ഉദയനിധി, വിജയ്;
തലമുറ മാറുന്നു,
മാറുമോ തമിഴ് രാഷ്ട്രീയം?

ഉദയനിധി സ്റ്റാലിനും വിജയ് യും നിലയുറപ്പിക്കുന്ന പുതിയ തലമുറ പോരാട്ടത്തിന് തമിഴ്നാട് രാഷട്രീയം തയ്യാറെടുക്കയാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പതാക പേറുന്ന പാർട്ടിയുടെ രാഷ്ട്രീയ ദൃഢതയുള്ള ഒരു യുവനേതാവിനെ ഫാൻ ബേസിന്റെ പിന്തുണ കൊണ്ട് തോൽപിക്കാൻ വിജയ്ക്കാവുമോ? കമൽഹാസൻ പരാജയപ്പെട്ടിടത്ത്, രജനീകാന്ത് തോൽവി ഭയന്ന് പിന്മാറിയിടത്ത് വിജയ് എന്തു ചലനമാണുണ്ടാക്കുക?

1949 സെപ്തംബർ 17-നാണ് ദ്രവീഡിയൻ സ്വത്വത്തിലൂന്നി തമിഴ് മണ്ണിൽ ദ്രവീഡിയൻ പ്രൊഗ്രസീവ് ഫെഡറേഷൻ എന്ന പേരിൽ ഇന്നത്തെ ദ്രാവിഡ മുന്നേറ്റ കഴകം (Dravida Munnetra Kazhagam- DMK) എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉയർന്നുവന്നത്. 75 വർഷങ്ങളുടെ പോരാട്ടചരിത്രമുള്ള പ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിലെ സ്വാധീനശക്തിയായി വളർന്നിരുന്നു.

ഇ.വി. രാമസ്വാമി നായ്ക്കരെന്ന (Periyar E.V. Ramasamy) തമിഴിന്റെ പെരിയാറിനോട് ആശയപരമായി പോരടിച്ചാണ് സി. എൻ. അണ്ണാദുരൈ (C.N. Annadurai) ഡി.എം.കെ എന്ന ദ്രാവിഡ പ്രസ്ഥാനത്തിന് അടിത്തറ പാകിയത്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും ദ്രാവിഡ രാഷ്ട്രീയത്തിന്റെയും അടിത്തറയുള്ള ഡി.എം.കെ നിലവിൽ അധികാര കൈമാറ്റത്തിന്റെ വക്കിലാണ്. എം.കെ. സ്റ്റാലിനു ശേഷം (Muthuvel Karunanidhi Stalin) ഡി.എം.കെയെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഉദയനിധി സ്റ്റാലിൻ എന്നാണ് പാർട്ടി നൽകുന്ന ഉത്തരം.

രാഷ്ട്രീയത്തിലെ ഉദയനിധി

ആരാണ് രാഷ്ട്രീയത്തിൽ ഉദയനിധി സ്റ്റാലിൻ?
കേവലം വിരലിലെണ്ണാവുന്ന വർഷങ്ങളുടെ മാത്രം സജീവരാഷ്ട്രീയ പരിചയമുള്ള സ്റ്റാലിന്റെ മകന്, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു ഈസി വാക്കോവർ ലഭിക്കുമ്പോൾ, ഡി.എം.കെ മുന്നോട്ട് വെക്കുന്ന ലക്ഷ്യമെന്താണ്?

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്താണ് ഉദയനിധി തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമായി തുടങ്ങുന്നത്. പാർട്ടിയുടെ സംഘടനാ തലത്തിൽ പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം പോലും ഉദയനിധിക്ക് ഉണ്ടായിരുന്നില്ല. സവർണാധിപത്യത്തിനും ഹിന്ദുത്വക്കുമെതിരെ പോരാടാനുള്ള കൃത്യമായ ആശയ അടിത്തറയുണ്ടെന്ന് ഇതിനകം ഉദയനിധി തൻെറ നിലപാടുകളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും തെളിയിച്ചിട്ടുണ്ട്.

