കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

‘‘വാക്സിനുകൾ നമ്മുടെ പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിച്ച് പ്രതിരോധഘടകങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ ഈ പ്രതിരോധം എത്രകാലം നിലനിൽക്കും? ഓരോ വാക്സിനും നൽകുന്ന സുരക്ഷയുടെ കാലയളവ് വ്യത്യസ്തമാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പുരുഷോത്തമൻ കെ.കെ. എഴുതിയ ലേഖനം.

പ്രതിരോധം എന്നാൽ പ്രതിരോധകുത്തിവെപ്പ് മാത്രമല്ല. എങ്കിലും ആധുനികകാലത്ത് രോഗപ്രതിരോധത്തെക്കുറിച്ചു പറയുമ്പോൾ ആദ്യം പരാമർശിക്കേണ്ടത് വാക്സിനുകളെയാണ്. അടുത്തകാലംവരെ ഈ പ്രസ്താവന കുട്ടികളുടെ കാര്യത്തിൽ മാത്രമാണ് ശരിയെന്ന ധാരണയുണ്ടായിരുന്നു. ‘വാക്സിൻ’ എന്ന വാക്കിനൊപ്പം നമ്മുടെ മനസ്സിലെത്തിയിരുന്നത് ഒരു കുഞ്ഞിന്റെ രൂപമായിരുന്നു. വരുംനാളുകളിൽ ഈ ചിത്രം മാറിവരയ്ക്കപ്പെടും. അപ്പൂപ്പനും പൊന്നുണ്ണിയും ഒരേസമയം കുത്തിവെപ്പ് സ്വീകരിച്ച് രണ്ടുപേർക്കും പ്രത്യേകം പ്രതിരോധകുത്തിവെപ്പ് കാർഡുമായി നിൽക്കുന്ന ചിത്രമാകും പകരം.

അല്പം ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ എഡ്വേർഡ് ജെന്നർ കൊണ്ടുവന്ന ഗോവസൂരിപ്രതിരോധ കുത്തിവെപ്പ് കുഞ്ഞുങ്ങൾക്കു മാത്രമായിരുന്നില്ല. ഗർഭിണികൾ ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങളും അത് സ്വീകരിച്ചു.

ഒരു നൂറ്റാണ്ടിനുശേഷം, അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ കൽക്കത്തയിൽനിന്ന് നിർമിച്ച കോളറ–പ്ലേഗ് വാക്സിനുകൾ ലോകമെങ്ങും സ്വീകരിക്കപ്പെട്ടത് വലിയവരുടെ ജീവൻ രക്ഷിക്കാനായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയോ അവരിൽ വൈകല്യം അവശേഷിപ്പിക്കുകയോ ചെയ്തിരുന്ന രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകൾ ഒന്നൊന്നായി നിലവിൽവന്നു. തൊണ്ടമുള്ള് അഥവാ ഡിഫ്തീരിയ, കുതിരസന്നി അഥവാ ടെറ്റനസ്, കൊക്കക്കുര അഥവാ പെർട്ടുസിസ് എന്നിവയ്ക്കെതിരെയുള്ള DPT വാക്സിനാണ് ‘ട്രിപ്പിൾ വാക്സിൻ’ എന്ന ഓമനപ്പേരിൽ ആദ്യം വന്നത്. പിന്നീട് ക്ഷയരോഗത്തിനെതിരെയുള്ള BCG വാക്സിനും അതിനുശേഷം രണ്ടുതരത്തിലുള്ള പോളിയോ വാക്സിനുകളും വന്നു.

തൊണ്ടമുള്ള് അഥവാ ഡിഫ്തീരിയ, കുതിരസന്നി അഥവാ ടെറ്റനസ്, കൊക്കക്കുര അഥവാ പെർട്ടുസിസ് എന്നിവയ്ക്കെതിരെയുള്ള DPT വാക്സിനാണ് ‘ട്രിപ്പിൾ വാക്സിൻ’ എന്ന ഓമനപ്പേരിൽ ആദ്യം വന്നത്.
തൊണ്ടമുള്ള് അഥവാ ഡിഫ്തീരിയ, കുതിരസന്നി അഥവാ ടെറ്റനസ്, കൊക്കക്കുര അഥവാ പെർട്ടുസിസ് എന്നിവയ്ക്കെതിരെയുള്ള DPT വാക്സിനാണ് ‘ട്രിപ്പിൾ വാക്സിൻ’ എന്ന ഓമനപ്പേരിൽ ആദ്യം വന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽത്തന്നെ ഈ വാക്സിനുകൾ നിലവിൽവന്നെങ്കിലും ഇന്ത്യയിൽ 1978 മുതലാണ് പ്രതിരോധകുത്തിവെപ്പ് സർക്കാർ പദ്ധതിയായി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ കുത്തിവെപ്പുകളിൽ ചെറിയ മാറ്റം വരുത്തി, 1985 മുതൽ അഞ്ചാംപനിക്കെതിരെയുള്ള വാക്സിൻകൂടി പട്ടികയിൽ ഉൾപ്പെടുത്തി സാർവത്രിക പ്രതിരോധപദ്ധതി നടപ്പാക്കി. അന്നുമുതൽ ഗർഭിണികൾക്കുള്ള ചില വാക്സിനുകൾ ഒഴികെ മുതിർന്നവർക്കായി ദേശീയപദ്ധതിയിൽ സൗജന്യ വാക്സിനുകൾ ഉണ്ടായിരുന്നില്ല.

പിന്നീടുവന്ന നാലു പതിറ്റാണ്ടുകളിലും പുതിയ വാക്സിനുകൾ ഉൾപ്പെടുത്തിയപ്പോൾ കുട്ടികളുടെ പ്രതിരോധത്തിനുതന്നെയായിരുന്നു ഊന്നൽ. പെന്റാവാലന്റ് വാക്സിൻ, വയറിളക്കത്തിനെതിരെയുള്ള റോട്ടാവൈറസ് വാക്സിൻ, ജപ്പാൻജ്വരത്തിനെതിരെയുള്ള വാക്സിൻ, ന്യൂമോണിയയ്ക്കെതിരെയുള്ള വാക്സിൻ എന്നിവ ഇങ്ങനെ പട്ടികയിൽ ഇടംപിടിച്ചു. പുതുതായി വന്ന പല പ്രതിരോധകുത്തിവെപ്പുകളും കുഞ്ഞുങ്ങൾക്കു മാത്രമല്ല, വലിയവരുടെ പ്രതിരോധത്തിനും ഏറെ പ്രസക്തമായിരുന്നു. സ്വകാര്യ മേഖലയിൽ ജനങ്ങൾ ഇവയിൽ പലതും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവയിൽ മിക്കവയുടെയും സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടിട്ടുണ്ട്. പകരുന്ന മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾക്കെതിരെ ഫലപ്രദമായ വാക്സിനുകൾ ഉദാഹരണങ്ങളാണ്.

വികസിത രാജ്യങ്ങളിൽ ഇവയെല്ലാം വർഷങ്ങൾക്കുമുമ്പുതന്നെ മുതിർന്നവരുടെ പ്രതിരോധപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഈ മേഖലയിൽ നമ്മുടെ സർക്കാരുകളുടെ ശ്രദ്ധ വേണ്ടത്ര പതിഞ്ഞിരുന്നില്ല.

ഇതിനൊരു അപവാദമായിരുന്നു 2021 ജനുവരിയിൽ ആരംഭിച്ച കോവിഡ് വാക്സിനേഷൻ. അതൊരു നാഴികക്കല്ലായിരുന്നു. കേവലം പതിനൊന്നു മാസത്തിനുള്ളിൽ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുകയും ആ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് ഇന്ത്യ വാക്സിൻനിർമാണമേഖലയിൽ മുൻനിരയിലെത്തുകയും ചെയ്തു. ഇന്ത്യയിൽമാത്രം 220 കോടിയിലധികം ഡോസുകൾ നൽകി; അതിൽ ഭൂരിഭാഗവും മുതിർന്നവർക്കായിരുന്നു.

