താഹയക്കും അലനും ജാമ്യം നല്‍കി എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച ചരിത്രവിധി, ആശയ പ്രകാശത്തിന്റെ ജനാധിപത്യ ഭാവിയെ പ്രതീക്ഷയോടെ അടയാളപ്പെടുത്തുന്നു. വായിക്കുന്ന, ചിന്തിക്കുന്ന, സംശയിക്കുന്ന, ആശങ്കപ്പെടുന്ന ഒരു തലമുറ ജനാധിപത്യത്തെ ഉറപ്പോടെ നിലനിര്‍ത്തും. ഭരണകൂടത്തിന്റെ അകാരണമായ ബലപ്രയോഗങ്ങള്‍, ഇടതിന്റെ (കേരളത്തിലെങ്കിലും രൂപപ്പെട്ട ജനാധിപത്യ ഇടതിന്റെ) ഉള്ളടക്കത്തെയാണ് റദ്ദ് ചെയ്യുന്നത്. അതുകൊണ്ട്, സഖാവ് പി.ജയരാജന്‍, അങ്ങ് ഇപ്പോള്‍ എന്തുപറയുന്നു? ഈ ചരിത്രവിധിയില്‍ താങ്കളുടെ രാഷ്ട്രീയ മനസ്സും സന്തോഷിക്കുന്നുണ്ടാവില്ലേ?
10 Sep 2020, 05:10 PM
രാഷ്ട്രീയ കാരണങ്ങളാല്‍ മലയാളി ഇടതുപക്ഷ യൗവ്വനം ഏറെ ഇഷ്ടപ്പെടുന്ന നേതാവാണ് സഖാവ് പി. .ജയരാജന്‍. വ്യക്തിപരമായി അദ്ദേഹം പുലര്‍ത്തുന്ന ഉറച്ച വര്‍ഗ രാഷ്ട്രീയനിലപാടുകളും രാഷ്ട്രീയ വിശുദ്ധിയും സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങളോട് പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും അടിത്തട്ടനുഭവങ്ങളോടു കാണിക്കുന്ന സ്‌നേഹവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇതര സി.പി.എം നേതാക്കളില്‍ വേറിട്ട ജനസമ്മതി പി.ജയരാജനു നല്‍കുന്നു. എന്നാല്‍, ഈ വാദങ്ങളും പ്രശംസകളും ഇടതുവിരുദ്ധ ചേരിയിയില്‍ നില്‍ക്കുന്നവരെ ഏറെ പ്രകോപിപ്പിക്കാനിടയുണ്ട്. സംഘ്പരിവാറിനോട് എതിരിട്ട് ഒരു വിരല്‍ പോലും നഷ്ടപ്പെട്ടവരല്ല അവര്‍. ആ നിലയില്‍ അത്ഭുതകരമാം വിധം ജീവിതത്തിലേക്ക് തിരിച്ചു വന്ന, ‘ജീവിക്കുന്ന രക്തസാക്ഷി'യാണ് സഖാവ് പി. ജയരാജന്‍. പക്ഷെ, നിര്‍ഭാഗ്യവശാല്‍, താഹ- അലന്‍ വിഷയത്തില്‍ അദ്ദേഹമെടുത്ത നിലപാട്, ഇടതുവിരുദ്ധവും പി.ജയരാജന്‍ എന്ന രാഷ്ട്രീയ ഉള്ളടക്കത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായിരുന്നില്ല. ഇത് ‘ട്രൂ കോപ്പി തിങ്കി'നുവേണ്ടി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ ചോദിച്ചതും അദ്ദേഹം തുറന്ന മനസ്സോടെ മറുപടി പറഞ്ഞതുമായ വിഷയങ്ങളാണ്.
യു.എ.പി.എ എന്ന കരിനിയമത്തെ എതിര്‍ക്കുമ്പോഴും ആ അറസ്റ്റില്‍ പിണറായി ഉയര്‍ത്തിയ വാദങ്ങളെ പിന്തുണക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതാവട്ടെ, കേരളത്തില്‍ ഇസ്‌ലാമിസ്റ്റ് / മാവോയിസ്റ്റ് ധാരണകളുണ്ടെന്നും അവ തമ്മില്‍ രാഷ്ട്രീയമായ പാരസ്പര്യമുണ്ടെന്നും ഉള്ള അദ്ദേഹം പുലര്‍ത്തുന്ന നിലപാടുകളുടെയും ചില കണ്ടെത്തലുകളുടെയും അടിസ്ഥാനമാക്കിയുള്ള അഭിപ്രായ പ്രകടനമായിരുന്നു. എന്നാല്‍, പിണറായി വിജയന്‍ ആ സന്ദര്‍ഭത്തില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ ഉറച്ച ശബ്ദത്തില്‍ പിന്തുണച്ചുവന്നവരില്‍ പി.ജയരാജനുണ്ടായി എന്നത് ഏറെ നിരാശപ്പെടുത്തുന്ന അനുഭവമായിരുന്നു. അത് ഏറെ വിവാദമാവുകയും ചെയ്തു.
