നാണ് പറയുന്നത്. സിനിമ പഠിക്കാൻ പ്രായമുണ്ടോ? ഞാൻ 26-ാമത്തെ വയസ്സിലാണ് ‘രാത്രിമഴ' എഡിറ്റു ചെയ്യുന്നത്. ലെനിൻ രാജേന്ദ്രൻ വയസ്സനാണല്ലോ എന്ന് എനിക്ക് പറയാൻ കഴിയുമോ?
ഇത്തരം ചിട്ടകൾ ഒഴിവാക്കുകയാണ് വേണ്ടത്.

ഇൻസ്​റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നത് റൂട്ടാണ്. അതാണ് തിയറി. അതിനെ ബ്രേക്ക് ചെയ്യേണ്ടത് പിന്നീടാണ്​. എന്നാൽ, വിദ്യാർഥികൾക്ക് ഇപ്പോൾ വേണ്ടത് ഇൻസ്റ്റന്റായ ഫിലിം മേക്കിംഗ് പാക്കേജാണ്. പുറത്ത്​ അവർ കാണുന്ന രീതികൾ അതാണ്. എന്നാൽ, ഒരു ഫിലിം സ്‌കൂളിന് അതിന്റേതായ രീതികളുണ്ടായിരിക്കും.

കരാർ തൊഴിലാളികളായ അധ്യാപകർ

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റൊരു പ്രശ്നം, എല്ലാ അധ്യാപകരും കോൺട്രാക്റ്റാണ് എന്നതാണ്. പ്രതികരിച്ചാൽ അത് ജോലിയെ ബാധിക്കും എന്ന ഭയമുണ്ടവർക്ക്. ഒരു സംഭവം പറയാം. എഡിറ്റിംഗ് ഡിപ്പാർട്ടുമെന്റിൽ അസി. പ്രൊഫസറുടെ ഒരു പോസ്റ്റ് ഒഴിവുണ്ടായിരുന്നു. ഇന്റർവ്യൂ ബോർഡിൽ ഞാനുമുണ്ട്. തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിലായിരുന്നു ഇന്റർവ്യൂ. ഒരു കാൻഡിഡേറ്റ് പോലും വന്നില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പാസായി എട്ടു വർഷമെങ്കിലും കഴിഞ്ഞിരിക്കണം എന്നതായിരുന്നു യോഗ്യത. ഇത്രയും വർഷം കഴിഞ്ഞവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വരാൻ താൽപര്യമുണ്ടാകില്ല. കാരണം, അവർ മറ്റെന്തെങ്കിലും ജോലിക്ക് പോയിട്ടുണ്ടാകും.
ഏത് സ്‌കൂളിൽനിന്നും പഠിച്ചിറങ്ങിയവരിൽ സിനിമ ചെയ്യുന്നത് അഞ്ചു ശതമാനമേ ഉണ്ടാകൂ. എന്റെ ബാച്ചിൽ സിനിമ എഡിറ്റ് ചെയ്യുന്നത് ഞാൻ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം ടി.വിയിലാണ്.

മാറണം, വിദ്യാർഥി മനോഭാവങ്ങൾ

വിദ്യാർഥികളുടെ മനോഭാവവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കൂടി പറഞ്ഞാലേ, ഈ വിഷയം പൂർത്തിയാകൂ. ഇൻസ്റ്റിറ്റ്യൂട്ടിലെ റോ മെറ്റീരിയൽസ് കൊണ്ടുമാത്രമേ ഡിപ്ലോമ സിനിമ എടുക്കാൻ പറ്റൂ. അതാണ് നിയമം. അഡയാറിൽ, ഞങ്ങൾക്ക് കിട്ടിയിരുന്നത് 2200 അടി ഫൂട്ടേജാണ്. 400 അടി കൊണ്ട് നാലേകാൽ മിനിറ്റ് ഷൂട്ട് ചെയ്യാം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ 75 കിലോമീറ്റർ റേഡിയസ് വിട്ട് പോകരുത് ഷൂട്ട്. ഇത്തരം നിരവധി വ്യവസ്ഥകൾക്കുള്ളിൽ വേണം പ്രൊജക്റ്റ് ചെയ്യാൻ. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫസ്റ്റ് ബാച്ചിന് എക്യുപ്മെൻറ്​ കുറവായിരുന്നു. മാത്രമല്ല, അവർക്ക് തിയറി പഠിക്കാനും താൽപര്യമുണ്ടായിരുന്നില്ല. അന്നത്തെ സിനിമാറ്റോഗ്രഫി എച്ച്​.ഒ.ഡി വേദനയോടെ പറഞ്ഞിട്ടുണ്ട്, തന്റെ ലൈറ്റിംഗ് പഴഞ്ചനാണ് എന്ന് വിദ്യാർഥികൾ പറഞ്ഞിട്ടുണ്ട് എന്ന്.