കരുണാധിയിൽ നിന്ന് സ്റ്റാലിനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഡി.എം.കെയുടെ താക്കോൽ അതേ രീതിയിൽ തന്നെയാണ് ഉദയനിധിയിലേക്ക് നൽകാൻ സ്റ്റാലിൻ ശ്രമിക്കുന്നത്. ഡി.എം.കെയുടെ മേൽ എക്കാലത്തും ആരോപിക്കപ്പെടുന്ന കുടുംബവാഴ്ചയുടെ തുടർച്ച കൂടിയാണ് ഉദയനിധി.
കരുണാധിയിൽ നിന്ന് സ്റ്റാലിനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഡി.എം.കെയുടെ താക്കോൽ അതേ രീതിയിൽ തന്നെയാണ് ഉദയനിധിയിലേക്ക് നൽകാൻ സ്റ്റാലിൻ ശ്രമിക്കുന്നത്. ഡി.എം.കെയുടെ മേൽ എക്കാലത്തും ആരോപിക്കപ്പെടുന്ന കുടുംബവാഴ്ചയുടെ തുടർച്ച കൂടിയാണ് ഉദയനിധി.

എക്കാലത്തും ഡി.എം.കെയുടെ സ്വന്തം സീറ്റായിരുന്ന ചെപ്പോക്ക് - തിരുവല്ലിക്കേനിയിൽ നിന്ന് ജയിച്ചാണ് ഉദയനിധി 2021-ൽ നിയമസഭയിലെത്തുന്നത്. വിജയം ഉറപ്പായിരുന്ന മണ്ഡലത്തിൽ സീറ്റ് നൽകി രാഷ്ട്രീയത്തിൽ സുരക്ഷിതമാക്കുകയായിരുന്നു ഡി.എം.കെ. സ്റ്റാലിനൊരു തുടർച്ച സൃഷ്ടിക്കുക എന്നതുതന്നെയായിരിക്കണം അതിനുപിന്നിലെ ലക്ഷ്യം.

സ്റ്റാലിൻ മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ ആദ്യ ആറ് മാസക്കാലത്ത് എം.എൽ.എ മാത്രമായിരുന്ന ഉദയനിധി പിന്നീട് യുവജന ക്ഷേമ, കായിക വികസന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയോടെയാണ് തമിഴ്നാട്ടിലെ ഈ യുവ രാഷ്ട്രീയ നേതാവ് ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്.

ബി.ജെ.പിയുടെ ദേശീയ നേതാക്കളടക്കം ഉദയനിധിക്കെതിരെ തിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഉദയനിധിയെ വിമർശിച്ചു. എന്നാൽ താൻ മുന്നോട്ടുവെച്ച രാഷ്ട്രീയത്തിൽ നിന്ന് ഒരടി പിന്നോട്ടുപോകാൻ ഉദയനിധി തയ്യാറായില്ല. കേസെടുത്ത് ഭയപ്പെടുത്താൻ ശ്രമിച്ചിട്ടും വഴങ്ങിയില്ല. ഉദയനിധിയേയും ഡി.എം.കെയും ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കാൻ ശ്രമിച്ച ബി.ജെ.പിക്ക് ഒടുവിൽ തോൽവി സമ്മതിക്കേണ്ടിയും വന്നു.

സംഘടനാപരമായി അടിത്തട്ടിൽ പ്രവർത്തിച്ച അനുഭവമോ പൊളിറ്റിക്കൽ ഐഡിയോളജിയുടെ പ്രയോഗരീതികളോ സ്റ്റാലിനെപ്പോലെ അവകാശപ്പെടാനില്ലാത്ത നേതാവാണ് ഉദയനിധി. സോഷ്യൽ മീഡിയ പേജുകൾ സൃഷ്ടിച്ചെടുത്ത പ്രതിഛായയാണ് അദ്ദേഹത്തിനുള്ളതെന്നും താഴെത്തട്ടിൽ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ വിമർശനവുമുണ്ട്.

അറുപതുകളിൽ തമിഴ്നാട്ടിൽ ശക്തമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിൽ വിദ്യാർഥി പ്രസ്ഥാനത്തിന് രൂപം നൽകുകയും പിന്നീട് നാടകപ്രവർത്തകനാകുകയും ചെയ്തശേഷമാണ് മുത്തുവേൽ കരുണാനിധി സിനിമയിലെത്തുന്നത് എങ്കിൽ, ഉദയനിധിയുടെ കരിയർ ആരംഭിക്കുന്നതുതന്നെ സിനിമയിലൂടെയാണ്.

നടനെന്ന നിലയിൽ വലിയ നേട്ടം കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ സിനിമാ നിർമ്മാണത്തിൽ പുതിയ വഴി വെട്ടി. 2008-ലാണ് ആദ്യ സിനിമ നിർമിക്കുന്നത്- കുരുവി. വിജയ് ആയിരുന്നു നായകൻ. 'റെഡ് ജയന്റ്' ബാനറിൽ തുടർന്ന് നിരവധി സിനിമകൾ നിർമിച്ചു.

