ഭിന്നശേഷിക്കാരുടെ മനുഷ്യാവകാശങ്ങളോട് മുഖംതിരിക്കുന്ന മലയാളി, കേരളം

കേരളത്തിൽ ഭിന്നശേഷിക്കാരുടെ ശതമാനം ജനസംഖ്യയുടെ ഏതാണ്ട് നാല് ശതമാനം വരും. ഇത്രപേരുണ്ടായിട്ടും, അവർക്കുവേണ്ടിയുള്ള ആലോചനകൾ കേരളീയ സമൂഹത്തിൽ ഉണ്ടായിട്ടുണ്ടോ? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സാമൂഹികനീതി വകുപ്പിലും ആരോഗ്യവകുപ്പിലും ഇവർക്കായി ഒരുപാട് പദ്ധതികളുണ്ട്. വികലാംഗക്ഷേമ വകുപ്പുണ്ട്. വൻ തോതിൽ ഫണ്ട് ഈ മേഖലയിലേക്ക് മാറ്റിവെക്കപ്പെടുന്നുണ്ട്. നിരവധി ചാരിറ്റി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും, ഭിന്നശേഷിക്കാർ, അദൃശ്യരായി, പാർശ്വവൽക്കരിക്കപ്പെട്ടവരായി തുടരുന്നു. ഭിന്നശേഷി കുട്ടികളുടെ ജീവിതം രക്ഷിതാക്കളുടെ മാത്രം ബാധ്യതയായി മാറുന്നു. ഈ വിഷയം, ഒരു സാമൂഹിക ഉത്തരവാദിത്തമായി മാറുന്നില്ല, അതിന് രാഷ്ട്രീയ പരിഹാരമുണ്ടാകുന്നില്ല. ഈ മനുഷ്യരെ ഏറ്റെടുക്കുന്നതിൽ കേരളം പുലർത്തുന്ന വിമുഖതയും പരിഹാര നിർദേശങ്ങളും ചർച്ച ചെയ്യുന്ന സംഭാഷണം.

യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ ഡയറക്ടറും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഏകാംഗ കമീഷനുമായിരുന്ന ഡോ. എം.ജെ. ജയരാജുമായി സമഗ്ര ശിക്ഷ കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്ററായ ഡോ. എ.കെ. അബ്ദുൽ ഹക്കീം സംസാരിക്കുന്നു.

Comments