ഉദയനിധി, വിജയ്; പുതുപുതു അർഥങ്ങൾ

ഉദയിധി തമിഴ്നാടിൻെറ ഉപമുഖ്യമന്ത്രിയായ സമയത്ത് തന്നെയാണ്, അദ്ദേഹത്തിന്റെ ആദ്യ സിനിമയി​ലെ നായകനായ വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നത്: തമിഴക വെട്രി കഴകം (Tamilaga Vettri Kazhagam- TVK). സിനിമ എന്ന തമിഴ് രാഷ്ട്രീയത്തിലേക്കുള്ള ഉറച്ച പാതയിലൂടെയാണ്, എം.ജി.ആറിനെയും ജയലളിതയെയും കരുണാനിധിയെയും വിജയകാന്തിനെയും പോലെ വിജയ് യും വരുന്നത്.

തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ ഏറ്റവും വലിയ എതിരാളി ഡി.എം.കെയാണ്. ‘വിജയ്മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന ഇതിനകം പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും വിജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ഉദയനിധിക്ക് അടിത്തട്ടിലെ ജനങ്ങളുമായി സംവദിക്കാൻ ഗ്രാമഗ്രാമാന്തരങ്ങളിൽ വേരോട്ടമുള്ള സംഘടനാ സംവിധാനമുണ്ട്. എന്നാൽ വിജയ്ക്ക് അത് സാധ്യമല്ല. പ്രസംഗം കൊണ്ട് ആളുകളെ കയ്യിലെടുക്കുന്നതിൽ ഇതുവരെ അത്ര മിടുക്ക് കാണിച്ചിട്ടുമില്ല വിജയ്. ഇനി ജനങ്ങളോട് ഫലപ്രദമായി സംവദിക്കേണ്ടതുണ്ട്

Read : ഉദയനിധി, വിജയ്; തലമുറ മാറുന്നു,
മാറുമോ തമിഴ് രാഷ്ട്രീയം?

Comments