ബിഹാറിനെ
സ്വന്തമാക്കിയ
NDA അടവുകൾ

ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന് വേരോട്ടമുള്ള ഒരു ഉത്തരേന്ത്യൻ മണ്ണിൽ, ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ, അപകടകരമായ ഒരു വിത്ത് വിതക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ബി.ജെ.പിയുടെ ലക്ഷ്യം ബിഹാറിൽ സ്വന്തം മുഖ്യമന്ത്രിയും പാർട്ടി സർക്കാറുമാണ്. അതിനായി ബി.ജെ.പി സജ്ജമാക്കുന്ന അതിസമർഥമായ രാഷ്ട്രീയ ആയുധങ്ങളെ അവഗണിച്ചാൽ, മഹാസഖ്യത്തിനുണ്ടായ തകർച്ച, ദേശീയ പ്രതിപക്ഷത്തിനുതന്നെ അഭിമുഖീകരിക്കേണ്ടിവരും.

News Desk

ബിഹാറിൽ 243-ൽ 202 സീറ്റ് നേടി അധികാരത്തിലെത്തുന്ന എൻ.ഡി.എ, മിക്കവാറും എല്ലാ മേഖലകളിലും വിവിധ സാമുദായിക- സാമൂഹ്യ വിഭാഗങ്ങൾക്കിടയിലും വ്യക്തമായ മുന്നേറ്റം നടത്തിയതായി വോട്ടിങ് പാറ്റേൺ വ്യക്തമാക്കുന്നു.

ഇലക്ഷൻ റിസൾട്ട് വന്നശേഷം കോൺഗ്രസും പ്രതിപക്ഷവും തെ​രഞ്ഞെടുപ്പ് കമീഷനെ പ്രതിസ്ഥാനത്താക്കി നടത്തുന്ന വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾക്ക് ബലം നൽകുന്ന ‘അസ്വാഭാവിക’ മുന്നേറ്റമാണ് എൻ.ഡി.എ, പ്രത്യേകിച്ച് ബി.ജെ.പി, പല മേഖലകളിലും നടത്തിയിട്ടുള്ളത് എങ്കിലും, അതിലപ്പുറം, മുന്നണി എന്ന നിലയിലുള്ള എൻ.ഡി.എയുടെയും മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള നിതീഷ് കുമാറിന്റെയും രാഷ്ട്രീയ തന്ത്രങ്ങൾ, ഈ ചരിത്രവിജയത്തിൽ നിർണായകപങ്കു വഹിച്ചതായി കാണാം.

CPI- ML (ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയാണ് വോട്ടർ പട്ടികയിലെ കണക്കിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയത്
CPI- ML (ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയാണ് വോട്ടർ പട്ടികയിലെ കണക്കിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയത്

CPI- ML (ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയാണ് വോട്ടർ പട്ടികയിലെ കണക്കിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയത്: ‘‘തെരഞ്ഞെടുപ്പുഫലം പൂർണമായും അസ്വാഭാവികവും സംസ്ഥാനത്തിന്റെ ഗ്രൗണ്ട് റിയാലിറ്റികളുമായി ചേർന്നുപോകുന്നതുമല്ല. രണ്ടു ദശകങ്ങളായി അധികാരത്തിലിരിക്കുന്ന ഒരു സർക്കാർ, 2010-ലെ പ്രകടനം ആവർത്തിക്കുക എന്നത് വിശദീകരിക്കാനാകാത്ത ഒന്നാണ്. വോട്ടർപട്ടികയുടെ തീവ്ര പരിശോധനയ്ക്കുശേഷം സംസ്ഥാനത്ത് 7.42 കോടി വോട്ടർമാരാണുണ്ടായിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷമുള്ള ഇലക്ഷൻ കമീഷന്റെ പത്രക്കുറിപ്പിൽ 7,45,26,858 വോട്ടർമാരാണുള്ളത്. മൂന്നു ലക്ഷത്തിലേറെ വോട്ടർമാർ എങ്ങനെയാണ് കൂടിയത്? ഇത് കമീഷൻ എങ്ങനെ വിശദീകരിക്കും?’’- അദ്ദേഹം ചോദിക്കുന്നു.

Read: ബിഹാറിൽനിന്നുള്ള മുന്നറിയിപ്പുകൾ
തിരിച്ചറിയുമോ കോൺഗ്രസും പ്രതിപക്ഷവും?

ഇക്കാര്യം ഇലക്ഷൻ കമീഷൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചശേഷവും പേരു ചേർക്കാൻ അവസരമുണ്ടാകും. അപ്പോൾ എണ്ണവും കൂടും. അതായത്, നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയ്ക്ക് പത്തു ദിവസം മുമ്പ്, ഒക്ടോബർ 10 വരെ പട്ടികയിൽ പുതുതായി പേര് ചേർത്തവരെ കൂടി ഉൾപ്പെടുത്തിയ എണ്ണമാണ് 7.45 കോടി. ഇത് വോട്ട് ചെയ്തവരുടെ എണ്ണമല്ല, വോട്ടർ പട്ടികയിലുള്ളവരുടെ എണ്ണമാണ്. ഇവരിൽ 66.91 ശതമാനമാണ് വോട്ട് ചെയ്തത്.

