ദുരൂഹതയുണ്ട്, ഹേമ കമ്മിറ്റി റിപ്പോർട്ട്
സർക്കാർ നാലര വർഷം പൂഴ്ത്തിവച്ചതിൽ…

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് നാലര വർഷം സർക്കാർ പൂഴ്ത്തിവച്ചു? സിനിമയിലുള്ളതായി ഈ റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിലെ ചിലർക്കും രാഷ്ട്രീയത്തിലെ പവർ ഗ്രൂപ്പിലുള്ളവർക്കും തമ്മിലുള്ള നെക്സസ് ഇക്കാര്യത്തിൽ സംശയിക്കാവുന്നതാണ്- കെ. അജിത എഴുതുന്നു.

സ്ത്രീകൾ തൊഴിലിടത്തിൽ ഒട്ടും സുരക്ഷിതരല്ല, ഈ കാലത്തുപോലും. അസംഘടിത മേഖലയിലെ തൊഴിലാളിസ്ത്രീകൾ വല്ലാത്ത അവസ്ഥയിലാണ്. ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്നവരാകും അവരിലേറെയും. പണി ചെയ്താൽ മര്യാദക്ക് കൂലി കിട്ടില്ല. തൊഴിലിൽ തുടരാമെന്നതിന് ഒരുറപ്പുമില്ല. അതിന്, ജസ്റ്റിസ് ഹേമ കമ്മിറ്റിയിൽ പറയുന്നതുപോലുള്ള പലതരം അഡ്ജസ്റ്റുമെന്റുകൾവേണ്ടിവരും.

അസംഘടിത തൊഴിൽ മേഖല തൊഴിലാളി യൂണിയൻ (AMTU) പോലുളള തൊഴിലാളി സംഘടനകളുടെ ഇടപെടൽ മൂലമാണ് അസംഘടിതമേഖലയിൽ കോഴിക്കോട്ടെ സ്ത്രീതൊഴിലാളികൾ കുറെക്കൂടി സുരക്ഷിതരായിരിക്കുന്നത്. രാത്രി സ്ത്രീകൾ യാത്ര ചെയ്യുന്നത് എന്തോ പാതകമാണന്ന മട്ടിലുള്ള ധാരണ ഇപ്പോഴും പൊതുസമൂഹം വച്ചുപുലർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ രാത്രി യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകളെ വേട്ടയാടാൻ ഒരു അധോലോകം തന്നെ പ്രവർത്തിക്കുന്നുമുണ്ട്. ഇത്തരം അധോലോകം കോഴിക്കോട്ട് നഗരത്തിൽ വർഷങ്ങളായിട്ടുണ്ട്. സ്ത്രീകളെ Prostitution network-ലേക്ക് കൊണ്ടുപോകാൻ വലിയൊരു സംഘം കോഴിക്കോട്ട് ഇപ്പോഴുമുണ്ട്. ഇവരുടെ കൈകളിലാണ് രാത്രി നഗരം.

തൊഴിലിടങ്ങളിലെ ലൈംഗികചൂഷണം സാർവത്രികമായ ഒന്നാണ്. ‘പോഷ്’ ആക്റ്റ് (Prevention of Sexual Harassment at the Workplace-POSH) പ്രകാരം കലക്ടറുണ്ടാക്കിയ ലോക്കൽ കമ്മിറ്റിയുടെ കോഴിക്കോട് ജില്ലാ ചെയർപേഴ്സണാണ് ഞാൻ. ഈ കമ്മിറ്റിയിൽ കാര്യമായ പ്രശ്‌നങ്ങൾ വന്നിട്ടുണ്ട് എന്ന് പറയാൻ കഴിയില്ല. പ്രശ്‌നങ്ങൾ ഇല്ലാത്തതുകൊണ്ടായിരിക്കുകയില്ല, പറയാനുള്ള പേടി കൊണ്ടായിരിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ടല്ലോ, പരാതി പറയാനുള്ള സ്ത്രീകളുടെ പേടിയെക്കുറിച്ച്. ഈ പേടിക്ക് കാരണമുണ്ട്. പരാതിപ്പെടുന്നവരുടെ ജീവിതത്തിന് പിന്നീട് ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയുണ്ടാകും.