മാരി സെൽവരാജ് സംവിധാനം ചെയ്ത് ഉദയനിധിയും വടിവേലുവും ഫഹദ് ഫാസിലുമെല്ലാം അഭിനയിച്ച് 2023-ൽ പുറത്തിറങ്ങിയ മാമന്നൻ എന്ന സിനിമ, അതിന്റെ രാഷ്ട്രീയം കൊണ്ട് വലിയ ചർച്ചയായിരുന്നു. തമിഴ്നാട്ടിലെ ജാതിരാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതായിരുന്നു മാമന്നൻ’. വാണിജ്യ സിനിമകളിലൂടെ രാഷ്ട്രീയം പറയുക എന്ന മാരി സെൽവരാജ് രീതി ഉദയനിധിക്ക് സിനിമയിലും മൈലേജ് നൽകി. എന്നാൽ ആ ചിത്രത്തിന് ശേഷം അഭിനയം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച ഉദയനിധി പിന്നീട് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങി.

‘മാമന്നൻ’ എന്ന സിനിമയിൽ വടിവേലു, ഉദയനിധി സ്റ്റാലിൻ
‘മാമന്നൻ’ എന്ന സിനിമയിൽ വടിവേലു, ഉദയനിധി സ്റ്റാലിൻ

കരുണാധിയിൽ നിന്ന് സ്റ്റാലിനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഡി.എം.കെയുടെ താക്കോൽ അതേ രീതിയിൽ തന്നെയാണ് ഉദയനിധിയിലേക്ക് പകരാൻ സ്റ്റാലിൻ ശ്രമിക്കുന്നത്. ആ നിലയ്ക്ക് ഡി.എം.കെയുടെ മേൽ എക്കാലത്തും ആരോപിക്കപ്പെടുന്ന കുടുംബ വാഴ്ചയുടെ തുടർച്ച കൂടിയാണ് ഉദയനിധി.

സ്റ്റാലിനിൽനിന്ന് ഉദയനിധിയിലേക്ക്

ഡി.എം.കെയുടെ അടിത്തട്ടിൽ പ്രവർത്തിച്ചാണ് സ്റ്റാലിൻ തന്റെ രാഷ്ട്രീയപാഠങ്ങൾ പഠിക്കുന്നത്. 1973-ൽ ഡി.എം.കെ ദേശീയ കൗൺസിലിൽ അംഗമായ സ്റ്റാലിൻ 1984-ാണ് ആദ്യമായി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പിന്നീടാണ് ചെന്നൈ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 2006-ലാണ് കരുണാനിധി മന്ത്രിസഭയിൽ അദ്ദേഹം ആദ്യമായി മന്ത്രിയായത്. അച്ഛന്റെ പിൻബലമുണ്ടായിട്ടും, തോൽവികളും തിരിച്ചടികളും നേരിട്ടാണ് സ്റ്റാലിൻ വരുന്നത്. ജയലളിത നിറഞ്ഞുനിന്ന കാലഘട്ടത്തിന്റെ ഒടുവിലാണ് തമിഴ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി എതിരാളികളില്ലാതെ സ്റ്റാലിൻ ഒറ്റയാനായി മാറുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി മാത്രമല്ല, ദേശീയ പ്രതിപക്ഷ സഖ്യത്തിലെ പ്രധാന ശബ്ദം കൂടിയാണ് സ്റ്റാലിൻ ഇന്ന്. മാത്രമല്ല, ഫെഡറലിസത്തിന്റെ സംരക്ഷണത്തിനും ബി.ജെ.പിയുടെ സ്വേച്ഛാധിപത്യപരമായ കേന്ദ്ര ഭരണകൂടത്തിനെതിരെയും ഫലപ്രദമായ രാഷ്ട്രീയ പ്രയോഗമാക്കി തന്റെ സ്വന്തം ഭരണകൂടത്തെ വികസിപ്പിക്കാനും സ്റ്റാലിന് കഴിയുന്നു.

