സ്ത്രീകളിലെ പ്രധാന
അർബുദ ബാധകൾ

അർബുദം കൊണ്ടുണ്ടാകുന്ന മരണത്തിൽ 13.6 ശതമാനവും (1,92,020) സ്​തനാർബുദം മൂലമാണ്. ഇന്ത്യയിലെ സ്​ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാൻസറുകളാണ് സ്​തനാർബുദവും ഗർഭാശയഗള കാൻസറും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. എം.എസ്. ബിജി എഴുതിയ ലേഖനം.

ന്ത്യയിലെ സ്​ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാൻസറുകളാണ് സ്​തനാർബുദവും ഗർഭാശയഗള കാൻസറും. ഇത് പൊതുജനാരോഗ്യത്തിന് കാര്യമായ വെല്ലുവിളികൾ ഉയർത്തുന്നു.

ഗ്ലോബോകാൻ ഡാറ്റ- 2022 അനുസരിച്ച്, ഇന്ത്യയിൽ കാണപ്പെടുന്ന എല്ലാ കാൻസർ കേസുകളിലും 13.6 (1,92,020) സ്​തനാർബുദമാണ്. അർബുദം കൊണ്ടുണ്ടാകുന്ന മരണത്തിൽ 13.6 ശതമാനവും (1,92,020) സ്​തനാർബുദം മൂലമാണ്.

സ്​തനാർബുദം

മിക്ക സ്​ത്രീകളിലും വേദനയില്ലാത്ത മുഴയായി കാണപ്പെടുന്നതിനാൽ, ഇത് അവരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നു.

  • സ്തനത്തിന്റെ വലിപ്പം, ആകൃതി, ചർമത്തിലെ മാറ്റങ്ങൾ.

  • മുലക്കണ്ണ് പിന്നോട്ട് വലിയൽ, മുലക്കണ്ണിലെ വ്രണങ്ങൾ.

  • മുലക്കണ്ണിൽ നിന്നുമുള്ള സ്രവം എന്നിവ ശ്രദ്ധയർഹിക്കുന്നു.

സാധാരണയായി സ്​തനാർബുദം 55 വയസ്സിന് മുകളിലുള്ള സ്​ത്രീകളിലാണ് കാണപ്പെടുന്നത്. പ്രായം കുറഞ്ഞ സ്​ത്രീകളിലും കാണപ്പെടാം.

ജനിതകമാറ്റം, നേരത്തെയുള്ള ആർത്തവവിരാമം, വൈകിയെത്തുന്ന ആർത്തവ വിരാമം, അനപത്യത, മുലപ്പാൽ നൽകാതിരിക്കൽ, കൂടി വരുന്ന പ്രായം, സ്​ത്രീഹോർമോൺ സംബന്ധമായ ഘടകങ്ങൾ (ഹോർമോൺ റീപ്ലേസ്​മെൻ്റ് തെറാപ്പി), ശാരീരിക നിഷ്ക്രിയത്വം, പൊണ്ണത്തടി, മദ്യപാനം എന്നിവ മാത്രമല്ല കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് അർബുദമുണ്ടെങ്കിലും സ്​ത്രീകൾക്ക് സ്​തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.

സ്​തനാർബുദം
എങ്ങനെ കണ്ടുപിടിക്കാം?

സ്​തനത്തിലെ ഓരോ മുഴയും ട്രിപ്പിൾ അസ്സെസ്​ മെൻ്റിലൂടെ (Tripple Assessment) വിലയിരുത്തുന്നു:

  1. രോഗിയുടെ ചരിത്രവും ക്ലിനിക്കൽ പരിശോധനയും.

  2. അടുത്ത ഘട്ടം ഇമേജിംഗ് ആണ്. ഇവിടെ പ്രായം കുറഞ്ഞ സ്​ത്രീകളിൽ അൾട്രാസൗും (സോണോ മാമോഗ്രാം). പ്രായം കൂടിയവരിൽ മാമോഗ്രാഫിയും ഇമേജി ങ്ങിനായി ഉപയോഗിക്കുന്നു.

  3. അവസാന ഘട്ടം ബയോപ്സിയിലൂടെ രോഗം സ്​ഥിരീകരിക്കുക എന്ന താണ്. ഇതിനായി ഒരു പ്രത്യേക തരം സൂചി ഉപയോഗിച്ച് മുഴയുടെ ചെറിയ ഒരു കഷ്ണം എടുത്ത് പരിശോ ധിക്കുന്നു, ഇതിനെയാണ് ട്രൂ കട്ട് ബയോപ്സി അല്ലെങ്കിൽ കോർ നീഡിൽ ബയോപ്സി എന്നു പറയുന്നത്.