കാമ്പസിനെ കുറെക്കൂടി തുറന്നതും വിദ്യാർഥി സൗഹൃദവുമാക്കുക എന്നതാണ് പരിഹാരം. ശങ്കർ മോഹനെപ്പോലുള്ളവരെ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. അതോടൊപ്പം, ഒരു സീറോ ബാച്ചായി പോയിട്ട് കാര്യമില്ല എന്നും ഓർക്കണം.

ഇൻസ്​റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നത് റൂട്ടാണ്. അതാണ് തിയറി. അതിനെ ബ്രേക്ക് ചെയ്യേണ്ടത് പിന്നീടാണ്​. എന്നാൽ, വിദ്യാർഥികൾക്ക് ഇപ്പോൾ വേണ്ടത് ഇൻസ്റ്റന്റായ ഫിലിം മേക്കിംഗ് പാക്കേജാണ്. പുറത്ത്​ അവർ കാണുന്ന രീതികൾ അതാണ്. എന്നാൽ, ഒരു ഫിലിം സ്‌കൂളിന് അതിന്റേതായ രീതികളുണ്ടായിരിക്കും, എക്യുപ്മെന്റുകളുടെ കാര്യത്തിൽ നിയന്ത്രണങ്ങളുണ്ടാകും. തീർച്ചയായും അത് പാലിക്കപ്പെടണം. ഫിലിം ഉപയോഗിക്കാൻ ഒരു നിയന്ത്രണവുമില്ല എന്നു കരുതുക. നല്ല സാമ്പത്തിക സ്ഥിതിയുള്ള വിദ്യാർഥികൾക്ക് വീട്ടിൽനിന്ന് ഫിലിം കൊണ്ടുവരാൻ കഴിയും. അപ്പോൾ, ബാക്കി കുട്ടികൾ മോശക്കാരാകും.
ഞങ്ങൾ പഠിക്കുന്ന സമയത്ത്, ഫിലിം ഫ്രെറ്റേണിറ്റിക്ക് ഒരു സീറ്റുണ്ടായിരുന്നു. ആ സീറ്റിൽ നിർമാതാക്കളുടെ മക്കളായിരിക്കും വരിക. ഇവർ സമ്പന്നരായിരിക്കുമല്ലോ. ഇവർക്കുവേണമെങ്കിൽ ഫിലിം കൊണ്ടുവരാം. അപ്പോൾ, ബാക്കി കുട്ടികളെ അത് ബാധിക്കും. അതുകൊണ്ട്, ഇക്കാര്യങ്ങളിലെല്ലാം ഒരു യൂണിഫോമിറ്റി വേണ്ടിവരും. പരിമിതികളിൽനിന്നുവേണം പഠിക്കാൻ.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫസ്റ്റ് ബാച്ച് പ്രൊജക്റ്റ് ചെയ്ത സമയത്ത്, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫെസിലിറ്റികളൊന്നും ഉപയോഗിച്ചിരുന്നില്ല. ആവശ്യത്തിന്​ ഫെസിലിറ്റികളും ഉണ്ടായിരുന്നില്ല. കാമറ ഡിപ്പാർട്‌മെന്റിൽ ആവശ്യത്തിന് ലൈറ്റ് ഉണ്ടായിരുന്നില്ല. സൗണ്ട് ഡിപ്പാർട്‌മെന്റിന് മിക്‌സിങ് റൂമേ ഉണ്ടായിരുന്നില്ല.
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫസ്റ്റ് ബാച്ച് പ്രൊജക്റ്റ് ചെയ്ത സമയത്ത്, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫെസിലിറ്റികളൊന്നും ഉപയോഗിച്ചിരുന്നില്ല. ആവശ്യത്തിന്​ ഫെസിലിറ്റികളും ഉണ്ടായിരുന്നില്ല. കാമറ ഡിപ്പാർട്‌മെന്റിൽ ആവശ്യത്തിന് ലൈറ്റ് ഉണ്ടായിരുന്നില്ല. സൗണ്ട് ഡിപ്പാർട്‌മെന്റിന് മിക്‌സിങ് റൂമേ ഉണ്ടായിരുന്നില്ല.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫസ്റ്റ് ബാച്ച് പ്രൊജക്റ്റ് ചെയ്ത സമയത്ത്, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫെസിലിറ്റികളൊന്നും ഉപയോഗിച്ചിരുന്നില്ല. ആവശ്യത്തിന്​ ഫെസിലിറ്റികളും ഉണ്ടായിരുന്നില്ല. കാമറ ഡിപ്പാർട്‌മെന്റിൽ ആവശ്യത്തിന് ലൈറ്റ് ഉണ്ടായിരുന്നില്ല. സൗണ്ട് ഡിപ്പാർട്‌മെന്റിന് മിക്‌സിങ് റൂമേ ഉണ്ടായിരുന്നില്ല. ഗ്രേഡിങ്ങിന്​ ഡോൾബി മോണിറ്റർ വന്നു, പക്ഷെ ഇൻസ്ട്രക്ടറോ ടെക്​നീഷ്യനോ ഉണ്ടായിരുന്നില്ല. അതുകൊണ്ട്​ ഇൻസ്റ്റിറ്റ്യൂട്ടിന്​ ഇക്കാര്യങ്ങളിൽ സ്വയം പര്യാപ്​തതയുണ്ടായിരുന്നില്ല. ഫസ്റ്റ് ബാച്ചിലെ പ്രൊജക്ടുകൾക്ക്​ പുറത്തുനിന്നാണ് ജിംബൽ കൊണ്ടുവന്നത്. ജിംബലിന് മറെറാരു ഓപ്പറേറ്ററാണ്. അതിന്റെ ഓപ്പറേറ്റർ വേറെ ക്യാമറാമാനാണ്. അയാളുടെ ഫ്രെയ്മിങ്ങാണ്, വിദ്യാർഥികളുടെ ഫ്രെയ്മിങ്ങല്ല. ഇപ്പോഴത്തെ ബാച്ചിൽ അങ്ങനെയല്ല. എക്വിപ്​മെൻറുകൾ ആവശ്യത്തിനുണ്ട്​. ഇനി അത് ഉപോയോഗിച്ച്​ പ്രോജക്ടുകൾ ചെയ്യാൻ അദ്ധ്യാപകർ വിദ്യാർത്ഥികളെ സജ്ജരാക്കണം.

