ബാക്കിയുള്ള അധ്യാപകച്ചൂരലുകൾ കൂടി കണ്ടുകെട്ടേണ്ടതുണ്ട്

വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന അക്രമവാസന ഇല്ലാതാക്കുന്നതിൽ അധ്യാപകർക്ക് എന്ത് ചെയ്യാനാകും എന്ന വിചാരം പങ്കിടുകയാണ്, അധ്യാപിക നന്ദിത നന്ദകുമാർ. ട്രൂകോപ്പി വെബ്സീൻ മു​ന്നോട്ടുവച്ച ചർച്ചയിൽ ഇടപെട്ട് എഴുതുന്നു.

മകാലിക സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് തലമുറ വിടവിന്റെ ഏറിവരുന്ന ആഴങ്ങളിലേക്കാണ്. വളരെ ചെറിയ കാര്യങ്ങൾക്ക് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുകയും അത് കൂട്ടുകാരുടെ ജീവനെടുക്കുന്നതിലേക്ക് എത്തുകയും ചെയ്യുന്നു.

തലമുറകൾ മാറുന്നതിനനുസരിച്ച് മനുഷ്യരുടെ മുൻഗണനകൾ മാറുകയും അത് സമൂഹത്തിൽ പല രീതിയിൽ പ്രതിഫലിക്കുകയും ചെയ്യാറുണ്ട്. ഇതുതന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്. എന്നാൽ സാങ്കേതികവിദ്യയും അറിവുത്പാദനവും മുൻ കാലഘട്ടങ്ങളെ അപേക്ഷിച്ച് വലിയൊരു കുതിച്ചുചാട്ടം നടത്തിയപ്പോൾ തലമുറകൾ തമ്മിലുള്ള വിടവ് നികന്നുവരുന്നതിനാവശ്യമായ സാവകാശം ലഭിച്ചതുമില്ല. സാങ്കേതികവിദ്യയുടെ ലോകത്ത് ജനിച്ച് ജീവിക്കുന്ന പുതിയ തലമുറ റീലുകൾ മാറുന്ന വേഗതയിൽ സഞ്ചരിക്കുമ്പോൾ കൂടെ എത്താൻ കിതയ്ക്കുകയാണ് പഴയ തലമുറ. ഈ അന്തരം കൃത്യമായ പിന്തുണയുടെയും ചേർത്തുനിർത്തലിന്റെയും അഭാവത്തിന് കാരണമാകുന്നുണ്ട്.

വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന അക്രമവാസനകളുടെ കാരണങ്ങളെക്കുറിച്ച് വളരെ കാര്യക്ഷമമായ ചർച്ചകൾ സമൂഹത്തിൽ നടന്നുവരികയാണ്. ഈ പശ്ചാത്തലത്തിൽ കെ. ടി. ദിനേശ് ട്രൂകോപ്പി വെബ്സീനിൽ എഴുതിയ ലേഖനം വായിച്ചു (Critical Friend ഇല്ലാത്ത നമ്മുടെ കുട്ടികൾ, ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 221).

വായിക്കാം, കേൾക്കാം: Critical Friend ഇല്ലാത്ത നമ്മുടെ കുട്ടികൾ

സ്ലോവേനിയൻ മാർക്സിസ്റ്റ് ചിന്തകനും സാംസ്കാരിക വിമർശകനുമായ സ്ലാവജ് സിസെക് (Slavoj Zizek) 2008-ൽ എഴുതിയ വയലൻസ്: സിക്സ് സൈഡ് വെയ്‌സ് റിഫ്‌ളക്‌ഷൻസ് (Violence: Six sideways reflections- Big Ideas) എന്ന പുസ്തകത്തിൽ അക്രമത്തെക്കുറിച്ച് നടത്തുന്ന മൂന്നു തരം വർഗീകരണത്തെ പരാമർശിച്ചാണ് ഈ ലേഖനം അവസാനിപ്പിക്കുന്നത്.
ആത്മനിഷ്ഠമായ അക്രമം, വസ്തുനിഷ്ഠമായ അക്രമം, പ്രതീകാത്മക അക്രമം എന്നിങ്ങനെ മൂന്ന് തരത്തിൽ അക്രമങ്ങളെ വിശദീകരിച്ചിരിക്കുന്നു സിസെക്.