ബ്രെസ്റ്റ് മാഗ്നറ്റിക് റെസൊണൻസ്​ ഇമേജിംഗ് (എം ആർ ഐ), ഹോർമോൺ റിസപ്റ്റർ നില പരിശോധിക്കുന്നതിനുള്ള ഇമ്മ്യൂണോ ഹിസ്റ്റോ കെമിസ്​ട്രി, സ്​തനാർബുദത്തിന് കാരണമാകുന്ന മ്യൂട്ടേഷനുകൾ തിരിച്ചറിയുന്നതിനുള്ള ജനിതക പരിശോധന എന്നിവയാണ് സ്​തനാർബുദം നിർണ്ണയിക്കുന്നതിനുള്ള മറ്റു ചില പരിശോധനകൾ.

ശ്വാസകോശത്തിലേക്കോ കരളിലേക്കോ എല്ലുകളിലേക്കോ രോഗം പടരുന്നത്
അറിയാൻ നെഞ്ച് എക്സ്​റേ, സി.ടി സ്​കാൻ, ബോൺ സ്​കാൻ തുടങ്ങിയ
പരിശോധനകൾ നടത്തുന്നു

ലഭ്യമായ ചികിത്സകൾ

1. സർജറി ബ്രെസ്റ്റ് കൺസർവേറ്റീവ് സർജറി (മുഴ മാത്രം നീക്കം ചെയ്യുക)അല്ലെങ്കിൽ മാസ്റ്റെക്ടമി (സ്​തനം മുഴുവനായും നീക്കം ചെയ്യുക).
2. കീമോതെറാപ്പി.
3. റേഡിയേഷൻ.
4. ടാർഗെറ്റഡ് തെറാപ്പി.
5. ഇമ്മ്യൂണോതെറാപ്പി.
6. ഹോർമോൺ തെറാപ്പി.

രോഗത്തിന്റെ ഘട്ടമനുസരിച്ച് ഇവയുടെ വ്യത്യസ്​ത കോമ്പിനേഷനുകൾ ആവശ്യമായി വന്നേക്കാം. രോഗനിർണയം മുതൽ രോഗിക്ക് സാന്ത്വന പരിചരണവും നൽകുന്നു.

സ്​തനാർബുദ ലക്ഷണങ്ങളും ചികിത്സയുടെ പാർശ്വഫലങ്ങളും ചികിത്സാകാലയളവിലുടനീളം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ഓപ്പറേഷൻ സമയത്ത് കക്ഷത്തിലെ കഴലകൾ നീക്കം ചെയ്യുന്നതു മൂലം ശസ്​ത്രക്രിയയ്ക്ക് ശേഷം രോഗികൾക്ക് ചിലപ്പോൾ കൈകളിൽ നീർവീക്കം (ലിംഫെഡീമ) ഉണ്ടാകാറുണ്ട്. ചർമ്മസംരക്ഷണം, പ്രത്യേക തരം മസാജ്, വ്യായാമം, ബാൻഡേജിംഗ് എന്നിവയിലൂടെയാണ് ഈ നീർവീക്കം നിയന്ത്രിക്കുന്നത്. ലിംഫെഡീമയുടെ ഘട്ടത്തെ മുൻനിർത്തി ഇവയെല്ലാം രോഗിയെ പഠിപ്പിക്കുന്നു.

സ്​തനാർബുദം, നേരത്തെ കത്തെിയാൽ, ഭേദമാകാനുള്ള സാധ്യത 90 ശതമാനമാണ്. അവസാന ഘട്ടത്തിലാണ് രോഗം കണ്ടുപിടിക്കപ്പെടുന്നത് എങ്കിൽ ഭേദമാകാനുള്ള സാധ്യത 50 ശതമാനത്തിലും താഴെയാണ്.

ഇന്ത്യയിൽ, 60 ശതമാനം സ്​തനാർബുദ കേസുകളും രോഗത്തിന്റെ അവസാന ഘട്ടത്തി ലാണ് തിരിച്ചറിയുന്നത്. ഈ ഘട്ടത്തിൽ സാന്ത്വന പരിചരണം മാത്രമേ നൽകാൻ സാധിക്കാറുള്ളൂ.