പ്രതിരോധ വാക്സിനുകളുടെ പ്രസക്തി നമ്മൾ പതിയെ തിരിച്ചറിയുകയായിരുന്നു. എങ്കിലും ഇത്രയേറെ പ്രാധാന്യമുള്ള ഈ മേഖലയിൽ കാര്യമായ ചർച്ചകളോ തീരുമാനങ്ങളോ സർക്കാർതലത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

കേവലം പതിനൊന്നു മാസത്തിനുള്ളിൽ വികസിപ്പിച്ചെടുക്കുകയും ആ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് ഇന്ത്യ വാക്സിൻനിർമാണമേഖലയിൽ മുൻനിരയിലെത്തുകയും ചെയ്ത കോവിഡ് വാക്സിന്‍.
കേവലം പതിനൊന്നു മാസത്തിനുള്ളിൽ വികസിപ്പിച്ചെടുക്കുകയും ആ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് ഇന്ത്യ വാക്സിൻനിർമാണമേഖലയിൽ മുൻനിരയിലെത്തുകയും ചെയ്ത കോവിഡ് വാക്സിന്‍.

കൗമാരത്തിനപ്പുറത്തും പ്രതിരോധകുത്തിവെപ്പുകൾക്ക് പ്രസക്തിയേറുന്നത് എന്തുകൊണ്ട്?

  • കാലം ചെല്ലുമ്പോൾ
    നേർത്തുവരുന്ന പ്രതിരോധം:

വാക്സിനുകൾ നമ്മുടെ പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിച്ച് പ്രതിരോധഘടകങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ ഈ പ്രതിരോധം എത്രകാലം നിലനിൽക്കും? ഓരോ വാക്സിനും നൽകുന്ന സുരക്ഷയുടെ കാലയളവ് വ്യത്യസ്തമാണ്. ഇൻഫ്ലുവൻസ വാക്സിൻ നൽകുന്ന പ്രതിരോധം താരതമ്യേന ഹ്രസ്വമാണ്. ഡിഫ്തീരിയ, കൊക്കക്കുര തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധവും കാലക്രമേണ കുറയാം. മീസിൽസ്, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ ദൈർഘ്യവും വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെടാം. ചില വാക്സിനുകൾ പതിവായി ബൂസ്റ്റർ നൽകാതെയും ദീർഘകാല പ്രതിരോധം നൽകാറുണ്ട്. രോഗാണു സമൂഹത്തിൽ നിലനിൽക്കുമ്പോൾ നമ്മുടെ പ്രതിരോധ വ്യവസ്ഥ അതുമായി ഇടയ്ക്കിടെ സമ്പർക്കത്തിലാവുകയും തൽഫലമായി വീണ്ടും ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യാം.

കഴിഞ്ഞ നൂറ്റാണ്ടിൽ വ്യാപകമായിരുന്ന പല രോഗാണുക്കളും സമൂഹത്തിൽ നിലനിന്നിരുന്നതിനാൽ പ്രായമായവരിൽ അത്തരം രോഗങ്ങൾ താരതമ്യേന വിരളമായിരുന്നു. കൊക്കക്കുരയും അഞ്ചാംപനിയും ഉദാഹരണങ്ങളാണ്. ഇന്ന് സ്ഥിതി മാറി. വ്യാപകമായ പ്രതിരോധകുത്തിവെപ്പുകളിലൂടെ ഇത്തരം രോഗങ്ങൾ കുറഞ്ഞുവരുമ്പോൾ മുതിർന്നവരുടെ പ്രതി രോധം സ്വാഭാവികമായി വീണ്ടും ഉത്തേജിപ്പിക്കപ്പെടാതെ പോകുന്നു.

2016-ൽ ഡിഫ്തീരിയ പൊട്ടിപ്പുറപ്പെട്ടപ്പോൾ ബാധിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം മുതിർന്നവരായിരുന്നു. അതുപോലെ അഞ്ചാംപനി, കൊക്കക്കുര, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളും ഇന്ന് മുതിർന്നവരിൽ കാണുന്നുണ്ട്.

  • “മണ്ടിക്കരേറുന്ന ആയുസ്സ്”:

ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് ജനസംഖ്യയിൽ വയോജനങ്ങളുടെ പ്രാതിനിധ്യ വും വർദ്ധിക്കുന്നു. പ്രത്യേകിച്ച് കേരളത്തിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ജനസംഖ്യയുടെ നാലിലൊന്ന് വയോജനങ്ങളായേക്കാം. നേരത്തേ നൽകിയ വാക്സിനുകളുടെ പ്രതിരോധം കുറയുന്നതിനു പുറമേ, പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവിക പ്രതിരോധവും പതിയെ ദുർബലമാകും.

പ്രതിരോധവ്യവസ്ഥയ്ക്കും പ്രായം ബാധിക്കുന്നുണ്ട്. സ്വാഭാവികവും ആർജിതവുമായ പ്രതി രോധത്തെ ബാധിക്കുന്ന ഈ അവസ്ഥയെ immunological senescence എന്നു വിളിക്കുന്നു.

  • പുതിയ പകർച്ചവ്യാധികൾ:

കഴിഞ്ഞ നൂറ്റാണ്ടുവരെ നമ്മൾ കേട്ടിട്ടില്ലാത്ത കോവിഡ്, നിപ, സിക തുടങ്ങിയ പകർച്ചവ്യാധികൾ ഉയർന്നുവന്നിട്ടുണ്ട്.

  • തിരിച്ചെത്തുന്ന പഴയ രോഗങ്ങൾ:

കുറ്റിയറ്റുപോയെന്നു കരുതിയ ചില പകർച്ചവ്യാധികൾ പുതിയ കരുത്താർജിച്ച് തിരിച്ചെത്തുന്നു. പുതിയ തലമുറയുടെ ബാല്യത്തിൽ ഇത്തരം രോഗാണുക്കളുമായി സമ്പർക്കമുണ്ടായിട്ടില്ലാത്തതിനാൽ പ്രായപൂർത്തിയായശേഷവും അവ തീവ്രമായി ബാധിക്കാം.

  • രോഗങ്ങളുടെ പ്രായമാറ്റം:

കുട്ടികളെ പ്രധാനമായി ബാധിച്ചിരുന്ന പല രോഗങ്ങളും ഇപ്പോൾ വലിയവരെ അതിതീവ്രമായി ബാധിക്കുകയും ചിലപ്പോൾ മരണത്തിനിടയാക്കുകയും ചെയ്യുന്നു. ഹെപ്പറ്റൈറ്റിസ് എ ഉദാഹരണമാണ്. ഇളംതലമുറ വാക്സിനുകൾ സ്വീകരിക്കുന്നതും സമൂഹത്തിൽ രോഗവ്യാപനം കുറയുന്നതോടെ സ്വാഭാവിക പ്രതി രോധം പുനരുത്തേജിപ്പിക്കപ്പെടാതെ പോകുന്നതും രോഗം മുതിർ ന്നവരിലേക്കു കടന്നുകയറുന്ന ഈ Age Shift-ന് കാരണമാകാം.

2016-ൽ ഡിഫ്തീരിയ പൊട്ടിപ്പുറപ്പെട്ടപ്പോൾ ബാധിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം മുതിർന്നവരായിരുന്നു.
2016-ൽ ഡിഫ്തീരിയ പൊട്ടിപ്പുറപ്പെട്ടപ്പോൾ ബാധിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം മുതിർന്നവരായിരുന്നു.

യാത്രാസൗകര്യങ്ങളുടെ വർദ്ധന യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതോടെ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു. ലോകത്തിന്റെ ഏതു കോണിൽനിന്നും രോഗാണുക്കൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റൊരിടത്തെത്താം. അതോടെ പ്രതിരോധത്തിന്റെ പ്രസക്തിയും വർദ്ധിക്കുന്നു.

  • മുതിർന്നവർക്കുള്ള പ്രതിരോധപ്പട്ടിക:

ബാല്യ–കൗമാരപ്രായക്കാരുടെ പ്രതിരോധപ്പട്ടിക തയ്യാറാക്കുന്നതുപോലെ എളുപ്പമല്ല മുതിർന്നവരിലെ വാക്സിനേഷൻ. നാലുപതിറ്റാണ്ടിലേറെയായി നമ്മുടെ രാജ്യത്ത് കുട്ടികൾക്കായി കൃത്യമായ മാർഗരേഖകളുണ്ട്.