വോട്ടർ പട്ടികയിലെ ഇത്തരം ‘അസ്വാഭാവിക’ വെട്ടിനിരത്തലുകൾ തീർച്ചയായും തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, സീമാഞ്ചൽ മേഖലയിൽ എൻ.ഡി.എ നേടിയ മുന്നേറ്റത്തിന്റെ സൂചനകൾ പരിഗണിച്ചാൽ.
വോട്ടർ പട്ടികയിലെ ഇത്തരം ‘അസ്വാഭാവിക’ വെട്ടിനിരത്തലുകൾ തീർച്ചയായും തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, സീമാഞ്ചൽ മേഖലയിൽ എൻ.ഡി.എ നേടിയ മുന്നേറ്റത്തിന്റെ സൂചനകൾ പരിഗണിച്ചാൽ.

SIR- ലൂടെ, സംസ്ഥാനത്തെ 243 മണ്ഡലങ്ങളിൽ ശരാശരി 15,000- 20,000 വോട്ടർമാരെ ഒഴിവാക്കിയിരുന്നു. മുസ്‌ലിം ഭൂരിപക്ഷമേഖലയായ സീമാഞ്ചലിലാണ് കൂടുതൽ പേരെ ഒഴിവാക്കിയത്, 7.7 ശതമാനം. വോട്ടർ പട്ടികയിലെ ഇത്തരം ‘അസ്വാഭാവിക’ വെട്ടിനിരത്തലുകൾ തീർച്ചയായും തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, സീമാഞ്ചൽ മേഖലയിൽ എൻ.ഡി.എ നേടിയ മുന്നേറ്റത്തിന്റെ സൂചനകൾ പരിഗണിച്ചാൽ.

കണക്കിനപ്പുറത്തെ
രാഷ്ട്രീയ സൂചനകൾ

രാഷ്ട്രീയ സൂചനകൾ കൂടി ചേർത്തവെച്ചാലേ ഇലക്ഷൻ റിസൽട്ടിന്റെ കൃത്യമായ വിശകലനത്തിലേക്ക് കടക്കാനാകൂ. അതിൽ ഏറ്റവും പ്രധാനം, ബിഹാറിലെ വിവിധ സാമുദായിക- സാമൂഹ്യ വിഭാഗങ്ങളുടെ വോട്ട് സമാഹരിക്കാൻ തക്ക ശേഷിയുള്ള മുന്നണിയായി എൻ.ഡി.എയെ രൂപപ്പെടുത്തിയെടുത്തതിലെ രാഷ്ട്രീയ കൗശലമാണ്.

ബി.ജെ.പിക്കൊപ്പം എൻ.ഡി.എ ഘടകകക്ഷികളെല്ലാം മികച്ച ​പ്രകടനമാണ് കാഴ്ചവെച്ചത്. പ്രത്യേകിച്ച്, ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (രാംവിലാസ്). കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രം വിജയിച്ച LJP ഇത്തവണ 19 സീറ്റാണ് നേടിയത്. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ) അഞ്ച് സീറ്റിലും ഉപേന്ദ്ര കുശ്‍വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച നാലിടത്തും ജയിച്ചു.

Read: ബിഹാർ; രാഷ്ട്രീയ കൗശലങ്ങളുടെ അശുഭചിന്തകൾ

എൽ.ജെ.പി, ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നീ പാർട്ടികളെ ചേർത്തുനിർത്തി, പിന്നാക്ക- ദലിത് വിഭാഗങ്ങളുടെ വോട്ട് ആകർഷിക്കാൻ എൻ.ഡി.എ അതിസമർഥമായാണ് കരുക്കൾ നീക്കിയത്. അതീവ പിന്നാക്ക വിഭാഗം (EBC), മഹാദലിത്, യാദവേതര ഒ.ബി.സി വിഭാഗങ്ങളുടെ സഖ്യകക്ഷിയായി എൻ.ഡി.എയ്ക്ക് സ്വയം പ്രതിഷ്ഠിക്കാനായി എന്നു മാത്രമല്ല, സർക്കാർ തലത്തിൽ നിരവധി ആനുകൂല്യങ്ങളും നിതീഷ് കുമാർ പ്രഖ്യാപിച്ച് നടപ്പാക്കി. യഥാർഥത്തിൽ ബി.ജെ.പിയോട് ഒരുവിധത്തിലും രാഷ്ട്രീയാനുഭാവം സാധ്യമല്ലാത്ത വിഭാഗങ്ങളെ നിതീഷിനെ മുന്നിൽനിർത്തി സംഘടിപ്പിക്കാനായത് എൻ.ഡി.എയുടെ മികച്ച രാഷ്ട്രീയ തന്ത്രമായിരുന്നു. ഇത് ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ സാമൂഹികനീതിയിലധിഷ്ഠിതമായ നിലപാടുകളെ ദുർബലമാക്കി എന്നു മാത്രമല്ല, അവരുടെ വോട്ടർ അടിത്തറ ഇളക്കുകയും ചെയ്തു. ജാതി സെൻസസ് എന്ന മുദ്രാവാക്യം ദേശീയ ഇലക്ഷൻ അജണ്ടയാക്കിയ കോൺഗ്രസിനുപോലും, അതിന്റെ നേട്ടം നിതീഷ് കൊയ്യുന്നത് ഒറ്റയക്ക റിസൾട്ടുമായി നോക്കിനിൽക്കേണ്ടിവന്നു.