ഈ രോഗികളുടെ ഏറ്റവും സാധാരണമായ ലക്ഷണം മറ്റ് വിവിധ അവയവങ്ങളിലേക്ക് രോഗം പടരുന്നതുമൂലമുള്ള വേദനയാണ്. ഈ രോഗികളിൽ വേദന കുറയ്ക്കാൻ വിവിധ മരുന്നുകൾ ലഭ്യമാണ്. അവ വേദനയുടെ തീവ്രതയനുസരിച്ച് നൽകുന്നു. സാധാരണയായി ശ്വാസകോശം, കരൾ, എല്ലുകൾ തലച്ചോറ് എന്നിവയിലാണ് ഇത് ബാധിക്കാറ്. അതുകൊണ്ടുതന്നെ ശ്വാസംമുട്ട്, മഞ്ഞപ്പിത്തം, അപസ്​മാരം, കാലുകൾ തളർന്നുപോവുക എന്നിവയും ഈ രോഗികളിൽ കാണാറുണ്ട്.

ചിലപ്പോൾ ചികിത്സിക്കാത്ത സ്​തനാർബുദം വലിയ വ്രണമായി കാണപ്പെടുന്നു. മറ്റു ചിലപ്പോൾ അശ്രദ്ധ മൂലം വ്രണത്തിൽ പുഴുക്കൾ നിറ ഞ്ഞതായും കാണപ്പെടാറുണ്ട്. ടർപെന്റയിൻ ഓയിൽ ഉപയോഗിച്ച് ഈ പുഴുക്കളെ നീക്കം ചെയ്യുക, മുറിവ് വൃത്തിയുള്ളതും വേദന ഇല്ലാതെയും സൂക്ഷിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ചെയ്യാനാവുന്ന ഏക ചികിത്സ.

വേൾഡ് കാൻസർ റിപ്പോർട്ട്- 2020 അനുസരിച്ച്, സ്​തനാർബുദ നിയന്ത്രണത്തിനുള്ള ഏറ്റവും കാര്യക്ഷമമായ ഇടപെടൽ നേരത്തെയുള്ള കണ്ടെത്തിലും ദ്രുത ചികിത്സയുമാണ്. നമ്മുടെ രാജ്യത്ത് ഭൂരിഭാഗം സ്​ത്രീകളും ഡോക്ടറെ സമീപിക്കുന്നത് മുഴ വളരെ വലുതായി കാണുമ്പോഴോ അല്ലെങ്കിൽ അതിനോടനുബന്ധിച്ച് തൊലിപ്പുറത്തെ മാറ്റങ്ങളോ കാണുമ്പോൾ മാത്രമാണ്. സ്​ത്രീകൾ ചെറിയ ലക്ഷണങ്ങൾ അവഗണിക്കുകയും അത് അസഹനീയമാകുന്നത് വരെ ഹോസ്​പിറ്റലിൽ കാണിക്കാതിരിക്കുകയും ചെയ്യുന്നു. രോഗത്തെക്കുറിച്ചുള്ള അവബോധത്തിന്റെ അഭാവം, സ്വയം സ്​തനപരിശോധന നടത്തുന്നതിനും സ്​തനപരിശോധനയ്ക്ക് മുന്നോട്ട് വരുന്നതിനും തടസ്സമാകുന്നു. സാമൂഹികപരമായ ഒറ്റപ്പെടൽ, അപമാനം മുതലായവ ഉണ്ടായേക്കാമെന്ന ചിന്തയും സ്​ത്രീകളെ രോഗനിർണയത്തിനായി ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ബോധവൽക്കരണ കാമ്പെയ്നുകളിലൂടെ സാമൂഹിക അവഹേളന പ്രശ്നം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്.

READ ALSO: ‘നമ്മുടെ ആരോഗ്യം’
സ്ത്രീപതിപ്പിനെക്കുറിച്ച്

ആർത്തവമുള്ള സ്​ത്രീകൾ, അവരുടെ ആർത്തവം അവസാനിച്ച് കുറച്ച് ദിവസങ്ങൾക്കുശേഷം സ്വയം സ്​തന പരിശോധന (Self breast examination) നടത്തണം. ആർത്തവവിരാമം കഴിഞ്ഞവർ എല്ലാ മാസവും ഒരേ ദിവസം, ഉദാഹരണത്തിന് മാസത്തിലെ ഒന്നാം തീയതിയോ 15ാം തീയതിയോ, സ്വയം സ്​തന പരിശോധന നടത്തണം.