‘അനന്തമായ കടല്‍ത്തീരത്ത് കുട്ടികള്‍ കളിക്കുന്നു' എന്നു തുടങ്ങുന്ന ടാഗോര്‍ എഴുതിയ പ്രശസ്ത കവിതയുണ്ട്. കുട്ടികളുടെ സ്വാതന്ത്ര്യവും ആകാംക്ഷകളുമായി ബന്ധപ്പെട്ട കവിതയാണത്. അത്രയും ചെറിയ കുട്ടികള്‍ അല്ല, താഹയും അലനും. പക്ഷെ, യൗവനത്തില്‍, ഏറെ ആകാംക്ഷകളുള്ള സ്വാതന്ത്ര്യത്തിന്റെ അന്വേഷണം നടക്കുന്ന സമയമാണ് അവരുടേത്. കൗമാരം എന്ന ‘പ്രായം' പലതരം ആന്തരികമായ അഭി‘പ്രായ'ങ്ങളെ തേടാന്‍ ചിന്തയെ പ്രചോദിപ്പിക്കുന്ന കാലമാണ്. താഹയും അലനും അറസ്റ്റിലായപ്പോള്‍ പ്രതിരോധത്തിലായത് ഡി.വൈ.എഫ്.ഐ / എസ്.എഫ്.ഐ സംഘടനകള്‍ കൂടിയാണ്. ദൈവത്തിന് സ്‌തോത്രം പാടുന്ന വിശ്വാസിസമൂഹത്തെ പോലെ ഇടത്‘ഭരണകൂട സ്‌തോത്രഗീതങ്ങള്‍' പാടാന്‍ വിധിക്കപ്പെട്ട അള്‍ത്താര ഗായകസംഘമായി ആ ചരിത്രനിമിഷങ്ങളില്‍, ഇടതുപക്ഷ യുവജന സംഘടനകള്‍ മാറി. രണ്ടു കുട്ടികള്‍ അറസ്റ്റ് ചെയ്യപ്പെട്ട ആ ചരിത്രനിമിഷത്തില്‍, പ്രിയപ്പെട്ട സഖാവ് ജയരാജന്‍, താങ്കള്‍ക്കെങ്ങനെ ആ ‘സ്റ്റേറ്റ്' നിലപാടിനെ പിന്തുണക്കാന്‍ തോന്നി? ഈ ചോദ്യത്തിന്, അങ്ങ് ഉത്തരം പറഞ്ഞതാണ്. സംശയമില്ല.
കേരളത്തിലെ മുസ്‌ലിം യുവജനങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കുന്ന ‘ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പു'കളോടുള്ള നിശിത വിമര്‍ശനം താങ്കള്‍ പല വേദികളിലും ഉന്നയിക്കുന്നുണ്ട്. മുഖ്യധാരാ മുസ്‌ലിം രാഷ്ട്രീയത്തിന് ബദല്‍ എന്ന നിലയില്‍, മതമൗലികമായ ഒരു ധാര സൃഷ്ടിച്ച്, മതനിരപേക്ഷ സമൂഹത്തില്‍ വിള്ളലുണ്ടാക്കുന്നുണ്ട്, പല ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും. ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ സൃഷ്ടിച്ച തുറസ്സുകളെ ഇല്ലാതാക്കുന്ന സമീപനമാണ് പല ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും കൈക്കൊള്ളുന്നത്. മുഖ്യധാരയിലേക്ക് മുസ്‌ലിംലീഗിലൂടെ കയറാന്‍ പറ്റുമോ എന്ന വലിയ ശ്രമത്തിലുമാണ് ആ സംഘടനകള്‍. എന്നാല്‍, ‘ഇടതിനും സോഷ്യലിസ്റ്റ് ചിന്തയ്ക്കും' ഇടയിലുള്ള എല്ലാ അന്വേഷണങ്ങളെയും ഈ പരിധിയില്‍ കൊണ്ടുവന്നുള്ള ഒരാലോചനയാണ് താങ്കളുടെ ഭാഗത്തുനിന്നുണ്ടായത്. സൂക്ഷ്മമായ വായനയില്‍ അതില്‍ വൈരുദ്ധ്യമുണ്ട്.
