മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

‘‘ഗൾഫിലെ ജോലിത്തിരക്കിനിടയിലും അത്തം മുതൽ തിരുവോണംവരെ പൂക്കളം ഒരുക്കാനും ഓണപ്പുടവ ഉടുക്കാനും സദ്യ തയ്യാറാക്കാനും ഒപ്പം സുഹൃത്തുക്കളുമൊന്നിച്ച് അത് പങ്കിടാനും ഓരോ മലയാളിക്കും ആവേശമാണ്. വീടുവീടാന്തരങ്ങളിൽ മാത്രമല്ല, മലയാളി അസോസിയേഷനുകളിലും കമ്പനികളിലും ഓണം കെങ്കേമമായി കൊണ്ടാടുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ജോബി ബേബി എഴുതിയ ലേഖനം.

ളവും ചതിയുമില്ലാതെ മനുഷ്യൻ പരസ്പരം സ്‌നേഹിക്കുകയും സുഖദുഃഖങ്ങൾ പങ്കിടുകയും ചെയ്തിരുന്ന ആ പഴയകാല സങ്കൽപങ്ങൾ ഓർമ്മിപ്പിച്ച് വീണ്ടും ഒരു ഓണക്കാലം. ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിൽ കുടുംബം പുലർത്താൻ, നാളെയുടെ ജീവിതത്തിന് ഒരു തണലേകാൻ വേണ്ടി ഓടുന്ന പ്രവാസജീവിതത്തിൽ ഓണാഘോഷങ്ങൾക്ക് എപ്പോഴും പകിട്ട് കൂടുതലാണ്. മാത്രമല്ല, അത് മാസങ്ങൾ നീണ്ടുനില്ക്കുകയും ചെയ്യും.

നാട്ടിൽ ഓണം കഴിഞ്ഞ് മാവേലി പോയാലും പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾ വിട്ട് മാവേലി അത്ര പെട്ടെന്ന് പോയെന്ന് വരില്ല. പൂക്കള ത്തിലെ വൈവിധ്യങ്ങൾ പോലെ ആഘോഷങ്ങളിലെ വൈവിധ്യം ഒരൊറ്റ മേൽക്കൂരക്കുകീഴിൽ സംഗമിക്കുന്നത് കാണണമെങ്കിൽ ഗൾഫിലെ പ്രവാസികളുടെ ഓണാഘോഷത്തിൽ ഒരിക്കലെങ്കിലും പങ്കെടുക്കണം എന്നുറപ്പിച്ചു പറയാം.

പ്രവാസിയുടെ ഓണാഘോഷം എപ്പോഴും ആഗസ്റ്റിൽ ആരംഭിച്ച് ഡിസംബറിൽ ക്രിസ്തുമസോടെയാണ് അവസാനിക്കുക. നാട്ടിലേതിനേക്കാളും മനോഹരമായാണ് ആഘോഷം. നേരത്തേതന്നെ ഓരോ അസോസിയേഷനായി തിരിഞ്ഞ് ആഘോഷ തയാറെടുപ്പുകൾ തുടങ്ങും. ചെണ്ടമേളം, തിരു വാതിര, മലയാളി മങ്ക, പാട്ട് എന്നിങ്ങനെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. ഏറ്റവും ആവേശം വടംവലിയാണ്.

പലരുടെയും നാട്ടിലെ ഓണം കുടുംബത്തിൽ മാത്രമായി ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ, ഇവിടത്തെ ഓണാഘോഷം ഒരുപാട് കുടുംബങ്ങൾ ചേർന്നാണ്. എല്ലാവരും ഒറ്റക്കെട്ടായി നിന്നാണ് ആഘോഷിക്കുന്നത്. ശരിക്കുപറഞ്ഞാൽ ഒരുവർഷത്തെ കാത്തിരിപ്പാണ്.