ഒരാൾ മറ്റൊരാളെ കായികപരമായി നേരിടുന്നതിനെയാണ് അക്രമമായി പൊതുവേ വിലയിരുത്തുന്നത്. ഇതാണ് ആത്മനിഷ്ഠമായ അക്രമം. ഈ അക്രമവും അതിന്റെ പ്രത്യാഘാതങ്ങളും വളരെ പെട്ടെന്ന് നേരിട്ട് ദൃശ്യമാകും. എന്നാൽ പ്രത്യക്ഷത്തിൽ ദൃശ്യമാവാത്തതും അക്രമത്തിന്റെ പലവിധ പാർശ്വഫലങ്ങളും പ്രദാനം ചെയ്യുന്നതുമായ അക്രമങ്ങളാണ് വസ്തുനിഷ്ഠമായ അക്രമവും പ്രതീകാത്മക അക്രമവും. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥകളിൽ ഉൾച്ചേർന്നിരിക്കുന്ന വ്യവസ്ഥാപിതവും ഘടനാപരവുമായ അക്രമമാണ് വസ്തുനിഷ്ഠമായ അക്രമം. അടിച്ചമർത്തൽ, ദാരിദ്ര്യം, വംശീയത, ചൂഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു വ്യക്തി നേരിട്ട് ചെയ്യുന്നതല്ല, മറിച്ച് സ്ഥാപനങ്ങളിലും സാമൂഹിക ഘടനകളിലും രൂപംകൊള്ളുന്ന അക്രമമാണ് ഇത്.
മൂന്നാമതായി പ്രതീകാത്മക അക്രമം. ഭാഷ, പ്രത്യയശാസ്ത്രം, സാംസ്കാരിക മാനദണ്ഡങ്ങൾ എന്നിവയിൽ ഉൾച്ചേർന്ന അക്രമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വിവേചനം, പ്രചാരണം, പ്രബലമായ പ്രത്യയശാസ്ത്രങ്ങൾ നമ്മുടെ ധാരണകളെ രൂപപ്പെടുത്തുകയും അസമത്വങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന രീതികളും ഇതിൽ ഉൾപ്പെടുന്നു. അതായത് അക്രമങ്ങളെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ ഇത്തരത്തിലുള്ള അതിന്റെ വ്യത്യസ്ത രൂപങ്ങൾ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന് ചുരുക്കം.

സ്ലോവേനിയൻ മാർക്സിസ്റ്റ് ചിന്തകനും സാംസ്കാരിക വിമർശകനുമായ സ്ലാവജ് സിസെക് (Slavoj Zizek) 2008-ൽ എഴുതിയ വയലൻസ്: സിക്സ് സൈഡ് വെയ്‌സ് റിഫ്‌ളക്‌ഷൻസ് (Violence: Six sideways reflections- Big Ideas) എന്ന പുസ്തകത്തിൽ അക്രമത്തെക്കുറിച്ച് നടത്തുന്ന മൂന്നു തരം വർഗീകരണത്തെ പരാമർശിക്കുന്നുണ്ട് .
സ്ലോവേനിയൻ മാർക്സിസ്റ്റ് ചിന്തകനും സാംസ്കാരിക വിമർശകനുമായ സ്ലാവജ് സിസെക് (Slavoj Zizek) 2008-ൽ എഴുതിയ വയലൻസ്: സിക്സ് സൈഡ് വെയ്‌സ് റിഫ്‌ളക്‌ഷൻസ് (Violence: Six sideways reflections- Big Ideas) എന്ന പുസ്തകത്തിൽ അക്രമത്തെക്കുറിച്ച് നടത്തുന്ന മൂന്നു തരം വർഗീകരണത്തെ പരാമർശിക്കുന്നുണ്ട് .