ജിതൻ റാം മാഞ്ചി (ഹിന്ദുസ്ഥാനി അവാം മോർച്ച - സെക്യുലർ), ഉപേന്ദ്ര കുശ്‍വാഹ (രാഷ്ട്രീയ ലോക് മോർച്ച)
ജിതൻ റാം മാഞ്ചി (ഹിന്ദുസ്ഥാനി അവാം മോർച്ച - സെക്യുലർ), ഉപേന്ദ്ര കുശ്‍വാഹ (രാഷ്ട്രീയ ലോക് മോർച്ച)

എൻ.ഡി.എയുടെ സമർഥമായ സാമുദായിക വോട്ട് മാനേജുമെന്റിനുമുന്നിൽ ആർ.ജെ.ഡിയുടെ പരമ്പരാഗത യാദവ സമവാക്യം തീരെ ദുർബലമായിപ്പോയി. ആർ.ജെ.ഡിയുടെ 144 സ്ഥാനാർഥികളിൽ 57 പേരും, 36 ശതമാനം, യാദവ വിഭാഗക്കാരായിരുന്നു. പാർട്ടി യാദവ വോട്ടുബാങ്കിൽ ഒതുങ്ങി.

ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന് വേരോട്ടമുള്ള ഒരു ഉത്തരേന്ത്യൻ മണ്ണിൽ ഈ തെരഞ്ഞെടുപ്പോടെ, അപകടകരമായ ഒരു വിത്ത് വിതക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ബി.ജെ.പിയുടെ ലക്ഷ്യം സ്വന്തം മുഖ്യമന്ത്രിയും പാർട്ടിയുടെ സർക്കാറുമാണ്.

ചിരാഗിന്റെ ഉയിർത്തെഴുന്നേൽപ്പ്

ഈ തെരഞ്ഞെടുപ്പിലെ ഹീറാ ചിരാഗ് പാസ്വാനാണ്. എൽ.ജെ.പി മത്സരിച്ച 29 സീറ്റിൽ 20 സീറ്റാണ് നേടിയത്. നിർണായകമായ പാസ്വാൻ- ദലിത് വോട്ടുകളുടെ അഞ്ചു ശതമാനം ചിരാഗ് പാസ്വാന് സമാഹരിക്കാനായി. എൻ.ഡി.എയിലെ പാർട്ടിയുടെ വിലപേശൽ ശേഷി ഇതോടെ വർധിച്ചു.

'നരേന്ദ്രമോദിയുടെ ഹനുമാൻ' എന്ന് ആക്ഷേപിക്കപ്പെട്ട നേതാവാണ് ചിരാഗ്. 2020-ൽ ഒരു സീറ്റു മാത്രം ജയിച്ച പാർട്ടിക്ക് ഇത്തവണ 29 സീറ്റ് കണ്ണുംപൂട്ടി കൊടുത്തതിൽ എൻ.ഡി.എയിൽ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. എന്നാൽ, ചിരാഗ് താനതിന് അർഹനെന്ന് തെളിയിച്ചു,
'നരേന്ദ്രമോദിയുടെ ഹനുമാൻ' എന്ന് ആക്ഷേപിക്കപ്പെട്ട നേതാവാണ് ചിരാഗ്. 2020-ൽ ഒരു സീറ്റു മാത്രം ജയിച്ച പാർട്ടിക്ക് ഇത്തവണ 29 സീറ്റ് കണ്ണുംപൂട്ടി കൊടുത്തതിൽ എൻ.ഡി.എയിൽ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. എന്നാൽ, ചിരാഗ് താനതിന് അർഹനെന്ന് തെളിയിച്ചു,

'നരേന്ദ്രമോദിയുടെ ഹനുമാൻ' എന്ന് ആക്ഷേപിക്കപ്പെട്ട നേതാവാണ് ചിരാഗ്. 2020-ൽ ഒരു സീറ്റു മാത്രം ജയിച്ച പാർട്ടിക്ക് ഇത്തവണ 29 സീറ്റ് കണ്ണുംപൂട്ടി കൊടുത്തതിൽ എൻ.ഡി.എയിൽ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. എന്നാൽ, ചിരാഗ് താനതിന് അർഹനെന്ന് തെളിയിച്ചു, 2005-നുശേഷമുള്ള ഏറ്റവും മികച്ച പ്രകടനത്തോടെ. 40 സീറ്റാണ് ചിരാഗ് ആദ്യം ആവശ്യപ്പെട്ടത്, അത്രയും കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പും നൽകിയതായി പറയുന്നു. 40 സീറ്റ് ചിരാഗിന് നൽകിയിരുന്നുവെങ്കിൽ, എൻ.ഡി.എയുടെ ജയം ഒന്നുകൂടി ഞെട്ടിക്കുന്നതായേനേ. ചിരാഗ് ഇനി ബി.ജെ.പിയുടെ ഏറ്റവും അടുത്ത പങ്കാളിയായി മാറും.