നാടും സംസ്‌കാരവും മാറിയെങ്കിലും പ്രവാസിയുടെ ആഘോഷങ്ങൾക്ക് ഒരു വിട്ടുവീഴ്ചയുമില്ല. നാട്ടിലെപോലെ അതിഗംഭീരമായിത്തന്നെ ഗൾഫിലും ഓണം ആഘോഷിക്കാറുണ്ട്.
നാടും സംസ്‌കാരവും മാറിയെങ്കിലും പ്രവാസിയുടെ ആഘോഷങ്ങൾക്ക് ഒരു വിട്ടുവീഴ്ചയുമില്ല. നാട്ടിലെപോലെ അതിഗംഭീരമായിത്തന്നെ ഗൾഫിലും ഓണം ആഘോഷിക്കാറുണ്ട്.

നാട്ടിലെ പോലെ തന്നെ അതിഗംഭീരമായാണ് ഗൾഫ് നാട്ടിലെ ഓരോ പ്രവാസിയും ഓണം ആഘോഷിക്കുന്നത്. വരും തലമുറകളിലേക്ക് നമ്മുടെ മൂല്യങ്ങൾ പകർന്നുനൽകുക എന്നൊരു ഉദ്ദേശ്യം കൂടി ഇവിടുത്തെ ഓണാഘോഷത്തിനുണ്ട്. നാട്ടിലേതുപോലെയുള്ള ആഘോഷമല്ലെങ്കിലും അതുപോലെയൊക്കെ കൊണ്ടുവരാൻ ആത്മാർത്ഥമായി ശ്രമിക്കാറുണ്ട്. കുടുംബസംഗമം പോലെയാണ് ഇവിടത്തെ പല ഓണാഘോഷങ്ങളും. ഇത്തരത്തിലുള്ള ഒത്തുചേരലുകൾ പരസ്പരമുള്ള സ്‌നേഹവും സൗഹൃദവും ദൃഢമാക്കുന്നു. മലയാളി അസോസിയേഷനു കീഴിലാണ് മിക്ക ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കുന്നത്. ജാതിമത ഭേദമന്യേയാണ് ആഘോഷം. തിരുവാതിര, വടംവലി, നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ചാക്കിൽ കയറി ഓട്ടം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയൊക്കെ സംഘടിപ്പിക്കാറുണ്ട്. കലകളുടെ ഒരു പ്രദർശനവേദികൂടിയായി മാറാറുണ്ട് പ്രവാസി ഓണാഘോഷങ്ങൾ.

സദ്യയും അത്തപ്പൂക്കളവുമാണ് നാട്ടിലെ ഓണത്തെ പോലെ തന്നെ പ്രവാസി ഓണത്തിലെ പ്രധാന മുഖങ്ങൾ. പൂക്കളമിടാൻ ചെമ്പരത്തി, തുമ്പ, തെച്ചി ഇങ്ങനെയുള്ള നാടൻ പൂക്കളൊന്നും ഇവിടെ ലഭിക്കില്ല. ജമന്തി, റോസാപ്പൂവ്, തുളസി ഒക്കെയാണ് അധികം വരുന്നത്. അതും വളരെ ചെറിയ അളവിലാണ് സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ലഭിക്കാറുള്ളതും. അതിനൊപ്പം സാധാരണ ലഭിക്കാത്ത പച്ചക്കറികളും ഓണത്തോടനുബന്ധിച്ച് സൂപ്പർ മാർക്കറ്റുകളിൽ എത്തും. നാട്ടിൽ സർവ ‍സാധാരണമായി ലഭിച്ചിരുന്ന പച്ചക്കറികളാണ് ഇതിൽ പലതും. മലയാളികളെപ്പോലെ തമിഴ്‌നാട്, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നുള്ളവരും ഓണം ആഘോഷിക്കാറുണ്ട്.