സർക്കാർ സൗജന്യമായി നൽകുന്ന പ്രതിരോധകുത്തിവെപ്പുകളുടെ പട്ടികയും ശിശുചികിത്സാവിദഗ്ധരുടെ സംഘടന നിർദേശിക്കുന്ന പട്ടികയുമുണ്ട്. രണ്ടാമത്തെ പട്ടികയിലെ കുത്തിവെപ്പുകൾ മുഴുവൻ സൗജന്യമല്ല. എന്നാൽ മുതിർന്നവരുടെ കാര്യത്തിൽ സമഗ്രമായ പട്ടിക അടുത്തകാലംവരെ ഉണ്ടായിരുന്നില്ല.

മുതിർന്നവരിൽ പ്രതിരോധം ആവശ്യമുള്ളവരുടെ വൈവിധ്യമാണ് ഇതിനു കാരണം. പതിനെട്ടുമുതൽ നൂറുവയസ്സുവരെയുള്ളവരുടെ ആരോഗ്യാവശ്യങ്ങൾ ഒരുപോലെയാവില്ല. ഓരോ വിഭാഗത്തിനും പകർച്ചവ്യാധികളുണ്ടാകാനുള്ള സാധ്യത വ്യത്യസ്തമാണ്. രോഗം പകരാനുള്ള സാധ്യത,

രോഗം വന്നാൽ ഗുരുതരമാകാനോ മരണമോ വൈകല്യമോ ഉണ്ടാകാനോ ഉള്ള സാധ്യത, അനുബന്ധരോഗങ്ങൾ തുടങ്ങി യ ഘടകങ്ങളെല്ലാം പരിഗണിച്ചുവേണം പട്ടിക തയ്യാറാക്കാൻ. പ്രായോഗികമായി ഇവരെ രണ്ടു വിഭാഗങ്ങളായി തിരിക്കാം: പതിനെട്ടുമുതൽ അൻപതുവയസ്സുവരെയുള്ളവർ അൻപതുവയസ്സിനു മുകളിലുള്ളവർ.

18 മുതൽ
50 വയസ്സുവരെയുള്ളവർ

ഈ വിഭാഗത്തിൽ സ്വാഭാവിക പ്രതിരോധം പൊതുവേ മെച്ചപ്പെട്ടതായിരിക്കും. എന്നാൽ വാക്സിനിലൂടെ ലഭിച്ച ആർജിതപ്രതിരോധം കുറഞ്ഞുപോയിരിക്കാം. എല്ലാവർക്കും എല്ലാ വാക്സിനുകളും നൽകേണ്ടതില്ല. പ്രത്യേക അപകടസാധ്യതയുള്ളവരെ തിരഞ്ഞെടുത്ത് വാക്സിൻ നൽകുകയാണ് വേണ്ടത്. ഇവിടെ ഏകീകൃത പ്രതിരോധപ്പട്ടികയേക്കാൾ വ്യക്തിനിഷ്ഠമായ തെരഞ്ഞെടുപ്പാണ് ഉചിതം.

പകർച്ചവ്യാധികൾ വരാനുള്ള സാധ്യത കൂടുതലുള്ളവരെയും രോഗം ബാധിച്ചാൽ ഗുരുതരാ വസ്ഥയിലേക്കു പോകാൻ സാധ്യതയുള്ളവരെയും കണ്ടെത്തി പ്രതിരോധം നൽകണം.

പ്രത്യേക പരിഗണന
ആവശ്യമായവർ

  • ആരോഗ്യപ്രവർത്തകർ:

വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ രോഗം പകരാൻ സാധ്യതയുള്ളവർ. പഠനത്തിനോ ജോലിക്കോ ദൂരദേശങ്ങളിൽ താമസിക്കുകയും പതിവായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർക്ക് ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം പ്രസക്തമാണ്.

പ്രത്യേക പകർച്ചവ്യാധി വ്യാപകമായ പ്രദേശങ്ങളിലേക്കു പോകുന്നവർ. ഉദാഹരണത്തിന്, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ജപ്പാൻജ്വരം കൂടുതലാണ്. അത്തരം പ്രദേശങ്ങളിലേക്കു പോകുമ്പോൾ ആവശ്യമായ വാക്സിനുകൾ പരിഗണിക്കാം.

മൃഗങ്ങളുമായോ പക്ഷികളുമായോ തൊഴിൽപരമായി ഇടപഴകുന്നവർ. വെറ്ററിനറി മേഖലയിലുള്ളവരും രോഗബാധിത മൃഗങ്ങളുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്ന ലബോറട്ടറി ജീവനക്കാരും പേവിഷബാധയ്ക്കെതിരെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. വീട്ടുമൃഗങ്ങളുള്ളവർ അവയുടെ പ്രതിരോധകുത്തിവെപ്പുകൾ കൃത്യമായി ഉറപ്പാക്കണം.

പ്രത്യേക പകർച്ചവ്യാധി വ്യാപകമായ പ്രദേശങ്ങളിലേക്കു പോകുന്നവർ. ഉദാഹരണത്തിന്, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ജപ്പാൻജ്വരം കൂടുതലാണ്.
പ്രത്യേക പകർച്ചവ്യാധി വ്യാപകമായ പ്രദേശങ്ങളിലേക്കു പോകുന്നവർ. ഉദാഹരണത്തിന്, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ജപ്പാൻജ്വരം കൂടുതലാണ്.

പ്രതിരോധശേഷി കുറഞ്ഞവർ. കാൻസർ രോഗികൾ, നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവർ, കരൾ–വൃക്ക–ശ്വാസകോശരോഗങ്ങളുള്ളവർ, മറ്റു ദീർഘകാലരോഗങ്ങളുള്ളവർ, കീമോതെറാപ്പിയോ പ്രതിരോധശേഷി കുറയ്ക്കുന്ന മറ്റു മരുന്നുകളോ സ്വീകരിക്കുന്നവർ തുടങ്ങിയവർ ഇതിൽപ്പെടുന്നു.

ഗർഭിണികൾ. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഒരേസമയം ബാധിക്കാവുന്ന അവസ്ഥയായതിനാൽ ഗർഭകാല വാക്സിനുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

  • 50 വയസ്സിനു
    മുകളിലുള്ളവർ:

നേരത്തേ പറഞ്ഞ കാരണങ്ങൾക്കുപുറമേ ഇവരുടെ പ്രതിരോധവ്യവസ്ഥയ്ക്കുതന്നെ പ്രായമാകുന്നു. സ്വാഭാവികവും ആർജിതവുമായ പ്രതിരോധം കുറയുന്നതിനാൽ രോഗങ്ങൾ എളുപ്പം ബാധിക്കുകയും ഗുരുതരമാവുകയും ചെയ്യാം.

ഇതിനുപുറമേ ജീവിതശൈലീരോഗങ്ങളും ഈ വിഭാഗത്തിൽ കൂടുതലാണ്. പ്രമേഹം, രക്താതിമർദം, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്കായി സ്ഥിരമായി ചികിത്സയും മരുന്നുകളും സ്വീകരിക്കുന്നവർ ഏറെയാണ്. ചെറിയൊരു അണുബാധപോലും ഇവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു തുടക്കമിടാം.

ഇക്കൂട്ടർ ഏതൊക്കെ വാക്സിനുകൾ സ്വീകരിക്കണമെന്ന കാര്യത്തിൽ പൊതുവായ ധാരണ രൂപപ്പെട്ടുവരുന്നുണ്ട്. വികസിതരാജ്യങ്ങളിലെ പട്ടിക അപ്പാടെ പകർത്തുകയല്ല വേണ്ടത്. നമ്മുടെ നാടിന്റെ പ്രത്യേക സാഹചര്യങ്ങളും ഇവിടെ വ്യാപകമായ പകർച്ചവ്യാധികളും വാക്സിനുകളുടെ ചെലവും പരിഗണിക്കണം. കേരളത്തിന്റെ സാഹചര്യത്തിൽ ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകൾക്ക് മുൻഗണന നൽ കാം. ആരോഗ്യസ്ഥിതിയും അപ കടസാധ്യതയും അനുസരിച്ച് മറ്റു വാക്സിനുകളും പരിഗണിക്കാം.