സൗഹൃദമത്സരങ്ങളിലൂടെ
ഒലിച്ചുപോയ മഹാസഖ്യം

മഹാസഖ്യത്തിന് എന്താണ് സംഭവിച്ചത്?
വോട്ടെടുപ്പു ദിവസം വരെ സീറ്റ് ധാരണയിലെത്താൻ കഴിയാതിരുന്ന ഒരു മുന്നണി, എന്നിട്ട് ആ ഭിന്നതയ്ക്ക് ‘സൗഹൃദ മത്സരം’ എന്ന ഓമനപ്പേരും നൽകി. 11 മണ്ഡലങ്ങളിലാണ് ആർ.ജെ.ഡിയും കോൺഗ്രസും സി.പി.ഐയുമെല്ലാം പരസ്പരം മത്സരിച്ചത്. ആർ.ജെ.ഡിയും കോൺഗ്രസും തമ്മിൽ മത്സരിച്ച അഞ്ചു സീറ്റിൽ മൂന്നെണ്ണവും ജെ.ഡി-യു കൊണ്ടുപോയി. രണ്ടെണ്ണം ബി.ജെ.പിയും.

മഹാസഖ്യത്തിന് എന്താണ് സംഭവിച്ചത്? 
വോട്ടെടുപ്പു ദിവസം വരെ സീറ്റ് ധാരണയിലെത്താൻ കഴിയാതിരുന്ന ഒരു മുന്നണി, എന്നിട്ട് ആ ഭിന്നതയ്ക്ക് ‘സൗഹൃദ മത്സരം’ എന്ന ഓമനപ്പേരും നൽകി. 11 മണ്ഡലങ്ങളിലാണ് ആർ.ജെ.ഡിയും കോൺഗ്രസും സി.പി.ഐയുമെല്ലാം പരസ്പരം മത്സരിച്ചത്.
മഹാസഖ്യത്തിന് എന്താണ് സംഭവിച്ചത്?
വോട്ടെടുപ്പു ദിവസം വരെ സീറ്റ് ധാരണയിലെത്താൻ കഴിയാതിരുന്ന ഒരു മുന്നണി, എന്നിട്ട് ആ ഭിന്നതയ്ക്ക് ‘സൗഹൃദ മത്സരം’ എന്ന ഓമനപ്പേരും നൽകി. 11 മണ്ഡലങ്ങളിലാണ് ആർ.ജെ.ഡിയും കോൺഗ്രസും സി.പി.ഐയുമെല്ലാം പരസ്പരം മത്സരിച്ചത്.


കോൺഗ്രസും സി.പി.ഐയും തമ്മിൽ മത്സരിച്ച നാലിൽ രണ്ടു സീറ്റ് ജെ.ഡി-യുവും ഒരെണ്ണം ബി.ജെ.പിയും തട്ടിയെടുത്തു. എൻ.ഡി.എയുടെ സീറ്റ് എണ്ണം കൂട്ടാനുള്ളതായി, മഹാസഖ്യത്തിന്റെ സൗഹൃദമത്സരം.

മുകേഷ് സഹാനിയുടെ
മലക്കംമറിച്ചിലുകൾ

അതിപിന്നാക്ക വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മുകേഷ് സാഹ്നിയുടെ വികാശ് ശീൽ ഇൻസാൻ പാർട്ടിയുടെ നിലപാടും ഇത്തവണ മഹാസഖ്യത്തിന് വൻ തിരിച്ചടിയായി. കഴിഞ്ഞ തവണ ജയിച്ച പാർട്ടിയുടെ നാല് എം.എൽ.എമാരെയും ബി.ജെ.പി വശത്താക്കിയതോടെയാണ് എൻ.ഡി.എ വിട്ട് മുകേഷ് സാഹ്‌നി ഇന്ത്യ മുന്നണിയിലെത്തിയത്. മീൻപിടുത്തക്കാരും ബോട്ട് ജോലിക്കാരും അടങ്ങുന്ന വിഭാഗത്തിന്റെ നേതാവായ മുകേഷിനെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്, ഈ വിഭാഗത്തിന്റെ വോട്ട് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു.

