ശ്രീനിജ് കെ.എസ്

വിദേശ പഠനത്തിനു പോകുന്നവർക്കുവേണം,
കൃത്യമായ കൂട്ടലും കിഴിക്കലും

കേരളത്തിൽനിന്ന് നിരവധി വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പഠിക്കാൻ പോകുന്നുണ്ട്. ഏറെ പണം മുടക്കി നടത്തുന്ന ഈ കുടിയേറ്റം ഫലപ്രദമാക്കാൻ ഏറെ കരുതൽ വേണ്ടതുണ്ട്. വിദേശത്ത് പഠിക്കേണ്ട കോഴ്സിന്റെ ഗുണനിലവാരം, സ്ഥാപനങ്ങളുടെ നിലവാരം, തൊഴിൽ സാധ്യത, രാജ്യത്തിന്റെ വിസാ നയങ്ങൾ, താമസത്തിനുള്ള വ്യവസ്ഥകൾ തുടങ്ങിയവയെക്കുറിച്ച് ശരിയായ ആസൂത്രണമില്ലെങ്കിൽ, ഏജൻസികളുടെ അവകാശവാദങ്ങളിൽ കുടുങ്ങി ഭാവി അപകടത്തിലാകുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. വിദേശ പഠനത്തിന് എങ്ങനെ കൃത്യമായി ആസൂത്രണം നടത്താം?- ശ്രീനിജ് കെ.എസ് എഴുതുന്നു.

വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ശരിയായ കോഴ്സും രാജ്യവും തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. ആഗോള തൊഴിൽ വിപണിയിൽ മികവ് പുലർത്തുന്ന കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിൽ പുലർത്തുന്ന കരുതലാണ് വിദ്യാർഥികളുടെ ഭാവി കരിയറിന് ദൃഢമായ അടിത്തറ പാകുന്നതിൽ ഏറ്റവും പ്രധാനം. എന്നാൽ, നിലവിൽ ഇത്തരം കൃത്യമായ ആസൂത്രണം വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു​ണ്ടോ എന്നത് സംശയകരമാണ്. വ്യാജമായ വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളും ഏജൻസികളുടെ അവകാശവാദങ്ങളും കണ്ണടച്ച് വിശ്വസിച്ച് വിലപ്പെട്ട ഭാവിയും പണവും നഷ്ടപ്പെടുത്തി കടക്കെണിയിലാകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുവരികയാണ്.

വിദേശത്ത് പഠിക്കേണ്ട കോഴ്സിന്റെ ഗുണനിലവാരം, സ്ഥാപനങ്ങളുടെ നിലവാരം, തൊഴിൽ സാധ്യത, രാജ്യത്തിന്റെ വിസാ നയങ്ങൾ, താമസത്തിനുള്ള വ്യവസ്ഥകൾ തുടങ്ങിയവയെക്കുറിച്ച് ശരിയായ ആസൂത്രണം ആവശ്യമാണ്.

രാജ്യങ്ങളെ
തെരഞ്ഞെടുക്കുന്നതിൽ​ വേണം,
ശ്രദ്ധ

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥി കുടിയേറ്റം പ്രധാനമായും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായ കാനഡ, യു.കെ, ഓസ്ട്രേലിയ, യു.എസ്, ന്യൂസിലന്റ്, അയർലന്റ് എന്നിവിടങ്ങളിലേക്കാണ്. വിദേശപഠനത്തിന് മുൻഗണന നൽകുന്ന 60% വിദ്യാർഥികളും പഠനശേഷം തൊഴിൽ വിസ ലഭിക്കുന്ന രാജ്യങ്ങളാണ് തെരഞ്ഞെടുക്കുന്നത്.

ജർമൻ ഭാഷ പഠിച്ച് ജർമനിയിലേക്കും, ഫ്രാൻസിലേക്കും പഠിക്കാൻ പോയിരുന്നെങ്കിലും, ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കുള്ള ഒഴുക്കിന്റെ തോത് ഇവിടേക്കുണ്ടായിരുന്നില്ല. പാർട്ട്ടൈം ജോലി സാധ്യത, മെച്ചപ്പെട്ട ജീവിത നിലവാരം, സ്ഥിരതാമസ സാധ്യത എന്നിവയാണ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെ കൂടുതൽ ആകർഷകമാക്കിയത്.