  • 50 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിനുകൾ

വികസിതരാജ്യങ്ങളിൽ മുതിർന്നവർക്കുള്ള വാക്സിനേഷൻ വർഷങ്ങളായി നടപ്പിലുണ്ട്. ഓരോ രാജ്യത്തെയും പകർച്ചവ്യാധിസാധ്യതയും മറ്റു ഘടകങ്ങളും കണക്കിലെടുത്ത് വ്യത്യസ്ത പട്ടികകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ മുതിർന്നവരുടെ വാക്സിനേഷനെക്കുറിച്ചുള്ള ചർച്ചകൾ അടുത്തകാലത്താണ് ശക്തമായത്. ആരോഗ്യമേഖലയിലെ വിവിധ സംഘടനകൾ ചേർന്ന് മുതിർന്നവരുടെ പ്രതിരോധകുത്തിവെപ്പുകളെക്കുറിച്ചുള്ള സമവായരേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വയോജനങ്ങൾക്ക് നൽകേണ്ട പ്രധാന വാക്സിനുകളെ മുൻഗണനാക്രമത്തിൽ പരിശോധിക്കാം. വാക്സിന്റെ ആവശ്യകത, സുരക്ഷിതത്വം, ഫലപ്രാപ്തി എന്നിവയാണ് പ്രധാ ന പരിഗണനകൾ. സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തുമ്പോൾ ചെലവ് നിർണായകമാകാം. എന്നാൽ വ്യക്തിപരമായ തീരു മാനത്തിൽ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ദീർഘകാല പ്രയോജനവും പരിഗണിക്കണം.

  • ഇൻഫ്ലുവൻസ വാക്സിൻ:

സാധാരണയായി ‘ഫ്ലൂ വാക്സിൻ’ എന്നാണ് ഇതിനെ വിളിക്കുന്നത്. നമുക്കെല്ലാം പരിചിതമായ ജലദോഷപ്പനിയാണ് ഫ്ലൂ. കേരളത്തിൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഇതിന്റെ വ്യാപനം പൊതുവേ കൂടുതലായി കാണുന്നത്.

ഫ്ലൂ ബാധിക്കുന്ന ഭൂരിഭാഗം ആളുകളും നാലഞ്ചുദിവസം പനിച്ചുകിടന്നശേഷം വലിയ പ്രശ്നങ്ങളില്ലാതെ സുഖംപ്രാപിക്കും. എന്നാൽ എല്ലാവരിലും എല്ലായ്പ്പോഴും രോഗം ഇത്ര ലളിതമായിരിക്കണമെന്നില്ല. ചില വർഷങ്ങളിൽ വൈറസിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും നേരത്തെയുള്ള പ്രതിരോധം ഫലപ്രദമല്ലാതാവുകയും ചെയ്യാം. ഇതാണ് Antigenic Shift. ഇത്തരത്തിൽ പുതിയ വൈറസ് വകഭേദം രൂപപ്പെട്ടാ ൽ മഹാമാരിക്കു കാരണമാകാം.

1918-ലെ സ്പാനിഷ് ഫ്ലൂ ലോകമെമ്പാടുമായി കോടിക്കണക്കിന് മനുഷ്യരുടെ ജീവനെടുത്തു. അതിനുശേഷവും പലതവണ ഫ്ലൂ മഹാമാരിയായി വീശിയടിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ 2009-ൽ പാൻഡെമിക് ഇൻഫ്ലുവൻസയുണ്ടായി. ഭാഗ്യവശാൽ, ആദ്യം ഭയപ്പെട്ടത്ര മരണങ്ങൾ ആ വൈറസ് ഉണ്ടാക്കിയില്ല.

കേരളത്തിന്റെ സാഹചര്യത്തിൽ ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകൾക്ക് മുൻഗണന നൽ കാം.
കേരളത്തിന്റെ സാഹചര്യത്തിൽ ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകൾക്ക് മുൻഗണന നൽ കാം.

ചരിത്രത്തിലുടനീളം ഇൻഫ്ലുവൻസ ഗുരുതരമായി ബാധിച്ചിട്ടുള്ളത് പ്രതിരോധശേഷി കുറഞ്ഞവരെയാണ്. വയോജനങ്ങൾ, ചെറിയ കുഞ്ഞുങ്ങൾ, ഗർഭിണികൾ, പ്രമേഹരോഗികൾ, ദീർഘകാലരോഗങ്ങളുള്ളവർ തുടങ്ങിയവർ കൂടുതൽ അപകടസാധ്യതയുള്ളവരാണ്.

Antigenic Shift മാത്രമല്ല, വൈറസിൽ ഓരോ വർഷവും ചെറിയ ജനിതകമാറ്റങ്ങളും സംഭവിക്കുന്നു. ഇതാണ് Antigenic Drift. അതിനാൽ മാറിവരുന്ന വൈറസ് വകഭേദങ്ങളെ നേരിടാൻ വാക്സിന്റെ ഘടനയിലും കാലാകാലങ്ങളിൽ മാറ്റം വരുത്തണം. മറ്റു പല വാക്സിനുകളെയുംപോലെ ഒരിക്കൽ സ്വീകരിച്ചാൽ ദീർഘകാലം മതിയാകുന്ന ഒന്നല്ല ഇൻഫ്ലുവൻസ വാക്സിൻ. തുടർച്ചയായ പ്രതിരോധത്തിനായി ഓരോ വർഷവും പുതുക്കിയ വാക്സിൻ സ്വീകരിക്കണം.

ലോകത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിൽ പ്രചരിക്കുന്ന വൈറസ് വകഭേദങ്ങളെ നിരീക്ഷിച്ച് ലോകാരോഗ്യസംഘടന വാക്സിന്റെ ഘടന സംബന്ധിച്ച ശുപാർശകൾ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നു.

  • വാക്സിനെക്കുറിച്ച്:

ഇൻഫ്ലുവൻസ വൈറസുകൾ പലതരത്തിലുണ്ട്. മനുഷ്യരെയും പന്നികളെയും പക്ഷികളെയും ബാധിക്കുന്ന വകഭേദങ്ങളുണ്ട്. ഇവ തമ്മിലുള്ള ജനിതക കൈമാറ്റത്തിലൂടെ അപകടകരമായ പുതിയ വൈറസുകൾ രൂപ പ്പെട്ടേക്കാം. പക്ഷിപ്പനി ഉണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിനെ നമ്മൾ ജാഗ്രതയോടെ നിരീക്ഷിക്കുന്നതും ഇക്കാരണത്താലാണ്. പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന കേസുകൾ അപൂർവമാണെങ്കിലും സാധ്യത അവഗണിക്കാനാവില്ല.

മനുഷ്യരെ ബാധിക്കുന്ന പ്രധാന ഇൻഫ്ലുവൻസ വകഭേദങ്ങളെ ഉൾപ്പെടുത്തിയാണ് വാക്സിൻ നിർമിക്കുന്നത്. നാലു വകഭേദങ്ങളെ ലക്ഷ്യമിടുന്ന Quadrivalent Influenza Vaccine-ൽ ഇൻഫ്ലുവൻസ എ വിഭാഗത്തിലെ H1N1, H3N2 എന്നിവയും ബി വിഭാഗത്തിലെ Victoria, Yamagata എന്നിവയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ Yamagata വകഭേദം ഏതാനും വർഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ പല രാജ്യങ്ങളും മൂന്നു വകഭേദങ്ങൾ ഉൾക്കൊള്ളുന്ന Trivalent Influenza Vaccine ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിൽ ലഭ്യമായ വാക്സിനുകളുടെ ഘടന കമ്പനിക്കും വർഷത്തിനും അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.