ഫസ്റ്റ് ബാച്ചിന്, ഉപകരണങ്ങൾ വാടകക്കെടുക്കാൻ സൗകര്യം ചെയ്തതുകൊണ്ട് പിന്നീടുവന്ന ബാച്ചുകൾക്കും ഈ സൗകര്യം കൊടുക്കേണ്ടിവന്നു. ഫാക്കൽറ്റികളും ഇതിനെ പ്രമോട്ട് ചെയ്തു. ഇക്കാര്യങ്ങൾക്ക് ചില ചിട്ടകൾ വേണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ഇത് നടപ്പാക്കുമ്പോഴുണ്ടാകുന്ന ചില പ്രശ്നങ്ങൾ വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങളുപയോഗിച്ച് സിനിമ ചെയ്യാൻ പ്രാപ്തരാകണം.

ഫാക്കൽറ്റികളുടെയും വിദ്യാർഥികളുടെയും ഭരണാധികാരികളുടെയും ഭാഗത്തുനിന്നുള്ള ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ വസ്തുനിഷ്ഠമായി പഠിച്ച്, ഇൻസ്റ്റിറ്റ്യൂട്ട് റി- ഇൻവെൻറ്​ ചെയ്യുകയാണ് അടിയന്തരമായി വേണ്ടത്.
ഫാക്കൽറ്റികളുടെയും വിദ്യാർഥികളുടെയും ഭരണാധികാരികളുടെയും ഭാഗത്തുനിന്നുള്ള ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ വസ്തുനിഷ്ഠമായി പഠിച്ച്, ഇൻസ്റ്റിറ്റ്യൂട്ട് റി- ഇൻവെൻറ്​ ചെയ്യുകയാണ് അടിയന്തരമായി വേണ്ടത്.