കേരളത്തിൽനിന്നുള്ള 34% വിദ്യാർഥികൾ കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലേക്കാണ് ആകർഷിക്കപ്പെടുന്നത്. എന്നാൽ, ഈ രാജ്യങ്ങളിലെ കർശനമായ തൊഴിൽനയങ്ങളും ഇമിഗ്രേഷൻ നടപടികളും തെരഞ്ഞെടുപ്പിനെ സങ്കീർണമാക്കുന്നു. ഉദാഹരണത്തിന്, അമേരിക്കയിൽ 52% അന്താരാഷ്ട്ര വിദ്യാർഥികൾ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമാണ്, ഇന്ത്യൻ വിദ്യാർഥികളിൽ 66.4% പേർ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ, H1-B വിസയുടെ 65% മാത്രമാണ് 2024-ൽ അംഗീകരിക്കപ്പെട്ടത്, ഇത് തൊഴിലവസരങ്ങളെ പരിമിതപ്പെടുത്തുന്നു.

യു.കെയും ഓസ്ട്രേലിയയും സോഷ്യൽ സയൻസ്, മാനേജ്മെന്റ്, ബിസിനസ് പഠനങ്ങൾ, എൻജിനീയറിങ് എന്നിവയ്ക്ക് പേരു കേട്ടവയാണ്. ജർമനിയും യൂറോപ്യൻ രാജ്യങ്ങളും ടെക്നോളജിയിലും എൻജിനീയറിങിലും മികവ് പുലർത്തുന്നു. കാനഡ ലോജിസ്റ്റിക്സ്, സയൻസ്, ടെക്നോളജി എന്നിവയ്ക്ക് അനുയോജ്യമാണ്. അമേരിക്കയിൽ ലൈഫ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ അനന്തമായ സാധ്യതകൾ കാത്തിരിക്കുന്നു.

വിദേശപഠനം സ്വപ്നം കാണുന്ന 10 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾക്ക്, വിസാ നയങ്ങളിലും അഡ്മിഷൻ വ്യവസ്ഥകളിലും വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വെല്ലുവിളിയാണ്.

കോഴ്സ് തെരഞ്ഞെടുക്കുമ്പോൾ
ശ്രദ്ധിക്കേണ്ടത്

വിദേശപഠനത്തിന് വലിയ തുക മുടക്കുന്ന വിദ്യാർഥികൾ, തൊഴിൽ സാധ്യത കൃത്യമായി വിലയിരുത്തണം. പ്ലസ് ടുവിനു ശേഷമുള്ള അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകളോ ബിരുദാനന്തര ബിരുദ കോഴ്സുകളോ തെരഞ്ഞെടുക്കുമ്പോൾ, ഭാവി തൊഴിൽവിപണിയുടെ ആവശ്യങ്ങൾ, സാങ്കേതിക ഗവേഷണ സൗകര്യങ്ങൾ, വ്യവസായവുമായുള്ള സഹകരണം എന്നിവ പരിഗണിക്കണം. ലോക റാങ്കിങ്ങിൽ മുൻനിരയിലുള്ള സർവകലാശാലകൾക്ക് മുൻഗണന നൽകാം. എന്നാൽ സ്ഥാപനത്തിലെ പ്രോഗ്രാമിന്റെ ഗുണനിലവാരം പ്രധാനമാണ്.

കാനഡയിലെ
ചെലവ്

വിദേശപഠനം സ്വപ്നം കാണുന്ന 10 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾക്ക്, വിസാ നയങ്ങളിലും അഡ്മിഷൻ വ്യവസ്ഥകളിലും വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വെല്ലുവിളിയാണ്. യു.കെയിൽ സാമ്പത്തിക മാന്ദ്യം കാരണം പോസ്റ്റ്- സ്റ്റഡി വർക്ക് വിസ ലഭിക്കാനുള്ള സാധ്യത കുറവാണ്. കാനഡയിലും ഓസ്ട്രേലിയയിലും വിസാ ഫീസ് ഉയർന്നതാണ്, ഇമിഗ്രേഷൻ നടപടി കർശനവുമാണ്. അമേരിക്കയിൽ, ഭരണപരിഷ്കാരങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

കാനഡയുടെ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) പദ്ധതി ആകർഷകമാണ്, 2023-ൽ 42% ഇന്ത്യൻ വിദ്യാർഥികളും ഇവിടേക്കാണ് പോയത്. എന്നാൽ, 2024 ജനുവരി ഒന്നു മുതൽ, കാനഡയിൽ പഠനാനുമതി തേടുന്നവർക്ക്, ആദ്യ വർഷത്തെ ട്യൂഷൻ ഫീസും യാത്രാ ചെലവും കൂടാതെ CA$ 20,635- ന്റെ (ഏതാണ്ട് 12. 88 ലക്ഷം രൂപ) സാമ്പത്തിക ആവശ്യകത തെളിയിക്കേണ്ടതുണ്ട്.

കാനഡ അടുത്തിടെ ഗ്യാരണ്ടീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് (GIC) പരിധി 10,000 ൽ നിന്ന് 20,635 കനേഡിയൻ ഡോളറായി ഉയർത്തി. ഇത് വിദേശ വിദ്യാഭ്യാസം നേടാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും.

കാനഡ അടുത്തിടെ ഗ്യാരണ്ടീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് (GIC) പരിധി 10,000 ൽ നിന്ന് 20,635 കനേഡിയൻ ഡോളറായി ഉയർത്തി. ഇത് വിദേശ വിദ്യാഭ്യാസം നേടാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കുമെന്ന അഭ്യൂഹവും നിലനിൽക്കുന്നു. ജീവിതച്ചെലവിലെ വർദ്ധനവ് സൂചിപ്പിക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ ഏകദേശം 13 ലക്ഷം രൂപ നിക്ഷേപിക്കാൻ ബാധ്യസ്ഥരാണെന്നാണ്. മുമ്പ് ഇത് ആറു ലക്ഷം രൂപയായിരുന്നു. ഇരട്ടിയാണ് വർധനവ്.

കാനഡയിൽ ജീവിതച്ചെലവ് നഗരങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ ചെലവുള്ള ടോറന്റോ, വാൻകൂവർ പോലുള്ള നഗരങ്ങളിൽ മാസം 80,000- 1.20 ലക്ഷം രൂപ (ഏതാണ്ട് CAD 1,500- CAD 2,500) ജീവിതചെലവ് വരുന്നു. അതേസമയം, ഈ നഗരങ്ങളെ അപേക്ഷിച്ച് മോൺട്രിയൽ, കാൽഗറി, വിന്നിപെഗ് എന്നി നഗരങ്ങളിൽ ജീവിതച്ചെലവ് കുറവുമാണ്.

Expenses Monthly Cost in Canada Annual Cost in Canada

കാനഡയിൽ കുടിയേറുന്ന വിദ്യാർത്ഥികളുടെ പ്രതിമാസ ജീവിതച്ചെലവ്                         Source : Numbeo
കാനഡയിൽ കുടിയേറുന്ന വിദ്യാർത്ഥികളുടെ പ്രതിമാസ ജീവിതച്ചെലവ് Source : Numbeo
 Source : Numbeo
Source : Numbeo

യു.കെയിലെ ചെലവ്

യു.കെയിൽ, ഗ്രാജുവേറ്റ് റൂട്ട് വിസ രണ്ടു വർഷത്തെ തൊഴിലവസരം നൽകുന്നുണ്ടെങ്കിലും, 2024-ലെ സാമ്പത്തിക മാന്ദ്യം ജോലി ലഭ്യത കുറച്ചു. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പഠനകാലത്ത് അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിന് യു.കെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യു.കെയിലെ ജീവിതച്ചെലവ് താരതമ്യേന ഉയർന്നതാണ്, സ്ഥലത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. താമസം, ഭക്ഷണം, ഗതാഗതം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, യൂട്ടിലിറ്റി, വിനോദം എന്നിവയാണ് പ്രധാന ചെലവുകൾ.

ഇന്ത്യക്കാർക്ക് ലണ്ടനിലെ ജീവിതച്ചെലവ് കൂടുതലായിരിക്കാം. അതേസമയം ചെറിയ പട്ടണങ്ങൾ താങ്ങാനാവുന്ന ജീവിതശൈലി വാഗ്ദാനം ചെയ്തേക്കാം. അതനുസരിച്ച് ആസൂത്രണം ചെയ്ത് ബജറ്റ് ചെയ്യുക.