എന്നാൽ, സംഘടനാപരമായി അടിത്തട്ടിൽ പ്രവർത്തിച്ച അനുഭവമോ പൊളിറ്റിക്കൽ ഐഡിയോളജിയുടെ പ്രയോഗരീതികളോ സ്റ്റാലിനെപ്പോലെ അവകാശപ്പെടാനില്ലാത്ത നേതാവാണ് ഉദയനിധി. സോഷ്യൽ മീഡിയ പേജുകൾ സൃഷ്ടിച്ചെടുത്ത പ്രതിഛായയാണ് അദ്ദേഹത്തിനുള്ളതെന്നും താഴെത്തട്ടിൽ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ വിമർശനവുമുണ്ട്.

ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായതിനുശേഷം ജനങ്ങൾക്കിടയിൽ.
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായതിനുശേഷം ജനങ്ങൾക്കിടയിൽ.

ഡി.എം.കെയുടെ മുഖപത്രമായ മുരശൊലിയുടെ (Murasoli) മാനേജിങ് ഡയറക്ടർ എന്ന നിലയ്ക്കാണ് പാർട്ടിയിൽ ഉദയനിധി ആദ്യ സ്ഥാനം വഹിക്കുന്നത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പാർട്ടി യൂത്ത് വിങ് സെക്രട്ടറിയായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്റ്റാർ കാമ്പയിനറായിരുന്നു ഉദയനിധി.

അനായാസമായാണ് ഉദയനിധി തമിഴ്നാട് ഉപമുഖ്യമന്ത്രിയാവുന്നത്. മുൻഗാമികൾ കടന്നുവന്ന രാഷ്ട്രീയത്തിന്റെ ദുർഘട പാതകളൊന്നും ഉദയനിധിക്ക് താണ്ടേണ്ടിവന്നിട്ടില്ല. പിതാവിന്റെ തണലിൽ പൊതുപ്രവർത്തനം ആരംഭിച്ച ഉദയനിധിക്ക് എത്രകാലം ദ്രാവിഡ രാഷ്ട്രീയത്തിൽ തുടരാൻ കഴിയുമെന്നതാണ് പ്രധാന ചോദ്യം. സ്റ്റാലിനു ശേഷം ഉദയനിധിക്ക് ഡി.എം.കെയെ നയിക്കാനാവുമോ എന്നതും രാഷ്ട്രീയ എതിരാളികളെ നേരിടാൻ കഴിയുമോ എന്നതും ചോദ്യമാണ്. കൃത്യമായ സംഘടനാ ചട്ടക്കൂട്ടിലൂടെയാണ് ഡി.എം.കെ പ്രവർത്തിക്കുന്നത്. ആ സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനും സാധിക്കണം.

മാത്രമല്ല, തമിഴ്നാടും ദ്രാവിഡ രാഷ്ട്രീയവും ഒരു ദേശീയ ബദലിന്റെ കരുത്തുറ്റ കണ്ണിയായി നിൽക്കുന്ന സാഹചര്യത്തിന് തുടർച്ചയുണ്ടാകേണ്ടതുണ്ട്.

ജയലളിത
ജയലളിത

വിജയ് രാഷ്ട്രീയ തിരശ്ശീലയിലേക്ക്

ഉദയിധി തമിഴ്നാടിൻെറ ഉപമുഖ്യമന്ത്രിയായ സമയത്ത് തന്നെയാണ്, അദ്ദേഹത്തിന്റെ ആദ്യ സിനിമയി​ലെ നായകനായ വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നത്: തമിഴക വെട്രി കഴകം (Tamilaga Vettri Kazhagam- TVK). സിനിമ എന്ന തമിഴ് രാഷ്ട്രീയത്തിലേക്കുള്ള ഉറച്ച പാതയിലൂടെയാണ്, എം.ജി.ആറിനെയും ജയലളിതയെയും കരുണാനിധിയെയും വിജയകാന്തിനെയും പോലെ വിജയ് യും വരുന്നത്.

കരുണാനിധിയും എം.ജി.ആറും സിനിമക്കൊപ്പം രാഷ്ട്രീയവും കൂടെക്കൂട്ടിയവരാണ്. തമിഴ് ജനതയുടെ വൈകാരിക ഭാവനയിലെയും സ്വപ്നങ്ങളിലെയും നായകന്മാരായിരുന്നു അവർ സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ. അടിസ്ഥാന വർഗത്തിനുവേണ്ടി പോരാടുന്ന നായകൻ, സിസ്റ്റത്തെ കായികമായി പോലും തിരുത്തുന്ന നായകൻ, ചോദ്യങ്ങൾ ഉച്ചത്തിൽ ചോദിക്കുന്ന, അധികാരത്തിനെതിരെ വിരൽ ചൂണ്ടുന്ന നായകൻ. അമാനുഷികനായ നായകന്റെ ആരാധകവൃന്ദം വോട്ടായി മാറുകല്ല ചെയ്തത്. മറിച്ച്, അടിസ്ഥാനവർഗത്തിന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും സംബോധന ചെയ്യുന്ന രാഷ്ട്രീയ പാശ്ചാത്തലം കൂടി അന്ന് തമിഴ്നാട്ടിൽ രൂപപ്പെട്ടിരുന്നു.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ മത്സരിച്ച ഡി.എം.ഡി.കെ 29 സീറ്റു നേടി കരുത്ത് തെളിയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു വിജയകാന്ത്.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ മത്സരിച്ച ഡി.എം.ഡി.കെ 29 സീറ്റു നേടി കരുത്ത് തെളിയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു വിജയകാന്ത്.

