സ്ത്രീകൾ പ്രസവിക്കുന്നത് സ്വന്തം അനുമതിയിലാണോ

മാതൃത്വം എന്ന സങ്കൽപ്പത്തോട് മലയാളി പുലർത്തുന്ന ഇരട്ടത്താപ്പിനെ തുറന്നുകാണിക്കുകയാണ് സാമൂഹ്യ ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ജെ.ദേവിക. കുഞ്ഞിനെ കൊല്ലുന്ന അമ്മമാരുടെ ഒറ്റപ്പെട്ട സംഭവങ്ങൾക്കു നേരെ ഹിംസാത്മാകമായി ഉയരുന്ന മലയാളി പൊതുബോധം അമ്മമാരെ കൊല്ലുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന മക്കൾക്കു നേരെ ഉയരുന്നില്ല. പ്രസവിക്കുകയെന്ന ജൈവപ്രക്രിയയിൽ സ്ത്രീകൾക്ക് ചോയ്‌സില്ലാതിരിക്കുന്ന അവസ്ഥ, മാതൃത്വത്തിന്റെ 'മഹനീയത' യായി വിലയിരുത്തുന്നത് പൊള്ളത്തരമാണെന്ന് പറയുകയാണ് ദേവിക

Comments