ഇന്ത്യക്കാർക്ക് ലണ്ടനിലെ ജീവിതച്ചെലവ് കൂടുതലായിരിക്കാം. അതേസമയം ചെറിയ പട്ടണങ്ങൾ താങ്ങാനാവുന്ന ജീവിതശൈലി വാഗ്ദാനം ചെയ്തേക്കാം. അതനുസരിച്ച് ആസൂത്രണം ചെയ്ത് ബജറ്റ് ചെയ്യുക. വാടകയില്ലാതെ ഒറ്റയ്ക്ക് യു.കെയിൽ താമസിക്കുന്ന ഒരാൾക്ക് ആകെ പ്രതിമാസ ചെലവ് £650 (ഏതാണ്ട് 65,000 രൂപ) ആണ്. താമസിക്കുന്ന നഗരത്തെ ആശ്രയിച്ച് വാടകയോടുകൂടിയ ജീവിതച്ചെലവ് വ്യത്യാസപ്പെടാം. ലണ്ടനിൽ ഇത് ഏകദേശം £1,500 (ഏതാണ്ട് 1.5 ലക്ഷം രൂപ) ആകും. ബെൽഫാസ്റ്റ് പോലുള്ള ചെറിയ നഗരത്തിൽ ശരാശരി പ്രതിമാസ വാടക ഏകദേശം £800 (80,000 രൂപ) വരും. ഒരു ഇന്ത്യൻ കുടുംബത്തിന് യു.കെയിൽ വാടകയില്ലാതെ ജീവിതച്ചെലവ് £3,000- £5,000 (3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ) വരെയാകാം.

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യു.കെയിൽ ധാരാളം അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ജീവിതച്ചെലവ് ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ട അത്യാവശ്യ ഘടകമാണ്. താമസം, ഭക്ഷണം, ഗതാഗതം, വ്യക്തിഗത ചെലവുകൾ തുടങ്ങിയവയിൽ നല്ല ആസൂത്രണം വേണം. ഈ ഇനങ്ങളിൽ വരുന്ന ചെലവുകൾ കൃത്യമായി മനസ്സിലാക്കണം.

യു.കെയിൽ കുടിയേറുന്ന വിദ്യാർത്ഥികളുടെ പ്രതിമാസ ജീവിതച്ചെലവ്

Source : Numbeo
Source : Numbeo

ഓസ്ട്രേലിയയിലെ ചെലവ്

ഓസ്ട്രേലിയയിൽ വിദ്യാഭ്യാസ നിലവാരവും തൊഴിൽ അവസരങ്ങളും ആകർഷകമാണെങ്കിലും, 2024-ൽ വിസ ഫീസ് 30% വർധിച്ചു. മെൽബൺ ഓസ്‌ട്രേലിയയുടെ ഭക്ഷ്യതലസ്ഥാനമായാണ് കണക്കാക്കുന്നത്. മെൽബണിലെ ശരാശരി ജീവിതച്ചെലവ് ഏകദേശം 2,260- 4,080, ഓസ്‌ട്രേലിയൻ ഡോളർ (1.24 - 2.24 ലക്ഷം രൂപയോളം) ആണ്. ഓസ്‌ട്രേലിയയിൽ താമസിക്കുമ്പോൾ, ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിമാസം 1,000- 3,680 ഓസ്‌ട്രേലിയൻ ഡോളർ അല്ലെങ്കിൽ 55,800- 2.03 ലക്ഷം രൂപ വരെ സ്വന്തം നിലനിൽപ്പിനായി ചെലവഴിക്കേണ്ടിവരും.
ഓസ്‌ട്രേലിയ ലോകത്തിലെ മികച്ച രാജ്യങ്ങളിൽ ഒന്നാണ്. ഇവിടെ വിദ്യാഭ്യാസം, സമ്പത്ത്, ജനങ്ങളുടെ വാങ്ങൽശക്തി എന്നിവ വളരെ ഉയർന്ന നിലവാരമുള്ളതാണ്. ഇവിടെ താമസിക്കുന്നവർക്ക് മികച്ച ആരോഗ്യ സംരക്ഷണം, മെഡിക്കൽ സൗകര്യങ്ങൾ, സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ എന്നിവ ലഭിക്കുന്നു. പക്ഷേ, വിദ്യാർത്ഥിയെന്ന നിലയിൽ, ഏറ്റവും പ്രധാനം ഓസ്‌ട്രേലിയയിൽ ജീവിക്കാൻ എത്ര പണം ചെലവാകും എന്നതാണ്.