ഓണം പ്രവാസിക്ക് പങ്കുവെയ്ക്കലിന്റെ ഉത്സവം കൂടിയാണ്. വളരെ ലളിതമായി, രണ്ടുമൂന്ന് കുടുംബങ്ങൾ ഒന്നിച്ചാണ് പലപ്പോഴും ഓണമാഘോഷിക്കാറുള്ളത്. സദ്യ തന്നെയാണ് പ്രധാനം. എല്ലാവരും ഏതെങ്കിലും ഒരു വീട്ടിൽ ഒത്തുകൂടി അവിടെവെച്ച് ഓണസദ്യ ഉണ്ണും. ഓരോ വിഭവവും ഓരോ വീടുകളിൽ നിന്നാവും കൊണ്ടുവരുക. പിന്നീടുള്ള കലാപരിപാടികൾ വീടിന്റെ ബാക്ക് ഗാർഡനിലോ പാർക്കിലോ ആയിരിക്കും. സാധാരണ ഓണാഘോഷങ്ങളിലെ മത്സരങ്ങളെല്ലാം നടത്താറുണ്ട്. പരിപാടികളൊക്കെ കഴിഞ്ഞ് സന്തോഷത്തോടെ പിരിയും.

പലരുടെയും നാട്ടിലെ ഓണം കുടുംബത്തിൽ മാത്രമായി ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ, ഇവിടത്തെ ഓണാഘോഷം ഒരുപാട് കുടുംബങ്ങൾ ചേർന്നാണ്.
പലരുടെയും നാട്ടിലെ ഓണം കുടുംബത്തിൽ മാത്രമായി ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ, ഇവിടത്തെ ഓണാഘോഷം ഒരുപാട് കുടുംബങ്ങൾ ചേർന്നാണ്.

നാടും സംസ്‌കാരവും മാറിയെങ്കിലും പ്രവാസിയുടെ ആഘോഷങ്ങൾക്ക് ഒരു വിട്ടുവീഴ്ചയുമില്ല. നാട്ടിലെപോലെ അതിഗംഭീരമായിത്തന്നെ ഗൾഫിലും ഓണം ആഘോഷിക്കാറുണ്ട്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വരവേറ്റുകൊണ്ടാണ് ഓണാഘോഷപരിപാടികൾ ആരംഭിക്കുന്നത്. പൂക്കളം, ഊഞ്ഞാൽ, തിരുവാതിര, ഉറിയടി, കസേരകളി എന്നിങ്ങനെ നാട്ടിലെ ഓണാഘോഷ പരിപാടികളെല്ലാം സംഘടിപ്പിക്കാറുണ്ട്. കൂടാതെ വിവിധ മലയാളി സംഘ ടനകളുടെ മെഗാ തിരുവാതിരയും ഉണ്ടാകും. പ്രായഭേദമന്യേ എല്ലാവരും ആഘോഷത്തിൽ പങ്കെടുക്കാറുണ്ട്.

ഗൾഫിലെ ജോലിത്തിരക്കിനിടയിലും അത്തം മുതൽ തിരുവോണംവരെ പൂക്കളം ഒരുക്കാനും ഓണപ്പുടവ ഉടുക്കാനും സദ്യ തയ്യാറാക്കാനും ഒപ്പം സുഹൃത്തു ക്കളുമൊന്നിച്ചു അത് പങ്കിടാനും ഓരോ മലയാളിക്കും ആവേശമാണ്. വീടുവീടാന്തരങ്ങളിൽ മാത്രമല്ല, മലയാളി അസോസിയേഷനുകളിലും കമ്പനികളിലും ഓണം കെങ്കേമമായി കൊണ്ടാടുന്നു. ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്ന എല്ലായിടങ്ങളിലും ജാതിമതഭേദമന്യേ ആളുകൾ ഒത്തുകൂടും. ഓണപ്പാട്ടും ഓണക്കളികളും തൂശനിലയിൽ സദ്യയുമൊക്കെയായി നാടിനേക്കാൾ ആവേശത്തിലാണ് ആഘോഷം. ഓണം സർവത സന്തോഷവും ഉല്ലാസവും തരുന്ന ആഘോഷമായതിനാൽ മലയാളികൾക്കൊപ്പം മറ്റു ദേശക്കാരും പങ്കുചേരുന്നു. ആട്ടവും പാട്ടും മാവേലിയും പുലികളിയും ഒക്കെയായി അടുത്ത വർഷത്തെ ഓണം വരെ മറക്കാനാവാത്ത ഓർമ്മകളും സമ്മാനിച്ചാണ് അവർ പിരിയുക.