രണ്ടു പ്രധാന സാങ്കേതികവിദ്യകളിലുള്ള ഇൻഫ്ലുവൻസ വാക്സിനുകളുണ്ട്. ജീവനുള്ളതെങ്കിലും രോഗമുണ്ടാക്കാനുള്ള ശേഷി കുറച്ച വൈറസ് ഉപയോഗിക്കുന്ന Live Attenuated Vaccine ചില രാജ്യങ്ങളിൽ മൂക്കിലൂടെ സ്പ്രേയായി നൽകുന്നു. ഇന്ത്യയിൽ കൂടുതലായി ഉപയോഗിക്കുന്നത് കുത്തിവെപ്പായി നൽകുന്ന Inactivated അഥവാ Killed Vaccine ആണ്.

  • വാക്സിൻ ഷെഡ്യൂൾ:

മുതിർന്നവർ വർഷത്തിലൊരിക്കൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണം. കുട്ടികളിലെ ഷെഡ്യൂൾ വ്യത്യസ്തമായിരിക്കും.

കേരളത്തിന്റെ സാഹചര്യത്തിൽ മഴക്കാലത്തെ രോഗവ്യാപനത്തിനു മുമ്പായി, സാധാരണയായി മേയ് മാസത്തിന്റെ രണ്ടാംപകുതിയിൽ വാക്സിൻ സ്വീകരിക്കുന്നത് പ്രയോജനകരമായേക്കാം. വ്യക്തിയുടെ ആരോഗ്യസ്ഥിതിയും യാത്രയും പ്രാദേശികരോഗ വ്യാപനവും പരിഗണിച്ച് ഡോക്ടറുടെ നിർദേശപ്രകാരം സമയം നിശ്ചയിക്കാം.

ഇൻഫ്ലുവൻസ വാക്സിൻ രോഗബാധ പൂർണമായി തടയണമെന്നില്ല. എന്നാൽ അപകടസാധ്യതയുള്ളവരിൽ ഗുരുതരരോഗം, ആശുപത്രിവാസം, സങ്കീർണതകൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. മറ്റൊരു രോഗത്തിനായി ആശുപത്രിയിൽ കഴിയുന്ന സമ യത്ത് ഫ്ലൂ ബാധിക്കുന്നത് ഒഴിവാക്കാനും ഇതു സഹായകമാണ്.

മറ്റു പല വാക്സിനുകളെയുംപോലെ ഒരിക്കൽ സ്വീകരിച്ചാൽ ദീർഘകാലം മതിയാകുന്ന ഒന്നല്ല ഇൻഫ്ലുവൻസ വാക്സിൻ.
മറ്റു പല വാക്സിനുകളെയുംപോലെ ഒരിക്കൽ സ്വീകരിച്ചാൽ ദീർഘകാലം മതിയാകുന്ന ഒന്നല്ല ഇൻഫ്ലുവൻസ വാക്സിൻ.

വാക്സിന്റെ വില ബ്രാൻഡിനും ആശുപത്രിക്കും അനുസരിച്ച് വ്യത്യാസപ്പെടാം.

ചെറിയ ആശുപത്രികളിൽ എല്ലായ്പ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണമെന്നില്ല. വലിയ ആശുപത്രികളിലെ മുതിർന്നവർക്കുള്ള വാക്സിനേഷൻ ക്ലിനിക്കുകളിലോ ഫാർമസികളിലോ സാധാരണയായി ലഭിക്കും.

പതിവായി ചോദിക്കുന്ന സംശയങ്ങൾ

  • ആഗസ്റ്റ് കഴിയാറായി;
    ഇനി വാക്സിൻ എടുക്കണോ?

മഴക്കാലത്താണ് കേസുകൾ കൂടുതലെങ്കിലും മറ്റു മാസങ്ങളിലും ഫ്ലൂ ഉണ്ടാകാം. അതിനാൽ ആവശ്യമായവർക്ക് വൈകിയും വാക്സിൻ സ്വീകരിക്കാം. എങ്കിലും അടുത്ത സീസണിൽ മഴക്കാലത്തിനു തൊട്ടുമുമ്പ് സ്വീകരിക്കുന്നത് നന്നായിരിക്കും.

സെപ്റ്റംബറിൽ വാക്സിൻ എടുത്തു. അടുത്ത മേയിൽ വീണ്ടും എടുക്കണോ, ഒരു വർഷം കാത്തിരിക്കണോ? വാക്സിന്റെ ഘടന, പ്രാദേശിക സീസൺ, വ്യക്തിയുടെ അപകടസാധ്യത എന്നിവ പരിഗണിച്ച് ഡോക്ടറുടെ നിർദേശപ്രകാരം അടുത്ത ഡോസ് തീരുമാനിക്കണം.

  • വാക്സിൻ എടുത്തിട്ടും
    പനി വരുന്നുണ്ടല്ലോ?

മഴക്കാലത്തെ എല്ലാ പനികളും ഇൻഫ്ലുവൻസയല്ല. എലിപ്പനി, ഡെങ്കിപ്പനി, കോവിഡ്, അഡിനോവൈറസ് ഉൾപ്പെടെ നിരവധി രോഗങ്ങൾ പനിക്ക് കാരണമാകാം. ഇൻഫ്ലുവൻസ വാക്സിൻ ഫ്ലൂവിനെതിരെയുള്ള താണ്; മറ്റുപനികളെ തടയില്ല. ഫ്ലൂ ബാധ പൂർണമായി ഒഴിവാക്കാനാകാത്ത സാഹചര്യത്തിലും ഗുരുതരാവസ്ഥയും ആശുപത്രിവാസവും കുറയ്ക്കാൻ വാക്സിൻ സഹായിക്കും.

  • ന്യൂമോകോക്കൽ വാക്സിൻ

ന്യൂമോണിയ എന്നത് ശ്വാസകോശത്തിലെ അണുബാധയാണ്. ബാക്ടീരിയകൾക്കു പുറമേ വൈറസുകൾ, ഫംഗസുകൾ, മറ്റു സൂക്ഷ്മജീവികൾ എന്നിവയും ശ്വാസകോശത്തെ ബാധിക്കാം. ന്യൂമോണിയ ഉണ്ടാക്കുന്ന എല്ലാ രോഗാണുക്കൾക്കുമെതിരെ പ്രതിരോധം സൃഷ്ടിക്കാൻ കഴിയി ല്ല. എന്നാൽ പ്രധാനപ്പെട്ട ചില ബാക്ടീരിയകളെ വാക്സിനിലൂടെ ഫലപ്രദമായി പ്രതിരോധിക്കാം.

  • വയോജനങ്ങളിൽ മുൻഗണന നൽകേണ്ട രണ്ടു വാക്സിനുകൾ:

ഇൻഫ്ലുവൻസ വാക്സിൻ
ന്യൂമോകോക്കൽ വാക്സിൻ.

ന്യൂമോണിയയ്ക്കു കാരണമാകുന്ന പ്രധാന ബാക്ടീരിയകളിലൊന്നാണ് Streptococcus pneumoniae അഥവാ ന്യൂമോകോക്കസ്. ഇത് ഒറ്റ ഇനമല്ല; നൂറോളം സീറോടൈപ്പുകളുണ്ട്. അവയിൽ രോഗങ്ങൾക്ക് കൂടുതലായി കാരണമാകുന്നവയെ ലക്ഷ്യമിട്ടാണ് വാക്സിനുകൾ നിർമിച്ചിരിക്കുന്നത്.

ആദ്യം ഏഴു സീറോടൈപ്പുകളെ ഉൾപ്പെടുത്തിയ കോൺജുഗേറ്റ് വാക്സിൻ വന്നു. പിന്നീട് പത്ത്, പതിമൂന്ന് സീറോടൈപ്പുകളെ ഉൾപ്പെടുത്തിയ വാക്സിനുകൾ ലഭ്യമായി. Prevenar 13 അഥവാ PCV13 വർഷങ്ങളായി ഉപയോഗിച്ചുവരുന്നു. ന്യൂമോകോക്കൽ പോളിസാക്കറൈഡ് വാക്സിൻ അഥവാ PPSV23 ഇരുപത്തിമൂന്ന് സീറോടൈപ്പുകളെ ലക്ഷ്യമിടുന്നു. ആരോഗ്യസ്ഥിതിയും പ്രായവും അനുസരിച്ച് ഇവ രണ്ടും നിശ്ചിത ഇടവേളയിൽ നൽകുന്ന രീതിയായിരുന്നു നേരത്തേ കൂടുതലായി ഉപയോഗിച്ചിരുന്നത്.