ഖാദി ധരിച്ചുനടക്കുന്ന ഒരു കോൺഗ്രസുകാരനായും പിന്നീട് സി.എൻ. അണ്ണാദുയൈുടെ സ്വാധീനത്തിൽ ഡി.എം.കെ പ്രവർത്തകനുമായി മാറിയ ഒരു എം.ജി.ആറുണ്ട്, സിനിമയിലെ നായകനായ എം.ജി.ആറിനൊപ്പം. കരുണാനിധിക്കുമുണ്ട്, സിനിമയിലെത്തുന്നതിനുമുമ്പ് നിലപാടുകളുടെ രാഷ്ട്രീയ അടിത്തറ. ദേശീയതയുടെ പ്രതീകമെന്ന നിലയ്ക്ക് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെയും ദ്രവീഡിയൻ സംസ്കാരത്തെ ബദൽ ആവിഷ്കാരമായി വികസിപ്പിച്ചെടുക്കുന്നതിലും തമിഴ്നാട്ടിൽ രൂപപ്പെട്ട മൂവ്മെന്റുകളുടെ ഭാഗമായിരുന്നു കരുണാനിധി.

എന്നാൽ പിന്നീട്, ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പലതരം അവസരവാദങ്ങളിലേക്ക് കൂപ്പുകുത്തി. തമിഴ് ജനതയുടെ മുന്നിൽ സിനിമയും രാഷ്ട്രീയവും രണ്ടായി മാറി. അക്കാലത്താണ് പല താരങ്ങളും രാഷ്ട്രീയം പറഞ്ഞ് തോറ്റുപോയത്. രാഷ്ട്രീയത്തിൽ ഒരല്പമെങ്കിലും തിളങ്ങാൻ സാധിച്ചത്, ക്യാപ്റ്റൻ എന്ന് ആരാധകർ വിശേഷിപ്പിച്ചിരുന്ന വിജയകാന്തിന് മാത്രമായിരുന്നു. 2005 സെപ്റ്റംബർ 14ന്‌ ഡി.എം.ഡി.കെ (Desiya Murpokku Dravida Kazhagam) എന്ന പാർട്ടി രൂപീകരിച്ച താരത്തിന് ഡി.എം.കെക്കും അണ്ണാ ഡി.എം.കെക്കും ബദലാവും എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റിൽ മത്സരിച്ച ഡി.എം.ഡി.കെ 7.88 % വോട്ടും 29 സീറ്റും നേടി കരുത്ത് തെളിയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു വിജയകാന്ത്. ആ വിജയം പിന്നീട് ആവർത്തിക്കാനായില്ലെന്നു മാത്രമല്ല, 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉലുന്തർപേട്ട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച വിജയകാന്ത് തോൽക്കുകയും ഡി.എം.ഡി.കെക്ക് വട്ടപ്പൂജ്യത്തിൽ ഒതുങ്ങുകയും ചെയ്തു. ഇതോടെ വിജയ്കാന്തും പാർട്ടിയും തീർത്തും അപ്രസക്തരായി മാറി.