ഗൾഫിലെ വിപണികളിൽപോലും ഓണാഘോഷത്തിന്റെ പൊലിമ കാണാം. ചില മാളുകളിൽ ഓണം തുടങ്ങുന്നതോടെ ഒരു പൂക്കാലത്തിന്റെ അന്തരീക്ഷത്തിലേക്ക് മാറിയിട്ടുണ്ടാകും. കർണാടകത്തിലെയും കേരളത്തിലെയും പാടങ്ങളിൽ വിരിയുന്ന ഓണപ്പൂക്കൾ വരെ ഗൾഫ് വിപണികൾ കയ്യടക്കുന്ന കാലമാണ് ഓണനാളുകൾ. സംഘടനകളും കൂട്ടായ്മകളും മുതൽ ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് സെന്ററുകളും വരെ ഓണപ്പൂക്കള മത്സരവും പായസമത്സരവുമായി പ്രവാസികളുടെ ഓണാവേശത്തിന് നിറം പകർന്നുകൊണ്ടിരിക്കും. കേരളത്തിന്റെ പൂക്കൾ മാത്രമല്ല പച്ചക്കറികളും വസ്ത്രങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിലെ പുതിയ ട്രെന്റുകളുമെല്ലാം കടൽ കടന്നെത്തും പ്രവാസികൾക്ക് ഓണമാഘോഷിക്കാൻ. മാളുകളിലെ അലങ്കാരങ്ങൾ ഒരുക്കുന്ന ഡിപ്പാർട്ട്‌മെന്റുകൾക്ക് ഇതിൽ പ്രത്യേക ആവേശവും താല്പര്യവുമുണ്ടാകും. മലയാളി എവിടെപ്പോയാലും സംസ്‌കാരിക അടയാളങ്ങളെയും പാരമ്പര്യ ചിഹ്നങ്ങളെയും അതിന്റെ തന്മയത്വത്തോടെ കാത്തുസൂക്ഷിക്കാൻ അതീവ താല്പര്യം കാണിക്കുമെന്ന് ചുരുക്കം.

യുദ്ധത്തിന്റെ കെടുതികളും ഭീതിയുമുള്ള അന്തരീക്ഷത്തിൽ, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ഓണം ആഘോഷിക്കുന്നത് പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ വികാരഭരിതവും വേദന നിറഞ്ഞതുമാണ്. യുദ്ധഭൂമിയിൽനിന്ന് അകലെയാണെങ്കിലും, ആശങ്കകളാൽ നീറുന്ന മനസ്സോടെയാണ് പലരും ഓണത്തെ വരവേൽക്കുന്നത്. യുദ്ധം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം, തൊഴിൽനഷ്ടം, അവശ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവയിൽനിന്ന് ആളുകൾ സാധാരണ ജീവിതത്തിലേക്ക് പതുക്കെ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. യുദ്ധം കാരണം നിർത്തിവെച്ചിരുന്ന ചരക്കുഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടതോടെ സാധനങ്ങൾ മാർക്കറ്റുകളിൽ പഴയതുപോലെ സുലഭമായി ലഭിക്കുന്നില്ലെങ്കിലും കുറച്ചൊക്കെ ലഭിച്ചു തുടങ്ങിയിരിക്കുന്നു. ഓണം അടുക്കുമ്പോൾ എല്ലാം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ആഘോഷങ്ങൾക്കപ്പുറം യുദ്ധം അവസാനിപ്പിക്കാനും മാനവികത പുലരാനുമു ള്ള പ്രാർത്ഥനയിലാണ് ഓരോ പ്രവാസിയും.

ഓണം ഉണ്ണണം.
ഒപ്പം ഊട്ടണം.
ഊട്ടിയാലല്ലേ ഉറപ്പിക്കാനാവുക.
ഊട്ടിയുറപ്പിക്കണം പരസ്പരം.
മാനുഷ്യരെല്ലാരും ഒന്നുപോലെ…

Read: ‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments