ഫാർമ, മരുന്ന് മാഫിയയ്ക്ക് മേലുള്ള കുത്തിവെപ്പ്

കടുത്ത പാർശ്വഫലങ്ങൾ ഉള്ള മരുന്നുകളുടെയും അവ വിപണിയിൽ എത്തിക്കുന്ന ഫാർമസ്യൂട്ടികൽ കമ്പനികളുടെയും നേർചിത്രമാണ് പി.ആർ. അരുൺ സംവിധാനം ചെയ്ത ‘ഫാർമ’. നിവേദ്യ കെ.സി എഴുതുന്ന Web Series Review.

വർഷം മധ്യപ്രദേശിലെ ചിത്വാര ജില്ലയിൽ സംഭവിച്ച കഫ് സിറപ്പ് ദുരന്തം വലിയ രീതിയിൽ ചർച്ചയായിരുന്നു. സെപ്തംബർ ആദ്യവാരം Cold Riff എന്ന ചുമ മരുന്ന് കഴിച്ചത് കാരണം ഒരു കുട്ടി മരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പിന്നീട്, ഒരേ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് പതിനാല് കുട്ടികളാണ് മരണപ്പെട്ടത്. കടുത്ത പാർശ്വഫലങ്ങൾ ഉള്ള മരുന്നുകളുടെയും അവ വിപണിയിൽ എത്തിക്കുന്ന ഫാർമസ്യൂട്ടികൽ കമ്പനികളുടെയും നേർചിത്രമാണ് ജിയോ ഹോട്ട് സ്റ്റാറിൽ പുറത്തിറങ്ങിയ ‘ഫാർമ’ എന്ന മലയാളം വെബ് സീരീസ് പറയുന്നത്. ജീവിതത്തിൻറെ ചെറിയ ഒരു ഭാഗമെങ്കിലും ആശുപത്രികളുമായി ബന്ധപ്പെട്ടവരാവും മിക്കവരും. അങ്ങനെയുള്ളവർക്ക് ആഴത്തിൽ നോക്കിക്കാണാവുന്ന സീരീസ് ആണ് ഫാർമ എന്നതിൽ സംശയമില്ല.

READ: തകര ഷെഡിലെ
ജീവൻ സംഹാര
മരുന്നു പ്ലാന്റുകൾ

“Dedicated to the Greatest super heros Ever. DOCTERS AND PARAMEDICOS” എന്ന വാക്യം എഴുതികാണിച്ചുകൊണ്ടാണ് സീരീസിന്റെ ഓരോ എപ്പിസോഡുകളും ആരംഭിക്കുന്നത്. വിപണി മത്സരം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളെ മാത്രമല്ല രോഗികൾക്കിടയിൽ വലിയ ബാഗുകളിൽ മരുന്നുമായി സമയവ്യത്യാസം ഇല്ലാതെ ഡോക്ടർമാരെ കാണാൻ കാത്തിരിക്കുന്ന ഒരു വലിയ കൂട്ടം മെഡിക്കൽ റെപ്പുമാരുടെയും കൂടി കഥ പറയുകയാണ് ഫാർമ. ജീവിതത്തിലെ രണ്ടറ്റം കൂട്ടിമുട്ടിക്കാനും അമ്മയുടെ ഡയാലിസിസിന് ആവശ്യമായ മെഡിക്കൽ കവറേജ് കിട്ടാനും തൃശ്ശൂരിൽ വന്നെത്തുന്ന കെ.പി വിനോദ് എന്ന കഥാപാത്രത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. 2008 മുതൽ 2026 വരെയുള്ള കാലഘട്ടം ഉൾകൊള്ളിച്ചിരിക്കുന്ന 8 എപ്പിസോഡുകൾ. തൃശ്ശൂർ നഗരത്തിലെ വലിയ ഹോസ്പിറ്റലുകളിൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഭാഗമായി കെ.പി. എന്ന് എല്ലാവരും വിളിക്കുന്ന കെ.പി. വിനോദ് എത്തിച്ചേരുകയും അയാൾ തന്റെ മെഡിക്കൽ റെപ്പ് ജോലിയിൽ ആദ്യഘട്ടങ്ങളിൽ പരാജയപ്പെടുകയും സഹപ്രവർത്തകരുടെ മുന്നിൽ പരിഹാസ കഥാപാത്രമായി മാറുകയും ചെയ്യുന്നു. എന്നാൽ താൻ ജോലി ചെയ്യുന്ന ഫാർമസ്യൂട്ടികൽ കമ്പനി ഒരു പ്രത്യേക മരുന്ന് പുറത്തിറക്കുന്നതിലൂടെ വിനോദിന്റെ ജീവിതം മാറിമറിയുന്നതാണ് പിന്നീട് കാണുന്നത്.

വിപണി മത്സരം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളെ മാത്രമല്ല രോഗികൾക്കിടയിൽ വലിയ ബാഗുകളിൽ മരുന്നുമായി സമയവ്യത്യാസം ഇല്ലാതെ ഡോക്ടർമാരെ കാണാൻ കാത്തിരിക്കുന്ന ഒരു വലിയ കൂട്ടം മെഡിക്കൽ റെപ്പുമാരുടെയും കൂടി കഥ പറയുകയാണ് ഫാർമ.
വിപണി മത്സരം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളെ മാത്രമല്ല രോഗികൾക്കിടയിൽ വലിയ ബാഗുകളിൽ മരുന്നുമായി സമയവ്യത്യാസം ഇല്ലാതെ ഡോക്ടർമാരെ കാണാൻ കാത്തിരിക്കുന്ന ഒരു വലിയ കൂട്ടം മെഡിക്കൽ റെപ്പുമാരുടെയും കൂടി കഥ പറയുകയാണ് ഫാർമ.

തൃശ്ശൂർ നഗരത്തിലെ ഒട്ടുമിക്ക ഡോക്ടറുകളും വിനോദിന്റെ ഫാർമസ്യൂട്ടികൽ കമ്പനിയിൽനിന്നും മരുന്ന് തിരഞ്ഞെടുക്കുന്നു. വിനോദ് അവരുടെയെല്ലാം വിശ്വസ്തനും നഗരത്തിലെ പ്രധാന മെഡിക്കൽ റെപ്പ് എന്ന ലേബലിലേക്ക് ഉയരുകയും ചെയ്യുന്നു. അതോടൊപ്പം വിനോദിന്റെ ജീവിതവും ജോലിയുടെ രീതിയിലും സാമ്പത്തികനിലയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. എന്നാൽ വർഷങ്ങൾക്കുശേഷം താൻ ഒരു വലിയ ജനത്തിന്റെ ഇടയിലേക്ക് വിറ്റഴിച്ച ആ മരുന്ന് എങ്ങനെയാണ് മറ്റുള്ളവരുടെയും തൻറെയും ജീവിതത്തെയും മാനസികാവസ്ഥയെയും മോശമായി ബാധിച്ചത് എന്നതിലേക്കുള്ള യാത്രയാണ് ഫാർമ സഞ്ചരിക്കുന്നത്. മനുഷ്യരുടെ ജീവിതവും ജീവനും പണയപ്പെടുത്തി നേട്ടം ഉണ്ടാക്കുന്ന ഫാർമസ്യൂട്ടികൽ കമ്പനിയുടെ മുഖമാണ് ഈ സീരീസ് കാട്ടിത്തരുന്നത്.