എം. കരുണാനിധിയും സ്റ്റാലിനും
എം. കരുണാനിധിയും സ്റ്റാലിനും

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്നവരുടെ പാത സ്വീകരിച്ചാണ് വിജയ് സ്വന്തം രാഷട്രീയ പാർട്ടിയുമായി വരുന്നത്. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. 2007-നുശേഷമുള്ള വിജയ് സിനിമകളും അതിനെ തുടർന്നുവന്ന വിവാദങ്ങളും, സാമൂഹ്യ വിഷയങ്ങളിൽ എടുത്ത നിലപാടുകളും തിരുത്തലുകളുമെല്ലാം ഇത്തരം ചർച്ചകൾക്ക് ആക്കം കൂട്ടികൊണ്ടേയിരുന്നു. അത്തരം അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ടുകൊണ്ടാണ് 2024 ഫെബ്രുവരിയിൽ വിജയ് തന്റെ രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ടി.വി.കെയുടെ ലക്ഷ്യം. ദക്ഷിണേന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ള വിജയ്, ഈ ആരാധകപിന്തുണ വോട്ടാക്കാനായിരിക്കും ശ്രമിക്കുക. സിനിമകളിലൂടെ സംഘ്പരിവാർ വിരുദ്ധ രാഷട്രീയം പറഞ്ഞും, സംസ്ഥാന സർക്കാരുകളെ വിമർശിച്ചും തന്റെ സെലിബ്രിറ്റി സ്റ്റാറ്റസിനെ വിജയ് കൃത്യമായി എക്‌സ്‌പ്ലോർ ചെയ്തിട്ടുണ്ട്. ആശയപരമായ നിലപാട് എന്തെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെങ്കിലും കൃത്യമായ രാഷ്ട്രീയ നിലപാട് എടുക്കുന്നുന്നുവെന്ന ഒരു ഇമേജ് തന്റെ സിനിമകളിലൂടെ വിജയ് സൃഷ്ടിച്ചിട്ടുണ്ട്. ആ ഇമേജ് തന്നെയാണ് രാഷ്ട്രീയത്തിലേക്കുള്ള വിജയുടെ ടിക്കറ്റ്.

കത്തി, മെർസൽ, സർക്കാർ പോലെയുള്ള സിനിമകളിൽ രാഷ്ട്രീയം പറയുക എന്ന ഫോർമുല വിജയ് തുടർന്നു. ടു.ജി സ്‌പെക്ട്രം അഴിമതിയും, ജി.എസ്.ടി വിഷയവുമെല്ലാം വിജയ് സിനിമകളിൽ ചർച്ചയായിരുന്നു.

2007-ൽ റിലീസായ പോക്കിരി എന്ന സിനിമ മുതൽ വിജയ് തന്റെ സിനിമയിലൂടെ സമൂഹത്തിനോട് നേരിട്ട് സംവദിച്ചു തുടങ്ങി. സിസ്റ്റത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന നായകനായി, നേതാവായി വിജയ് തുടരെത്തടുരെ സ്ക്രീനിൽ വന്നു.

തുപ്പാക്കിയും തലൈവയും പോലെയുള്ള സിനിമകളിലൂടെ രാഷ്ട്രീയ നേതാവിനെ പ്ലേസ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടേയിരുന്നു. തലൈവ സിനിമയുടെ ‘Time to lead’ എന്ന ടാഗ് ലൈൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ചൊടിപ്പിച്ചിരുന്നു.

വിജയ്‌യുടെ രാഷട്രീയ പ്രവേശനം അന്നും വലിയ ചർച്ചയായി. പിന്നീട് വന്ന കത്തി, മെർസൽ, സർക്കാർ പോലെയുള്ള സിനിമകളിലും രാഷ്ട്രീയം പറയുക എന്ന ഫോർമുല വിജയ് തുടർന്നുപോന്നു.

ഖാദി ധരിച്ചുനടക്കുന്ന ഒരു കോൺഗ്രസുകാരനായും പിന്നീട് സി.എൻ. അണ്ണാദുയൈുടെ സ്വാധീനത്തിൽ ഡി.എം.കെ പ്രവർത്തകനുമായി മാറിയ ഒരു എം.ജി.ആറുണ്ട്, സിനിമയിലെ നായകനായ എം.ജി.ആറിനൊപ്പം
ഖാദി ധരിച്ചുനടക്കുന്ന ഒരു കോൺഗ്രസുകാരനായും പിന്നീട് സി.എൻ. അണ്ണാദുയൈുടെ സ്വാധീനത്തിൽ ഡി.എം.കെ പ്രവർത്തകനുമായി മാറിയ ഒരു എം.ജി.ആറുണ്ട്, സിനിമയിലെ നായകനായ എം.ജി.ആറിനൊപ്പം

ടു.ജി സ്‌പെക്ട്രം അഴിമതിയും, ജി.എസ്.ടി വിഷയവുമെല്ലാം വിജയ് സിനിമകളിൽ ചർച്ചയായിരുന്നു. മെർസൽ പുറത്തുവന്ന ശേഷം വിജയ്ക്കെതിരെ ബി.ജെ.പി തിരിഞ്ഞു. വിജയ്‌യുടെ മതമാണ് പ്രശ്‌നമെന്ന് പറഞ്ഞ ബി.ജെ.പി അയാളെ ജോസഫ് വിജയ് എന്ന ക്രിസ്ത്യാനിയിലേക്ക് വരെ ചുരുക്കി.