1963-ല്‍ ഇ.എം.എസ് എഴുതിയ ‘കാള്‍ മാര്‍ക്‌സ്, പുതുയുഗത്തിന്റെ വഴികാട്ടി' എന്ന ലഘുലേഖയില്‍ ഇങ്ങനെ വായിക്കാം: വര്‍ഗസമരങ്ങളില്‍ ചൂഷകവര്‍ഗത്തിന്റെ അധികാരം നിലനിര്‍ത്താന്‍ അവര്‍ സൃഷ്ടിച്ച സ്ഥാപനമാണ് ഭരണകൂടം, പട്ടാളം, പോലീസ്, ജയില്‍, കോടതി, ഇവയിലൂടെ നടത്തുന്ന ബലപ്രയോഗം.
പിണറായി വിജയന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇത്തരം ‘ബലപ്രയോഗ'ത്തിന്റെ രാഷ്ട്രീയം പലപ്പോഴായി വന്നു എന്നത് ഏറെ വിമര്‍ശിക്കപ്പെട്ട വസ്തുതയാണ്. മതനിരപേക്ഷ സമൂഹത്തിന്റെ ഉണര്‍വുകള്‍ക്ക് കാവല്‍ നില്‍ക്കുമ്പോഴും, സ്ത്രീ-പുരുഷ തുല്യതയ്ക്കുള്ള ഉറച്ച നിലപാടുകള്‍ എടുക്കുമ്പോഴും, വികസനത്തെക്കുറിച്ചും പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട സമുച്ചയത്തെക്കുറിച്ചും അതിവേഗതയുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോഴും ‘ബല പ്രയോഗ'ത്തിന്റെ ഭരണകൂട രീതികളില്‍ നിന്ന് പിണറായി വിജയനും പുറത്തുകടക്കാന്‍ സാധിച്ചില്ല. താഹയക്കും അലനും ജാമ്യം നല്‍കി എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച ചരിത്രവിധി, ആശയ പ്രകാശത്തിന്റെ ജനാധിപത്യ ഭാവിയെ പ്രതീക്ഷയോടെ അടയാളപ്പെടുത്തുന്നു. വായിക്കുന്ന, ചിന്തിക്കുന്ന, സംശയിക്കുന്ന, ആശങ്കപ്പെടുന്ന ഒരു തലമുറ ജനാധിപത്യത്തെ ഉറപ്പോടെ നിലനിര്‍ത്തും. ഭരണകൂടത്തിന്റെ അകാരണമായ ബലപ്രയോഗങ്ങള്‍, ഇടതിന്റെ (കേരളത്തിലെങ്കിലും രൂപപ്പെട്ട ജനാധിപത്യ ഇടതിന്റെ) ഉള്ളടക്കത്തെയാണ് റദ്ദ് ചെയ്യുന്നത്.
അതുകൊണ്ട്, സഖാവ് പി.ജയരാജന്‍, അങ്ങ് ഇപ്പോള്‍ എന്തുപറയുന്നു? ഈ ചരിത്രവിധിയില്‍ താങ്കളുടെ രാഷ്ട്രീയ മനസ്സും സന്തോഷിക്കുന്നുണ്ടാവില്ലേ?
താഹയ്ക്കും അലനും ജാമ്യം; ഇനി മുഖ്യമന്ത്രി തിരുത്തുമോ?
ഉമ്മർ ടി.കെ.
Jan 11, 2021
15 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
സി.പി. ജോൺ
Dec 30, 2020
14 Minutes Read
പ്രസന്‍ജീത് ബോസ്/ എന്‍. കെ. ഭൂപേഷ്
Dec 29, 2020
10 Minutes Read
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
അരവിന്ദൻ കൂടാളി
10 Sep 2020, 07:16 PM
മാവോയിസ്റ്റ് ആശയങ്ങൾ അംഗീകരിക്കുന്നരല്ല കേരളത്തിലെ ഇടതുപക്ഷമെന്ന് താഹയെ പോലുള്ളവ ർ ഓർക്കുന്നത് നല്ലത്