ഇപ്പോൾ ഇരുപതു സീറോടൈപ്പുകളെ ഉൾപ്പെടുത്തിയ PCV20 പോലുള്ള പുതിയ കോൺജുഗേറ്റ് വാക്സിനുകളും ലഭ്യമാണ്. ചില സാഹചര്യങ്ങളിൽ ഒരൊറ്റ ഡോസ് മതിയാകുമെന്ന സൗകര്യം ഇവയ്ക്കുണ്ട്. മറ്റു സീറോടൈപ്പുകളെ ഉൾപ്പെടുത്തിയ വാക്സിനുകളും വിവിധ രാജ്യങ്ങളിൽ ലഭ്യമാണ്.

ന്യൂമോണിയയ്ക്കു കാരണമാകുന്ന പ്രധാന ബാക്ടീരിയകളിലൊന്നാണ് Streptococcus pneumoniae അഥവാ ന്യൂമോകോക്കസ്. ഇത് ഒറ്റ ഇനമല്ല; നൂറോളം സീറോടൈപ്പുകളുണ്ട്. അവയിൽ രോഗങ്ങൾക്ക് കൂടുതലായി കാരണമാകുന്നവയെ ലക്ഷ്യമിട്ടാണ് വാക്സിനുകൾ നിർമിച്ചിരിക്കുന്നത്.
ന്യൂമോണിയയ്ക്കു കാരണമാകുന്ന പ്രധാന ബാക്ടീരിയകളിലൊന്നാണ് Streptococcus pneumoniae അഥവാ ന്യൂമോകോക്കസ്. ഇത് ഒറ്റ ഇനമല്ല; നൂറോളം സീറോടൈപ്പുകളുണ്ട്. അവയിൽ രോഗങ്ങൾക്ക് കൂടുതലായി കാരണമാകുന്നവയെ ലക്ഷ്യമിട്ടാണ് വാക്സിനുകൾ നിർമിച്ചിരിക്കുന്നത്.

എത്ര സീറോടൈപ്പുകളെ ഉൾക്കൊള്ളുന്നു എന്നതുമാത്രമല്ല പ്രധാനം. നമ്മുടെ നാട്ടിൽ രോഗമുണ്ടാക്കുന്ന സീറോടൈപ്പുകൾ ഏതൊക്കെയാണ്, വ്യക്തിയുടെ പ്രായവും ആരോഗ്യസ്ഥിതിയും എന്താണ്, മുമ്പ് ഏതു ന്യൂമോകോക്കൽ വാക്സിനുകൾ സ്വീകരിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് വാക്സിൻ തിരഞ്ഞെടുക്കേണ്ടത്.

വയോജനങ്ങളും ആയുർദൈർഘ്യവും ഇനിയും കുറച്ചുകാലം ജീവിച്ചിരുന്നെങ്കിൽ മനുഷ്യരാശിക്ക് എത്രയോ സംഭാവനകൾ നൽകുമായിരുന്നുവെന്ന് നമ്മൾ ആഗ്രഹിക്കുന്ന കലാകാരന്മാരും എഴുത്തുകാരും നേതാക്കളുമുണ്ട്. വയോജനങ്ങളിൽ ഇൻഫ്ലുവൻസയും ന്യൂമോകോക്കൽ അണുബാധകളും ഗുരുതരമായ ശ്വാസകോശരോഗത്തിനും നിലവിലുള്ള ഹൃദയ–ശ്വാസകോശരോഗങ്ങൾ വഷളാകുന്നതിനും ആശുപത്രിവാസത്തിനും മരണത്തിനും വഴിയൊരുക്കാം.

അതിനാൽ വാക്സിനുകൾ ഒരു രോഗത്തെ മാത്രം തടയുന്നവയല്ല; വയോജനങ്ങളുടെ ആരോഗ്യം, സ്വാതന്ത്ര്യം, ജീവിതനിലവാരം എന്നിവ സംരക്ഷിക്കുന്ന പൊതുജനാരോഗ്യ ഇടപെടലുകളുമാണ്.

  • ഹെർപിസ് സോസ്റ്റർ
    അഥവാ ഷിംഗിൾസ് വാക്സിൻ

ഈ വാക്സിനെക്കുറിച്ചു പറയുന്നതിനുമുമ്പ് ഹെർപിസ് സോസ്റ്റർ എന്താണെന്നു മനസ്സിലാക്കണം. ഇത് സാധാരണയായി മരണകാരണമാകുന്ന രോഗമല്ല. എന്നാൽ ജീവിതം ദുസ്സഹമാക്കാൻ കഴിയും. പ്രായം കൂടുന്നതിനനുസരിച്ച് രോഗസാധ്യതയും വർദ്ധിക്കുന്നു. രോഗത്തിനുശേഷം നീണ്ടുനിൽക്കുന്ന നാഡീവേദന ഒഴിവാക്കാനാണ് വാക്സിൻ സഹായിക്കുന്നത്.

ചിക്കൻപോക്സ് ഉണ്ടാക്കുന്ന വൈറസ് രോഗം ഭേദമായാലും ശരീരത്തിൽനിന്ന് പൂർണമായി ഇല്ലാതാകുന്നില്ല. അത് നാഡീകോശങ്ങളിൽ നിഷ്ക്രിയമായി തുടരുന്നു. പ്രായം കൂടുമ്പോഴോ പ്രതിരോധശേഷി കുറയുമ്പോഴോ വീണ്ടും സജീവമായി നാഡിയിലൂടെ തൊലിയിലെത്തി ഹെർപിസ് സോസ്റ്റർ ഉണ്ടാക്കാം.

ശരീരമാകെ അല്ല, പ്രത്യേക നാഡി വിതരണം ചെയ്യുന്ന തൊലിഭാഗത്താണ് സാധാരണയായി കുമിളകളും നീറ്റലും വേദ നയും ഉണ്ടാകുന്നത്. തൊലിയിലെ പാടുകൾ മാറിയശേഷവും ചില രിൽ അതികഠിനമായ നാഡീവേദന മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കാം. ഇതിനെ Post-herpetic Neuralgia എന്നു വിളിക്കുന്നു. അൻപതുവയസ്സിനു മുമ്പ് താരതമ്യേന അപൂർവമായ ഈ അവസ്ഥ പ്രായം കൂടുന്തോറും കൂടുതലാകുന്നു.

  • വാക്സിൻ

നേരത്തേ Live Attenuated സാങ്കേതികവിദ്യയിലുള്ള സോസ്റ്റർ വാക്സിൻ ഉപയോഗിച്ചിരുന്നു. ഇപ്പോൾ കൂടുതൽ ഫലപ്രദമായ റീകോമ്പിനന്റ് സോസ്റ്റർ വാക്സിനാണ് സാധാരണയായി പരിഗണിക്കുന്നത്. Shingrix ഇതിന്റെ ഉദാഹരണമാണ്.

ചുമലിലെ പേശിയിൽ നൽകുന്ന ഈ വാക്സിന് സാധാരണയായി രണ്ടു ഡോസ് വേണം. ഒന്നാമത്തെ ഡോസിനു ശേഷം രണ്ടു മുതൽ ആറുമാസത്തിനുള്ളിലാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. പ്രതിരോധശേഷി കുറഞ്ഞ ചില വ്യക്തികളിൽ ഡോസുകൾ തമ്മിലുള്ള ഇടവേള ഡോക്ടർ കുറച്ചേക്കാം.

വാക്സിന്റെ വില താരതമ്യേന കൂടുതലാണ്; ബ്രാൻഡും ആശുപത്രിയും അനുസരിച്ച് മാറാം.

ചില സംശയങ്ങൾ:

  • നേരത്തേ ചിക്കൻപോക്സ് വന്നവർ വാക്സിൻ എടുക്കണോ?

അതെ. ചിക്കൻപോക്സ് വന്നവരിലാണ് വൈറസ് ശരീരത്തിൽ നിഷ്ക്രിയമായി തുടരുകയും പിന്നീട് ഷിംഗിൾസ് ഉണ്ടാക്കുകയും ചെയ്യുന്നത്.

