കെ.ജെ. ബേബി / Photo: A.J. Joji

‘നാടുഗദ്ദിക’; ഒരോർമക്കുറിപ്പ്

‘‘നാടകചരിത്രത്തിൽ മാത്രമല്ലാതെ കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങളുടെ ഉണർവ്വിന്റെ ചരിത്രത്തിലും ബേബി പകരം വെക്കാനില്ലാത്ത ഒരേടായി നിലനില്ക്കും. നാടുഗദ്ദിക പോലെ തന്നെ മുൻപും പിൻപും പകരം വെക്കാവുന്ന ഏറെ മാതൃകകളില്ലാത്ത ഒരാളായി’’- ​സോമശേഖരൻ എഴുതുന്നു.

നാടുഗദ്ദിക മലയാള നാടക ചരിത്രത്തിലെ ഒരു നിർണ്ണായക ഏടാണ്. കേരളത്തിൽ അതിനു മുമ്പ് നാടകത്തിൻ്റ തെരുവരങ്ങുകൾ കൂടുതലുണ്ടായിട്ടില്ല. കാവാലത്തിൻ്റെ അവനവൻ കടമ്പയാണ് തെരുവരങ്ങാക്കി ആഘോഷ പുർവ്വം അവതരിപ്പിക്കപ്പെട്ടത്. കൂടുതൽ തവണ അതവതരിപ്പിക്കപ്പെട്ടുവെന്നും തോന്നുന്നില്ല. സിവിക് ചന്ദ്രൻ്റെ മുൻ കയ്യിൽ കോഴിക്കോട് ഒരുരാഷ്ട്രീയ തെരുവുനാടകം അടിയന്തിരാവസ്ഥക്ക് ശേഷം തന്നെ അരങ്ങേറിയതാന്ന് മറ്റൊന്നു. പ്രൊസീനിയം സ്റ്റേജില്ലാതെ തെരുവിൽ നാടകമവതരിപ്പിക്കുക എന്നത് കേരള മന്ന് കേട്ടു തുടങ്ങുന്നേയുള്ളു.

മലയാള നാടകത്തിൻ്റെ രൂപത്തിലും ഭാവത്തിലും മൗലികമായ ഒരു പൊളിച്ചെഴുത്തായി മാറിയതാണ് നാടുഗദ്ദിക. പിൽകാലത്ത് സി.പി.ഐ (എം) ഉം പരിഷത്തുമെല്ലാം തെരുവുനാടകങ്ങളെ വ്യാപകമായ പ്രചരന്നായുധമാക്കുന്നുണ്ടെങ്കിലും നായനാർ സർക്കാർ നാടുഗദ്ദികയുടെ അവതരണങ്ങൾ തടഞ്ഞ് തെരുവുനാടകങ്ങളെ തന്നെ നിരോധിക്കുന്നിടം വരെയതെത്തി. ജനകീയ സാംസ്കാരിക വേദിയുടെ പേരിലാണ് അക്കാലത്തെ വിപ്ലവ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ അറിയപ്പെടുന്നെതെങ്കിലും ജനകീയ സാംസ്കാരിക വേദി അന്ന് രൂപപ്പെട്ടിരുന്നില്ല.

വിപ്ലവകലാസാഹിത്യകാരന്മാരുെടെ സംഘടന എന്ന പേരിലാാണന്ന് സംഘടന. സംസ്ഥാനകമ്മിറ്റിക്കു കീഴിൽ ജില്ലാ കമ്മറ്റികളെല്ലാം രൂപീകരിച്ച് ബഹുജന സംഘടനകളുടെ രൂപമൊന്നും അതിനില്ല. അടിയന്തരാവസ്ഥ പിൻവലിച്ചതിനെ തുടർന്ന് കവിയരങ്ങുകളും സാംസ്കാരിക സമ്മേളനങ്ങളുമെല്ലാം വ്യാപകമാകുന്നുണ്ട്. അടിയന്തിരാവസ്ഥയിൽ പൂർണ്ണമായും തകർന്നു പോയ എം.എൽ പാർട്ടി സംഘടന തന്നെയപ്പോൾ പുനസംഘടിപ്പിക്കുന്നേയുള്ളു.

വയനാട് സാംസ്കാരിക വേദിയുടെ ബാനറിൽ പടയണിയും കോഴിക്കോട് രണചേതനയുടെ പേരിൽ അമ്മയും അന്ന് പ്രൊസീനിയം സ്റ്റേജിൽ അവതരിപ്പിക്കുന്നുണ്ട്. ഇവയെല്ലാം പാർട്ടിയുടെ ആസൂത്രിത പരിപാടികളെന്നതിലേറെ സ്വയോത്ഭവങ്ങളെന്നു പറയുന്നതാകും ശരി. എന്നാൽ നക്സലൈറ്റ് പ്രവർത്തകരുടെയും അനുഭാവികളുടെയും കൂട്ടായ്മയിലാണ് നടന്നത്. ഈ പൊതുപശ്ചാത്തലത്തിൽ വേണം നാടുഗദ്ദികെയെയും നോക്കി കാണുന്നത്.

ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന കെ.ജെ. ബേബിക്ക് വയനാട് സർവീസ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുമായി ബന്ധങ്ങളുണ്ടായിരുന്നു. നാടക പ്രവർത്തനവുമുണ്ടായിരുന്നു. വയനാട്ടിലെ പാർട്ടി പുനഃസ്സംഘടനയുമായി ചേർന്നാണ് നാടുഗദ്ദികയുമുണ്ടാകുന്നത്.

അരിയും കപ്പയുമൊക്കെ സംഭാവനയായി സമാഹരിച്ചാണ് ബേബിയുടെ വീട്ടുവളപ്പിലെ തന്നെ ഒരു ഷെഡിൽ നടന്ന റിഹേഴ്സലിന് ചെലവു കണ്ടെത്തിയത്. “79-ന്റെ അവസാന മാസങ്ങളിലാകാം അത് വളരെ ചെറിയൊരു കാഴ്ചക്കാരുടെ മുമ്പിൽ, പൂതാടിയിൽ അരങ്ങേറുകയും ചെയ്തു. തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം വിദൂരഗ്രാമങ്ങളിൽ വരെ നടന്ന അനേകം അരങ്ങുകൾ ചരിത്രത്തിന്റെ ഭാഗമാണ്.

ഗദ്ദികക്കാരനായി ബേബിയും തമ്പുരാനുമൊഴിച്ച് അഭിനേതാക്കളെല്ലാം ആദിവാസി വിഭാഗത്തിലുള്ളവർ തന്നെയായിരുന്നു. ആദ്യം മൊയ്തീനും പിന്നിട് ഔസേപ്പച്ചനുമാണ് തമ്പുരാനായത് എന്നാണ് ഓർമ. നാടകത്തിന്റെ വിജയത്തിൽ ഈ നടന്മാരുടെ പങ്കും ഏറെ പ്രധാനമായിരുന്നു.

മന്തൻ തല കൊത്തിക്കള, വാതക്കാല് ചെത്തിക്കള' എന്നാണ് വർഗീസിനെ കൂടി ഓർമിപ്പിക്കുന്ന ‘നാടുഗദ്ദിക’ എന്ന പറഞ്ഞത്.
മന്തൻ തല കൊത്തിക്കള, വാതക്കാല് ചെത്തിക്കള' എന്നാണ് വർഗീസിനെ കൂടി ഓർമിപ്പിക്കുന്ന ‘നാടുഗദ്ദിക’ എന്ന പറഞ്ഞത്.