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, ശാരീരിക അധ്വാനം ആവശ്യമുള്ള പ്രവർത്തികളിൽ ഏർപ്പെടുക, ദിവസേന വ്യായാമം ചെയ്യുക, കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക എന്നിവയാണ് ശ്രദ്ധിക്കേ മറ്റ് പ്രതിരോധ മാർഗങ്ങൾ.

ഇന്ത്യയിലെ സ്​ത്രീകളിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന രണ്ടാമത്തെ കാൻസർ രോഗമാണ് ഗർഭാശയഗള കാൻസർ. (Cervical Cancer). ഗ്ലോബോകാൻ ഡാറ്റ- 2022 അനുസരിച്ച്, ഇന്ത്യയിൽ കാണപ്പെടുന്ന എല്ലാ കാൻസർ കേസുകളിലും 9.0 ശതമാനം (1,27,526) ഗർഭാശയഗള കാൻസർ ആണ്. അർബുദം മൂലമുണ്ടാകുന്ന മരണത്തിൽ 8.7 ശതമാനം (79,906) ഗർഭാശയഗള കാൻസർ മൂലമാണ്. സെർവിക്കൽ കാൻസർ ഏറ്റവും കൂടുത ലായി കാണപ്പെടുന്ന പ്രായം 55- 59 വയസ്സ് ആണ്, കൂടാതെ നല്ലൊരു ശതമാനം രോഗത്തിന്റെ അവസാന ഘട്ടങ്ങളിലാണ് കണ്ടുപിടിക്കപ്പെടുന്നത്.

ഗർഭാശയഗള കാൻസറിന്റെ ലക്ഷണങ്ങൾ

  • ലൈംഗിക ബന്ധത്തിനുശേഷമുള്ള യോനി രക്തസ്രാവം.

  • ആർത്തവവിരാമത്തിന് ശേഷമുള്ള യോനി രക്തസ്രാവം.

  • അമിതമായ ആർത്തവ രക്തസ്രാവം.

  • രക്തം കലർന്നതോ അമിതമായ ദുർഗന്ധമുള്ളതോ ആയ യോനി സ്രവം.

  • അമിതമായ വെള്ളപോക്ക്.

  • ഇടുപ്പ് വേദന അല്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള വേദന.

കാരണങ്ങൾ

  • 90 ഗർഭാശയഗള കാൻസർ രോഗികളിലും ഹ്യൂമൻ പാപ്പിലോമാ വൈറസിന്റെ​ (എച്ച് പി വി) സാന്നിധ്യം കത്തെിയിട്ടുണ്ട്.

  • ചെറിയ പ്രായത്തിലുള്ള വിവാഹം.

  • ഒന്നിലധികം ലൈംഗിക പങ്കാളികൾ.

  • കൂടുതൽ തവണയുള്ള ഗർഭധാരണം.

  • ജനനേന്ദ്രിയ ശുചിത്വക്കുറവ്.

  • ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം എന്നിവയാണ് സാധാരണയായുള്ള കാരണങ്ങൾ.

ഇന്ത്യൻ സ്​ത്രീകളിൽ 26- 35 വയസ്സിനിടയിലാണ് HPV അണുബാധ കാണപ്പെടുന്നത്. ഇത് പിന്നീട് 45-60 വയസ്സാകുമ്പോഴേക്കും CIN I, CIN II, CIN III (സെർവിക്കൽ ഇൻട്രാ എപ്പിതേലിയൽ നിയോപ്ലാസം) എന്നീ ഘട്ടങ്ങളിലൂടെ പുരോഗമിച്ച് ഗർഭാശയ ഗള കാൻസറായി മാറുന്നു. ഈ അണു ബാധ കാൻസറായി മാറുന്നതിനിടയ്ക്ക് നീണ്ട ഇടവേളകൾ (10-20 വർഷങ്ങൾ) ഉള്ളതിനാൽ ഈ ഘട്ടങ്ങളിൽ സ്​ക്രീനിങ് ചെയ്യുന്നതിലൂടെ ഗർഭാശയ ഗള കാൻസറിനുള്ള സാധ്യത കണ്ടുപിടിക്കുന്നതിനും അത് പ്രതിരോധിക്കുന്നതിനും സാധിക്കുന്നു.

പ്രതിരോധം

പ്രാഥമിക പ്രതിരോധം:

എച്ച്.പി.വി വാക്സിനേഷൻ.

ദ്വിതീയ പ്രതിരോധം

  • പാപ്പ് ടെസ്റ്റ്.

  • HPV DNA പരിശോധന
    അസറ്റിക് ആസിഡ് ഉപയോ ഗിച്ചുള്ള ദൃശ്യ പരിശോധന (VIA- Visual Inspection with acetic acid).