ഇപ്പോൾ പഠിക്കാനെത്തുന്നവർക്ക് ഉടൻ സിനിമയെടുക്കാനാണ് ആഗ്രഹം. ഫസ്റ്റ് ഇയറിന് കണ്ടിന്യുവിറ്റി എക്സസൈസുണ്ട്. ആക്ഷൻ കണ്ടിന്യൂവിറ്റി, ഇമോഷനൽ കണ്ടിന്യൂവിറ്റി തുടങ്ങിയവ അറിയാമോ എന്ന് പരീക്ഷിക്കുകയാണ് ചെയ്യുക. ഒരു മിനിറ്റുള്ള എക്സസൈസാണ്. എഡിറ്റിംഗ് ഡിപ്പാർട്ടുമെന്റിൽ നിന്ന് ഞാനും മാർക്കിടാൻ പോയിട്ടുണ്ട്. ഒരു വർഷം വന്ന ഒരു പടത്തിനും കണ്ടിന്യൂവിറ്റിയില്ല, എല്ലാം അബ്സ്ട്രാക്റ്റ് പടങ്ങളാണ്. കുട്ടികൾ ഷോർട്ട് ഫിലിം ചെയ്തിരിക്കുകയാണ്. ഒരു മിനിറ്റിന് അകത്തായിരിക്കണം എന്ന മാനദണ്ഡം മാത്രമേയുള്ളൂ. പടങ്ങളെല്ലാം നല്ലതായിരുന്നു. ചിലത് ഫെസ്റ്റിവലിന് അയക്കണം എന്നും ഞങ്ങൾ പറഞ്ഞു. പക്ഷെ, ഇതിന്റെ പേര് കണ്ടിന്യൂവിറ്റി എക്സസൈസ് എന്നത് മാറ്റണം. ലോംഗ് ഷോട്ട്, ബിഗ് ഷോട്ട്, ക്ലോസപ്പ് തുടങ്ങിയവ എന്താണ് എന്നറിയാനുള്ളതാണ് ഈ എക്സസൈസ്. കുറെ ഷോട്ടുകൾ ചേർത്തുവച്ച് ഒരു കഥയുണ്ടാക്കാൻ പറ്റുന്നുണ്ടോ എന്നു മാത്രമേ നോക്കുന്നുള്ളൂ. എന്നാൽ, ഇവർ എടുത്തുവച്ചിരിക്കുന്ന സിനിമകളിലെല്ലാം ഡിസ്സോൾവുണ്ട്, ഭയങ്കരങ്ങളായ ട്രാൻസിഷൻസുണ്ട്. അക്കാദമിക്കലി ഈ സിനിമകളെല്ലാം വേറൊരു പ്രോസസാണ്.

ഫാക്കൽറ്റികളുടെയും വിദ്യാർഥികളുടെയും ഭരണാധികാരികളുടെയും ഭാഗത്തുനിന്നുള്ള ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ വസ്തുനിഷ്ഠമായി പഠിച്ച്, ഇൻസ്റ്റിറ്റ്യൂട്ട് റി- ഇൻവെൻറ്​ ചെയ്യുകയാണ് അടിയന്തരമായി വേണ്ടത്. അതായത്, കാമ്പസിനെ കുറെക്കൂടി തുറന്നതും വിദ്യാർഥി സൗഹൃദവുമാക്കുക എന്നതാണ് പരിഹാരം. ശങ്കർ മോഹനെപ്പോലുള്ളവരെ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. അതോടൊപ്പം, ഒരു സീറോ ബാച്ചായി പോയിട്ട് കാര്യമില്ല എന്നും ഓർക്കണം. ക്യാമറ കൈയിൽ കിട്ടി, ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, സൗണ്ട് ചെയ്ത് സ്‌ക്രീനിൽ കണ്ടാലല്ലേ ആത്മവിശ്വാസമുണ്ടാകുകയുള്ളൂ. ആ ഒരു പ്രോസസാണ് വേണ്ടത്. അതിനുവേണ്ടി വിദ്യാർഥികൾ സജ്ജരാകുകയാണ് വേണ്ടത്. ▮


മഹേഷ് നാരായണൻ

സംവിധായകൻ, തിരക്കഥാകൃത്ത്. ടേക്ക് ഓഫ്, സി യു സൂൺ, മാലിക്, അറിയിപ്പ് എന്നിവ സംവിധാനം ചെയ്ത സിനിമകൾ. തിരക്കഥ എഴുതിയ സിനിമകൾ മിലി, ടേക്ക് ഓഫ്, സി യു സൂൺ, മാലിക്, അറിയിപ്പ്, മലയൻകുഞ്ഞ്.

Comments