ഇനി കുട്ടികളിലേക്ക് വരാം. വളർച്ചാഘട്ടത്തിൽ വീട്, വിദ്യാലയം, സമൂഹം എന്നിവയിലൂടെയുള്ള പരുവപ്പെടലിന് വിധേയമാകുന്ന ഓരോ കുട്ടിയും മേൽ പരാമർശിച്ച അക്രമങ്ങളുടെ ഇരകളാവുന്നുണ്ട്. ഇതിൽ വിദ്യാലയങ്ങളുടെ പ്രാഥമിക ലക്ഷ്യം പുതിയ തലമുറയെ വാർത്തെടുക്കലാണ് എന്നുള്ളതുകൊണ്ടുതന്നെ അവിടെയെത്തുന്ന കുട്ടികളിൽ ഒളിഞ്ഞും തെളിഞ്ഞും അറിഞ്ഞും അറിയാതെയും പ്രയോഗിക്കപ്പെടുന്ന വയലൻസ് തിരിച്ചറിയുകയും അവ അരിച്ചുമാറ്റപ്പെടുകയും ചെയ്യേണ്ടതുണ്ട്. സിസെക്ക് നമുക്ക് മുൻപിൽ അവതരിപ്പിച്ച വ്യത്യസ്ത സ്വഭാവങ്ങളുള്ള അക്രമങ്ങൾ വർത്തമാനകാല വിദ്യാലയാന്തരീക്ഷത്തിൽ എത്തരത്തിലാണ് നിലനിൽക്കുന്നത് എന്നുള്ള പഠനമാണ് ഈ ലേഖനത്തിലേക്കുള്ള പ്രേരണ.

ആത്മനിഷ്ഠമായ അക്രമം- അടിച്ചു പഠിപ്പിക്കരുത് എന്നത് നമ്മുടെ വിദ്യാഭ്യാസരംഗത്ത് വിപ്ലവാത്മകമായ ചലനങ്ങളുണ്ടാക്കിയ തീരുമാനമായിരുന്നു. അറിവ് പങ്കുവെക്കലിന്റെ ഏറ്റവും പ്രാകൃതമായ രീതിയായിരുന്നു ശാരീരികമായി ഉപദ്രവിക്കുക എന്നുള്ളത്. ഇന്ന് ഭൂരിഭാഗം അധ്യാപകരും വടിയെടുക്കാതിരിക്കുക മാത്രമല്ല സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്. അധ്യാപക പരിശീലനങ്ങളും അതുതന്നെയാണ് മുന്നോട്ട് വെക്കുന്നതും. എന്നാൽപോലും വിദ്യാർത്ഥികളെ സംബന്ധിച്ച് എന്തെങ്കിലും ഒരു പ്രശ്‍നം ഉടലെടുക്കുന്ന സമയത്ത് ആ പ്രാകൃത സംസ്കാരത്തെ തിരിച്ചുകൊണ്ടുവരാനുള്ള മുറവിളികൾ നമുക്ക് കേൾക്കാം. ‘രണ്ടടി കൊടുത്ത് ഇപ്പൊ ശരിയാക്കിത്തരാം’ എന്ന് ആത്മവിശ്വാസം സ്ഫുരിച്ചുനിൽക്കുന്ന മാതൃകാ അധ്യാപകരെയും കാണാം. ഗുരു എന്ന പദവിയിൽ നിന്ന് ഭൂമിയിലേക്കിറങ്ങി വിദ്യാർത്ഥിയെ ചേർത്തുനിർത്തുന്ന, അവരെ സമകാലീനരായി കാണുകയും അംഗീകരിക്കുകയും ചെയ്യുന്നവരായി അധ്യാപകർ മാറുന്നതോടെ, ‘നിങ്ങൾ എത്ര വേണെങ്കിലും അടിച്ചോളൂ’ എന്ന് രക്ഷിതാക്കൾ ‘ക്വട്ടേഷൻ’ കൊടുക്കുമ്പോൾ, അടിച്ച് നന്നാക്കലല്ല വിദ്യാഭ്യാസം എന്ന് ഒരേ സ്വരത്തിൽ പറയാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. പ്രതാപകാലത്തിന്റെ ഹാങ്ഓവർ മാറാതെ ഇപ്പോളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചുരുക്കം ചൂരലുകൾ കൂടി കണ്ടുകെട്ടേണ്ടതുണ്ട്.