അതിപിന്നാക്ക വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മുകേഷ് സാഹ്നിയുടെ വികാശ് ശീൽ ഇൻസാൻ പാർട്ടിയുടെ നിലപാടും ഇത്തവണ മഹാസഖ്യത്തിന് വൻ തിരിച്ചടിയായി.
അതിപിന്നാക്ക വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മുകേഷ് സാഹ്നിയുടെ വികാശ് ശീൽ ഇൻസാൻ പാർട്ടിയുടെ നിലപാടും ഇത്തവണ മഹാസഖ്യത്തിന് വൻ തിരിച്ചടിയായി.

അതീവ പിന്നാക്ക വിഭാഗത്തിലേക്കുള്ള ബി.ജെ.പിയുടെ നുഴഞ്ഞുകയറ്റത്തിന് മുകേഷിലൂടെ തടയിടുകയായിരുന്നു മഹാസഖ്യത്തിന്റെ ലക്ഷ്യം.
എന്നാൽ, മുകേഷ് സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവാങ്ങുകയും വോട്ടെടുപ്പിനു തൊട്ടുമുമ്പ് സ്വന്തം മണ്ഡലമായ ഗോറ ബോറമിൽനിന്ന് സഹോദരൻ സന്തോഷ് സാഹ്‌നിയെ പിൻവലിക്കുകയും ചെയ്ത് സഖ്യത്തിലും വോട്ടർമാർക്കിടയിലും കടുത്ത ആശയക്കുഴപ്പമുണ്ടാക്കി.

എടുക്കാനില്ലാത്ത കോൺഗ്രസ്

ബിഹാറിൽ കോൺഗ്രസിനുള്ള പരമ്പരാഗത വോട്ട് ബേസ് ഉയർന്ന ജാതി വിഭാഗങ്ങളുടേതാണ്. ജാതിസെൻസസിലൂടെ പിന്നാക്ക- ഇ.ബി.സി രാഷ്ട്രീയമുയർത്തി രാഹുൽ ഗാന്ധിയുടെ നേതൃത്വം കാലത്തിനനുസരിച്ച മുദ്രാവാക്യം മുന്നോട്ടുവച്ചെങ്കിലും സംഘടനാതലത്തിൽ, വോട്ട് ബേസ് ഇളകാതെ നിന്നു. അതായത്, പിന്നാക്ക- ദലിത് വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനായില്ല. മാത്രമല്ല, ഈ ഷിഫ്റ്റ് ഉന്നത ജാതിവിഭാഗങ്ങളെ കോൺഗ്രസിൽനിന്ന് അകറ്റുകയും നിതീഷിനെ കൂടുതൽ വിശ്വസ്ത പങ്കാളിയായി സ്വീകരിക്കുകയും ചെയ്തു. അതോടെ കോൺഗ്രസിന്റെ തകർച്ച പൂർണമായി.

എൻ.ഡി.എ vs മഹാസഖ്യം

കക്ഷിനിലയും റിസൽട്ടും പരിശോധിച്ചാൽ എൻ.ഡി.എ, മുന്നണി എന്ന നിലയ്ക്ക് എന്തുകൊണ്ടും മഹാസഖ്യത്തേക്കാൾ ഏറെ ശക്തവും വിപുലവും പ്രാതിനിധ്യസ്വഭാവവും ഉള്ളതാണെന്ന് കാണാം.

2025-ലെ കക്ഷിനില
(ബ്രാക്കറ്റിൽ 2020-ൽ നേടിയ സീറ്റ്)

ആകെ സീറ്റ്: 243
കേവല ഭൂരിപക്ഷം: 122

എൻ.ഡി.എ: 202 (125)

ബി.ജെ.പി: 89 (74)
ജെ.ഡി-യു: 85 (43)
എൽ.ജെ.പി: 19 (1)
എച്ച്.എ.എം: 5 (4)
ആർ.എൽ.എം: 4

ഇന്ത്യ സഖ്യം: 35 (110)

ആർ.ജെ.ഡി: 25 (75)
കോൺഗ്രസ്: 6 (19)
സി.പി.ഐ- എം.എൽ: 2 (12)
സി.പി.എം: 1 (2)
ഐ.ഐ.പി: 1

എ.ഐ.എം.ഐ.എം: 5 (5)
ബി.എസ്.പി: 1 (1)
മറ്റുള്ളവർ: 6

മത്സരിച്ച സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നേടിയ വോട്ട് ശതമാനം, ബ്രാക്കറ്റിൽ 2020-ലെ ശതമാനം

എൻ.ഡി.എ:

ബി.ജെ.പി: 20.08 (19.46)
ജെ.ഡി-യു: 19.25 (15.39)
എൽ.ജെ.പി: 4.97 (5.66)
ആർ.എൽ.എം: 0.17

ഇന്ത്യ മുന്നണി

ആർ.ജെ.ഡി: 23 (23.11)
കോൺഗ്രസ്: 8.71 (9.48)
സി.പി.ഐ- എം.എൽ: 2.84 (3.16)
സി.പി.ഐ: 0.74 (0.83)
സി.പി.എം: 0.60 (0.65)

AIMIM: 1.85

വിവിധ മേഖലകളിൽ
എൻ.ഡി.എ ആധിപത്യം

  • സീമാഞ്ചൽ:
    (കിഷൻഗഞ്ച്, പുർണിയ, അരാരിയ, കാതിഹാർ)

മുസ്‌ലിം വിഭാഗത്തിന് ഭൂരിപക്ഷമുള്ള സീമാഞ്ചലിൽ ആകെ 24 സീറ്റാണുള്ളത്.
എൻ.ഡി.എ: 16
മഹാസഖ്യം: 3
AIMIM: 5.