ഓസ്‌ട്രേലിയയിൽ കുടിയേറുന്ന വിദ്യാർത്ഥികളുടെ ജീവിതച്ചെലവ്                             Source : Numbeo
ഓസ്‌ട്രേലിയയിൽ കുടിയേറുന്ന വിദ്യാർത്ഥികളുടെ ജീവിതച്ചെലവ് Source : Numbeo

ജർമ്മനിയിലെ ചെലവ്

ജർമനിയിൽ ട്യൂഷൻ ഫീസ് കുറവാണെങ്കിലും, ജർമൻ ഭാഷാപ്രാവീണ്യം (B2) ആവശ്യമാണ്. GIC (Guaranteeing Insurance Certificate) തുക പ്രതിവർഷം €11,904 (പ്രതിമാസം €992) ആയിട്ടുണ്ട്. (പ്രതിവർഷം 10.63 ലക്ഷം രൂപയോളം, പ്രതിമാസം 88,656 രൂപയോളം). ഈ നിയന്ത്രണങ്ങൾ, വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്താനും വ്യാജ ഏജൻസികളെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

ജർമ്മനിയിലെ മിക്കവാറും എല്ലാ സർവകലാശാലകളും വിദ്യാർത്ഥികൾക്ക് താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു. ഇത് സൗജന്യമല്ലെങ്കിലും ഓരോ നഗരത്തിലെയും പൊതു വാടകയുമായി താരതമ്യപ്പെടുത്തുമ്പോൾ താങ്ങാനാവുന്നതാണിത്. എന്നിരുന്നാലും, ഇതിന് നിശ്ചിത ദേശീയ നിരക്കില്ല. തിരഞ്ഞെടുക്കുന്ന നഗരം, സർവകലാശാല എന്നിവ ആശ്രയിച്ച് താമസ സൗകര്യവും മറ്റു ചെലവുകളും വ്യത്യാസപ്പെടുന്നു. വിദ്യാർത്ഥികൾക്ക് വ്യത്യസ്ത വിഭാഗം താമസസ്ഥലങ്ങൾ തെരഞ്ഞെടുക്കാം:
ഫ്ലാറ്റിൽ ഒറ്റയ്ക്ക് അല്ലെങ്കിൽ പങ്കിട്ട് താമസിക്കാം.
ക്യാമ്പസിലോ നഗര കേന്ദ്രത്തിലോ പ്രാന്തപ്രദേശങ്ങളിലോ താമസിക്കാം.

ശരാശരി, വിദ്യാർത്ഥികളുടെ താമസ സൗകര്യത്തിന് പ്രതിമാസം €250- €350 ഇടയിലാണ് ചെലവ്. എന്നാൽ ലഭ്യത മത്സരാധിഷ്ഠിതമാണ്. ഉയർന്ന ഡിമാൻഡ് കാരണം കാത്തിരിപ്പ് സമയം മാസങ്ങളോളം നീളും.

2025-ൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ജർമ്മനിയിലെ ജീവിതച്ചെലവ്

Source : Numbeo
Source : Numbeo

ഫ്രാൻസ്: പുതിയ സാധ്യതകളുടെ വാതിൽ

ഇന്ത്യ- ഫ്രാൻസ് സർക്കാരുകൾ തമ്മിലുള്ള ഉടമ്പടി, ഫ്രാൻസിനെ വിദ്യാർഥികൾക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു. ആറു മാസത്തെ പഠനം പൂർത്തിയാക്കുന്നവർക്ക് അഞ്ചുവർഷത്തെ ഷെൻഗൻ വിസ ലഭിക്കും. ഇത് തൊഴിലവസരങ്ങൾ തേടുന്നതിന് സഹായകമാണ്. 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിൽ ഉപരിപഠനത്തിനെത്തുമെന്നാണ് പ്രതീക്ഷ. എൻജിനീയറിങ്, മാനേജ്മെന്റ്, സയൻസ്, ടെക്നോളജി എന്നിവയിൽ ഫ്രാൻസിലെ സർവകലാശാലകൾ മികവ് പുലർത്തുന്നു.