ജസ്റ്റിസ് ഹേമ കമീഷന്റെ തുടർനടപടിയായി നിയമനടപടികൾ വന്നേക്കാം. എന്നാൽ ഇത് എങ്ങനെ നടപ്പിലാക്കുന്നു എന്നിടത്താണ് പ്രശ്‌നം.
ജസ്റ്റിസ് ഹേമ കമീഷന്റെ തുടർനടപടിയായി നിയമനടപടികൾ വന്നേക്കാം. എന്നാൽ ഇത് എങ്ങനെ നടപ്പിലാക്കുന്നു എന്നിടത്താണ് പ്രശ്‌നം.

സ്ത്രീയെ ആത്മാഭിമാനത്തോടെ സമൂഹത്തിൽ നിലനിൽക്കാൻ അനുവദിക്കുന്ന, അവരുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുന്ന, സ്ത്രീ- പുരുഷ തുല്യതയെ അംഗീകരിക്കുന്ന ഒരു സമൂഹമല്ല നമ്മുടേത് എന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു. നിയമങ്ങളും മറ്റും സ്ത്രീകളുടെ തൊഴിലിടങ്ങളിൽ പ്രാവർത്തികമാകാത്തതിന്റെ പ്രധാന കാരണം, ഈ തൊഴിലിടങ്ങൾ സ്ഥാപിതതാൽപര്യക്കാരുടെ നിയന്ത്രണത്തിലാണ് എന്നതാണ്. പത്ത് പേരിൽ കൂടുതൽ ജോലി ചെയ്യുന്നിടങ്ങളിൽ ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി (Internal Complaints Committee- IC) വേണം എന്നുണ്ട്. IC ഉണ്ടാക്കിയാലും, അവിടെ പരാതി പറയുന്നവർ നോട്ടപ്പുള്ളിയാകും, പിന്നെ പലതരം ഭീഷണികളും. അപ്പോൾ അവർക്ക് മുന്നോട്ടുവരാൻ ധൈര്യമുണ്ടാകില്ല. ഇത് എല്ലാ മേഖലയിലും നിലനിൽക്കുന്നു.

നിയമം ഉണ്ടാക്കുകയല്ല, അതിന്റെ നടത്തിപ്പാണ് പ്രധാനം. ജസ്റ്റിസ് ഹേമ കമീഷന്റെ തുടർനടപടിയായി നിയമനടപടികൾ വന്നേക്കാം. എന്നാൽ ഇത് എങ്ങനെ നടപ്പിലാക്കുന്നു എന്നിടത്താണ് പ്രശ്‌നം.

ഇന്ത്യയിൽ സ്ത്രീസുരക്ഷക്കായി നിരവധി നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഗാർഹിക പീഡനങ്ങളിൽനിന്നുള്ള സംരക്ഷണത്തിനുള്ള നിയമം, സ്ത്രീധന നിരോധന നിയമം, സ്ത്രീധനത്തിന്റെ പേരിലുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരായ നിയമം, നിർഭയ കേസിനുശേഷം Rape തടയുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ വന്ന പരിഷ്‌കരണം തുടങ്ങിയവ. എന്നാൽ, ഈ നിയമങ്ങൾ വേണ്ട രീതിയിൽ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു മോണിറ്ററിങ് കമ്മിറ്റി വേണം. ‘പോഷ്’ നിയമപ്രകാരമുള്ള ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി എല്ലാ തൊഴിൽ സ്ഥാപനങ്ങളിലുമുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ വേണ്ടത്ര രീതിയിൽ ആ സംവിധാനം പ്രവർത്തിക്കുന്നുണ്ടോ?

കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം അതിഭീകരമാണ്.
കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം അതിഭീകരമാണ്.

നിയമം ഉണ്ടാക്കുകയല്ല, അതിന്റെ നടത്തിപ്പാണ് പ്രധാനം. ജസ്റ്റിസ് ഹേമ കമീഷന്റെ തുടർനടപടിയായി നിയമനടപടികൾ വന്നേക്കാം. എന്നാൽ ഇത് എങ്ങനെ നടപ്പിലാക്കുന്നു എന്നിടത്താണ് പ്രശ്‌നം. നിയമം നടപ്പിലാക്കുന്ന മെഷിനറി പുരുഷാധിപത്യപരമായ മനോനിലയുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ നിയന്ത്രണത്തിലാണെങ്കിൽ കാര്യമില്ല. സ്ത്രീകളുടെ പദവിയെക്കുറിച്ചും അവർ നേരിടുന്ന വിവേചനങ്ങളെയും പീഡനങ്ങളെയും ചൂഷണങ്ങളെയും കുറിച്ചും ധാരണയില്ലെങ്കിലോ? ജുഡീഷ്യറിയിലും ബ്യൂറോക്രസിയിലും ഭരണകൂടങ്ങളിലും ഇത്തരം മനോഭാവമുള്ളവരാണ് ഉള്ളതെങ്കിൽ, അവരെയാണ് ഈ നിയമങ്ങളുടെ നടത്തിപ്പ് ഏൽപ്പിക്കുന്നതെങ്കിൽ, ഈ നിയമങ്ങൾ കൊണ്ട് എന്താണ് പ്രയോജനം?.