മുതലാളിത്തം ശക്തിപ്പെട്ടതോടെ വളരെ വ്യാപകമായി പ്രാവർത്തികമാക്കപ്പെടുകയാണ്, വസ്തുനിഷ്ഠമായ അക്രമം. ഒരു വ്യക്തി സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയല്ലാതെ, ഒരു സ്ഥാപനത്തിന്റെ വ്യവസ്ഥിതിയിൽ ബോധപൂർവവും അല്ലാതെയും രൂപംകൊള്ളുന്ന അക്രമം. വിദ്യാലയാന്തരീക്ഷത്തിലേക്ക് വരുമ്പോൾ ഒരു അക്കാദമിക വർഷം നൂറ് ശതമാനം വിജയം ലക്ഷ്യം വെച്ച് നടക്കുന്ന പ്രവർത്തനങ്ങൾ, മത്സര പരീക്ഷകൾക്ക് ലഭിക്കുന്ന അമിത പ്രസക്തി, വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരങ്ങളിലേക്ക് നയിക്കുന്ന മറ്റു കീഴ് വഴക്കങ്ങൾ, പലപ്പോഴും വിദ്യാർത്ഥികളുടെ ശാരീരിക- മാനസികാവസ്ഥകളെ പരിഗണിക്കാതെയുള്ളതാവുന്നു.

ആത്മനിഷ്ഠമായ അക്രമം- അടിച്ചു പഠിപ്പിക്കരുത് എന്നത് നമ്മുടെ വിദ്യാഭ്യാസരംഗത്ത് വിപ്ലവാത്മകമായ ചലനങ്ങളുണ്ടാക്കിയ തീരുമാനമായിരുന്നു. അറിവ് പങ്കുവെക്കലിന്റെ ഏറ്റവും പ്രാകൃതമായ രീതിയായിരുന്നു ശാരീരികമായി ഉപദ്രവിക്കുക എന്നുള്ളത്. ഇന്ന് ഭൂരിഭാഗം അധ്യാപകരും വടിയെടുക്കാതിരിക്കുക മാത്രമല്ല സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്. അധ്യാപക
ആത്മനിഷ്ഠമായ അക്രമം- അടിച്ചു പഠിപ്പിക്കരുത് എന്നത് നമ്മുടെ വിദ്യാഭ്യാസരംഗത്ത് വിപ്ലവാത്മകമായ ചലനങ്ങളുണ്ടാക്കിയ തീരുമാനമായിരുന്നു. അറിവ് പങ്കുവെക്കലിന്റെ ഏറ്റവും പ്രാകൃതമായ രീതിയായിരുന്നു ശാരീരികമായി ഉപദ്രവിക്കുക എന്നുള്ളത്. ഇന്ന് ഭൂരിഭാഗം അധ്യാപകരും വടിയെടുക്കാതിരിക്കുക മാത്രമല്ല സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്. അധ്യാപക

സ്വാതന്ത്ര്യത്തിനും തുറന്ന ചിന്തകൾക്കും പ്രാധാന്യം നൽകുന്ന പുതിയ തലമുറയെ അവരുടെ പ്രാതിനിധ്യം ഇല്ലാതെ തയാറാക്കിയ അച്ചടക്ക ചട്ടങ്ങളാൽ വിദ്യാലയത്തിന് ‘ചേർന്നവരായി’ അടക്കിനിർത്തുന്നത്, അവരെ രണ്ടാംകിട വ്യക്തികളായി മാറുന്നതിന് മാത്രമേ ഉപകരിക്കൂ. വിദ്യാലയ ജീവിതം കഴിയുമ്പോൾ ക്ലാസ് മുറിയിലെ വസ്തുക്കൾ നശിപ്പിച്ച് ‘സ്നേഹപ്രകടനം’ നടത്തുന്ന വിഷമകരമായ സന്ദർഭങ്ങളും ഉണ്ടാവാറുണ്ട്.

നിലവിലുള്ള സമൂഹത്തെ പുനഃസൃഷ്ടിക്കുക, നിലവിലുള്ള അത്ര ഡോക്ടർമാരെയും എൻജിനീയർമാരെയും അധ്യാപകരെയും എല്ലാം നിർമിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒരു സിസ്റ്റം അപ്പാടെ മാറുന്നതായി നമുക്ക് കാണാം. ഈ യാന്ത്രികതയിൽ ഓരോ വിദ്യാർത്ഥിയുടെയും അതുല്യത ദ്രവിച്ചുപോകുന്നു.

