കടബാധ്യത രഹിത വയനാട്

പ്രകൃതി ദുരന്തങ്ങളിലെ ആദ്യ ഇരകൾ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായിരിക്കും. വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ദുരന്തത്തിൽപ്പെട്ടത് തോട്ടം തൊഴിലാളികുടുംബങ്ങളിലുള്ളവരായിരുന്നു. ഈ മനുഷ്യർ ആ ഞെട്ടലിൽ നിന്ന് കരകയറി വരാൻ ശ്രമിക്കുന്നതിനിടയിലാണ്, ജീവിക്കാൻ ബാങ്കുകളിൽ നിന്നെടുത്ത തുച്ഛമായ വായ്പയുടെ പേരിൽ വേട്ടയാടപ്പെടുന്നത്. സർവതും നഷ്ടപ്പെട്ട ഈ മനുഷ്യരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനുപകരം അവരെ ഭീഷണിപ്പെടുത്തുകയാണ് ബാങ്കുകൾ ചെയ്യുന്നത്. കടങ്ങൾ ബാങ്കുകൾ എഴുതി തള്ളണം. സർക്കാറുകൾ അതിന് സമ്മർദ്ദം ചെലുത്തണം. ദുരിതബാധിതരെ ഇനിയും മാനസിക സംഘർഷങ്ങളിലേക്ക് തള്ളിവിടാതെ അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടു വരാനാണ് ബാങ്കുകൾ ശ്രമിക്കേണ്ടത്. ഇത്ര വലിയ ദുരന്തത്തിനിരയായവരോടുപോലും മനുഷ്യത്വപരമായി ഇടപെടാൻ കഴിയാത്ത ബാങ്കുകളെ സർക്കാറിന് നിലക്കുനിർത്താനാകണം. സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയുടെ പ്രോഗ്രാം ഡയറക്ടർ മജു വർഗീസ് 'ട്രൂടോക്കി'ൽസംസാരിക്കുന്നു.

വയനാട്ടിലെ ദുരിതബാധിതരുടെ ബാങ്ക് കടങ്ങൾ എത്രയും വേഗം എഴുതിത്തള്ളണം

വയനാട്ടിലെ ദുരന്തബാധിതരുടെ കടങ്ങൾ തുച്ഛം, എന്നിട്ടും എഴുതിത്തള്ളാൻ ബാങ്കുകൾ മടിക്കുന്നതെന്ത്?

Comments