  • മഗധ:
    (ഗയ, ഔറംഗബാദ്, ജഹനാബാദ്, ആർവാൾ, നളന്ദ, നവാദ)

എൻ.ഡി.എ: 38.
മഹാസഖ്യം: 9.

  • ഷഹാബാദ്:
    (ഭോജ്പുർ, റോഹ്താസ്, ബക്‌സർ, കൈമുർ)

ആർ.ജെ.ഡി അടക്കമുള്ള സോഷ്യലിസ്റ്റ് പാർട്ടികൾക്ക് മുൻതൂക്കമുള്ളതാണ് ഈ മേഖല.
എൻ.ഡി.എ: 39
മഹാസഖ്യം: 6.

  • മിഥിലാഞ്ചൽ:
    (മധുബനി, സമസ്തിപുർ, സുപോൽ, മധേപുര, സഹാർസ ജില്ലകൾ)

എൻ.ഡി.എ: 41.
മഹാസഖ്യം: 9

  • അംഗിക:
    (ഭഗൽപുർ, മുംഗർ, ബങ്ക, ജാമുയി)

എൻ.ഡി.എ: 26.
മഹാസഖ്യം: 6

  • തിർഹത്:

എൻ.ഡി.എ: 42
മഹാസഖ്യം: 6

മഹാസഖ്യത്തിന്റെ സ്വാധീനമേഖലകളിലേക്കുള്ള എൻ.ഡി.എയുടെ കടന്നുകയറ്റം ഈ റിസൽട്ടിൽ കാണാം, പ്രത്യേകിച്ച് മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലിൽ.

മുസ്‌ലിംകൾ ചെയ്ത വോട്ട്

സംസ്ഥാന ജനസംഖ്യയിൽ 17.7 ശതമാനമാണ് മുസ്‌ലിംകൾ. സീമാഞ്ചൽ മേഖലയിലാണ് ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ളത്, 47 ശതമാനം. ഇവിടെ 24 സീറ്റുകളാണുള്ളത്, അതായത്, ആകെ സീറ്റുകളുടെ 10 ശതമാനം.

സംസ്ഥാന ജനസംഖ്യയിൽ 17.7 ശതമാനമാണ് മുസ്‌ലിംകൾ. സീമാഞ്ചൽ മേഖലയിലാണ് ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ളത്, 47 ശതമാനം.
സംസ്ഥാന ജനസംഖ്യയിൽ 17.7 ശതമാനമാണ് മുസ്‌ലിംകൾ. സീമാഞ്ചൽ മേഖലയിലാണ് ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ളത്, 47 ശതമാനം.

മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ എൻ.ഡി.എയ്ക്ക് നിർണായക മുന്നേറ്റം നടത്താനായി. സീമാഞ്ചൽ മേഖലയിൽ 16 സീറ്റ് നേടിയത് ഇതിന്റെ സൂചനയാണ്. അസദ്ദുദ്ദീൻ ഒവൈസിയുടെ അഖിലേന്ത്യ മജ്‌ലിസ് ഇ ഇത്തഹാദുൽ മുസ്‌ലിമീൻ (AIMIM), പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി എന്നിവയുടെ സാന്നിധ്യമാണ് മഹാസഖ്യത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിനെ പിളർത്തിയത്, പ്രത്യേകിച്ച് സീമാഞ്ചലിൻ മഹാസഖ്യത്തെ തകർത്തത് AIMIM ആണ്.

ഇത്തവണ രാഷ്ട്രീയ നിരീക്ഷകർ എഴുതിത്തള്ളിയിരുന്ന AIMIM കഴിഞ്ഞ തവണ നേടിയ അഞ്ചു സീറ്റ് നിലനിർത്തിയെന്നുമാത്രമല്ല, മുസ്‌ലിം മേഖലയിൽ സ്വാധീനം ചോരാതെ കാക്കുകയും വോട്ട് ഷെയർ വർധിപ്പിക്കുകയും ചെയ്തു. മാത്രമല്ല, AIMIM-യുടെ സാന്നിധ്യം മഹാസഖ്യത്തിന് ലഭിക്കേണ്ടിയിരുന്ന വോട്ടിൽ പിളർപ്പുണ്ടാക്കുകയും ഫലത്തിൽ എൻ.ഡി.എയ്ക്ക് നേട്ടമാകുകയും ചെയ്തു. മൂന്ന് എൻ.ഡി.എ സ്ഥാനാർഥികളെയും രണ്ട് ആർ.ജെ.ഡി സ്ഥാനാർഥികളെയുമാണ് AIMIM തോൽപ്പിച്ചത്.

പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി  എന്നിവയുടെ സാന്നിധ്യമാണ് മഹാസഖ്യത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിനെ പിളർത്തിയത്
പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി എന്നിവയുടെ സാന്നിധ്യമാണ് മഹാസഖ്യത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിനെ പിളർത്തിയത്

ബി.ജെ.പിയുടെ ബി ടീം എന്നാണ് AIMIM-യെ ആർ.ജെ.ഡി വിശേഷിപ്പിക്കുന്നത്. ആ കാമ്പയിൽ ഫലിച്ചില്ല. പകരം, ഒവൈസിയാകട്ടെ, മഹാസഖ്യത്തിലെ മുസ്‍ലിം പ്രാതിനിധ്യമില്ലായ്മ ശക്തമായി ഉന്നയിച്ചു. മുകേഷ് സഹാനിക്കുപകരം ഒരു മുസ്‍ലിം നേതാവിനെ എന്തുകൊണ്ട് ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചില്ല എന്നായിരുന്നു ഒവൈസിയുടെ ചോദ്യം. ജനസംഖ്യാനുപാതികമായി മുസ്‍ലിംകൾക്ക് ഈ സ്ഥാനത്തിന് അർഹതയുണ്ടെന്നും അത് മഹാസഖ്യം തീർത്തും അവഗണിച്ചുവെന്നും ഒവൈസി നടത്തിയ കുറ്റപ്പെടുത്തൽ മഹാസഖ്യത്തെ പ്രതിക്കൂട്ടിലാക്കാൻ പോന്നതായിരുന്നു.

മഹാസഖ്യ​ത്തിന്റെ സ്ഥാനാർഥികളിൽ 31 പേർ മുസ്ലിംകളായിരുന്നു. അവരിൽ 19 പേരാണ് ആർ.ജെ.ഡിയിൽനിന്നുണ്ടായിരുന്നത്. 10 പേർ കോൺഗ്രസുകാരും രണ്ടുപേർ സി.പി.ഐ- എം.എല്ലും.

മൂന്ന്  എൻ.ഡി.എ സ്ഥാനാർഥികളെയും രണ്ട് ആർ.ജെ.ഡി സ്ഥാനാർഥികളെയുമാണ് AIMIM തോൽപ്പിച്ചത്.
മൂന്ന് എൻ.ഡി.എ സ്ഥാനാർഥികളെയും രണ്ട് ആർ.ജെ.ഡി സ്ഥാനാർഥികളെയുമാണ് AIMIM തോൽപ്പിച്ചത്.

നാല് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെ റിസൽട്ട് പരിശോധിച്ചാൽ രണ്ടെണ്ണം വീതം കോ​ൺഗ്രസും ബി.ജെ.പിയുമാണ് ജയിച്ചത്.

  • 68 ശതമാനത്തിലേറെ മുസ്‌ലിംകളുള്ള കിഷൻ ഗഞ്ചിൽ കോൺഗ്രസിലെ മുഹമ്മദ് ഖാംറുൽ ജയിച്ചു.

  • 44 ശതമാനം മുസ്‌ലിംകളുള്ള കാതിഹാറിൽ ബി.ജെ.പിയുടെ തർകിഷോർ പ്രസാദ് ജയിച്ചു.

  • 43 ശതമാനത്തിലേറെ മുസ്‌ലിംകളുള്ള അരാറിയയിൽ കോൺഗ്രസിന്റെ അബിദുർ റഹ്മാൻ ജയിച്ചു.

  • 38 ശതമാനം മുസ്‌ലിംകളുള്ള പുർണിയയിൽ ബി.ജെ.പിയുടെ വിജയ് കുമാർ ഖേംക ജയിച്ചു.

കിഷൻഗഞ്ചിലെയും അരാറിയയിലെ കോൺഗ്രസ് ജയം ഒഴിച്ചുനിർത്തിയാൽ, മുസ്‌ലിം വിഭാഗം ആർ.ജെ.ഡി സഖ്യത്തിൽനിന്ന് അകലുന്നതായി ഈ തെരഞ്ഞെടുപ്പുഫലം സൂചന നൽകുന്നു.

സ്ത്രീകളുടെ വോട്ട് ആർക്ക്?

53- 55 ശതമാനത്തിലേറെ സ്ത്രീവോട്ടർമാരുള്ള
എട്ട് ജില്ലകളിലെ വോട്ട് ഷെയർ കാണിക്കുന്നത്, ജെ.ഡി-യുവും (24.2 ശതമാനം) ബി.ജെ.പിയും (19.4) വലിയ മുന്നേറ്റം നടത്തി എന്നാണ്.
ആർ.ജെ.ഡിയ്ക്കും (22.5 ശതമാനം) കോൺഗ്രസിനും (8.2 ശതമാനം) ഒപ്പമെത്താനായില്ല. വോട്ടർമാരിൽ 50- 52 ശതമാനത്തി​ലേറെ സ്ത്രീകളുള്ള 17 ജില്ലകളിലും ജെ.ഡി-യു- ബി.ജെ.പി സഖ്യത്തിനാണ് മുൻതൂക്കം.