HPV വാക്സിനേഷൻ

  • 11 അല്ലെങ്കിൽ 12 വയസ്സിൽ പതിവ് വാക്സിനേഷനായി ഒജഢ വാക്സിൻ ശുപാർശ ചെയ്യുന്നു. 9 വയസ്സിൽ വാക്സിനേഷൻ ആരംഭിക്കാം.

  • രണ്ടു ഡോസ്​: (9- 14 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക്) മൂന്ന് ഡോസ്​: (15 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക്).

  • 30 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സ്​ത്രീകൾക്ക് സ്​ക്രീനിംഗ് ടെസ്റ്റ് ശുപാർശ ചെയ്യുന്നു.

പാപ്പ് ടെസ്റ്റ്

സ്​ത്രീകൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ ആരോഗ്യ പരിശോധനകളിൽ ഒന്നാണ് PAP സ്​മിയർ ടെസ്റ്റ് (പാപ്പ് ടെസ്റ്റ് എന്നും അറിയപ്പെടുന്നു). സെർവിക്സിലെ അസാധാരണത്വങ്ങൾ, പ്രത്യേകിച്ച് അർബുദത്തിനു മുമ്പുള്ള മാറ്റങ്ങൾ, സെർവിക്കൽ കാൻസർ എന്നിവ കണ്ടെത്താൻ ലളിതവും വേഗത്തിലുള്ളതുമായ ഈ പരിശോധന സഹായി ക്കുന്നു. സെർവിക്കൽ കാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ്​ (HPV) മൂലമുാകുന്ന അസാധാരണത്വങ്ങളോ അണുബാധകളോ കത്തെു ന്നതിനായി ഗർഭാശയഗളത്തിൽ നിന്ന് (സെർവിക്സ്​ (ഗർഭാശയത്തിന്റെ താഴത്തെ ഭാഗം) കോശങ്ങൾ ശേഖരിച്ച് പരിശോധിക്കുന്ന പ്രക്രിയയാണ് PAP സ്​മിയർ ടെസ്റ്റ്.

ഇന്ത്യയിലെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനു സരിച്ച്, സെർവിക്കൽ കാൻസറിന് ശുപാർശ ചെയ്യുന്ന സ്​ക്രീനിംഗ് പരിശോധന, പ്രധാനമായും 30-65 വയസ്സ് പ്രായമുള്ള സ്​ത്രീകൾക്ക് ഓരോ 5 വർഷത്തിലും HPV പരിശോധന നടത്തുക എന്നതാണ്. എന്നിരുന്നാലും, ഓരോ 5 വർഷത്തിലും HPV / ജമു കോടെസ്റ്റിംഗ് (HPV-യും ജമു ടെസ്റ്റുകളും ഒരുമിച്ച് നടത്തുന്നത്) ഉപയോഗിച്ചോ അല്ലെങ്കിൽ ഓരോ 3 വർഷത്തിലും ഒരു ജമു ടെസ്റ്റോ നടത്തേതാണ്.

HPV DNA പരിശോധന

സെർവിക്കൽ കാൻസറിന്റെ പ്രാഥമിക കാരണമായ ഉയർന്ന അപകടസാധ്യതയുള്ള HPV തരങ്ങൾ കത്തെുന്നതിൽ ഉയർന്ന കൃത്യത ഉള്ളതിനാൽ, സെർവിക്കൽ കാൻസർ പരിശോധനയ്ക്ക് ഏറ്റവും മികച്ചതും മുൻഗണനയുള്ള തുമായ രീതിയായി HPV പരിശോധന കണക്കാക്കപ്പെടുന്നു.

ദൃശ്യ പരിശോധനാരീതികൾ

HPV പരിശോധനയ്ക്ക് പരിമിതമായ സൗകര്യമുള്ള സ്​ഥലങ്ങളിൽ, അസറ്റിക് ആസിഡ് (VIA) ഉപയോഗി ച്ചുള്ള വിഷ്വൽ ഇൻസ്​പെക്ഷൻ ഒരു ബദൽ സ്​ക്രീനിംഗ് രീതിയായി ഉപയോഗിക്കാം.