സീരീസിലെ പ്രധാന കഥാപാത്രമായ വിനോദായി എത്തുന്നത് നിവിൻ പോളിയാണ്. നിവിന്റെ കുറച്ചുകാലങ്ങളായുള്ള സിനിമ കരിയറിൽ നിന്ന് വ്യത്യസ്തമാണ് ഫാർമയും ഇതിലെ കഥാപാത്രവും. കോടികൾ വിലവരുന്ന മരുന്നുകൾക്ക് വേണ്ടി നെട്ടോട്ടമോടുന്ന സാധാരണക്കാരുടെ ജീവിതത്തിലേക്കും ഫാർമ കണ്ണെത്തിക്കുന്നുണ്ട്. ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ‘സാത്ഥി ’ ഫാർമസ്യൂട്ടിക്കൽ സ്ഥാപനവും സീരീസിലെ പ്രധാന വഴിത്തിരിവിന് കാരണമാവുന്നുണ്ട്. ആറ് പേർ ചേർന്ന് ഡൽഹിയിൽ ആരംഭിച്ച സാത്ഥിയും അതിന്റെ ഭാഗമായ വലിയ ഒരു ടീമും എപ്പിസോഡുകൾ മുന്നോട്ട് പോവുന്തോറും വൻകിട മരുന്ന് മാഫിയയെ തകർക്കാൻ പാകത്തിന് വളരുന്നുണ്ട്. അതിൽ പ്രധാന പങ്ക് വഹിക്കുന്നത് രജിത് കപൂർ അവതരിപ്പിച്ച ഡോ.രാജീവ് റാവു എന്ന കഥാപാത്രമാണ്. ആ വേഷം രജിത് നന്നായി കൈകാര്യം ചെയ്തിട്ടുമുണ്ട്. ശ്രുതി രാമചന്ദ്രൻ, നരേൻ, സാഫ്ബോയ്, വീണ നന്ദകുമാർ, ബിനു പപ്പു, മുത്തുമണി, ശ്രുതി ജയൻ, അശ്വതി മനോഹരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി കുട്ടികളും ഇതിലെ കഥാപാത്രങ്ങളായി വരുന്നുണ്ട്. നോട്ടം കൊണ്ടും ഒരു ചെറുവരി കൊണ്ടുപോലും അവർക്ക് അവർ നേരിടേണ്ടിവന്ന ജീവിതത്തിലെ ദുരന്തത്തെ കാഴ്ചക്കാർക്ക് മുന്നിൽ എത്തിക്കാൻ കഴിയുന്നുണ്ട്.

രണ്ട് വർഷത്തോളം ഫാർമ മേഖലയിൽ ജോലി ചെയ്ത പി.ആർ. അരുൺ ആണ് സീരീസിന്റെ സംവിധാനവും രചനയും നിർവഹിച്ചത്.
രണ്ട് വർഷത്തോളം ഫാർമ മേഖലയിൽ ജോലി ചെയ്ത പി.ആർ. അരുൺ ആണ് സീരീസിന്റെ സംവിധാനവും രചനയും നിർവഹിച്ചത്.

രണ്ട് വർഷത്തോളം ഫാർമ മേഖലയിൽ ജോലി ചെയ്ത പി.ആർ. അരുൺ ആണ് സീരീസിന്റെ സംവിധാനവും രചനയും നിർവഹിച്ചത്. നമ്മുടെയെല്ലാം ജീവിതത്തിൽ ഏറ്റവും അടുത്തു നിൽക്കുന്നവയാണ് ആശുപത്രികളും മരുന്നുകളും ഉത്പാദിപ്പിക്കുന്ന കമ്പനികളും. തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള, Coldrif- ന്റെ നിർമാണ പ്ലാന്റിന്റെ ചിത്രങ്ങൾ ചുമ മരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് നാം കണ്ടതാണ്. വൃത്തിഹീനമായ, യാതൊരു പരിശോധനാനടപടികൾക്കും വിധേയമാക്കാതെ ഒളിച്ചുകടത്തുന്ന മരുന്നുകളുടെ ഉല്പാദന ഇടങ്ങൾ നമുക്ക് ഫാർമയിലൂടെയും കാണാം. വലിയ മരുന്ന് മാഫിയയ്ക്ക് മേലുള്ള കുത്തിവെപ്പാണ് ഫാർമ എന്ന സീരീസ്.

Comments