ഗ്രനോബിളിലെ ടെക്നോളജി സ്ഥാപനങ്ങൾ QS ലോക റാങ്കിംഗിൽ നാലാം സ്ഥാനത്താണ്. ഇൻസീഡ് ബിസിനസ് സ്കൂൾ ലോകോത്തര നിലവാരം പുലർത്തുന്നു. ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം ആവശ്യമാണെങ്കിലും, ഫ്രാൻസ് വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ വിദ്യാർഥികൾക്ക് പ്രതീക്ഷ നൽകുന്നു. ഏറെ ഇംഗ്ലീഷ് മീഡിയം കോഴ്സുകളുണ്ട്. ഏത് യൂണിവേഴ്സിറ്റിയാണ്, അവിടുത്തെ കോഴ്സുകൾ എന്നിവ ആശ്രയിച്ച്, വ്യത്യസ്ത നഗരങ്ങളിൽ വൈവിധ്യമാർന്ന ജീവിതച്ചെലവുകളാണുണ്ടാകുക.

ഉദാഹരണത്തിന്, തലസ്ഥാനമായ പാരീസിൽ ഏകദേശ ചെലവ് പ്രതിമാസം 1,200 - 1,800 യൂറോ (1.20- 1.80 ലക്ഷം രൂപവരെ) ആയിരിക്കും. പാരീസ്, നൈസ്, ലിയോൺ, ടുലൗസ്, ബോർഡോ ഒഴികെയുള്ള ചെറിയ നഗരങ്ങളിൽ ജീവിതച്ചെലവ് താങ്ങാനാകുന്നതാണ്, 650 - 800 യൂറോ വരെ. 2024-ൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 20 ശതമാനം സ്കോളർഷിപ്പുകൾ വർധിപ്പിച്ചുണ്ട്.

ഫ്രാൻസിലെ പ്രതിമാസ ചെലവ്

 Source : Numbeo
Source : Numbeo

ഫ്രാൻസിലെ താമസ ചെലവ്

ഫ്രാൻസിൽ താമസ ചെലവ് പ്രധാനമാണ്. സ്ഥലം, സൗകര്യം, താമസത്തിന്റെ തരം എന്നിവയെ ആശ്രയിച്ച് ഭവന ഓപ്ഷനുകൾ വ്യത്യാസപ്പെടുന്നു. ചെലവ് ചുരുക്കൽ ഏതാണ്ട് ഇങ്ങനെയാണ്:

Source : Numbeo
Source : Numbeo

ഗതാഗത ചെലവ്

ഫ്രാൻസിലെ ഗതാഗത ചെലവ് നഗരത്തെ ആശ്രയിച്ചിരിക്കുന്നു. മിക്ക വിദ്യാർത്ഥികളും പൊതുഗതാഗതമാണ് ഉപയോഗിക്കുന്നത്. അത് കാര്യക്ഷമവും ബജറ്റിന് അനുയോജ്യവുമാണ്. ഗതാഗത ചെലവുകളുടെ ഏകദേശ കണക്ക്:

Source : Numbeo
Source : Numbeo

ഭക്ഷണ, പലചരക്ക് ചെലവ്

ഫ്രാൻസിലെ വിദ്യാർത്ഥികളുടെ പ്രതിമാസ ചെലവ് കുറയ്ക്കുന്നതിന്, വീട്ടിൽ പാചകം ചെയ്യുന്നതായിരിക്കും നല്ലത്.
ഭക്ഷണച്ചെലവിന്റെ ഏകദേശ കണക്ക്:

Source : Numbeo
Source : Numbeo

ഫ്രാൻസിലെ പ്രതിമാസ ജീവിതച്ചെലവ്:

ഫ്രാൻസിലുള്ള പൊതു സർവ്വകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് താരതമ്യേന കുറഞ്ഞ ട്യൂഷൻ ഫീസാണുള്ളത്. ഒരു താരതമ്യം താഴെ കൊടുക്കുന്നു:

Source : Numbeo
Source : Numbeo

നഗരാടിസ്ഥാനത്തിലുള്ള ജീവിതച്ചെലവ്:

നഗരത്തിനനുസരിച്ച് ജീവിതച്ചെലവ് വ്യത്യാസപ്പെടുന്നു. പ്രധാന വിദ്യാർത്ഥി നഗരങ്ങളിലുടനീളമുള്ള പ്രതിമാസ ചെലവുകളുടെ താരതമ്യം:

Source : Numbeo
Source : Numbeo

ഡിമാന്റുള്ള കോഴ്സുകൾ

വിദ്യാർഥികൾ വലിയ തുക മുടക്കിയാണ് പോകുന്നത് എന്നതിനാൽ, തൊഴിൽ സാധ്യത വിലയിരുത്താതെ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം. 2025-ലെ ആഗോള തൊഴിൽ വിപണി ട്രെൻഡുകൾ പ്രകാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, റിന്യൂവബിൾ എനർജി, ഹെൽത്ത്കെയർ മാനേജ്മെന്റ്, സസ്റ്റൈനബിൾ ബിസിനസ് എന്നിവയ്ക്കാണ് ഡിമാൻഡ്.

പ്ലസ് ടുവിനു ശേഷം, എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ബയോടെക്നോളജി, എൻവയോൺമെന്റൽ സയൻസ്, ബിസിനസ് അനലിറ്റിക്സ് തുടങ്ങിയ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം. 2024-ലെ ഡാറ്റ പ്രകാരം സ്റ്റാൻഫോർഡ്, MIT, ഓക്സ്ഫോർഡ് പോലുള്ള ടോപ് 1000 സർവകലാശാലകളിൽ AI, ഡാറ്റാ സയൻസ് കോഴ്സുകൾ ഏറെ സ്വീകരിക്കപ്പെടുന്നുണ്ട്. പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ (MBA, MS, MSc) തിരഞ്ഞെടുക്കുമ്പോൾ വ്യവസായവുമായുള്ള സഹകരണം, ഇന്റേൺഷിപ്പ് അവസരങ്ങൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവ പരിഗണിക്കണം. ഉദാഹരണത്തിന്, ഫ്രാൻസിലെ INSEAD ബിസിനസ് സ്കൂൾ MBA QS 2024 റാങ്കിംഗിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്.

2025-ലെ ട്രെൻഡ് പ്രകാരം AI, സൈബർ സെക്യൂരിറ്റി, സസ്റ്റൈനബിൾ ബിസിനസ് എന്നിവയ്ക്ക് ഏറെ ഡിമാന്റുണ്ട്.

2023-ലെ സർവേ പ്രകാരം, 35% ഇന്ത്യൻ വിദ്യാർഥികൾ ആദ്യ 6 മാസത്തിൽ വിദേശരാജ്യത്തെ സാംസ്കാരിക അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

പുതിയ വെല്ലുവിളികൾ

10 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ വിദേശപഠനം സ്വപ്നം കാണുന്നു. പക്ഷേ വിസാ നയങ്ങളും അഡ്മിഷൻ വ്യവസ്ഥകളും വെല്ലുവിളിയാണ്.

- അമേരിക്കയിൽ H1-B വിസ അംഗീകാരം 65% മാത്രമാണ്.
- യു.കെയിൽ സാമ്പത്തിക മാന്ദ്യം പോസ്റ്റ്- സ്റ്റഡി വർക്ക് വിസ ലഭ്യത കുറച്ചു. ബന്ധുക്കളെ കൊണ്ടുവരുന്നതിനും നിയന്ത്രണമുണ്ട്.
- കാനഡയിൽ GIC 20,635 CAD ആയി.
- ഓസ്ട്രേലിയയിൽ വിസ ഫീസ് 30% വർധിച്ചു.
- ജർമനിയിൽ ജർമൻ ഭാഷാ പ്രാവീണ്യവും GIC (11,208 EUR) വർധനയും വെല്ലുവിളിയാണ്. സാമ്പത്തിക ഭാരവും വലുതാണ്.
- അമേരിക്കയിൽ വാർഷിക ചെലവ് ഏതാണ്ട് 30- 50 ലക്ഷം രൂപ വരും. യു.കെയിൽ 20- 35 ലക്ഷവും കാനഡയിൽ 15- 25 ലക്ഷവുമാണ്.
- Fulbright, Chevening പോലുള്ള സ്കോളർഷിപ്പുകൾക്ക് മത്സരം കൂടുതലാണ്.