സെർവിക്കൽ കാൻസർ പരിശോധനയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പി ക്കുന്നതും സ്​ത്രീകളെ പതിവായി പരിശോധനയ്ക്ക് വിധേയമാക്കാൻ​ പ്രോത്സാഹിപ്പിക്കുന്നതും നേരത്തെയുള്ള കണ്ടെത്തലിന് സഹായകമാണ്. സ്​ക്രീനിംഗ് പരിശോധന പോസിറ്റീവ് ആണെങ്കിൽ, രോഗനിർണയം സ്​ഥിരീകരിക്കുന്നതിനും ഉചിതമായ ചികിത്സ നിർണ്ണയിക്കുന്നതിനും കോൾപോ സ്​കോപ്പി, ബയോപ്സി എന്നിവയുൾപ്പെടെ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.

രോഗത്തിന്റെ ഘട്ടം നിർണ്ണയിക്കാൻ സി.ടി സ്​കാൻ, എം.ആർ.ഐ സ്​കാൻ, ചിലപ്പോൾ പി.ഇ.ടി സ്​കാൻ പോലുള്ള കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നേക്കാം. രോഗത്തിന്റെ ഘട്ടത്തെ ആശ്രയിച്ച് ശസ്​ത്രക്രിയ, റേഡിയോ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയ വിവിധ ചികിത്സകൾ തീരുമാനിക്കപ്പെടുന്നു. എന്നാൽ രോഗം ഗുരുതരമായ ഘട്ടത്തിൽ പ്രധാന ചികിത്സാ ഓപ്ഷൻ പാലിയേറ്റീവ് കെയർ ആണ്. അതിൽ വേദന അല്ലെങ്കിൽ രക്തസ്രാവം പോലുള്ള ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിന് പാലിയേറ്റീവ് റേഡിയോ തെറാപ്പി അല്ലെങ്കിൽ പാലിയേറ്റീവ് കീമോതെറാപ്പി ഉൾപ്പെടുന്നു.

2030 ആകുമ്പോഴേക്കും ഗർഭാശയഗള കാൻസർ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നു. 15 വയസ്സ് ആകുമ്പോഴേക്കും കൗമാരക്കാരായ പെൺകുട്ടികളിൽ 90 പേർക്കും ഹ്യൂമൻ പാപ്പിലോമ വൈറസ്​ (HPV) വാക്സിനേഷൻ നൽകുക, 35- നും 45- നും ഇടയിൽ പ്രായമുള്ള സ്​ത്രീകളിൽ 70 ശതമാനം പേർക്ക് സ്​ക്രീനിംഗ് നടത്തുക, കാൻസർ ബാധിതരല്ലാത്തവരും കാൻസർ ബാധിതരുമായ 90 ശതമാനം സ്​ത്രീകളെ ചികിത്സിക്കുക എന്നീ ലോകാരോഗ്യ സംഘടനയുടെ നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത് നിർവഹിക്കുന്നത്.

കാൻസറിനെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആളുകൾക്കിടയിൽ കാൻ സറിനെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാൻ നമ്മുടെ സർക്കാർ വളരെയധികം പരിശ്രമിക്കുന്നു. അടുത്തിടെ ആരംഭിച്ച ‘ആരോഗ്യം ആനന്ദം’, സ്​തനാർബുദവും ഗർഭാശയഗള കാൻസറും നേരത്തെ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനുമുള്ള ഒരു ശ്രമമാണ്. കാൻസറിൽ നിന്ന് മുക്തമായ ആരോഗ്യകരമായ ജീവിതത്തിനായി നമ്മുടെ സർക്കാരുമായി കൈകോർക്കാം.

ഇന്ത്യയിലെ സ്​തനാർബുദത്തിന്റെയും ഗർഭാശയഗള കാൻസറിന്റെയും നിരക്ക് കുറക്കുന്നതിനായി അവ ബോധം വർദ്ധിപ്പിക്കുക, സ്​ക്രീനിംഗ് മെച്ചപ്പെടുത്തുക, ഫലപ്രദമായ ചികിത്സകൾ യഥാസമയം ലഭ്യമാക്കുക എന്നിവയുൾപ്പെടെ ബഹുമുഖ സമീപനമാണ് കാലം ആവശ്യപ്പെടുന്നത്.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

READ ALSO: ഇത്തിരിപ്പോന്ന എന്റെ കഥയും
എന്റെ പ്രിയപ്പെട്ട ജീവൻമശായിയും


Summary: Breast cancer and cervical cancer are the most common cancers among women in India - Article written by Dr. M. S. Biji IMA's publication 'Nammude arogyam'.


ഡോ. എം.എസ്. ബിജി

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ കാൻസർ പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ്​ ​പ്രൊഫസർ.

Comments