NH 66:
കണ്ണൂരിൽ
വീതിയില്ലാത്ത സർവീസ് റോഡ്,
വെള്ളക്കെട്ട്,
തണ്ണീർത്തട നാശം;
പരിഷത്ത് പഠനത്തിലെ ക​ണ്ടെത്തൽ

‘‘ധാരാളം അടിപ്പാതകൾ ഹൈവേയുടെ ഭാഗമായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അത്തരം പ്രദേശങ്ങളിൽ ഹൈവേ ഉയർത്തിയതിനാൽ വലിയ മതിൽ രൂപപ്പെട്ടിരിക്കയാണ്. ഇവ പല പ്രദേശങ്ങളേയും കീറിമുറിച്ചിരിക്കുകയാണ്. ഇതുവഴി ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങൾ വളരെ വലുതാണ്’’- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ ‘എൻ.എച്ച് 66: നിർമാണത്തിലെ പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും’ എന്ന പഠനത്തിലെ കണ്ടെത്തലുകൾ.

News Desk

ണ്ണൂർ ജില്ലയിലെ NH 66 നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അക്കമിട്ടു നിരത്തിയും പരിഹാരങ്ങൾ മുന്നോട്ടുവെച്ചും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനം.‘എൻ.എച്ച് 66: നിർമാണത്തിലെ പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും’ എന്ന പഠനത്തിലാണ് ഇതുവരെ നടന്നതും തുടരുന്നതുമായ നിർമാണത്തി​ലെ ഗതാഗതവുമായി ബന്ധപ്പെട്ടതും പാരിസ്ഥിതികമായതുമായ നിരവധി പ്രശ്നങ്ങൾ കണ്ടെത്തിയത്.

READ: പിഴവുകളുമായി യാന്ത്രികവേഗത്തിൽ
NH 66 നിർമാണം;
പ്രശ്നങ്ങൾ വെളിപ്പെടുത്തി
പരിഷത്ത് പഠനം

NH 66:
കാസർകോട്ട്
ദുരന്തം ക്ഷണിച്ചുവരുത്തുന്ന
അപകട ഖനനം;
പരിഷത്ത് പഠനത്തിലെ ക​ണ്ടെത്തൽ

45 മീറ്റർ വീതിയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഹൈവേയുടെ സർവീസ് റോഡിന്റെ വീതി കുറവ്, ബസ് ബേകളുടെ അപര്യാപ്തത, ബസ് വെയിറ്റിംഗ് ഷെൽട്ടറുകൾ ഇല്ലാത്തത് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. കൂടാതെ, പ്രധാന കവലകളുടെ വികസനം, തണ്ണീര്‍ത്തടങ്ങളുടെ നാശം, നിർമ്മാണം പൂർത്തീകരിച്ച മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസിലെ പ്രശ്നങ്ങൾ എന്നിവയും അടിയന്തര ശ്രദ്ധ വേണ്ട പ്രശ്നങ്ങളാണ്.

നീലേശ്വരം മുതൽ തളിപ്പറമ്പ് കുറ്റിക്കോൽ വരെയും കുറ്റിക്കോൽ മുതൽ മുഴപ്പിലങ്ങാട് വരെയും ഉള്ള രണ്ട് റീച്ചുകളിലാണ് കണ്ണൂർ ജില്ലയിലെ ഹൈവേ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നത്. മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് നേരത്തെ പൂർത്തിയാക്കിയതാണ്.

സിഗ്നലുകളുടെ 'തടസ്സ'മില്ലാതെയുള്ള യാത്ര പുതിയ ദേശീയപാതയിലൂടെ സാധ്യമാകും. ദേശീയപാത ആറു വരിയാക്കുന്നതോടുകൂടി സംസ്ഥാനത്തെ റോഡ് ഗതാഗതം സുഗമാകുമെന്ന് മാത്രമല്ല, കേരളത്തിന്റെ വികസന സാധ്യതകൾ വര്‍ധിപ്പിക്കും. ഈ പാത യാഥാർഥ്യമാകുന്നതോടെ കേരളത്തിന് തെക്കുവടക്ക് ഗതാഗതബന്ധം ശക്തിപ്പെടുകയും ചെയ്യും. വിവിധ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനും അതുവഴി ചരക്ക് നീക്കം, വ്യാവസായിക വളർച്ച, ടൂറിസം രംഗത്തെ മുന്നേറ്റം എന്നിവയും സാധ്യമാവുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അവകാശപ്പെടുന്നത്.

തണ്ണീർത്തടങ്ങൾ നശിക്കുന്നു

പാരിസ്ഥിതിക പ്രാധാന്യമുള്ള ജില്ലയിലെ തണ്ണീർത്തടങ്ങൾ പാതനിർമ്മാണത്തിന്റെ ഭാഗമായി പലയിടത്തും നശിപ്പിച്ചുകൊണ്ടിരിക്കയാണ്. പാത നിർമാണത്തോടൊപ്പം തണ്ണീർതടങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതാണ്.

പ്രധാന റോഡുകൾ ദേശീയപാതയിൽ ചേരുന്ന പ്രദേശങ്ങളിലെ ഹൈവേയുമായുള്ള ബന്ധം, കവലകളുടെ വികസനം ഇവ ശാസ്ത്രീയമായ രീതിയിൽ രൂപകൽപ്പന ചെയ്യേണ്ടതാണ്. വലിയ കുന്നുകൾ കീറിമുറിച്ച് പാത നിർമിക്കുമ്പോൾ ഉണ്ടാകുന്ന അപകടഭീഷണി കർണാടകയിലെ ഷിരൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ നോക്കി കാണേണ്ടതാണ്.

വെള്ളക്കെട്ട്

പാതാ വികസനം നടക്കുന്ന പല ഭാഗത്തും വെള്ളക്കെട്ട് പ്രധാന പ്രശ്നമാണ്. എടാട്ട്, തണ്ണീര്‍ പന്തലിലെ നടപ്പാതയിലെ വെളളക്കെട്ട് പോലുള്ള ചിലത് താൽക്കാലികമായതും ഹൈവേ അതോറിറ്റിക്ക് പെട്ടെന്ന് തന്നെ പരിഹരിക്കാൻ കഴിയുന്നവയുമാണ്. എന്നാൽ കീഴാറ്റൂർ പാടശേഖരത്തിലെ കൂവോട് ഭാഗത്തെ വെള്ളക്കെട്ട് വലിയ ഭീഷണിയാണ്. വെള്ളപ്പൊക്കത്തെ ലഘൂകരിക്കുന്ന ചാനലായി പ്രവർത്തിക്കുന്ന പാളയാട് തോട് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് വീതി കുറഞ്ഞതായി കാണാൻ കഴിയും.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയപാതാ പഠനത്തിന്റെ റിപ്പോർട്ട് ദേശീയപാത അതോറിറ്റിയുടെ പ്രൊജക്റ്റ് ഡയറക്ടറായ പുനിത് കുമാറിന് പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.പി. പ്രദീപൻ കൈമാറുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയപാതാ പഠനത്തിന്റെ റിപ്പോർട്ട് ദേശീയപാത അതോറിറ്റിയുടെ പ്രൊജക്റ്റ് ഡയറക്ടറായ പുനിത് കുമാറിന് പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.പി. പ്രദീപൻ കൈമാറുന്നു.

തുറന്നുകൊടുത്ത തലശ്ശേരി- മാഹി ബൈപ്പാസിന്റെ ജോലികൾ മുഴുവൻ പൂർത്തിയാകാത്തതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ സർവീസ് റോഡിലെ വെള്ളക്കെട്ടും പ്രശ്നമാണ്.

അടിയന്തര ശ്രദ്ധ ആവശ്യമായ പ്രശ്നങ്ങള്‍:

1. സർവീസ് റോഡിന്റെ പ്രശ്നങ്ങൾ.
2. വെളളക്കെട്ട്.
3. ഭൂമി വിണ്ടുകീറലും കുന്നിടിച്ചിലും.
4. അടിപ്പാതയിലെ പ്രശ്നങ്ങൾ.
5. പ്രധാന കവലകളുടെ വികസനം.
6. തണ്ണീര്‍ത്തടങ്ങളുടെ നാശം.
7. നിർമ്മാണം പൂർത്തീകരിച്ച മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസിലെ പ്രശ്നങ്ങൾ.

A. സർവീസ് റോഡിന്റെ പ്രശ്നങ്ങൾ

45 മീറ്ററിൽ ആറുവരിയുള്ള. പ്രധാന പാതയുടെ ഇരുവശത്തും രണ്ടു ലെയ്‌നുകളിലായി സർവീസ് റോഡ് ആയാണ് രൂപകല്പന ചെയ്തിട്ടുള്ളത്. പ്രദേശവാസികൾ ഏറെ ആശ്രയിക്കുന്ന സർവീസ് റോഡ് നിർമ്മാണത്തില്‍ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നു.

  • വീതിക്കുറവ്:

സർവീസ് റോഡിന് വേണ്ടത്ര വീതിയില്ലാത്തത് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കും. ഹൈവേയുടെ രൂപരേഖ പ്രകാരം സർവീസ് റോഡിന്റെ വീതി 7 മുതൽ 7.50 മീറ്റര്‍ വരെയാണ്. ഇത് രണ്ട് ലെയ്നായാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, നേരിട്ടുള്ള പരിശോധനയിൽ പല ഭാഗത്തും സർവീസ് റോഡിന്റെ ടാർ ചെയ്ത ഭാഗം 3.8 മീറ്റർ മുതൽ 5 മീറ്റർ വരെ മാത്രമാണ്.

ഉദാഹരണമായി കുറ്റിക്കോൽ പാലത്തിന് സമീപം 5 മീറ്റർ, മാങ്ങാട് ഗെയ്‌ക്കോസിന് സമീപം 3.8 മീറ്റർ. ഓവുചാലിന്റെ ഭാഗം കൂടി സർവീസ് റോഡിനായി ഉപയോഗിച്ചാൽ മാത്രമേ 6 മുതൽ 6.50 മീറ്റർ സർവീസ് റോഡിനായി ലഭ്യമാവുകയുള്ളൂ. ഇത് ഓവുചാലിന്റെ നാശത്തിനിടയാക്കും, അതോടൊപ്പം നടപ്പാതയും ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാതെ വരും.

കരിവെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഓണക്കുന്നിൽ പൊതുവേ വീതി കുറഞ്ഞ സർവീസ് റോഡിലേക്ക് തള്ളിനിൽക്കുന്ന വ്യാപാരസമുച്ചയം അപകട ഭീഷണി ഉയർത്തുന്നു. സർവീസ് റോഡിന്റെ വീതിക്കുറവ് വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കുക.

  • ബസ് ബേ, ബസ് കാത്തിരിപ്പ് കേന്ദ്രം:

കേരളത്തിൽ റോഡ് സൗകര്യമുള്ള സ്ഥലങ്ങൾ ജനസാന്ദ്രതകൂടുതലുള്ള ഇടങ്ങളാണ്; പ്രത്യേകിച്ചും ഹൈവേ പരിസരങ്ങൾ. ഇവിടങ്ങളില്‍ ചെറുതും വലുതുമായ ധാരാളം സ്ഥാപനങ്ങൾ; ആശുപത്രികൾ എന്നിവ പ്രവർത്തിക്കുന്നു.

പഴയ ഹൈവേയില്‍ പല പലയിടങ്ങളിലും ധാരാളം ബസ് സ്റ്റോപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ ഹൈവേയില്‍ സര്‍വീസ് റോഡിന് പുറത്ത് മാത്രമേ ബസ് ബേകളും ബസ് സ്റ്റോപ്പുകളും നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. എല്ലാ വിഭാഗം ജനങ്ങളുടെയും മുഖ്യ ആശ്രയമായ സർവീസ് റോഡുകളിൽ നിലവിൽ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പുകള്‍ പുനര്‍നിർമ്മിക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യണം.

  • സർവീസ് റോഡ്- പ്രാദേശിക റോഡ് ബന്ധം:

പ്രാദേശിക റോഡുകൾ സർവീസ് റോഡിനോട് ചേരുന്ന ഭാഗം ശാസ്ത്രീയമായി പരിഷ്കരിക്കണം. ഇത്തരം കവലകളിലെ ഉയർച്ച, താഴ്ചകൾ പ്രധാന പ്രശ്നമായി മാറുന്നു. പ്രാഥമിക പരിശോധനയിൽ പ്രാദേശിക റോഡുകൾക്ക് ഹൈവേയുമായി നേരിട്ട് ബന്ധമില്ലെന്ന് മനസ്സിലായി. പ്രാദേശിക റോഡുകൾ സർവീസ് റോഡുകളുമായി സന്ധിക്കുന്ന ഭാഗം നവീകരിക്കാൻ ദേശീയപാതയുടെ 45 മീറ്ററിൽ ഉൾപ്പെടാത്ത സ്ഥലം ഏറ്റെടുക്കേണ്ടിവരും.

കരിവെള്ളൂർ ഓണക്കുന്ന് സർവീസ് റോഡ്. കരിവെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഓണക്കുന്നിൽ പൊതുവേ വീതി കുറഞ്ഞ സർവീസ് റോഡിലേക്ക് തള്ളിനിൽക്കുന്ന വ്യാപാരസമുച്ചയം അപകട ഭീഷണി ഉയർത്തുന്നു.
കരിവെള്ളൂർ ഓണക്കുന്ന് സർവീസ് റോഡ്. കരിവെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഓണക്കുന്നിൽ പൊതുവേ വീതി കുറഞ്ഞ സർവീസ് റോഡിലേക്ക് തള്ളിനിൽക്കുന്ന വ്യാപാരസമുച്ചയം അപകട ഭീഷണി ഉയർത്തുന്നു.
  • സർവീസ് റോഡിലെ വെളള പ്രശ്നം:

ദേശീയപാതയുടെ ആറുവരിപ്പാതയിൽ നേരിട്ട് പതിക്കുന്ന മഴവെള്ളം സർവീസ് റോഡിന്റെ പാർശ്വഭാഗത്തുള്ള ഓവുചാലിൽ എത്തിക്കാനുള്ള ക്രമീകരണം പലസ്ഥലത്തും ഒരുക്കിയിട്ടില്ല. മഴവെള്ളം ഇപ്പോൾ സർവീസ് റോഡിലൂടെ പരന്നൊഴുകുകയാണ്. ഇത് സർവീസ് റോഡിന്റെ നാശത്തിന് കാരണമാവുകയും അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജോലികൾ പൂർത്തിയായ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് റോഡിൽ മഴ വെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹനങ്ങളിലേത് അടക്കമുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടും അപകടങ്ങളും ഉണ്ടാകുന്നുണ്ട്. കല്ല്യാശേരി ഗ്രാമപഞ്ചായത്തിലെ കീച്ചേരിയിലും സർവീസ് റോഡിൽ വലിയ തോതിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നു.

B. വെള്ളക്കെട്ട്

മഴ ശക്തമായതോടെ ഹൈവേ നിർമ്മാണ ജോലികൾ നടക്കുന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശങ്ങൾ ജനജീവിതത്തെ ബാധിക്കുകയും കാൽനടയാത്ര പോലുംദുഷ്കരമാവുകയാണ്.

വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശങ്ങൾ പ്രധാനമായും താഴെ പറയുന്നവയാണ്:

  • കരിവെള്ളൂർ ടൗൺ:

മഴയോടെ കരിവെള്ളൂർ ടൗണിൽ കനത്തതോതിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നു; ജലനിർഗ്ഗമന മാർഗ്ഗങ്ങൾ അപര്യാപ്തമാണ്. അതിനാല്‍, വെള്ളക്കെട്ട് ഒഴിവാക്കാൻ ഓവുചാലുകൾ ശാസ്ത്രീയമായി നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്.

  • കരിവെള്ളൂർ ഓണക്കുന്ന്:

കരിവെള്ളൂർ ഗ്രാമപഞ്ചായത്തിലെ തന്നെ ഓണക്കുന്നിൽ എവി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലേക്ക് ദേശീയപാതയിൽ നിന്നുള്ള ജലം ഒഴുകിയെത്തി വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. ഒഴുകിയെത്തുന്ന മഴവെള്ളം സമീപത്തെ ചെറു തോടുകളിലേക്ക് വഴി തിരിച്ചുവിടാൻ ഫലപ്രദമായ ക്രമീകരണങ്ങൾ കാണണം.

  • വെള്ളൂർ ആലിൻകീഴില്‍ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ വെള്ളൂർ ആലിൻകീഴിൽ നിർമ്മിച്ച അടിപ്പാതയുടെ ഉയരം സർവീസ് റോഡുമായി സമീകരിക്കുന്നതിനായി റോഡിന്റെ മേൽഭാഗം നീക്കം ചെയ്തതിനാൽ വലിയതോതിൽ മഴവെള്ളം കെട്ടി നിൽക്കുന്നു. മഴവെളളം ഓവ്ചാലില്‍ എത്തിക്കുന്നതിലെ ക്രമീകരണങ്ങളിലെ പാളിച്ചയും ദൃശ്യമാണ്.

  • എടാട്ട്:

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് സർവീസ് റോഡിലെ വെള്ളക്കെട്ട് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്ലാബും റോഡും തമ്മിൽ മഴ വെള്ളത്തിൽ തിരിച്ചറിയാൻ ഡ്രൈവർമാർക്ക് സാധിക്കാതെ വരുന്നതിനാൽ ഇതിനകം തന്നെ അപകടങ്ങൾ കൂടി കഴിഞ്ഞു.

  • എടാട്ട് തണ്ണീർപന്തൽ:

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് തണ്ണീർപന്തലിൽ റോഡിൻറെ പടിഞ്ഞാറ് ഭാഗത്ത് 30ലധികം കുടുംബങ്ങൾ കരിവെള്ളൂർ ഓണക്കുന്ന് എ വി എസ് ജി എച്ച് എസ് സ്കൂള്‍ പരിസരം, കരിവെള്ളൂർ ടൗൺ താമസിക്കുന്ന, വർഷങ്ങളായി ഉപയോഗിക്കുന്ന, ഇരുവശത്തും മതിലോടു കൂടിയ നടപ്പാത, ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ക്രോസ് ഡ്രെയിനേജിന്റെ നിർഗമന മാർഗമായി മാറിയതിനാൽ ഹൈവേയിലെ മുഴുവൻ ചെളിയും വെള്ളവും നടപ്പാതയിലേക്ക് ഒഴുകി എത്തുന്നു. നിരവധി കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴി നിഷേധിച്ചിരിക്കുന്നു. ശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിച്ച് ഈ പ്രശ്നം പരിഹരിക്കേണ്ടതാണ്

