ജെ.സി.ബി. പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടംനേടി സന്ധ്യാ മേരിയുടെ ‘മരിയ ജസ്റ്റ് മരിയ’

ജെ.സി.ബി. പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം നേടി സന്ധ്യാ മേരിയുടെ നോവൽ ‘മരിയ ജസ്റ്റ് മരിയ’. ജയശ്രീ കളത്തിലാണ് പുസ്തകം മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

News Desk

2024-ലെ ജെ.സി.ബി. സാഹിത്യ പുരസ്കാരത്തിനുള്ള (JCB Prize 2024) പത്ത് പുസ്തകങ്ങളുടെ ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു. മലയാളി നോവലിസ്റ്റ് സന്ധ്യാ മേരിയുടെ (Sandhya Mary) ‘മരിയ ജസ്റ്റ് മരിയ’ (Maria Just Maria) എന്ന നോവൽ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ജയശ്രീ കളത്തിലാണ് (Jayasree Kalathil) നോവൽ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. തുടർച്ചയായി മൂന്നാം വർഷമാണ് ജയശ്രീ വിവർത്തനം ചെയ്ത പുസ്തകം ജെ.സി.ബി പുരസ്കാര പട്ടികയിൽ ഇടം നേടുന്നത്. ഇംഗ്ലീഷിലെഴുതിയ അഞ്ച് പുസ്തകങ്ങളും പ്രാദേശിക ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള അഞ്ച് പുസ്തകങ്ങളുമാണ് ഇത്തവണ പട്ടികയിലുള്ളത്. വിവർത്തനം ചെയ്യപ്പെട്ടവയിൽ ബംഗാളി (2), മറാത്തി (2), മലയാളം (1) പുസ്തകങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.

 ‘മരിയ ജസ്റ്റ് മരിയ’
‘മരിയ ജസ്റ്റ് മരിയ’

എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമാണ് സന്ധ്യാ മേരി. വർഷങ്ങളായി അവർ ദൃശ്യ - ശ്രവണ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നു. ‘ചിട്ടിക്കാരൻ യൂദാസ് ഭൂതവർത്തമാന കാലങ്ങൾക്കിടയിൽ’ എന്നതാണ് ആദ്യത്തെ ചെറുകഥാസമാഹാരം. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള സന്ധ്യയുടെ എഴുത്തുകൾ ട്രൂകോപ്പി തിങ്കിൽ പ്രസീദ്ധികരിച്ചിട്ടുണ്ട്. 2018-ൽ പുറത്തിറങ്ങിയ 'മരിയ വെറും മരിയ' ആദ്യത്തെ നോവൽ ആണ്.

സന്ധ്യാ മേരി,  ജയശ്രീ കളത്തിൽ
സന്ധ്യാ മേരി, ജയശ്രീ കളത്തിൽ

ലോങ് ലിസ്റ്റിൽ ഇടം പിടിച്ച മറ്റ് പുസ്തകങ്ങൾ

  • Choronicle of an Hour and a Half, Saharu Nusaiba Kannanari, Context/Westland

  • Hurda Atharva Pandit, Bloomsbury India

  • Of Mothers and Other Perishables, Radhika Oberoi, Simon and Schuster India

  • Lorenzo Searches for the Meaning of Life, Upamanyu Chatterjee, Speaking Tiger Books

  • The Distaste of the Earth Kynpham Singh Nongkynrih, Penguin India

  • Talashnama: The Quest Ismail Darbesh, translated from the Bengali by V Ramaswamy, HarperCollins India

  • Sanatan, Sharankumar Limbale, translated from the Marathi by Paromita Sengupta, Penguin India

  • Leaf, Water and Flow, Avadhoot Dongare, translated from the Marathi by Nadeem Khan, Ratna Books

  • The One Leggend, Sakyajit Bhattacharya, translated from the Bengali by Rituparna Mukherjee, Antonym Collections

അഞ്ച് പുസ്തകങ്ങളുടെ ഷോർട്ട്‌ലിസ്റ്റ് ഒക്ടോബർ 23-നും വിജയിയെ നവംബർ 23-നും പ്രഖ്യാപിക്കും. മലയാളത്തിൽ നിന്ന് ഇതുവരെ മൂന്ന് എഴുത്തുകാരാണ് ജെ.സി.ബി പുരസ്കാരം നേടിയിട്ടുള്ളത്. 2018-ൽ ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’, 2020-ൽ എസ് ഹരീഷിന്റെ ‘മീശ’, 2021-ൽ എം മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’ തുടങ്ങിയ പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുഗൻെറ ‘ആളണ്ട പാച്ചി’ എന്ന പുസ്തകത്തിൻെറ ഇംഗ്ലീഷ് വിവർത്തനമായ ‘ഫയർ ബേർഡി’നായിരുന്നു പുരസ്കാരം. ജനനി കണ്ണനാണ് പുസ്തകം തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.

സന്ധ്യാ മേരി ട്രൂ കോപ്പി തിങ്കിൽ എഴുതിയ ലേഖനങ്ങൾ വായിക്കാം

ജയശ്രീ കളത്തിൽ ട്രൂ കോപ്പി തിങ്കിൽ എഴുതിയ ലേഖനങ്ങൾ വായിക്കാം

Comments