ലൈംഗികാക്രമണ കേസുകളിൽ നീതി കിട്ടുന്ന സ്ത്രീകളുടെ എണ്ണം വളരെ അപൂർവമായിരിക്കും. നല്ലൊരു ശതമാനം റേപ്പ് കേസ് ഇരകൾക്ക് നീതി കിട്ടാറില്ല എന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ തന്നെ പറയുന്നു.

ലൈംഗികാക്രമണ കേസുകളിൽ നീതി കിട്ടുന്ന സ്ത്രീകളുടെ എണ്ണം വളരെ അപൂർവമായിരിക്കും. നല്ലൊരു ശതമാനം റേപ്പ് കേസ് ഇരകൾക്ക് നീതി കിട്ടാറില്ല എന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ തന്നെ പറയുന്നു. കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം അതിഭീകരമാണ്. പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷും പ്രതിയായ സഞ്ജയ് റോയിയും തമ്മിലുള്ള ബന്ധം പുറത്തുവന്നിട്ടുണ്ട്. ഇരുവരും അധികാരത്തിൽ പിടിപാടുള്ളയാളാണ്. അതുകൊണ്ടുതന്നെ കേസെടുക്കാൻ വൈകി. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നു. മൃതദേഹം ആരും കാണാതെ സംസ്‌കരിച്ചു. ഇത് ഇന്ത്യയിൽ നടക്കുമോ എന്നു പോലും നമ്മൾ ആലോചിച്ചുപോകും.
ഹിന്ദുത്വ ഭരണം കൊണ്ടുവരാനുള്ള പരസ്യ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോദി സർക്കാറിനെതിരെ ഫൈറ്റ് ചെയ്തുനിൽക്കുന്ന ഭരണാധികാരിയെന്ന നിലയ്ക്ക് എനിക്ക് മമതാ ബാനർജിയോട് സ്നേഹവും ബഹുമാനവുമുണ്ട്. മാത്രമല്ല, നിയമസഭയിലും ലോക്‌സഭയിലും അവരുടെ പാർട്ടിയിലുള്ള സ്ത്രീപങ്കാളിത്തം ഞങ്ങളെപ്പോലുള്ളവർ വളരെ ബഹുമാനത്തോടെ കാണുന്ന കാര്യമാണ്. അത്തരമൊരു സർക്കാറിനുകീഴിൽ എങ്ങനെ ഒരു സ്ത്രീ ഇത്രയും ക്രൂരമായി ചവിട്ടിത്തേക്കപ്പെട്ടു? ഫാഷിസ്റ്റ് രാജ്യങ്ങളിൽ മാത്രം വിഭാവനം ചെയ്യാവുന്ന സംഭവമാണിത്.

നിയമസഭയിലും ലോക്‌സഭയിലും മമത ബാനർജിയുടെ പാർട്ടിയിലുള്ള സ്ത്രീപങ്കാളിത്തം ഞങ്ങളെപ്പോലുള്ളവർ വളരെ ബഹുമാനത്തോടെ കാണുന്ന കാര്യമാണ്. അത്തരമൊരു സർക്കാറിനുകീഴിൽ എങ്ങനെ ഒരു സ്ത്രീ ഇത്രയും ക്രൂരമായി ചവിട്ടിത്തേക്കപ്പെട്ടു?
നിയമസഭയിലും ലോക്‌സഭയിലും മമത ബാനർജിയുടെ പാർട്ടിയിലുള്ള സ്ത്രീപങ്കാളിത്തം ഞങ്ങളെപ്പോലുള്ളവർ വളരെ ബഹുമാനത്തോടെ കാണുന്ന കാര്യമാണ്. അത്തരമൊരു സർക്കാറിനുകീഴിൽ എങ്ങനെ ഒരു സ്ത്രീ ഇത്രയും ക്രൂരമായി ചവിട്ടിത്തേക്കപ്പെട്ടു?