  • നേരത്തേ ഹെർപിസ് സോസ്റ്റർ വന്നവർക്ക് വാക്സിൻ എടുക്കാമോ?

എടുക്കാം. ഒരിക്കൽ രോഗം വന്നാലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. രോഗത്തിന്റെ തീവ്രഘട്ടം മാറിയശേഷം അനുയോജ്യമായ സമയത്ത് വാക്സിൻ സ്വീകരിക്കാം.

  • നേരത്തേ Zostavax എടുത്തവർക്ക് പുതിയ വാക്സിൻ നൽകാമോ?

നൽകാം. ഡോസുകൾ തമ്മിൽ ആവശ്യമായ ഇടവേള പാലിക്കണം. ഇക്കാര്യം ഡോക്ടറുമായി ആലോചിക്കണം.

  • വാക്സിൻ സുരക്ഷിതമാണോ?

പൊതുവേ സുരക്ഷിതമാണ്. കുത്തിവെപ്പുസ്ഥലത്ത് വേദന, നീര്, ചുവപ്പ് എന്നിവയും ചിലരിൽ ഒന്നോ രണ്ടോ ദിവസം പനി, ശരീരവേദന, ക്ഷീണം എന്നിവയും ഉണ്ടാകാം.

  • ഈ പ്രായത്തിൽ പ്രസക്തമായ മറ്റു വാക്സിനുകൾ

പ്രായം കൂടുമ്പോൾ പ്രതിരോധശേഷി കുറയുന്നതും ചുറ്റുപാടിലെ രോഗാണുവിന്യാസത്തിൽ മാറ്റം വരുന്നതും കണക്കിലെടുക്കുമ്പോൾ നേരത്തേ പരിചിതമായ ചില വാക്സിനുകൾ വീണ്ടും പരിഗണിക്കേണ്ടിവരും.

  • ഹെപ്പറ്റൈറ്റിസ് ബി

മുതിർന്നവരിൽ പലരും ബാല്യത്തിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ സ്വീകരിച്ചിട്ടുണ്ടാകണമെന്നില്ല. വാക്സിൻ സ്വീകരിച്ചവരിൽ ചെറിയൊരു വിഭാഗത്തിന് ആവശ്യമായ പ്രതിരോധം രൂപപ്പെടാതിരിക്കാം. ഇവരെ Non-responders എന്നു വിളിക്കുന്നു. അപകടസാധ്യതയും ആരോഗ്യസ്ഥിതിയും പരിഗണിച്ച് പരിശോധനയോ വാക്സിനേഷനോ ഡോക്ടർ നിർദേശിക്കാം.

  • കൊക്കക്കുര, ടെറ്റനസ്, ഡിഫ്തീരിയ

കുട്ടികളിൽ പ്രധാനമായി കണ്ടിരുന്ന ചില പകർച്ചവ്യാധികൾ ഇപ്പോൾ മുതിർന്നവരിലേ ക്കും വയോജനങ്ങളിലേക്കും മാറിവരുന്നു. ഹെപ്പറ്റൈറ്റിസ് എ, ഡിഫ്തീരിയ, മീസിൽസ്, കൊക്കക്കുര എന്നിവ ഉദാഹരണങ്ങളാണ്. ഹെപ്പറ്റൈറ്റിസ് എയും ചിക്കൻപോക്സും മുതിർന്നവരിൽ ഗുരുതരമാകാം.

കൊക്കക്കുര, ടെറ്റനസ്, ഡിഫ്തീരിയ എന്നിവയ്ക്കെതിരെ ഒരുമിച്ച് പ്രതിരോധം നൽകുന്ന Tdap വാക്സിൻ മുതിർന്നവർക്കും ഉപയോഗിക്കാം.

പതിനെട്ടുവയസ്സിനു മുകളിലുള്ള യുവാക്കളിലും മധ്യവയസ്കരിലും വാക്സിനേഷൻ “കുഞ്ഞായിരിക്കുമ്പോൾ ആവശ്യമായ കുത്തി വെപ്പുകളെല്ലാം നൽകിയതല്ലേ; ഇനി വാക്സിന്റെ ആവശ്യമുണ്ടോ?” എന്ന ചോദ്യം പലർക്കുമുണ്ടാകും.

പനി വരുകയും തൊലിയിൽ പാടുകളോ കുമിളകളോ പ്രത്യക്ഷ പ്പെടുകയും ചെയ്ത എല്ലാ പഴയ രോഗങ്ങളും മീസിൽസോ ചിക്കൻപോക്സോ ആയിരിക്കണമെന്നില്ല. അടുത്തകാലത്ത് കുട്ടികളിൽ കാണുന്ന Hand, Foot and Mouth Disease ചിക്കൻപോക്സായി തെറ്റിദ്ധരിക്കപ്പെടുന്നതുപോലെ രോഗനിർണയത്തിൽ തെറ്റുണ്ടാകാം. കുട്ടികൾക്കു നൽകുന്ന അവസാനത്തെ പതിവ് വാക്സിനുകൾ സാധാരണയായി കൗമാരപ്രായത്തിലാണ്. ചില വാക്സിനുകൾ നൽകിയ പ്രതിരോധം ക്രമേണ കുറയാം.

പല പകർച്ചവ്യാധികളും ഇന്ന് കുഞ്ഞുങ്ങളിൽനിന്ന് യുവാക്ക ളിലേക്കും മധ്യവയസ്കരിലേക്കും മാറിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച സമീപകാല കേസുകളിലും മരണങ്ങളിലും യുവാക്കളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

യുവാക്കളുടെ ജീവിതരീതിയിലുണ്ടായ മാറ്റവും പരിഗണിക്കണം. പുറത്തുനിന്നുള്ള ഭക്ഷണവും യാത്രകളും കൂടുതലായതിനാൽ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ടൈഫോയ്ഡ്, ഷിഗെല്ല, ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർധിക്കുന്നു. അഞ്ചാംപനി, മുണ്ടിനീര്, ചിക്കൻപോക്സ് തുടങ്ങിയവ പൊതുസ്ഥലങ്ങളിലെ ഇടപഴകലിലൂടെ പകരാം.

പഠനത്തിനോ ജോലിക്കോ മറ്റൊ രു പ്രദേശത്തേക്കോ രാജ്യത്തേക്കോ പോകുന്നതിനുമുമ്പ് യുവാ ക്കളുടെ വാക്സിനേഷൻ നില പരി ശോധിക്കുന്നത് നന്നായിരിക്കും.

Tdap വാക്സിൻ

മുതിർന്നവർക്ക് ജീവിതത്തിൽ ഒരിക്കൽ Tdap വാക്സിൻ പരിഗണിക്കാം. പിന്നീട് ടെറ്റനസ്–ഡിഫ്തീരിയ പ്രതിരോധത്തിനായി നിർദേശിക്കപ്പെടുന്ന ഇടവേളകളിൽ Td അല്ലെങ്കിൽ Tdap ബൂസ്റ്റർ സ്വീകരിക്കാം. MMR വാക്സിൻ, മീസിൽസ്, മംപ്സ്, റുബെല്ല എന്നിവയ്ക്കെതിരെയുള്ള വാക്സിനാണ് MMR. മുൻകാല വാക്സിനേഷന്റെയോ രോഗപ്രതിരോധത്തിന്റെയോ വിശ്വസനീയ രേഖകളില്ലാത്തവർക്ക് ആരോഗ്യസ്ഥിതിയും പ്രായവും അനുസരിച്ച് ഡോക്ടർ MMR നിർദേശിക്കാം. മുണ്ടിനീര് ചിലരിൽ ആശുപത്രിവാസത്തിനും കേൾവിനഷ്ടം ഉൾപ്പെടെയുള്ള സങ്കീർണതകൾക്കും കാരണമാകാം.

