അറിവുല്പാദന കേന്ദ്രങ്ങളായി മനസ്സിലാക്കപ്പെടുന്ന വിദ്യാലയങ്ങൾ എപ്രകാരമായിരിക്കണം നിരന്തരം നവീകരിക്കപ്പെടേണ്ടത്?. പ്രത്യേകിച്ചും കലാസ്ഥാപനങ്ങൾ, നാടക പഠനകേന്ദ്രങ്ങൾ മുതലായവ.
രാജ്യത്തും ലോകത്തിന്റെ വിവിധ ഇടങ്ങളിലും നാടകപഠന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെയൊക്കെയാണ്? ഏറ്റവും ശ്രദ്ധയോടെ, സൂക്ഷ്മതയോടെ പെരുമാറേണ്ട മനുഷ്യ മനസ്സിനെ, ഭാവങ്ങളെ, വികാരങ്ങളെ, ശരീരത്തെ, കാലത്തിന്റെ പല കോണുകളിലേക്ക് സംക്രമിപ്പിക്കുന്ന അത്ഭുതവിദ്യയായ അഭിനയം, സംവിധാനം, മറ്റ് സാങ്കേതികത്വങ്ങൾ എങ്ങനെയാണ് ഓരോ രാജ്യത്തും പല സംസ്‌കാരങ്ങളിൽ പഠിപ്പിക്കുന്നത്? പഠിപ്പിക്കപ്പെടുന്നത്?
ഈ ചോദ്യങ്ങളിൽ നിന്നാണ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയറ്റർ സ്‌കൂൾസ് ആരംഭിക്കുന്നത്.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള നാടകപഠനകേന്ദ്രങ്ങൾ അദ്ധ്യാപന ശാസ്ത്രത്തെ സമീപിക്കുന്ന രീതികൾ പരിചയപ്പെടുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന പ്രക്രിയയായിരുന്നു ഈ പഠനോത്സവത്തിന്റൈ കാതൽ.
പലയിടങ്ങളിൽ നിന്നെത്തിയ ദേശീയ- അന്തർദേശീയ പ്രതിഭാധനരായ 12 അധ്യാപകർ നയിച്ച പഠന ശില്പശാലകൾ അഞ്ച് ദിവസങ്ങളിൽ ഒരേ സമയത്തായി ഡോ. ജോൺമത്തായി സെന്റർ കാമ്പസിൽ 12 ഇടങ്ങളിലായി നടന്നു. ഫെസ്റ്റിവൽ ഉദ്ഘാടം ചെയ്ത നസറുദ്ദീൻ ഷാ, തന്റെ നാടക അധ്യാപക അനുഭവങ്ങളെക്കുറിച്ചാണ് പ്രധാനമായും വിദ്യാർഥികളോട് സംസാരിച്ചത്.
ഇതാദ്യമായാണ് നാടകപഠനത്തെയും അതിന്റെ പ്രയോഗത്തെയും കുറിച്ച് ക്രിയാത്മകമായി ആലോചിക്കാൻ ദേശീയ അന്തർദേശീയ അധ്യാപകരെക്കൂടി ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിക്കുന്നത്,
യു.കെയിൽ അധ്യാപകനായ ഡേവിഡ് സിന്റർ അഭിനയകലയിലാണ് ശില്പശാല നൽകിയത്. അമേരിക്കൻ നാടകാധ്യാപകനായ ഡോ. പീറ്റർ കൂക്കിന്റെ ശില്പശാല വിഷയം ഡിസൈൻ ആയിരുന്നു. റിച്ചാർഡ് അലൻ (യു.കെ), ജിയോവനാ സുമ്മോ (ഇറ്റലി), നതാലിയ, കാർലോസ് (സ്പെയിൻ), നീൽ ഫ്രെയിസർ (ഇംഗ്ലണ്ട്), ഫിലിപ്പ് സുലിംഗ്, കീർത്തി ജയിൻ, റസ്തം ബറൂച്ച, അനുരാധ കപൂർ, ദീപേന്ദ്രറാവത്ത്, കലാമണ്ഡലം ശിവദാസ്, കലാമണ്ഡലം കൃഷ്ണേന്ദു, കലാമണ്ഡലം കനകകുമാർ തുടങ്ങിയ പ്രഗൽഭ അധ്യാപകർ നയിച്ച ക്ലാസുകൾ, കലാപഠനത്തെ എങ്ങനെയെല്ലാം സമീപിക്കാമെന്ന മാർഗരേഖയ്ക്കാണ് തുടക്കമിട്ടത്.
1967ലാണ് ശാസ്താംകോട്ടയിൽ നാടകക്കളരി സംഘടിപ്പിക്കപ്പെടുന്നത്. സെമിനാറുകൾ, ശില്പശാലകൾ, ചർച്ചകൾ തുടങ്ങിയവ കൊണ്ട് നാടക ലോകത്തേക്ക് പുതിയ കൈവെളിച്ചമായി നാടെങ്ങും ചെറു നാടകക്കളരികളുടെ തുടക്കമായി അത്. തുടർന്ന് 1977ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നാടകപഠന വിഭാഗമുണ്ടായി- തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമ. 1967ലെ നാടകക്കളരിയുടെ പ്രധാനികളിലൊരാളായ ജി. ശങ്കരപ്പിള്ള സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ഡയറക്ടറുമായി. അതിനു ശേഷം ഇതാദ്യമായാണ് നാടകപഠനത്തെയും അതിന്റെ പ്രയോഗത്തെയും കുറിച്ച് ക്രിയാത്മകമായി ആലോചിക്കാൻ ദേശീയ അന്തർദേശീയ അധ്യാപകരെക്കൂടി ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിക്കുന്നത്.
വെള്ളിത്തിരക്കും അണിയറക്കും ഇടയിലെ കട്ടി കൂടിയ മതിൽ നേർത്ത് ഒരു വര മാത്രമായി മാറിയ കാലത്ത് ഏത് മാധ്യമത്തിനും വഴങ്ങുന്ന നാടകസാധ്യതകളെ ചിഹ്നശാസ്ത്രത്തിന്റെ സഹായത്തോടെ അന്വേഷിക്കുകയായിരുന്നു ഡേവിഡ് സിന്ററിന്റെ നേതൃത്വത്തിൽ നടന്ന സെഷൻ.
കുറച്ചു വർഷങ്ങളിലായി, പ്രധാനമായും കോവിഡാനന്തരം, വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും നാടകം പഠിക്കാൻ ധാരാളമായി എത്തുന്ന അവസരത്തിലാണ് 2023 ഫെബ്രുവരിയിൽ ഇന്ത്യയിലാദ്യമായി നാടകവിദ്യാലയങ്ങളുടെ ഒരു ഒത്തുചേരലിന് സ്‌കൂൾ ഓഫ് ഡ്രാമ വേദിയായത്. സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ പ്രൊഫ. അഭിലാഷ് പിള്ളയുടെ നേതൃത്വത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അധ്യാപകരും വിദ്യാർത്ഥികളും നാടകലോകത്തെ പുതുക്കാനുള്ള അന്വേഷണവുമായി തൃശ്ശൂരിൽ ഒത്തുചേർന്നത്. International Festival of Theatre Schools (IFTS) എന്നുപേരിട്ട ഈ പഠനോത്സവത്തിനെ രണ്ടാം നാടകക്കളരി എന്നു വിശേഷിപ്പിക്കാം.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി, ‘ഇറ്റ്ഫോക്ക്’, ഷെർഗിൽ ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾ ഓഫ് ഡ്രാമ IFTS സംഘടിപ്പിച്ചത്.
ലോകപ്രശസ്തരായ 14 നാടക അധ്യാപകർ തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ നാടകത്തിന്റെ വിവിധ മേഖലകളിൽ നയിക്കുന്ന ശില്പശാലകൾ, നാടകവഴികളിലെ അന്വേഷണങ്ങളായിത്തീരുന്ന സെമിനാറുകൾ, തെരഞ്ഞെടുക്കപ്പെട്ട എട്ട് നാടകവിദ്യാലയങ്ങളുടെ അധ്യയന അവതരണങ്ങൾ എന്നിവകൊണ്ട് സമ്പുഷ്ടമായിരുന്നു ഫെസ്റ്റിവൽ.
നവീകരിക്കപ്പെടേണ്ട തങ്ങളുടെ അധ്യാപന രീതികളെക്കുറിച്ചും സിലബസുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അധ്യാപകരും അധ്യാപകരും തുറന്ന ചർച്ച നടത്തി. ‘ഇറ്റ്ഫോക്ക്- 2023’ന്റെ കർട്ടൺറൈസറായി തുടങ്ങിയ ഈ പഠനോത്സവം വരും വർഷങ്ങളിൽ സ്വതന്ത്ര ഫെസ്റ്റവലായി മാറുമെന്ന് പ്രത്യാശിക്കാം.
ആവർത്തിക്കപ്പെടുന്ന ഒരേതരം എക്സസൈസിലൂടെ കണ്ടെടുക്കപ്പെടേണ്ട പുതുമയെയും ആവർത്തനം കൊണ്ട് യാന്ത്രികമായിപ്പോകാതിരിക്കാൻ അഭിനയ സമചിത്തതയും പരിചയപ്പെടുത്തുമ്പോൾ, മറ്റൊരാൾ അന്വേഷിച്ചത് കോവിഡാനന്തരം കൂടുതൽ ഡിജിറ്റലായി തീർന്ന നാടകസാധ്യതകളെക്കുറിച്ചാണ്. വെള്ളിത്തിരക്കും അണിയറക്കും ഇടയിലെ കട്ടി കൂടിയ മതിൽ നേർത്ത് ഒരു വര മാത്രമായി മാറിയ കാലത്ത് ഏത് മാധ്യമത്തിനും വഴങ്ങുന്ന നാടകസാധ്യതകളെ ചിഹ്നശാസ്ത്രത്തിന്റെ സഹായത്തോടെ അന്വേഷിക്കുകയായിരുന്നു ഡേവിഡ് സിന്ററിന്റെ നേതൃത്വത്തിൽ നടന്ന സെഷൻ.
ഹെഡ്ഫോൺ സങ്കേതത്തിലൂടെ ശബ്ദസാധ്യതകളെ അന്വേഷിച്ച റിച്ചാർഡ് അലന്റെ ശില്പശാലയും പുതുമയുള്ളതായിരുന്നു. ശില്പശാലക്കൊടുവിൽ ഓരോ സംഘവും നാലുദിവസങ്ങളിൽ അവരിൽ നടന്ന പഠനപ്രകിയകൾ ചെറുതാളിലക്ക് സംക്രമിപ്പിച്ചു. കൂടിയാട്ടവും കഥകളിച്ചമയങ്ങളും പഠിച്ച് മലേഷ്യൻ വിദ്യാർത്ഥികൾ മടങ്ങുമ്പോൾ ശ്രീലങ്ക, ഡൽഹി, ഹൈദരാബാദ്, കർണാടക തുടങ്ങിയവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ തങ്ങളുടെ നാടകപഠന രീതികളെക്കുറിച്ച് സംസാരിക്കുകയും ചർച്ച ചെയ്യുകയും (നാടകപഠന സാധ്യതകൾ ഏതൊക്കെയാണെന്നും) കൂടുതൽ പ്രതീക്ഷകളോടെ തങ്ങളുടെ അക്കാദമിക് ഇടങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നു.
നവീകരിക്കപ്പെടേണ്ട തങ്ങളുടെ അധ്യാപന രീതികളെക്കുറിച്ചും സിലബസുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അധ്യാപകരും അധ്യാപകരും തുറന്ന ചർച്ച നടത്തി. ‘ഇറ്റ്ഫോക്ക്- 2023’ന്റെ കർട്ടൺറൈസറായി തുടങ്ങിയ ഈ പഠനോത്സവം വരും വർഷങ്ങളിൽ സ്വതന്ത്ര ഫെസ്റ്റവലായി മാറുമെന്ന് പ്രത്യാശിക്കാം. ▮