വിദ്യാലയങ്ങളിൽ ഉത്സവസമാനമായി നടക്കുന്ന കലോത്സവങ്ങൾ പണത്തിന്റെയും പിടിപാടിന്റെയും വേദികളായി മാറിയിട്ടുണ്ട്. വളരെ ചുരുക്കം കുട്ടികൾക്ക് മാത്രം അവസരം ലഭിക്കുന്ന കലോത്സവങ്ങൾ, കലയുടെ മാനസിക, സാമൂഹിക ധർമങ്ങൾ ചർച്ച ചെയ്യാതെ, ഒരു നല്ല കല എങ്ങനെ ആസ്വദിക്കാം എന്ന് കുട്ടികളെ പഠിപ്പിക്കാതെ, ഉള്ളിലെ കലയിലേക്ക് എങ്ങനെ എത്താം എന്നുള്ള നിരന്തര പ്രോത്സാഹനത്തിന് അവസരം ലഭിക്കാതെ എല്ലാ വർഷവും നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ മാറ്റിനിർത്തപ്പെടുന്നവർ കലയിൽനിന്ന് എന്നെന്നേക്കും അന്യരായി മാറുന്നു. ‘കല’ ഒരു മത്സരമല്ലെന്ന് കാനായി കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടതുപോലെ പലപ്പോഴും അനാരോഗ്യകരമാകുന്ന മത്സരമാമാങ്കത്തിൽ നിന്ന് കലയെ രക്ഷിച്ച്, ഉള്ളിലെ കല കണ്ടെത്തുവാനും തുടർച്ചയായ പ്രോത്സാഹനത്തിലൂടെ അത് വളർത്തിയെടുക്കുവാനും അവസരമൊരുക്കുകയും വളർന്നുവരുന്നവർക്ക് മികച്ച വേദികൾ നല്കുവാനുമല്ലേ നാം ശ്രദ്ധിക്കേണ്ടത്? കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ ഫേസ്‌ബുക്കിലൂടെ അവരുടെ കലാപ്രകടനങ്ങൾ പങ്കുവെക്കുന്നതിന്റെ വാർത്ത കണ്ടിരുന്നു. കലയും സാങ്കേതികവിദ്യയും സമൂഹത്തിലേക്ക് വെളിച്ചം വീശുന്നതിന്റെ നല്ലൊരു മാതൃകയായിത്തോന്നി അത്.

പ്രതീകാത്മക അക്രമം, കുറച്ചുകൂടി സൂക്ഷ്മതലത്തിലേക്ക് ഇറങ്ങിച്ചെന്നാൽ ദൃശ്യമാകുന്ന തരം വയലൻസാണിത്; ഉദാഹരണത്തിന് ഭാഷ, അധ്യാപകർ വിദ്യാർത്ഥികളോട് ഉപയോഗിക്കുന്ന ഭാഷ, അവരെ അഭിസംബോധന ചെയ്യുന്ന രീതി. ഇതെല്ലാം ഒരു വിദ്യാർത്ഥിയെ സ്വാധീനിക്കാം.

വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികളെ വിശാലമായ ലോകവീക്ഷണവും വിമർശനാത്മകതയും ചിന്താശേഷിയും പരിശീലിപ്പിക്കുന്നതിനു പകരം വ്യക്തിപരമായ വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും അടിച്ചേൽപ്പിക്കുന്ന സാഹചര്യങ്ങൾ കുട്ടികളെ ആശങ്കയിലാക്കുന്നു. സ്വന്തം ഭൂതകാലത്തെ കുട്ടികളുടെ വർത്തമാനകാലവുമായി താരതമ്യം ചെയ്ത് തെറ്റിനെയും ശരിയേയും നിർവചിക്കുന്നതിലും ശിക്ഷ വിധിക്കുന്നതിലും പ്രശ്നങ്ങളുണ്ട്.