ജാതീയതയും ആണധികാരവും ഒത്തുചേർന്ന് പ്രവർത്തിക്കുന്നതിന്റെ ചില ദുരന്തഫലങ്ങൾ കൂടി ഇത്തരം സംഭവങ്ങളിൽ പ്രകടമാണ്. കൊൽക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ടതിനു സമാനമായി, അതിനുമുമ്പും നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. അതിനുശേഷം ഒരു നഴ്‌സ് കൊല ചെയ്യപ്പെട്ടു. എന്നാൽ, അത്തരം പല സംഭവങ്ങളിലും ഇതുപോലുള്ള പ്രതികരണങ്ങളല്ല അധികാര- നീതിന്യായ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. കൊല ​ചെയ്യപ്പെട്ടത് ദലിത് സ്ത്രീയാണെങ്കിൽ, പ്രതി സമ്പത്തിലും ജാതിയിലും ഉയർന്നവരാണെങ്കിൽ കേസ് ഒരിക്കലും തെളിയിക്കപ്പെടുകയില്ല എന്നു മാത്രമല്ല, ഇരയ്ക്ക് അതിജീവനം പോലും അസാധ്യമാകും. ഇരക്കെതിരെ ഈ സംവിധാനങ്ങളെല്ലാം ഒരുമിച്ചുനിൽക്കും. ഇത്തരം സംഭവങ്ങളിലുള്ള പൊതുസമൂഹത്തിന്റെ പ്രതികരണങ്ങളിലും ഇത്തരമൊരു വിവേചനം കാണാം. ജാതീയതയുടെയും പുരുഷാധിപത്യത്തിന്റെയും വേരുകൾ പിഴുതെറിഞ്ഞാലേ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് തുല്യതയും സുരക്ഷിതത്വവും ലഭിക്കുകയുള്ളൂ.

കൊൽക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ടതിനു സമാനമായി, അതിനുമുമ്പും നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, അത്തരം പല സംഭവങ്ങളിലും ഇതുപോലുള്ള പ്രതികരണങ്ങളല്ല അധികാര- നീതിന്യായ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.
കൊൽക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ടതിനു സമാനമായി, അതിനുമുമ്പും നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, അത്തരം പല സംഭവങ്ങളിലും ഇതുപോലുള്ള പ്രതികരണങ്ങളല്ല അധികാര- നീതിന്യായ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലേക്കു വരാം. തുടക്കത്തിൽ വളരെ നല്ല സ്‌റ്റെപ്പാണ് സംസ്ഥാന സർക്കാർ എടുത്തത്. ഒരു ഇടതുപക്ഷ സർക്കാറായതുകൊണ്ടായിരിക്കാം അങ്ങനെ ചെയ്തത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെതുടർന്ന്, സിനിമയിൽ പ്രവർത്തിക്കുന്ന പുതുതലമുറയുടെ ആഭിമുഖ്യത്തിൽ രൂപം കൊണ്ട WCC (Women in Cinema Collective) എന്ന കൂട്ടായ്മയുണ്ടാക്കുന്നു. അവർക്ക് ജനകീയ പിന്തുണയുമുണ്ടായിരുന്നു. അവർ മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കുന്നു. മുഖ്യമന്ത്രി അവരുടെ ആവശ്യം അംഗീകരിച്ച്, അതിന്റെ തുടർച്ചയായി ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിക്കുന്നു. മലയാള സിനിമയി​ൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒന്നര വർഷത്തോളം അവർ പഠിച്ചു. ധീരമായ ശ്രമങ്ങളിലൂടെ കുറെ വസ്തുതകൾ അവർ ശേഖരിച്ചു. അതെല്ലാം ഇപ്പോൾ അരമനരഹസ്യമല്ല, അങ്ങാടിപ്പാട്ടാണ്. സിനിമയിൽ എന്താണ് നടക്കുന്നത് എന്ന് ഇപ്പോൾ പൊതുസമൂഹത്തിന് അറിയാം. 62-ഓളം സ്ത്രീകൾ മൊഴി കൊടുത്തുവെന്നു പറയുന്നു, രഹസ്യമാക്കിവക്കുമെന്ന ഉറപ്പിലാണ് മൊഴി കൊടുത്തത്.

സിനിമയിലുള്ളതായി ഈ റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിലെ ചിലർക്കും രാഷ്ട്രീയത്തിലെ പവർ ഗ്രൂപ്പിലുള്ളവർക്കും തമ്മിലുള്ള നെക്‌സസ് ഇക്കാര്യത്തിൽ സംശയിക്കാവുന്നതാണ്. ജസ്റ്റിസ് ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടിയ, സിനിമയിലെ 15 പേരടങ്ങുന്ന പവർ ഗ്രൂപ്പിലെ ചിലരെങ്കിലും പവർ പൊളിറ്റിക്‌സിലും സജീവമാണല്ലോ.