അധികമൊന്നും സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത വിജയ് ‘ജീസസ് രക്ഷിക്കട്ടെ’ എന്നെഴുതിയ ലെറ്റർ പാഡിലാണ് ട്വിറ്ററിൽ ബി.ജെ.പിക്ക് അന്ന് മറുപടി എഴുതി പോസ്റ്റ് ചെയ്തത്. കത്തി സിനിമയിലെ കമ്മ്യൂണിസ്റ്റ്, നക്‌സൽ അനുകൂല രാഷ്ട്രീയവും, ബഹുരാഷ്ട്ര കുത്തകക്കെതിരെയുള്ള പോരാട്ടവുമെല്ലാം വിജയ് സിനിമകൾ പറഞ്ഞ രാഷ്ട്രീയം തന്നെയായിരുന്നു. മെർസൽ എന്ന സിനിമയെ തുടർന്നുണ്ടായ ഇ.ഡി റെയ്ഡും, 24 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം മാസ്റ്റർ എന്ന സിനിമയുടെ ലൊക്കേഷനിൽ തിരിച്ചെത്തിയ വിജയ്‌യുടെ നെയ്‌വേലി സെൽഫിയും നായകന് സംഘ്പരിവാർ വിരുദ്ധ മുഖം നൽകി.

24 മണിക്കൂർ നീണ്ട ഇ.ഡി ചോദ്യം ചെയ്യലിനുശേഷം മാസ്റ്റർ സിനിമയുടെ ലൊക്കേഷനിൽ തിരിച്ചെത്തിയ വിജയ് നെയ്‌വേലിയിൽ നിന്നു പകർത്തിയ സെൽഫി. ചിത്രം വിജയ് തന്നെയാണ് ട്വിറ്ററിൽ (എക്സിൽ) പങ്കുവെച്ചതും.
24 മണിക്കൂർ നീണ്ട ഇ.ഡി ചോദ്യം ചെയ്യലിനുശേഷം മാസ്റ്റർ സിനിമയുടെ ലൊക്കേഷനിൽ തിരിച്ചെത്തിയ വിജയ് നെയ്‌വേലിയിൽ നിന്നു പകർത്തിയ സെൽഫി. ചിത്രം വിജയ് തന്നെയാണ് ട്വിറ്ററിൽ (എക്സിൽ) പങ്കുവെച്ചതും.

2021-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം, ചെന്നൈയിലെ തന്റെ വീടിനുമുന്നിലെ ഗേറ്റ് തുറന്ന് സൈക്കിളിലാണ് വിജയ് പോളിങ് ബൂത്തിലേക്ക് പോയത്. ഇതും അന്ന് വലിയ വാർത്തയായിരുന്നു. വർധിച്ചുവരുന്ന ഇന്ധനവിലക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ആ സൈക്കിൾ യാത്ര.

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് നടത്തിയ ഇടപെടലുകൾ നിരവധിയാണ്. തൂത്തുക്കുടിയിലെ സ്റ്റെറിലേറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനെതിരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മരിച്ച 13 പേരുടെ വീടുകളിലും സന്ദർശനം നടത്തിയ വിജയ് താൻ അവിടുത്തെ മനുഷ്യർക്കൊപ്പമെന്ന് പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ മുഖം മറച്ച് ആൾക്കൂട്ടത്തിലൊരുവനായി അദ്ദേഹം പങ്കെടുത്തിരുന്നു. ആദ്യകാലത്ത് അഭിനയിച്ച കൊക്കക്കോള പരസ്യത്തെ വിമർശിച്ച ആരാധകന്, താൻ തെറ്റ് തിരുത്തുന്നുവെന്ന് മറുപടി പറഞ്ഞ വിജയ്, ശ്രീലങ്കൻ മുൻ പ്രധാനമന്ത്രിയായിരുന്ന രജപക്‌സയുടെ തമിഴ് വിരുദ്ധ നിലപാടുകളെ തുറന്ന് എതിർത്ത വിജയ്, താൻ രാഷ്ട്രീയ പ്രവേശനം ഒറ്റ ദിവസംകൊണ്ട് എടുത്ത തീരുമാനമല്ലെന്ന് തെളിയിക്കുന്നുണ്ട്.