രാഹുലിന്റെ യാത്രാപഥം
എൻ.ഡി.എയ്ക്ക്

രാഹുൽ ഗാന്ധി വോട്ട് അധികാർ യാത്ര നടത്തിയ മേഖലയിൽ കോൺഗ്രസിന് നാമമാത്രമായ സാന്നിധ്യമേയുള്ളൂ. 16 സീറ്റിൽ മത്സരിച്ച കോൺഗ്രസിന്റെ strike rate 6.2 ശതമാനം മാത്രം. എന്നാൽ, ബി.ജെ.പി മത്സരിച്ച 18 സീറ്റിലും ജയിച്ചു.

രാഹുൽ ഗാന്ധി വോട്ട് അധികാർ യാത്ര നടത്തിയ മേഖലയിൽ കോൺഗ്രസിന് നാമമാത്രമായ സാന്നിധ്യമേയുള്ളൂ.
രാഹുൽ ഗാന്ധി വോട്ട് അധികാർ യാത്ര നടത്തിയ മേഖലയിൽ കോൺഗ്രസിന് നാമമാത്രമായ സാന്നിധ്യമേയുള്ളൂ.

ജെ.ഡി-യു എട്ടു സീറ്റിൽ മത്സരിച്ചപ്പോൾ, ജയിച്ച സീറ്റുകളുടെ ശതമാനം 87.5 ആണ്. 14 സീറ്റിൽ മത്സരിച്ച ആർ.ജെ.ഡിയ്ക്ക് ഒരു സീറ്റിലും ജയിക്കാനായില്ല.

യോഗേന്ദ്ര യാദവ് പറഞ്ഞത്…

ബിഹാർ റിസൽട്ട് നിരാശപ്പെടുത്തുന്നതാണെങ്കിലും അൽഭുതപ്പെടുത്തുന്നതല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ യോഗേന്ദ്ര യാദവ് പറഞ്ഞത്. അതിനുള്ള അദ്ദേഹത്തിന്റെ കാരണങ്ങൾ:
‘‘എൻ.ഡി.എ രാഷ്ട്രീയമായി മഹാസഖ്യത്തിനേക്കാൾ വലിയ മുന്നണിയാണ്. സാമൂഹികമായും ജാതി അടിസ്ഥാനത്തിലും എൻ.ഡി.എയ്ക്ക് വലിയൊരു വിഭാഗം സോഷ്യൽ ഗ്രൂപ്പുകളുടെ വോട്ട് സമാഹരിക്കാനുള്ള ശേഷിയുണ്ട്. EBC വോട്ടുകളിൽ 20- 22 ശതമാനവും എൻ.ഡി.എയ്ക്കാണ്. എന്നാൽ, മുസ്‌ലിം- യാദവ വോട്ടുകളാണ് മഹാസഖ്യത്തിനുള്ളത്. പലപ്പോഴും കുടുംബത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയ ആഭിമുഖ്യങ്ങളിൽനിന്ന് ഭിന്നമായി വോട്ട് ചെയ്യുന്ന സ്ത്രീകളെ ആകർഷിക്കാൻ എൻ.ഡി.എയ്ക്കു കഴിഞ്ഞു. സ്ത്രീകൾക്കുള്ള 10,000 രൂപയുടെ ധനസഹായം വലിയ ഘടകമായി, ബിഹാറിനെ സംബന്ധിച്ച് ഇത് ചെറിയ തുകയല്ല.
റിസൽട്ട് ഇങ്ങനെയായതിൽ ഇലക്ഷൻ കമീഷന്റെ റോൾ ചെറുതല്ല. അതേസമയം, അതിന്റെ എല്ലാ ക്രെഡിറ്റും കമീഷന് നൽകുന്നതിൽ രാഷ്ട്രീയമായ ശരികേടുണ്ട്. കാരണം, യാദവ- മുസ്‌ലിം വോട്ടുബേസിനപ്പുറം തങ്ങളുടെ അടിത്തറയെ എന്തുകൊണ്ട് വികസിപ്പിക്കാനായില്ല എന്ന് മഹാസഖ്യം ആലോചിക്കേണ്ടതുണ്ട്. നിതീഷ് കുമാർ മുഖ്യമന്ത്രിയായാലും, ബി.ജെ.പിയുടെ ശക്തനായ ഒരു ഉപ മുഖ്യമന്ത്രി കൂടി വരാൻ സാധ്യതയുണ്ട്. അതിലൂടെ ജെ.ഡി-യു നേതാക്കളെ പതുക്കെ ബി.ജെ.പി വിഴുങ്ങാനുമിടയുണ്ട്’’.

Comments