തങ്ങൾക്ക് നീതി ലഭിക്കണം എന്നു പറഞ്ഞ് മുന്നോട്ടുവന്നാലേ കേസുമായി മുന്നോട്ടുപോകാനാകൂ. അല്ലെങ്കിൽ കോടതിയിൽ പോയതുകൊണ്ട് കാര്യമുണ്ടാകുമെന്ന് എനിക്ക് അഭിപ്രായമില്ല. അതിന് തെളിവ് വേണ്ടിവരും. സാക്ഷിമൊഴിയാണ് ഏറ്റവും വലിയ തെളിവ്. അത് പറയാൻ ഇവർ തയ്യാറാകുന്നില്ല എങ്കിൽ തെളിവുണ്ടാകില്ല.

ഇങ്ങനെയൊരു ചീഞ്ഞളിഞ്ഞ ലോകമാണ് സിനിമാലോകം എന്നതിന് ഒരു ആധികാരികത്വം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ലഭിച്ചിരിക്കുന്നു എന്നതാണ് പ്രധാന കാര്യം എന്നു ഞാൻ കരുതുന്നു. ഈ റിപ്പോർട്ട് എന്തുകൊണ്ട് നാലര വർഷം സർക്കാർ പൂഴ്ത്തിവച്ചു എന്നത് വളരെ ദുരൂഹമായി തോന്നുന്നു. റിപ്പോർട്ട് തീരെ പുറത്തുവരാതിരിക്കാൻ വമ്പൻ കളികൾ നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്.
WCC-യും അവർക്കൊപ്പമുള്ളവരും പല രീതിയിൽ ഫൈറ്റ് ചെയ്തു. ആദ്യം വിവരാവകാശ കമീഷണർക്ക് അപേക്ഷ നൽകി, അത് തള്ളി. പിന്നീടുവന്ന പുതിയ കമീഷണർ നല്ലൊരു സ്റ്റാന്റെടുക്കുന്നു. ഇതിനിടെ, റിപ്പോർട്ട് പുറത്തുവരുന്നത് തടയാൻ ഹൈകോടതിയെ വരെ സമീപിച്ചു. ഇത്രയൊക്കെ ശ്രമിച്ചിട്ടും നടന്നില്ല. അതുകൊണ്ടുതന്നെ, നാലര വർഷത്തിനുള്ളിലെങ്കിലും പുറത്തുവന്നല്ലോ എന്നാണ് ഇപ്പോൾ നാം മനസ്സിലാക്കേണ്ട കാര്യം. സിനിമയിലുള്ളതായി ഈ റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിലെ ചിലർക്കും രാഷ്ട്രീയത്തിലെ പവർ ഗ്രൂപ്പിലുള്ളവർക്കും തമ്മിലുള്ള നെക്‌സസ് ഇക്കാര്യത്തിൽ സംശയിക്കാവുന്നതാണ്. ജസ്റ്റിസ് ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടിയ, സിനിമയിലെ 15 പേരടങ്ങുന്ന പവർ ഗ്രൂപ്പിലെ ചിലരെങ്കിലും പവർ പൊളിറ്റിക്‌സിലും സജീവമാണല്ലോ.

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ നടപ്പാക്കുന്നുണ്ടോ എന്ന് പൊതുസമൂഹം ജാഗ്രത പുലർത്തണം. അല്ലാതെ, അത് സർക്കാർ നടപ്പാക്കിക്കൊള്ളും എന്ന നിസ്സംഗതയോടെ ഇരിക്കരുത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ നടപ്പാക്കുന്നുണ്ടോ എന്ന് പൊതുസമൂഹം ജാഗ്രത പുലർത്തണം. അല്ലാതെ, അത് സർക്കാർ നടപ്പാക്കിക്കൊള്ളും എന്ന നിസ്സംഗതയോടെ ഇരിക്കരുത്.