2021-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം, ചെന്നൈയിലെ തന്റെ വീടിനുമുന്നിലെ ഗേറ്റ് തുറന്ന് സൈക്കിളിൽ പോളിങ് ബൂത്തിലേക്ക് പോകുന്ന വിജയ് അന്നത്തെ വാർത്തയായി മാറി. വർധിച്ചുവരുന്ന ഇന്ധനവിലക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ആ സൈക്കിൾ യാത്ര.
2021-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം, ചെന്നൈയിലെ തന്റെ വീടിനുമുന്നിലെ ഗേറ്റ് തുറന്ന് സൈക്കിളിൽ പോളിങ് ബൂത്തിലേക്ക് പോകുന്ന വിജയ് അന്നത്തെ വാർത്തയായി മാറി. വർധിച്ചുവരുന്ന ഇന്ധനവിലക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ആ സൈക്കിൾ യാത്ര.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയ്ക്ക് എത്രമാത്രം തിളങ്ങാൻ സാധിക്കുമെന്ന് 2026-ലെ തെരഞ്ഞെടുപ്പിനു ശേഷമേ പറയാൻ കഴിയൂ. സിനിമകളിലെ പോലെ ഒറ്റയാൾ പോരാട്ടം രാഷ്ട്രീയത്തിൽ സാധ്യമാവില്ല. നിലവിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ ഏറ്റവും വലിയ എതിരാളി ഡി.എം.കെയാണ്. ‘വിജയ്മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന ഇതിനകം പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും വിജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ഉദയനിധിക്ക് അടിത്തട്ടിലെ ജനങ്ങളുമായി സംവദിക്കാൻ ഗ്രാമഗ്രാമാന്തരങ്ങളിൽ വേരോട്ടമുള്ള സംഘടനാ സംവിധാനമുണ്ട്. എന്നാൽ വിജയ്ക്ക് അത് സാധ്യമല്ല. പ്രസംഗം കൊണ്ട് ആളുകളെ കയ്യിലെടുക്കുന്നതിൽ ഇതുവരെ അത്ര മിടുക്ക് കാണിച്ചിട്ടുമില്ല വിജയ്. ഇനി ജനങ്ങളോട് ഫലപ്രദമായി സംവദിക്കേണ്ടതുണ്ട്.

രാഷ്ട്രീയത്തിലിറങ്ങിയിട്ടും വലിയ ചലനമുണ്ടാക്കാൻ കഴിയാതെ പോയി കമൽഹാസന്.
രാഷ്ട്രീയത്തിലിറങ്ങിയിട്ടും വലിയ ചലനമുണ്ടാക്കാൻ കഴിയാതെ പോയി കമൽഹാസന്.

രാഷ്ട്രീയത്തിലിറങ്ങിയിട്ടും വലിയ വിജയമുണ്ടാക്കാൻ കഴിയാത്ത തമിഴ്നാട്ടിലെ ഒടുവിലത്തെ നടൻ കമൽഹാസനാണ്. കമലും വിജയും തമ്മിൽ വലിയ അന്തരമുണ്ട്. കമലിന് താഴേത്തട്ടിൽ വിജയ് യെപ്പോലെ വലിയ ആരാധകവൃന്ദമുണ്ടായിരുന്നില്ല. ഒരു സവർണ ക്ലാസ് പ്രതിനിധിയാണെന്ന പ്രതിച്ഛായയും ഉണ്ടായിരുന്നു. അയ്യങ്കാർ കുടുംബത്തിൽ നിന്ന് വരുന്ന വ്യക്തിയാണെന്നതും ദ്രവീഡിയൻ ജനതയ്ക്ക് മതിപ്പുണ്ടാക്കുന്ന കാര്യമായിരുന്നില്ല. എന്നാൽ വിജയുടെ കാര്യം അങ്ങനെയല്ല. താരത്തിന് താഴേത്തട്ടിൽ വലിയ ആരാധക പിന്തുണയുണ്ട്. ആ ആരാധകർ രാഷട്രീയ പാർട്ടിയുടെ വോട്ടായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ ആദ്യ സിനിമയി​ലെ നായകനെ തന്നെയാകുമോ രാഷ്ട്രീയത്തിലും ഉദയനിധിക്ക് നേരിടേണ്ടിവരിക?

Comments