സമൂഹം മനുഷ്യരെ എങ്ങനെയാണോ പല തട്ടുകളിലായി തിരിച്ചിട്ടുള്ളത് അതിന്റെ മറ്റൊരു രൂപം വിദ്യാലയങ്ങളിൽ നിലനിൽക്കുന്നുണ്ട്. പഠിക്കുന്നവർ- പഠിക്കാത്തവർ, പ്രശ്നക്കാരായവർ- പ്രശ്നക്കാരല്ലാത്തവർ, ഈ വിവേചനത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ജെൻഡർ വിവേചനങ്ങളും കാണാം. ഈ വേർതിരിവുകളുടെ ആനുകൂല്യം ലഭിക്കുന്നവരും, ഇതുമൂലം പ്രതിയാക്കപ്പെടുന്നവരുമുണ്ട്. വിദ്യാലയം വൈവിധ്യത്തിലൂന്നിയതാണെന്നിരിക്കെ വ്യത്യസ്തതകളെ സ്വീകരിക്കാൻ പ്രാപ്തമാവുകയാണ് പോംവഴി. ഭരിക്കുകയും ഭരിക്കപ്പെടുകയും ചെയ്യേണ്ട ഇടമല്ലല്ലോ വിദ്യാലയങ്ങൾ.

മേൽ സൂചിപ്പിച്ച ഉദാഹരണങ്ങളിൽ അടിച്ചമർത്തപ്പെടുകയും, മാറ്റിനിർത്തപ്പെടുകയും, സമ്മർദ്ദങ്ങളിൽ അകപ്പെടുകയും ചെയ്യുന്ന കുട്ടികൾ സിസെക്ക് മുന്നോട്ട് വെച്ച വ്യത്യസ്ത അക്രമങ്ങളുടെ ഇരകളാണ്. പ്രത്യക്ഷത്തിൽ കാണുന്നത് മാത്രമല്ല വയലൻസ് എന്നും നമ്മളിൽ ഓരോരുത്തരിലും എറിയാൻ പാകത്തിൽ ഓരോ അമ്പുകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അത് അബദ്ധത്തിൽപ്പോലും മറ്റൊരാളിൽ മുറിവുണ്ടാക്കരുത് എന്നുമുള്ള ജാഗ്രത ഓരോ മനുഷ്യനിലും, പ്രത്യേകിച്ച് കുട്ടികളുമായി കൂടുതൽ ഇടപെടുന്ന നമ്മൾ അധ്യാപകരിലും ഉണ്ടാകണം.

എങ്ങും അറിവുകളാണ്. അതുകൊണ്ടുതന്നെ അറിവ് പകരേണ്ട ഉത്തരവാദിത്തത്തിൽനിന്നു മാറി അറിവിനെ എത്തരത്തിൽ ഉപയോഗിക്കാം എന്ന കൂട്ടായ ചർച്ചകളാണ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് മുറികളിൽ നടക്കേണ്ടത്. പാഠഭാഗങ്ങൾക്കപ്പുറത്തേക്ക് വിവിധ മേഖലകളും, അവിടെ പ്രവർത്തിക്കുന്ന ആളുകളെയും പരിചയപ്പെടുത്തുക, നിത്യജീവിതവുമായി അറിവിനെ ബന്ധപ്പെടുത്തുക, ആനുകാലിക സംഭവങ്ങളെക്കുറിച്ച് സംസാരിക്കുക, സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ പരിചയപ്പെടുത്തുക. അവരറിയാതെ അവരെയങ്ങ് നന്നാക്കിക്കളയാം എന്നുള്ള തത്വത്തിൽ നിന്നും മാറി, നിലവിലെ സ്ഥിതിഗതികൾ തുറന്ന ചർച്ചകളിലൂടെ പങ്കുവെച്ച് അവരെ വിമർശിക്കുന്നവരും അഭിപ്രായം പറയുന്നവരുമാക്കുക, തിരിച്ചറിവിലേക്ക് നയിക്കുക. വിദ്യാലയാന്തരീക്ഷം കൂടുതൽ ജനാധിപത്യപരമാവട്ടെ.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 221 വായിക്കാം, കേൾക്കാം

Comments