കരി​വെള്ളൂർ ഓണക്കുന്ന് എ.വി.എസ് ജി.എച്ച്.എസ്.എസ് സ്കൂൾ പരിസരം, കരിവെള്ളൂർ ടൗൺ. എ.വി സ്മാരക സ്കൂൾ ഗ്രൗണ്ടിലേക്ക് ദേശീയപാതയിൽ നിന്നുള്ള ജലം ഒഴുകിയെത്തി വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു.
കരി​വെള്ളൂർ ഓണക്കുന്ന് എ.വി.എസ് ജി.എച്ച്.എസ്.എസ് സ്കൂൾ പരിസരം, കരിവെള്ളൂർ ടൗൺ. എ.വി സ്മാരക സ്കൂൾ ഗ്രൗണ്ടിലേക്ക് ദേശീയപാതയിൽ നിന്നുള്ള ജലം ഒഴുകിയെത്തി വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു.
  • വിളയാങ്കോട് യുപി സ്കൂൾ:

കടന്നപ്പളളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ വിളയാങ്കോട് യു.പി സ്കൂൾ പരിസരത്ത് രൂപപ്പെട്ട വെള്ളക്കെട്ട് പ്രശ്നം വളരെ രൂക്ഷമാണ്. ഇത് ആ സ്ഥാപനത്തെ ആളുകൾ കയ്യൊഴിയുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ബദൽ വഴികൾ ആലോചിച്ചു വെള്ളക്കെട്ട് ഒഴിവാക്കണം

  • കൂവോട്:

കീഴാറ്റൂർ പാടശേഖരത്തിലെ കൂവോട്, പാളയാട് തോട് മണ്ണിട്ട് വീതി കുറഞ്ഞതിനാൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. വെള്ളം ഒഴുകിപ്പോകാൻ നിർമിച്ച ക്രോസ് ഡ്രെയിനിന്റെ വലുപ്പം കുറവായതിനാലും വെള്ളക്കെട്ട് രൂക്ഷമാകുന്നു.

  • കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം:

കല്ലാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ മണ്ണിട്ടു ഉയർത്തിയതിനാൽ വെള്ളെക്കെട്ട് രൂപപ്പെടുന്നു.

  • കീച്ചേരി:

കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ കീച്ചേരി-കല്ല്യാശേരി സർവീസ് റോഡിൽ ചെറിയ മഴയിൽ പോലും വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. സമീപപ്രദേശങ്ങളിൽ നിന്നും ജലം ഒഴുകിയെത്തി സർവീസ് റോഡിൽ കേന്ദ്രീകരിക്കുന്നു. താൽക്കാലികമായി തുറന്ന സർവീസ് റോഡുകളിലുള്ള ഗതാഗതം പോലും നിർത്തി വെച്ചിരിക്കുകയാണ്.

  • മുഴുപ്പിലങ്ങാട് FCI ഗോഡൗൺ അടിപ്പാത:

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മുഴപ്പിലങ്ങാട് FCI ഗോഡൗൺ അടിപാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു; ഇത് കാൽനടയാത്രക്കാർക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു.

കൂവോട്- കീഴാറ്റൂർ. കീഴാറ്റൂർ പാടശേഖരത്തിലെ കൂവോട് ഭാഗത്തെ വെള്ളക്കെട്ട് വലിയ ഭീഷണിയാണ്. വെള്ളപ്പൊക്കത്തെ ലഘൂകരിക്കുന്ന ചാനലായി പ്രവർത്തിക്കുന്ന പാളയാട് തോട് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് വീതി കുറഞ്ഞിരിക്കുന്നു.
കൂവോട്- കീഴാറ്റൂർ. കീഴാറ്റൂർ പാടശേഖരത്തിലെ കൂവോട് ഭാഗത്തെ വെള്ളക്കെട്ട് വലിയ ഭീഷണിയാണ്. വെള്ളപ്പൊക്കത്തെ ലഘൂകരിക്കുന്ന ചാനലായി പ്രവർത്തിക്കുന്ന പാളയാട് തോട് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് വീതി കുറഞ്ഞിരിക്കുന്നു.
  • എടക്കാട്:

കോര്‍പ്പറേഷനിലെ എടക്കാട് സോണിലെ എടക്കാട് റെയിൽസ്റ്റേഷൻ അടിപ്പാത വെള്ളത്തിൽ മുങ്ങിയിരിക്കയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ ഗൗരവപൂർണ്ണമായ പരിശോധന ആവശ്യമാണ്. അടിപ്പാതകളിൽ ഊറിയെത്തുന്ന ചെളി എല്ലാ സ്ഥലങ്ങളിലും കാൽനടയാത്രക്കാർക്ക് വലിയ ഭീഷണി ഉയർത്തുന്നു; വലിയ പ്രയാസം ഉണ്ടാക്കുന്നു.

C. ഭൂമി വിണ്ടുകീറലും കുന്നിടിച്ചിലും

ദേശീയപാത നിർമ്മാണത്തിനായി മണ്ണ് നീക്കുന്ന ഉയർന്ന പ്രദേശങ്ങളിൽ ഭൂമി വിണ്ടുകീറലും കുന്നിടിച്ചിലും വ്യാപകമാകുന്നു. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനു പുറമേ അപകടഭീഷണിയും ഉയർത്തുന്നു. ഇത്തരം പ്രദേശങ്ങൾ മതിയായ രീതിയിൽ സംരക്ഷിക്കേണ്ടത് അതിപ്രധാനമാണ്.

അപകടകരമാംവിധം ഭൂമി വിണ്ടുകീറലും കുന്നിടിച്ചിലും കാണുന്ന പ്രദേശങ്ങള്‍ താഴെ പറയുന്നവയാണ്

  • ചുടല:

പരിയാരം ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽപ്പെട്ട ചുടലയിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണുനീക്കിയ ഭാഗം ഇടിഞ്ഞു വീണിരിക്കുന്നു. ഇനിയുംഇടിയാനുള്ള സാധ്യത ഏറെയാണ്.

  • കുപ്പം പാലം:

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ വരുന്ന കുപ്പം വയലു മുതൽ പട്ടുവം റോഡ് വരെ ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിൽ കുന്നിടിച്ചില്‍ വ്യാപകമാണ്. മണ്ണ് നീക്കം ചെയ്തതിന്റെ ബാക്കിഭാഗം ഇടിഞ്ഞ് വീണുകൊണ്ടിരിക്കയാണ്.