സാംസ്കാരിക പ്രതിസന്ധികൾ

2023-ലെ സർവേ പ്രകാരം, 35% ഇന്ത്യൻ വിദ്യാർഥികൾ ആദ്യ 6 മാസത്തിൽ ആ രാജ്യത്തെ സാംസ്കാരിക അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പ്രത്യേകിച്ച് ജർമനി, ഫ്രാൻസ് പോലുള്ള രാജ്യങ്ങളിൽ ഭാഷാതടസ്സം വലിയ വെല്ലുവിളിയാണ്.

ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാൽ, വിദേശപഠനം എന്നത് എളുപ്പവഴിയിലൂടെ ചെയ്യേണ്ട ഒരു കാര്യമല്ല. അതിന് കൃത്യമായ സാമ്പത്തികവും അക്കാദമികവുമായി ആസൂത്രണം അനിവാര്യമാണ്. കോഴ്സ്, സർവകലാശാല, രാജ്യം എന്നിവ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം.

2025-ലെ തൊഴിൽ വിപണി ട്രെൻഡുകൾ, വിസ നയങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ വിലയിരുത്തി, ബുദ്ധിപരമായ തീരുമാനമെടുക്കുന്നവർക്കുമുന്നിൽ ആഗോള കരിയറിന്റെ വാതിലുകൾ തുറന്നുകിടക്കുന്നുണ്ട്.
2025-ലെ തൊഴിൽ വിപണി ട്രെൻഡുകൾ, വിസ നയങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ വിലയിരുത്തി, ബുദ്ധിപരമായ തീരുമാനമെടുക്കുന്നവർക്കുമുന്നിൽ ആഗോള കരിയറിന്റെ വാതിലുകൾ തുറന്നുകിടക്കുന്നുണ്ട്.


READ: ഭാവി തക‍ർക്കുന്നു ലോണെടുത്തുള്ള വിദേശപഠനം, ഏജൻസികൾ പറയാത്ത ചില യാഥാർത്ഥ്യങ്ങൾ

Study Abroad
സുവർണകാലം
ഇനി എത്ര കാലം?

ട്യൂഷൻ ഫീസ്, ജീവിതചെലവ്, സ്കോളർഷിപ്പ്, വായ്പകൾ (ഉദാ: കാനഡയിലെ Scotiabank-ന്റെ കുറഞ്ഞ പലിശ വായ്പ) എന്നിവ വിലയിരുത്തണം. ഏറ്റവും പുതിയ ഇമിഗ്രേഷൻ നയങ്ങൾ മനസ്സിലാക്കി, വിശ്വസനീയ കൺസൾട്ടന്റുകളെ ആശ്രയിക്കണം. 2023-ൽ ഈ മേഖലയിൽ രണ്ടു കോടിയിലേറെ രൂപയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വ്യാജ ഏജൻസികളെക്കുറിച്ച് അതീവ ശ്രദ്ധ വേണം. ലക്ഷ്യ രാജ്യത്തിന്റെ സംസ്കാരവും ഭാഷയും മുൻകൂട്ടി പഠിക്കുക; സർവകലാശാലകളുടെ അന്താരാഷ്ട്ര വിദ്യാർഥി സപ്പോർട്ട് പ്രോഗ്രാമുകൾ പരിശോധിക്കുക.

കൃത്യമായ ആസൂത്രണവും വിവരശേഖരണവും നടത്തുന്നവർക്ക് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ചവിട്ടുപടിയാണ് വിദേശ വിദ്യാഭ്യാസം. 2025-ലെ തൊഴിൽ വിപണി ട്രെൻഡുകൾ, വിസ നയങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ വിലയിരുത്തി, ബുദ്ധിപരമായ തീരുമാനമെടുക്കുന്നവർക്കുമുന്നിൽ ആഗോള കരിയറിന്റെ വാതിലുകൾ തുറന്നുകിടക്കുന്നുണ്ട്. ഫ്രാൻസ് പോലുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങളോ കാനഡ, ഓസ്ട്രേലിയ പോലുള്ള ജനപ്രിയ രാജ്യങ്ങളോ പരിഗണിച്ച്, സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് നടത്താം.

Comments