സർക്കാർ ഒരു കോൺക്ലേവിനെക്കുറിച്ച് പറയുന്നുണ്ടല്ലോ. ഇതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. വേട്ടക്കാരും ഇരകളും കൂടിയുള്ള കോൺക്ലേവാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതുകൊണ്ട് എന്തുകാര്യം?. അതിൽ വേട്ടക്കാർ തന്നെയാണ് ജയിക്കുക.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് പുറകോട്ടുപോകാൻ ഇനി സർക്കാറിന് കഴിയില്ല. കർശനമായ തുടർനടപടികളുണ്ടായേ പറ്റൂ. ഒരു സ്ത്രീയുടെ പരാതിയിൽ എഫ്.ഐ.ആർ ഇടാനും തെളിവ് ശേഖരിക്കാനും കഴിയും. പരാതി പുറത്തുപറഞ്ഞാൽWCC-യുമായി ബന്ധപ്പെട്ടവർ അനുഭവിക്കുന്നതുപോലുള്ള പുറന്തള്ളൽ നേരിടേണ്ടിവരും. എന്നാൽ, നിരവധി പ്രമുഖ നടിമാരും മറ്റും ഇത്തരം ബഹിഷ്കരണങ്ങളെ നേരിട്ടും അതിനെ മറികടന്നും വന്നവരാണ്. ഇപ്പോഴും അവർ സിനിമയിൽ തന്നെ പോരാടിനിൽക്കുകയാണ്. അവരുടെ അനുഭവം ഇവർക്കും ഒരു പാഠമാകണം, അത് അവർക്ക് തീർച്ചയായും ധൈര്യം നൽകും. പരാതിക്കാർക്കൊപ്പം നിന്ന്, അവർക്ക് ആത്മവിശ്വാസം പകർന്ന്, വളരെ വേഗത്തിലുള്ള നിയമനടപടികളുമായി സർക്കാർ മുന്നോട്ടുപോകകുകയാണ് ഇനി ​വേണ്ടത്. ‘പോഷ്’ നിയമം സിനിമാമേഖലയിൽ ശക്തമായി നടപ്പാക്കേണ്ടതിനെക്കുറിച്ച് ഗൗരവത്തോടെ ആലോചിക്കണം.

പരാതി പുറത്തുപറഞ്ഞാൽWCC-യുമായി ബന്ധപ്പെട്ടവർ അനുഭവിക്കുന്നതുപോലുള്ള പുറന്തള്ളൽ നേരിടേണ്ടിവരും. എന്നാൽ, നിരവധി പ്രമുഖ നടിമാരും മറ്റും ഇത്തരം ബഹിഷ്കരണങ്ങളെ നേരിട്ടും അതിനെ മറികടന്നും വന്നവരാണ്.
പരാതി പുറത്തുപറഞ്ഞാൽWCC-യുമായി ബന്ധപ്പെട്ടവർ അനുഭവിക്കുന്നതുപോലുള്ള പുറന്തള്ളൽ നേരിടേണ്ടിവരും. എന്നാൽ, നിരവധി പ്രമുഖ നടിമാരും മറ്റും ഇത്തരം ബഹിഷ്കരണങ്ങളെ നേരിട്ടും അതിനെ മറികടന്നും വന്നവരാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ പ്രവർത്തിച്ച ഒരുപാട് മനുഷ്യാവകാശപ്രവർത്തകരും സംഘടനകളുമുണ്ട്. അവരിൽ പ്രാതിനിധ്യസ്വഭാവമുള്ളവരെ ഉൾപ്പെടുത്തി വേണം ഭാവി നടപടികൾ ആലോചിക്കാൻ. അതിൽ തീർച്ചയായും WCC ക്ക് മുൻകൈ വേണം. ഹേമ കമ്മിറ്റിയിലെ അംഗങ്ങൾ, പൊതുപ്രവർത്തകർ, അഭിഭാഷകർ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ, ഇനി എന്തുവേണം എന്ന കാര്യം, വ്യക്തമായ ഒരു രൂപരേഖയുടെ അടിസ്ഥാനത്തിൽ പൊതുവിടത്തിൽ ചർച്ച ചെയ്യണം. എന്നിട്ട് നടപടിയുമായി മുന്നോട്ടുപോകണം.

പൊതുസമൂഹത്തിനും ഇക്കാര്യത്തിൽ ഇടപെടൽ നടത്താൻ കഴിയണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ നടപ്പാക്കുന്നുണ്ടോ എന്ന് പൊതുസമൂഹം ജാഗ്രത പുലർത്തണം. അല്ലാതെ, അത് സർക്കാർ നടപ്പാക്കിക്കൊള്ളും എന്ന നിസ്സംഗതയോടെ ഇരിക്കരുത്. നിരന്തരം ചോദ്യം ചെയ്യലും ജാഗ്രതയും അനിവാര്യമാണ്.

Comments