ആദിവാസി ജിവിതത്തിന്റെ ദൈന്യവും ഉണർവ്വും തന്നെയായിരുന്നു, പേരു പോലെ തന്നെ ഒരുമിത്തിന്റെ സ്വഭാവം പുറമേക്ക് തോന്നിച്ച നാടകത്തിന്റെ പ്രമേയവും. നാട്ടിന്റെ ബാധയൊഴിക്കുന്ന ഉച്ഛാടനകർമം പോലെ, '
മന്തൻ തല കൊത്തിക്കള,
വാതക്കാല് ചെത്തിക്കള'
എന്നാണ് വർഗീസിനെ കൂടി ഓർമിപ്പിക്കുന്ന നാടകം പറഞ്ഞത്. അക്കാലത്തെ നക്സലൈറ്റ് രാഷ്ട്രീയത്തിന്റെ ഭാഗമായ, ‘ജന്മികളെ ഉന്മൂലനം ചെയ്യുക’ എന്ന ആഹ്വാനമാണതിന്റെ കാഴചപ്പാട്. എന്നാൽ കൂടുതൽ പ്രധാനം, ഇന്നും തുടരുന്ന ആദിവാസി ജനതയുടെ 'പൈക്കിൻ്റോ' എന്ന വിലാപം കേരളമൊട്ടാകെയുണ്ടായ കാണികൾക്കു മുമ്പിൽ ഒരാഘാതം പോലെ അത് എത്തിച്ചു എന്നതാണ്.

സാംസ്കാരികവേദിയുടെയും പാർട്ടിയുടെയും തകർച്ചയുടെ ഘട്ടത്തിൽ ബേബിയും പാർട്ടിരാഷ്ട്രീയമുപേക്ഷിക്കുന്നു. അപ്പോഴും അന്നു നടന്ന ബൗദ്ധികസംവാദങ്ങളിലൊന്നും ബേബി ഭാഗമായതായോർക്കുന്നില്ല. മാത്രമല്ല, ഏറ്റവും പിന്നാക്കമായിപ്പോയ ജനവിഭാഗങ്ങളോടുള്ള തന്റെ പ്രതിജ്ഞാബദ്ധത ഒരു കാലത്തും ഉപേക്ഷിച്ചുമില്ല.

പരമ്പരാഗത നാടകസങ്കല്പങ്ങൾക്ക് ചേർന്ന ഘടകങ്ങളൊക്കെ വളരെ കുറവായ നാടകമാണിതെന്ന് പറയാം. പ്രതിപാത്രം ഭേദങ്ങൾ പോലുമില്ല. നാടകം കാണാതെ മുദ്രിതപാഠം മാത്രം വായിച്ചാൽ അരങ്ങിലെ നാടകത്തെക്കുറിച്ച് ശരിയായ ധാരണ ലഭിക്കുമോ എന്നും സംശയം. ഏകതാനമായി ആവർത്തിക്കപ്പെടുന്ന ആദിവാസികളുടെ അടിമ ജീവിത ചരിത്രവും മാറിമാറിവരുന്ന ജന്മിത്ത മർദ്ദനവും കാണിക്കുന്ന വളരെ സാമാന്യമായൊരു പ്രമേയമാണതിലുള്ളത്. അരങ്ങിൽ വിരസവും പൊള്ളയുമായി മാറാവുന്ന ഒന്ന്. എന്നാൽ അത്ഭുതകരമായി ജീവസ്സുറ്റതും മുർത്തവുമായ ജീവിതസന്ദർഭങ്ങളായി അരങ്ങിൽ അത് മാറുന്നു. ബ്രിട്ടീഷ് ഭരണത്തിൽ അതിന്റെ നാട്ടു പ്രതിപുരുഷനായി വരുന്ന തമ്പുരാൻ, സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന്റെ മൂവർണ്ണക്കൊടിയുമായാണ് വരുന്നത്, തുടർന്ന് ചെങ്കൊടിയുമായും.

ഇന്നും തുടരുന്ന ആദിവാസി ജനതയുടെ 'പൈക്കിൻ്റോ' എന്ന വിലാപം കേരളമൊട്ടാകെ ‘നാടുഗദ്ദിക’ ഒരാഘാതം പോലെ എത്തിച്ചു.
ഇന്നും തുടരുന്ന ആദിവാസി ജനതയുടെ 'പൈക്കിൻ്റോ' എന്ന വിലാപം കേരളമൊട്ടാകെ ‘നാടുഗദ്ദിക’ ഒരാഘാതം പോലെ എത്തിച്ചു.

കാർഷികാടിമത്തത്തിന്റെ ആവർത്തിക്കുന്ന വിശപ്പിന്റെ വിലാപം മാത്രമല്ലാതെ ആദിവാസി ജീവിതത്തിലെ സ്വപ്നങ്ങളും തുച്ഛമായ ആഗ്രഹങ്ങളുമെല്ലാം പാട്ടുകളുടെ സങ്കടകരമെന്നോ മരവിച്ചുപോയതെന്നോ തോന്നിക്കുന്ന ഈണങ്ങളിൽ താളബദ്ധമായ കാർഷികവൃത്തിയുടെ ദൃശ്യാവിഷ്കാരങ്ങളോടൊപ്പം അത് കാണികളിലേക്ക് സംക്രമിപ്പിക്കുന്നു.

കാടിന്റെ ഭയവും ജീവിതത്തിലെ 'ബല്ലാത്ത ഇരുട്ടും' വരെ. നാടകാന്ത്യത്തിൽ ഗദ്ദികക്കാരന്റെ ആഭിചാരക്രിയകളോടൊപ്പം അടിമകളുടെ ഉയിർപ്പും. യഥാതഥമായ പരമ്പരാഗത സങ്കേതങ്ങൾക്കൊന്നും സാദ്ധ്യമല്ലാത്ത വിധം ഒരു ജനതയുടെ ജീവിതപശ്ചാത്തലത്തെയാകെ നാടകത്തോടൊപ്പം ആവാഹിച്ചുനിർത്തുന്നുണ്ട് എന്നതാണ് അതിന്റെ അസാധാരണ വിജയം എന്നു തോന്നുന്നു.

പിന്നീട്, സാംസ്കാരികവേദിയുടെയും പാർട്ടിയുടെയും തകർച്ചയുടെ ഘട്ടത്തിൽ ബേബിയും പാർട്ടിരാഷ്ട്രീയമുപേക്ഷിക്കുന്നു. അപ്പോഴും അന്നു നടന്ന ബൗദ്ധികസംവാദങ്ങളിലൊന്നും ബേബി ഭാഗമായതായോർക്കുന്നില്ല. മാത്രമല്ല, ഏറ്റവും പിന്നാക്കമായിപ്പോയ ജനവിഭാഗങ്ങളോടുള്ള തന്റെ പ്രതിജ്ഞാബദ്ധത ഒരു കാലത്തും ഉപേക്ഷിച്ചുമില്ല. നാടകചരിത്രത്തിൽ മാത്രമല്ലാതെ കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങളുടെ ഉണർവ്വിന്റെ ചരിത്രത്തിലും ബേബി പകരം വെക്കാനില്ലാത്ത ഒരേടായി നിലനില്ക്കും. നാടുഗദ്ദിക പോലെ തന്നെ മുൻപും പിൻപും പകരം വെക്കാവുന്ന ഏറെ മാതൃകകളില്ലാത്ത ഒരാളായി.


Summary: Somasekharan remembers K.J. Baby and his political activities, particularly the play Nadugadhika. How significant is Nadugadhika in portraying the life of the Adivasi community to the people of Kerala


സോമശേഖരൻ

മാർക്​സിസ്​റ്റ്​ സൈദ്ധാന്തികനും എഴുത്തുകാരനും. എഴുപതുകളുടെ ഒടുവിൽ സി.പി.ഐ.എം. എൽ സംസ്ഥാന സെക്രട്ടറി. അടിയന്തരാവസ്ഥക്കാലത്ത് നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ ഒന്നാം പ്രതി. പൊലീസുകാർ കൊന്ന പി.രാജനോടൊപ്പം കക്കയം ക്യാമ്പിലും മാലൂർ കുന്നിലും കൊടിയ പീഡനം ഏറ്റുവാങ്ങി. എഴുത്തച്​ഛൻ പഠനം, സ്​റ്റാലിനും സ്​റ്റാലിനിസവും, മാർക്​സിലേക്കുള്ള വഴി എന്നിവ പ്രധാന പുസ്​തകങ്ങൾ

Comments