  • തളിപ്പറമ്പ് പട്ടുവം റോഡ്:

തളിപ്പറമ്പ് പട്ടുവം റോഡിൽ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന പുളിമ്പറമ്പിൽ വലിയ ഉയരമുള്ള കുന്ന് നെടുകെ പിളർത്തിയാണ് ദേശീയപാത നിർമിക്കുന്നത്. ഇരുവശത്തുമുള്ള കുന്നിന്‍ പ്രദേശം പൂർണമായും നിലം പതിക്കാറായ അവസ്ഥയിലാണ്. മണ്ണിടിച്ചല്‍ സംഭവിച്ചാൽ ഇരുവശത്തുമുള്ള വിശാലമായ പ്രദേശമാകെ ഒറ്റപ്പെട്ടുപോകുന്ന സ്ഥിതിയുമുണ്ടാവും.

  • മുട്ടോളം പാറ:

താഴെ ചൊവ്വ, ആറ്റടപ്പ റോഡിൽ കണ്ണൂർ കോർപ്പറേഷനിൽ ഉൾപ്പെടുന്ന മുട്ടോളം പാറയിൽ മേൽപ്പാലത്തിനായി മണ്ണ് നീക്കിയതിന്റെ ഭാഗമായി തൊട്ടടുത്ത ഷീബയുടെ വീട് ഇടിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നു. സമീപത്തെ വിമലിന്റെ വീടിന്റെ പരിസരത്തും ഇതേ പ്രശ്നമുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഷിരൂർ കുന്നിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ഗൗരവമായി കാണേണ്ടതാണ്.

D. അടിപ്പാതയിലെ പ്രശ്നങ്ങൾ

ജില്ലയിൽ NH-66 ല്‍ വിവിധ ഇടങ്ങളിലായി ധാരാളം അടിപ്പാതകൾ നിർമ്മിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഹൈവേയുടെ രൂപരേഖ അനുസരിച്ചും മറ്റു ചിലസ്ഥലങ്ങളിൽ പൊതുജനങ്ങളുടെ ആവശ്യങ്ങൾ പ്രകാരവുമാണ് അടിപ്പാതകൾ നിർമിച്ചിട്ടുളളത്. അടിപ്പാതയിലെ വെള്ളക്കെട്ടും പ്രവേശന കവാടത്തിനടുത്ത സർവീസ് റോഡിൻറെ വീതിക്കുറവുമാണ് പ്രധാന പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയത് പ്രധാനമായും, താഴെ പറയുന്ന അടിപ്പാതകളിലാണ്.

ചുടല, കുപ്പം വയൽ. ചുടലയിൽ മണ്ണുനീക്കിയ ഭാഗം ഇടിഞ്ഞു വീണു. ഇനിയുംഇടിയാനുള്ള സാധ്യത ഏറെയാണ്. കുപ്പം വയലു മുതൽ പട്ടുവം റോഡ് വരെ ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിൽ കുന്നിടിച്ചില്‍ വ്യാപകമാണ്.
ചുടല, കുപ്പം വയൽ. ചുടലയിൽ മണ്ണുനീക്കിയ ഭാഗം ഇടിഞ്ഞു വീണു. ഇനിയുംഇടിയാനുള്ള സാധ്യത ഏറെയാണ്. കുപ്പം വയലു മുതൽ പട്ടുവം റോഡ് വരെ ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിൽ കുന്നിടിച്ചില്‍ വ്യാപകമാണ്.

1. കരിവെള്ളൂർ, ഓണക്കുന്ന് അടിപ്പാതകൾ:

കരിവെള്ളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടു പ്രധാന അടിപ്പാതകളാണ് കരിവെള്ളൂർ ടൗണിലും ഓണക്കുന്നിലും ഉളളവ. കരിവെള്ളൂർ ടൗണിലെ അടിപാതയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നു. കൂടാതെ സർവീസ്റോഡിന് വേണ്ടത്ര വീതിയില്ലാത്തതിനാൽ വാഹനങ്ങൾക്ക് സുഗമമായി തിരിഞ്ഞുപ്രവേശിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. ഓണക്കുന്ന് അടിപ്പാതയിലും ഇതേപ്രശ്നങ്ങളുണ്ട്.

2. വെള്ളൂർ, ആലിൻകീഴ് അടിപ്പാത:

പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ വെള്ളൂർ ആലിൻകീഴ് അടിപ്പാത താഴ്‌ത്തേണ്ടി വന്നിട്ടുണ്ട്. ഒപ്പം സർവ്വീസ്റോഡും താഴ്ത്തിയാണ് പണിതിട്ടുള്ളത്. ഇതുകാരണം വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്.

3. ധർമ്മശാല -യൂണിവേഴ്സിറ്റി അടിപ്പാത:

ആന്തൂർ മുനിസിപ്പാലിറ്റിയിൽ യൂണിവേഴ്സിറ്റി റോഡിലേക്ക് കടന്നുപോകാന്‍ നിർമിക്കുന്ന അടിപ്പാതയ്ക്ക് വേണ്ടത്ര വീതിയില്ല എന്നത് മാത്രമല്ല സർവീസ് റോഡിനും വീതിയില്ലാത്തതിനാൽ വലിയ വാഹനങ്ങൾക്ക് അടിപ്പാതയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ട്. ധാരാളം വലിയ വാഹനങ്ങൾ നിത്യവും കടന്നുപോകുന്ന ഈ പാത കൂടുതൽ ദീർഘവീക്ഷണത്തോടുകൂടി രൂപകൽപ്പന ചെയ്യേണ്ടതായിരുന്നു.

കരി​വെള്ളൂർ ഓണക്കുന്ന് അടിപ്പാതകൾ. കരിവെള്ളൂർ ടൗണിലെ അടിപാതയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നു. സർവീസ്റോഡിന് വേണ്ടത്ര വീതിയില്ലാത്തതിനാൽ വാഹനങ്ങൾക്ക് സുഗമമായി തിരിഞ്ഞുപ്രവേശിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. ഓണക്കുന്ന് അടിപ്പാതയിലും ഇതേ പ്രശ്നങ്ങളുണ്ട്.
കരി​വെള്ളൂർ ഓണക്കുന്ന് അടിപ്പാതകൾ. കരിവെള്ളൂർ ടൗണിലെ അടിപാതയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നു. സർവീസ്റോഡിന് വേണ്ടത്ര വീതിയില്ലാത്തതിനാൽ വാഹനങ്ങൾക്ക് സുഗമമായി തിരിഞ്ഞുപ്രവേശിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. ഓണക്കുന്ന് അടിപ്പാതയിലും ഇതേ പ്രശ്നങ്ങളുണ്ട്.

4. മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗൺ, എടക്കാട് റെയിൽവേ സ്റ്റേഷൻ അടിപ്പാത:

മുഴുപ്പിലങ്ങാട് FCI ഗോഡൗണിന്റെ മുൻപിലെ അടിപ്പാതയിലും എടക്കാട് റെയിൽവേ സ്റ്റേഷൻ അടിപ്പാതയിലും മഴക്കാലത്ത് മുഴുവന്‍ വെള്ളംകെട്ടി നിൽക്കുകയാണ്. ഈ മഴവെള്ളം ഒഴുക്കി കളയാൻ ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.

E. പ്രധാന കവലകളുടെ വികസനം

കേരളത്തിന്റെ ഭൂമിശാസ്ത്രം അനുസരിച്ച് ദേശീയപാത 66 ഒരു തെക്ക് - വടക്ക് ഇടനാഴിയായിട്ടാണ് പ്രവർത്തിക്കുക. കിഴക്ക് ഭാഗത്തുനിന്നും പടിഞ്ഞാറ് ഭാഗത്തുനിന്നും നിരവധി ഇടറോഡുകൾ വന്നുചേരുന്നു. വിമാനത്താവള റോഡുകള്‍, മലയോര ഹൈവേയിൽ നിന്നുള്ള റോഡുകൾ, തീരദേശറോഡുകള്‍ എന്നിവയൊക്കെ ഇതിൽപ്പെടുന്നു. പ്രധാനപ്പെട്ട ജില്ലാ റോഡുകൾ വില്ലേജ് റോഡുകൾ എന്നിവയ്ക്ക് ദേശീയപാതയിലേക്കുള്ള പ്രവേശനം ഒഴിച്ചുകൂടാത്തതാണ്. ആയതിനാൽ ഇത്തരം റോഡുകൾ ചേരുന്ന താഴെപ്പറയുന്ന കവലുകളുടെ ശാസ്ത്രീയമായ പരിഷ്കരണം അത്യാവശ്യമാണ്. എങ്കിൽ മാത്രമേ അപകട സാധ്യതകൾ കുറച്ച് സുഗമമായ ഗതാഗതം സാധ്യമാവൂ എന്നാണ് പഠന സംഘത്തിന്റെ വിലയിരുത്തൽ.

പ്രധാന കവലകൾ:

1. കരിവെള്ളൂർ ടൗൺ, 2. ഓണക്കുന്ന്, 3. വെള്ളൂർ ആലിൻ കീഴിൽ കരിവെള്ളൂർ ഓണക്കുന്ന് അടിപ്പാതകൾ, 4. എടാട്ട്, 5. ഏഴിലോട്, 6. പിലാത്തറ, 7. പരിയാരം, 8. എമ്പേറ്റ്, 9. ചുടല, 10. കുപ്പം, 11. കുറ്റിക്കോൽ, 12. ബക്കളം, 13. ധർമ്മശാല, 14. കീച്ചേരി, 15. പാപ്പിനിശ്ശേരി, 16. കോട്ടക്കുന്ന്, 17. എളയാവൂര്‍, 18. തങ്കേക്കുന്ന്, 19. ചാല, 20. നടാൽ

വളപട്ടണം, അഴീക്കൽ തുറമുഖം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വരുന്ന ചരക്ക് വാഹനങ്ങൾ കുറുവ– തോട്ടട - നടാൽ വഴി റെയിൽവേ ഗേറ്റ് കടന്നു വേണം സർവീസ് റോഡിലേക്കും അതുവഴി ദേശീയപാതയിലേക്കും പ്രവേശിക്കുവാൻ.. റെയിൽവേ ഗേറ്റ് അടക്കുന്നതോടുകൂടി സർവീസ് റോഡിൽ വലിയ തോതിൽ ട്രാഫിക് പ്രശ്നം അനുഭവപ്പെടും. അവിടെ അടിപ്പാത ഇല്ലാത്തതിനാൽ തലശ്ശേരി ഭാഗത്തേക്കു 8 കിലോമീർ ചുറ്റി യാത്രചെയ്യേണ്ടിവരും.

ധർമ്മശാല- യൂണിവേഴ്സിറ്റി അടിപ്പാത. ആന്തൂർ മുനിസിപ്പാലിറ്റിയിൽ യൂണിവേഴ്സിറ്റി റോഡിലേക്കുള്ള അടിപ്പാതയ്ക്ക് വേണ്ടത്ര വീതിയില്ല. സർവീസ് റോഡിനും വീതിയില്ലാത്തതിനാൽ വലിയ വാഹനങ്ങൾക്ക് അടിപ്പാതയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ട്.
ധർമ്മശാല- യൂണിവേഴ്സിറ്റി അടിപ്പാത. ആന്തൂർ മുനിസിപ്പാലിറ്റിയിൽ യൂണിവേഴ്സിറ്റി റോഡിലേക്കുള്ള അടിപ്പാതയ്ക്ക് വേണ്ടത്ര വീതിയില്ല. സർവീസ് റോഡിനും വീതിയില്ലാത്തതിനാൽ വലിയ വാഹനങ്ങൾക്ക് അടിപ്പാതയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ട്.

F. തണ്ണീർത്തടങ്ങളുടെ നാശം

പാരിസ്ഥിതിക സന്തുലനത്തിൽ നിരവധി ധർമ്മങ്ങൾ നിർവഹിക്കുന്ന ആവാസ വ്യവസ്ഥയാണ് തണ്ണീർത്തടങ്ങൾ. ഇവയെ ഭൂമിയുടെ വൃക്കകൾ എന്നു വിശേഷിപ്പിക്കാറുണ്ട്. ദേശീയപാത കടന്നുപോകുന്നചില പ്രദേശങ്ങള്‍ തണ്ണീർത്തടങ്ങളാണ്. അവ മണ്ണിട്ട് നികത്തിയാൽ അവയുടെ പാരിസ്ഥിതികധർമ്മങ്ങൾ നിർവഹിക്കാൻ കഴിയാതെ വരും. ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലത്തിന്പുറമേ സ്വകാര്യ വ്യക്തികളുടെ ചതുപ്പുനിലങ്ങളും മണ്ണിട്ടുനികത്തിയിട്ടുണ്ട്. കൂടാതെ പുഴകളിൽ പാലം നിർമ്മിക്കാനായും മണ്ണിട്ടിരിക്കുന്നു. ഇത് നീക്കം ചെയ്ത്പൂർവ്വസ്ഥിതിയിലാക്കേണ്ടത് അനിവാര്യമാണ്. തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തിയ പ്രദേശങ്ങള്‍ താഴെ പറയുന്നു.

പ്രധാന കവലകൾ: ഓണക്കുന്ന്, ധർമ്മശാല. കവലുകളുടെ ശാസ്ത്രീയമായ പരിഷ്കരണം അത്യാവശ്യമാണ്. എങ്കിലേ അപകട സാധ്യത കുറച്ച് സുഗമമായ ഗതാഗതം സാധ്യമാവൂ.
പ്രധാന കവലകൾ: ഓണക്കുന്ന്, ധർമ്മശാല. കവലുകളുടെ ശാസ്ത്രീയമായ പരിഷ്കരണം അത്യാവശ്യമാണ്. എങ്കിലേ അപകട സാധ്യത കുറച്ച് സുഗമമായ ഗതാഗതം സാധ്യമാവൂ.

1. കുപ്പം പാലം

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ കുപ്പം പാലം നിർമ്മാണത്തിനായി പുഴയിൽ മണ്ണ് നിക്ഷേപിച്ചതിനാൽ പുഴയുടെ ഇരുകരകളിലും വെള്ളപ്പൊക്കം ഉണ്ടാകുന്നു. പുഴയില്‍ നിക്ഷേപിച്ച മണ്ണ് പൂർണമായും നീക്കം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം നിരവധി പരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കും.

2. കീഴാറ്റൂർ തണ്ണീർത്തടം

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ കുറ്റിക്കോൽ, കുപ്പം ബൈപ്പാസിൽ കൂവോട് വെച്ച് പാളയാട് തോട് ദേശീയപാത ബൈപ്പാസിന്റെ കിഴക്കുഭാഗത്ത് കൂടി ഒഴുകി ദേശീയപാതയെ മുറിച്ചുകടന്ന് പടിഞ്ഞാറോട്ട് ഒഴുകുന്നു. കീഴാറ്റൂർ വയൽ, കുറ്റിക്കോൽ വയൽ തുടങ്ങിയ വിശാല തണ്ണീർത്തടങ്ങളിൽ നിന്നുള്ള വെള്ളം കുറ്റിക്കോൽ പുഴയിൽ എത്തിച്ചേരുന്നു. പാളയാട് തോട് മണ്ണിട്ട് വീതി കുറച്ചതിനാൽ തണ്ണീർത്തടനാശവും വെള്ളപ്പൊക്കവും ഉണ്ടാകുന്നത് ഇപ്പോൾ പതിവായിരിക്കുന്നു.

3. കുറ്റിക്കോല്‍ പാലം

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ കുറ്റിക്കോൽ പാലത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി പുഴയിൽ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യേണ്ടതാണ്. പാലത്തിന് സമീപത്തെ തണ്ണീർത്തടവും മണ്ണിട്ട് നിർത്തിയതായി കാണുന്നു. ഇത് വിവിധതരത്തിലുള്ള പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകും.

കുപ്പം പാലം, കീഴാറ്റൂർ തണ്ണീർത്തടം. കുപ്പം പാലം നിർമ്മാണത്തിനായി പുഴയിൽ മണ്ണ് നിക്ഷേപിച്ചതിനാൽ പുഴയുടെ ഇരുകരകളിലും വെള്ളപ്പൊക്കം ഉണ്ടാകുന്നു. പാളയാട് തോട് മണ്ണിട്ട് വീതി കുറച്ചതിനാൽ തണ്ണീർത്തടനാശവും വെള്ളപ്പൊക്കവും പതിവായിരിക്കുന്നു.
കുപ്പം പാലം, കീഴാറ്റൂർ തണ്ണീർത്തടം. കുപ്പം പാലം നിർമ്മാണത്തിനായി പുഴയിൽ മണ്ണ് നിക്ഷേപിച്ചതിനാൽ പുഴയുടെ ഇരുകരകളിലും വെള്ളപ്പൊക്കം ഉണ്ടാകുന്നു. പാളയാട് തോട് മണ്ണിട്ട് വീതി കുറച്ചതിനാൽ തണ്ണീർത്തടനാശവും വെള്ളപ്പൊക്കവും പതിവായിരിക്കുന്നു.

4.പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തിയിൽ ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി വലിയതോതിൽ മാലിന്യം നിക്ഷേപിച്ചതിനാൽ കണ്ടല്‍ വനങ്ങള്‍ നാശത്തിന്റെ വക്കിലാണ്.

5. കക്കാട് പുല്ലൂപ്പി

കണ്ണൂർ കോർപ്പറേഷനിൽ പെട്ട കക്കാട് പുല്ലൂപ്പിയില്‍ സ്വകാര്യ വ്യക്തികളുടെ തണ്ണീർത്തട പ്രദേശങ്ങൾ നിർമ്മാണസാമഗ്രികൾ സംഭരിക്കുവാനും മറ്റ് ജോലികൾക്കുമായി മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ഇത് വലിയതോതിൽ കൃഷിനാശവും പാരിസ്ഥിതികപ്രശ്നങ്ങളും സൃഷ്ടിക്കുന്നതിനാൽ നിർമാണ ജോലികൾ തീരുന്ന മുറയ്ക്ക് മണ്ണ് നീക്കി പൂർവസ്ഥിതിയിലേക്ക് ആക്കേണ്ടത് അനിവാര്യമാണ്.

6. കാനാമ്പുഴ

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിൽ ഉൾപ്പെടുന്ന കാനാമ്പുഴക്ക് കുറുകെ തിലാനൂർ ഭാഗത്ത് പണിയുന്ന പാലത്തിന് വേണ്ടി മണ്ണ് നിക്ഷേപിച്ചതിനാൽ പുഴ ഗതിമാറി ഒഴുകുകയാണ്. പൊതുജനങ്ങളുടെ കൂട്ടായ്മയിൽ ശുദ്ധീകരിച്ച പുഴയാണ് കാനാമ്പുഴ.

കുറ്റിക്കോൽ പാലം. പാലം നിർമ്മാണത്തിന് പുഴയിൽ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യേണ്ടതാണ്. പാലത്തിന് സമീപത്തെ തണ്ണീർത്തടവും മണ്ണിട്ട് നിർത്തിയതായി കാണുന്നു. ഇത് പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകും.
കുറ്റിക്കോൽ പാലം. പാലം നിർമ്മാണത്തിന് പുഴയിൽ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യേണ്ടതാണ്. പാലത്തിന് സമീപത്തെ തണ്ണീർത്തടവും മണ്ണിട്ട് നിർത്തിയതായി കാണുന്നു. ഇത് പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകും.

G. മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസിന്റെ
അവസ്ഥാ പഠനം

തലശ്ശേരി, മാഹി ബൈപ്പാസ് 2024 മാർച്ച് 11ന് ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് നിന്നും ആരംഭിച്ച് മാഹിയിലെ അഴിയൂരിൽ അവസാനിക്കുന്ന ബൈപ്പാസിന് 18.6 കിലോമീറ്റർ നീളമാണുള്ളത്. മുഴപ്പിലങ്ങാട് നിന്ന് മാഹിയിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബൈപാസ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി റോഡ് തുറന്നു കൊടുത്തെങ്കിലും ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നു. താഴെപ്പറയുന്ന പ്രശ്നങ്ങൾ പഠനത്തിൻറെ ഭാഗമായി കണ്ടെത്താൻ കഴിഞ്ഞു.

1. നിർമ്മാണം പൂർത്തിയായ ബൈപ്പാസ് റോഡിൽ ലൈറ്റ് സംവിധാനം ഇല്ലാത്തതിനാൽ യാത്രികർ വളരെയേറെ ബുദ്ധിമുട്ടുന്നു.

2. താഴെ പട്ടികപ്പെടുത്തിയ അടിപ്പാതകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്:

a) കാനാടത്ത് കാവിന് സമീപം.
b) കൊളശ്ശേരി അടിപാത.
c) പപ്പൻ പീടിക കാൻസർ ഇൻസ്റ്റ്യൂട്ട് അടിപാത.
d) ചിറക്കുനി അടിപ്പാത.
e) കൈരളി വായനശാല അടിപ്പാത.

3. ബൈപ്പാസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും വിവിധ സ്ഥലങ്ങളിൽ നിർമ്മാണ ജോലികൾ പൂർത്തീകരിക്കാനുണ്ട്. താഴെ പറയുന്ന സ്ഥലങ്ങളിലാണ് BM&BC (-Bituminous Macadam and Bituminous Concrete) തുടങ്ങിയ നിർമ്മാണ ജോലികൾ ഇനിയും പൂർത്തിയാക്കേണ്ടത്.

f) പള്ളൂർ സ്പിന്നിങ്ങ് മില്‍.
g) ചൊക്ലി പാറാല്‍ റോഡ്.
h) ഇല്ലത്തു താഴെ ചോനാടം ഭാഗം.
i) കൊളശ്ശേരി ടോൾ ബൂത്തിന് സമീപം.

4.ബൈപ്പാസിലെ സിഗ്നൽ സംവിധാനത്തിന്റെ അശാസ്ത്രീയത മൂലം അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇനിയും ചില ജംഗ്ഷനിൽ സിഗ്നൽ സംവിധാനം അനിവാര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവ താഴെ പറയുന്നിടത്താണ്:

j) ബാലം പാലം -കൊടുവള്ളി മമ്പറം അടിപ്പാത.
k) ചോനാടം അടിപ്പാത.
l) പള്ളൂർ സ്പിന്നിങ്ങ് മിൽ കവല.

ഇതോടൊപ്പം സർവീസ് റോഡിന്റെ വീതിയില്ലായ്മ സർവീസ് റോഡിലേക്ക് മഴവെള്ളം പരന്നൊഴുകുന്നത്, ബസ് ബേ കളില്ലാത്ത അവസ്ഥ ഇതൊക്കെ പൊതുവായ പ്രശ്നങ്ങളാണ്. ഇവ പരിഹരിക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടേണ്ടതാണ്.

കീഴാറ്റൂരിൽ മണ്ണിട്ടു നികത്തുന്ന വെള്ളക്കെട്ടുള്ള പ്രദേശം. Photo: പ്രസൂൺ കിരൺ.
കീഴാറ്റൂരിൽ മണ്ണിട്ടു നികത്തുന്ന വെള്ളക്കെട്ടുള്ള പ്രദേശം. Photo: പ്രസൂൺ കിരൺ.

നടപ്പാത കാൽനടയാത്രക്കാർക്ക്

സർവീസ് റോഡിനിരുവശവും ഉള്ള നടപ്പാത കാൽനടയാത്രക്കാർക്ക് ഉറപ്പുവരുത്തേണ്ടതാണ്. ജനസാന്ദ്രത ഉയർന്ന സംസ്ഥാനമായതിനാൽ ധാരാളം അടിപ്പാതകൾ ഹൈവേയുടെ ഭാഗമായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അത്തരം പ്രദേശങ്ങളിൽ ഹൈവേ ഉയർത്തിയതിനാൽ പല ഭാഗത്തും വലിയ മതിൽ രൂപപ്പെട്ടിരിക്കയാണ്. ഫലത്തിൽ ഈ മതിൽ ഒന്നായിരുന്ന പല പ്രദേശങ്ങളേയും കീറിമുറിച്ചിരിക്കുകയാണ്. ഇതുവഴി ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങൾ വളരെ വലുതാണ്. വയഡക്ടായിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നുവെന്ന് പഠനം പറയുന്നു.

പരിഷത്തിന്റെ പയ്യന്നൂർ, മാടായി, തളിപ്പറമ്പ്, കണ്ണൂർ, കൂടാളി, എടക്കാട്, തലശ്ശേരി മേഖലകളാണ് പഠനചുമതല ഏറ്റെടുത്തത്. തലശ്ശേരി മേഖല നിർമ്മാണം പൂർത്തിയായ മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസിലെ പ്രശ്നങ്ങളാണ് പഠിച്ചത്. ബാക്കി അഞ്ച് മേഖലകളിലൂടെയാണ് ദേശീയപാത നിർമാണം പുരോഗമിക്കുന്നത്. മേഖലാ പഠന ഗ്രൂപ്പുകൾക്ക് പുറമേ ഫോക്കസ് ഗ്രൂപ്പും രൂപീകരിച്ചു.

നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്ന ഫീൽഡ് സർവ്വേ രീതിയാണ് പഠനത്തിൽ സ്വീകരിച്ചത്. കണ്ണൂർ ജില്ലയിൽ ഉൾപ്പെടുന്ന ദേശീയപാതയുടെ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങിയപ്പോൾ തന്നെ പരിഷത്തിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ തീരുമാനിച്ചിരുന്നു.

Comments