  • ഹെപ്പറ്റൈറ്റിസ് എ വാക്സിൻ

ഹെപ്പറ്റൈറ്റിസ് എയ്ക്കെതിരെ ഫലപ്രദമായ വാക്സിനുകളുണ്ട്. Inactivated അഥവാ Killed Vaccine സാധാരണയായി രണ്ടു ഡോസായാണ് നൽകുന്നത്. ആദ്യഡോസിനു ശേഷം നിർദേശിക്കപ്പെടുന്ന ഇടവേളയിൽ രണ്ടാമത്തെ ഡോസ് നൽകണം. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഡോസ് വ്യത്യസ്തമായേക്കാം.

ചില രാജ്യങ്ങളിൽ Live Attenuated ഹെപ്പറ്റൈറ്റിസ് എ വാക്സിനും ഉപയോഗിക്കുന്നു. വാക്സിന്റെ തരം, ലഭ്യത, പ്രായം, ആരോഗ്യസ്ഥിതി എന്നിവ അനു സരിച്ച് ഷെഡ്യൂൾ വ്യത്യാസപ്പെടും.

ഹെപ്പറ്റൈറ്റിസ് എ വാക്സിൻ ദേശീയ സൗജന്യ പ്രതിരോധ പദ്ധതിയിൽ എല്ലായിടത്തും ഉൾപ്പെട്ടിട്ടില്ല. ശുചിത്വനിലവാരം മെച്ചപ്പെടുന്നതോടെ ബാല്യത്തിൽ സ്വാഭാവികമായി രോഗം ബാധിച്ച് പ്രതിരോധം നേടുന്നവരുടെ എണ്ണം കുറയാം. അതി നാൽ രോഗം മുതിർന്നപ്രായ ത്തിൽ ബാധിക്കുകയും കൂടുതൽ ഗുരുതരമാകുകയും ചെയ്യാം.

  • ടൈഫോയ്ഡ് വാക്സിൻ

ടൈഫോയ്ഡിനെതിരെയുള്ള വാക്സിനുകൾക്ക് ദീർഘചരിത്രമുണ്ട്. ആദ്യകാലത്തെ TAB കുത്തിവെപ്പുകൾ വേദനയും പനിയും കാരണം ജനങ്ങളിൽ അത്ര സ്വീകാര്യമായിരുന്നില്ല. പിന്നീട് കുത്തിവെപ്പായും വായിലൂടെ കഴിക്കുന്ന കാപ്സ്യൂൾരൂപത്തിലും മറ്റു വാക്സിനുകൾ വന്നു.

ഇപ്പോൾ കൂടുതൽ ഫലപ്രദവും സുരക്ഷിതവുമായ Typhoid Conjugate Vaccine ലഭ്യമാണ്. പ്രായം, അംഗീകൃത ഉപയോഗപരിധി, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ച് ഡോക്ടറുടെ നിർദേ ശപ്രകാരം ഒറ്റഡോസ് നൽകാം.

നമ്മുടെ സാഹചര്യത്തിൽ യുവാക്കൾക്കിടയിൽ പ്രസക്തമായ വാക്സിനാണിത്. പുറത്തുനിന്നുള്ള ഭക്ഷണവും സുരക്ഷിതമല്ലാത്ത വെള്ളവും ടൈഫോയ്ഡിന്റെ സാധ്യത വർധിപ്പിക്കുന്നു. ബൂസ്റ്റർ ആവശ്യകത സംബന്ധിച്ച നിർദേശങ്ങൾ വാക്സിന്റെ തരം, വ്യക്തിയുടെ അപകടസാധ്യത, നിലവിലുള്ള മാർഗരേഖകൾ എന്നിവ അനുസരിച്ച് തീരുമാനിക്കണം.

  • HPV വാക്സിൻ

കാൻസർ തടയുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് കാൻസറിനു കാരണമാകുന്ന അണുബാധകളെ പ്രതിരോധി ക്കുക എന്നത്. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വൈറസ് ബാധയ്ക്കൊപ്പം അതുമായി ബന്ധപ്പെട്ട കരൾകാൻസറിന്റെ സാധ്യതയും കുറയ്ക്കുന്നു.

ചില കാൻസറുകൾക്ക് വൈറസ് അണുബാധകൾ കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സെർവിക്കൽ കാൻസർ, ചില അനോജനിറ്റൽ കാൻസറുകൾ, വായ–തൊണ്ട മേഖലയിലെ ചില കാൻസറുകൾ എന്നിവയുമായി ഹ്യൂമൻ പാപ്പിലോമ വൈറസിന് അഥവാ HPV-യ്ക്ക് ബന്ധമുണ്ട്.

HPV ഒറ്റ വൈറസല്ല; നിരവധി വകഭേദങ്ങളുണ്ട്. കാൻസറുമായി കൂടുതൽ ബന്ധപ്പെട്ട വകഭേദങ്ങളെ ലക്ഷ്യമിട്ടാണ് വാക്സിനുകൾ വികസിപ്പിച്ചത്.

ആദ്യം രണ്ടു വകഭേദങ്ങൾക്കെതിരെയും തുടർന്ന് 6, 11, 16, 18 എന്നീ നാലു വകഭേദങ്ങൾക്കെതിരെയും വാക്സിനുകൾ വന്നു. ഇപ്പോൾ ഒൻപതു വകഭേദങ്ങളെ ഉൾപ്പെടുത്തിയ വാക്സിനുകളും ലഭ്യമാണ്.

ഷെഡ്യൂൾ

വാക്സിൻ ആരംഭിക്കുന്ന പ്രായവും പ്രതിരോധശേഷിയും അനുസരിച്ചാണ് ഡോസുകളുടെ എണ്ണം തീരുമാനിക്കുന്നത്. ചെറുപ്രായത്തിൽ ആരംഭിക്കുന്നവർക്ക് സാധാരണയായി രണ്ടു ഡോസ് മതിയാകും. കൂടുതൽ പ്രായത്തിൽ ആരംഭിക്കുന്നവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും മൂന്നു ഡോസ് ആവശ്യമായേക്കാം. കൃത്യമായ ഷെഡ്യൂൾ നിലവിലുള്ള ദേശീയ മാർഗരേഖയും ഡോക്ടറുടെ നിർദേശവും അനുസരിച്ചിരിക്കണം.

സ്ത്രീകളിൽ സെർവിക്കൽ കാൻസർ തടയുന്നതിനാണ് പ്രധാനമായും ഈ വാക്സിൻ ഉപ യോഗിച്ചു തുടങ്ങിയത്. എന്നാൽ പുരുഷന്മാരിൽ ഉണ്ടാകുന്ന വിവി ധ HPV-ബന്ധിത കാൻസറുക ളും ജനനേന്ദ്രിയ അരിമ്പാറകളും തടയാൻ ആൺകുട്ടികൾക്കും പുരുഷന്മാർക്കും വാക്സിൻ നൽകുന്നുണ്ട്. നാലുവകഭേദങ്ങളെയും ഒൻപതുവകഭേദങ്ങളെയും ലക്ഷ്യമിടുന്ന വാക്സിനുകൾ ഇന്ത്യയിൽ ലഭ്യമാണ്. ഇന്ത്യൻ കമ്പനികൾ നിർമിക്കുന്ന കുറഞ്ഞവിലയുള്ള വാക്സിനുകളും വന്നിട്ടുണ്ട്. ഒറ്റഡോസ് ഉൾപ്പെടെയുള്ള ലഘൂകരിച്ച ഷെഡ്യൂളുകളുടെ ദീർഘകാല ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠനങ്ങളും നയപര മായ ചർച്ചകളും പുരോഗമിക്കുന്നു.

കൗമാരക്കാരായ പെൺകുട്ടികൾക്ക് HPV വാക്സിൻ നൽകാനുള്ള പൊതുജനാരോഗ്യ നടപടികൾ ഇന്ത്യയിൽ ശക്തിപ്പെടുക യാണ്. എന്നാൽ കേരളത്തിൽ ഉൾപ്പെടെ വാക്സിന്റെ സ്വീകാര്യത പ്രതീക്ഷിച്ച നിലയിലെത്തിയിട്ടില്ല. കൃത്യമായ ശാസ്ത്രീയവിവരവും വിശ്വാസയോഗ്യമായ ബോധവത്കരണവും ഈ രംഗത്ത് അനിവാര്യമാണ്.

READ: ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments