തോക്കും
ചുവന്ന പ്ലാസ്റ്റിക് റോസും;
ഡി സി തുറന്നിടുന്ന
ദൃശ്യഭാഷയുടെ രാഷ്ട്രീയം

‘ഡി സി’ എന്ന സിനിമയുടെ ദൃശ്യഭാഷ, സൗന്ദര്യത്മകമായ ആവിഷകാരം എന്നതിലുപരി, സങ്കീർണ്ണമായ മാനസിക സംഘർഷങ്ങളുടെയും അധികാര ബന്ധങ്ങളുടെയും പ്രതിനിധാനങ്ങൾ കൂടിയാണെന്ന് എഴുതുന്നു, അരവിന്ദ് എസ്.എസ്.

ചില സിനിമകളെ കൂടുതൽ ആഴമുള്ളതാക്കി മാറ്റുന്നത് അതിന്റെ ദൃശ്യഭാഷയാണ്. സംവിധായകരും ചായഗ്രാഹകരും ഒരുക്കുന്ന ഫ്രെയിമുകളിലൂടെ ആ ചിത്രത്തിന്റെ ലയറുകളിലേക്ക് കടന്നുചെല്ലാനാകും.

ഓരോ ഫ്രെയിമും കേവലമായ സൗന്ദര്യാത്മകതയുടെ ആവിഷ്കാരത്തിപ്പുറം ചരിത്ര- സാമൂഹിക നിർമ്മിതിയുടെ, സങ്കീർണ്ണമായ മാനസിക സംഘർഷങ്ങളുടെ, അധികാര ബന്ധങ്ങളുടെ പ്രതിനിധാനങ്ങൾ കൂടിയാണ്. അതുകൊണ്ടുതന്നെ ദൃശ്യഭാഷയുടെ ഘടന രാഷ്ട്രീയമായി മാറുന്നു. പൊള്ളുന്ന അനുഭവങ്ങളും പ്രതിരോധത്തിന്റെ സാധ്യതകളും ദൃശ്യവൽക്കരിക്കുന്ന ഇടപെടൽ കൂടിയാണ് അവ.

READ: ഡിസി:
പുറമ്പോക്കിന്റെ
പൊള്ളുന്ന നേരുകൾ

'രാഗ ഓഫ് റിവഞ്ച്' 'രാഗ ഓഫ് മാഡ്നസ്'; ഡി.സിയുടെ സംഗീതസൗന്ദര്യശാസ്ത്രം

‘ഡി സി’ എന്ന സിനിമ, ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവും വൈയക്തികവുമായ ദൃശ്യപ്രപഞ്ചത്തെ സംയോജിപ്പിക്കുന്ന അപൂർവ സിനിമാനുഭവമാണ്. അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അസ്തിത്വ പ്രഖ്യാപനത്തിലൂടെ, രൂപപ്പെടുത്തുന്ന ജീവിതപരിസരങ്ങളും ആന്തരിക ലോകത്തെ സംഘർഷങ്ങളും ഈ സിനിമയുടെ ദൃശ്യഭാഷയിൽ വ്യക്തമായി കാണാം.

സാൽവദോർ ഡാലിയുടെയും വാൻഗോഗിന്റെയും പെയിന്റിങ്ങിലൂടെ അരികുവൽക്കരിക്കപ്പെടുന്നവരുടെ മാനസികാവസ്ഥകളെയും ജീവിതപരിസരത്തെയും പ്രതിഫലിപ്പിക്കുന്നു. വാടിക്കൊഴിയുന്ന യഥാർത്ഥ റോസയിൽനിന്ന് വ്യത്യസ്തമായി, അതിജീവനപ്രതീകമായി ദൃഢതയുള്ള പ്ലാസ്റ്റിക് റോസയും, അടിച്ചമർത്തലുകൾക്കെതിരായ അതിജീവനോപകാരണമായി ദാസിന്റെ കൈയിൽ ഉറച്ചിരിക്കുന്ന തോക്കിൽ തീർക്കുന്ന ബിംബവും ദൃശ്യനുഭൂതിയുടെ സാക്ഷ്യമാണ്.

ചന്ദ്രയ്ക്കുപിന്നിൽ സാൽവദോർ ദാലിയുടെ ഉരുകുന്ന ഘടികാരം. ദ Persistence of Memory. ചന്ദ്രയും ദൃശ്യഭാഷയും തമ്മിലുള്ള സംയോജനമാണ് ആ ഫ്രെയിം.

The Persistence of Memory with Chandra

ചന്ദ്രയ്ക്കുപിന്നിൽ സാൽവദോർ ദാലിയുടെ ഉരുകുന്ന ഘടികാരം. ദ Persistence of Memory. ചന്ദ്രയും ദൃശ്യഭാഷയും തമ്മിലുള്ള സംയോജനമാണ് ആ ഫ്രെയിം. ചന്ദ്രയുടെ ജീവിതം ഉരുകുന്ന സമയത്തിനുള്ളിൽ തളംകെട്ടിനിൽക്കുകയാണ്.

The Persistence of Memory ഉപബോധമനസിനെ തൊടുന്ന സർറിയലിസത്തിന്റെ ആവിഷ്കാരമാണ്. അതിന്റെ ആഴങ്ങളിലേക്കുള്ള പര്യവേക്ഷണമാണ് സർറിയലിസത്തിലൂടെ പിറവിയെടുക്കുന്ന ചിത്രങ്ങൾ.

അനന്യവും വികലവുമായ ഭൂപ്രകൃതി. വിദൂരമായി ഒഴുകുന്ന ജലാശയം. കുന്നുകൾ. അതിലെ പ്രധാന പ്രതീകം ഘടികാരങ്ങളാണ്. അവ ആകൃതി നഷ്ടപ്പെട്ട് മെഴുകുപോലെ ഉരുകുകയാണ്. ജീർണിച്ച ഒറ്റമരക്കൊമ്പ്, ഉറുമ്പുകൾ നിറഞ്ഞ പോക്കറ്റ് വാച്ച്, വിചിത്രരൂപം എന്ന് തോന്നിപ്പിക്കുന്ന മനുഷ്യശരീരം മുഖം അമർത്തി മണ്ണിൽ കിടക്കുന്നു. ശൂന്യമായ ഭൂമി ചുറ്റും.

ചന്ദ്രയ്ക്കുപുറകിലും വളയുന്ന ചുവരിൽ ഉരുകിയൊലിക്കുന്ന ജീവിതം കണക്കെ മാനസികാവസ്ഥയുടെ ദൃശ്യാവിഷ്കാരമായി ഘടികാരമുണ്ട്. ചന്ദ്രയോടൊപ്പം കണ്ണുകൾ ആ ഘടികാരത്തിലേക്ക് വലിച്ചിടും. സമയത്തിന് ഇവിടെ രൂപം നഷ്ടപ്പെടുകയാണ്. സ്വന്തം ജീവിതം തന്നെ നഷ്ടമായ ചന്ദ്രയ്ക്കും ഇന്ന് ആ രൂപമില്ല. അവളുടെ മനസിൽ നിന്ന് ഓർമ്മകളുടെയും വേദനകളുടെയും ഏകാന്തതയുടെയും ഭയത്തിന്റെയും ആഗ്രഹങ്ങളുടെയും നിസ്സഹായതയുടെയും വെറുപ്പിന്റെയും അടരുകൾ പൊട്ടിപ്പിളർന്ന് തുറന്ന പ്രപഞ്ചത്തിലെന്നപോലെ ഒഴുകിനടക്കുന്നു.

അസ്ഥിരമായ ജീവിതം. ആറാം വയസ്സിൽ നഷ്ടപ്പെട്ട ബാല്യം. അടഞ്ഞ മുറിയിക്കുള്ളിൽ കടന്നുപോകുന്ന 18 വർഷങ്ങൾ. പകലും രാത്രിയും തമ്മിലുള്ള അതിർവരമ്പുകൾ തിരിച്ചറിയാതെ, ഓരോ നേരവും ഒരുപോലെ ആവർത്തിക്കപ്പെടുന്ന സമയത്തിന്റെ ക്രമം തെറ്റിയ ജീവിതം. ഒരു യുഗം പോലെ തുടരുന്ന അനുഭവം.

ഇവിടെ ചന്ദ്രയ്ക്കുണ്ടാകുന്ന ഓരോ അനുഭവങ്ങളും വേദനിപ്പിക്കുന്ന ഓർമ്മകൾ പോലെ പിന്തുടരുകയാണ്. അതുകൊണ്ടാണ് ചന്ദ്ര താൻ വെറുക്കുന്ന ഡോക്ടർക്കുനേരെ മരണം ഉറപ്പിക്കുവാനായി വെടിയുതീർത്തശേഷം ഭ്രാന്തമായി അലറിനിലവിളിക്കുന്നത്. വിട്ടൊഴിയാത്ത ഓർമ്മകളുടെ കെട്ടഴിച്ചുവിടുകയായിരുന്നു അപ്പോൾ. ആ ദൃശ്യഭാഷയുടെ പശ്ചാത്തലം ശൂന്യമാണ്, ചന്ദ്രയുടെ ഏകാന്തത പോലെ. ചലനങ്ങളില്ലാത്ത ജീവിതം പോലെ… സ്വത്വബോധനഷ്ടത്തിൽ, സുരക്ഷിതത്വമില്ലായ്മയുടെ തടവറയിൽ ഭയം നിറഞ്ഞ മനസ്. അവളെന്ന സ്വർണ്ണഘടികാരത്തിനു മുകളിൽ ഉറുമ്പുകൾ കുന്നുകൂടുകയാണ്. അവളുടെ ജീവിതത്തിന്റെ ശേഷിപ്പിനെ അവ തിന്നുതീർക്കുന്നു.

ചന്ദ്രയ്ക്കുപിന്നിൽ സാൽവദോർ ദാലിയുടെ ഉരുകുന്ന ഘടികാരം. ചന്ദ്രയും ദൃശ്യഭാഷയും  തമ്മിലുള്ള സംയോജനമാണ് ആ ഫ്രെയിം. ചന്ദ്രയുടെ ജീവിതം ഉരുകുന്ന സമയത്തിനുള്ളിൽ തളംകെട്ടിനിൽക്കുകയാണ്.
ചന്ദ്രയ്ക്കുപിന്നിൽ സാൽവദോർ ദാലിയുടെ ഉരുകുന്ന ഘടികാരം. ചന്ദ്രയും ദൃശ്യഭാഷയും തമ്മിലുള്ള സംയോജനമാണ് ആ ഫ്രെയിം. ചന്ദ്രയുടെ ജീവിതം ഉരുകുന്ന സമയത്തിനുള്ളിൽ തളംകെട്ടിനിൽക്കുകയാണ്.

ചന്ദ്രയ്ക്കു പുറകിൽ ഒരു ജലാശയമുണ്ട്, അവളുടെ ജീവിതത്തിൽ വന്നുപോകുന്ന മനുഷ്യർക്ക് സമാനമായി. പക്ഷെ അപ്പോഴും അവൾ മനുഷ്യനാണോ മൃഗമാണോ എന്ന തിരിച്ചറിവില്ലാതെ ആ ചിത്രത്തിലെ വിചിത്രരൂപം കണക്കെ സ്വന്തം അസ്തിത്വം നഷ്ടപ്പെട്ട ഒരാളാണ്. അത് ചന്ദ്രയുടെ തന്നെ രൂപഭേദമാകുന്നു. യഥാർഥ ലോകത്തുനിന്ന് വേർപെട്ട് മുഖമില്ലാതെ ജീവിക്കുന്ന ആ മനുഷ്യശരീരത്തിനുമുകളിലേക്കാണ് ഉരുകുന്ന ഘടികാരം കിടക്കുന്നത്. സമയവും ഓർമ്മകളും സ്ഥിരമല്ലാതെ ഒഴുകുന്നവൾ. ആ ഫ്രെയിമിലുണ്ട് എന്താണ് ചന്ദ്ര എന്നുള്ളത്.

ചുഴികൾ പോലെ തിരിയുന്ന ആകാശത്തിൽ പ്രക്ഷുബ്ധ മനസ്സുമായി ദാസ് നിന്നു കറങ്ങുകയാണ്, ചുറ്റുമുള്ള ലോകത്തിന്റെ അതേ വേഗതയിൽ. മരണത്തിന്റെ സൈപ്രസ് മരം അയാൾക്കരികെ.

The Starry Night of Das

ഉരുകിയൊലിക്കുന്ന ചന്ദ്രയ്ക്കുമുന്നിൽ ദാസുണ്ട്. ദാസിനുപിന്നിൽ വിൻസന്റ് വാൻ ഗോഗാഗിന്റെ The Starry Night. ഉന്മാദച്ചുരങ്ങൾ കയറിവന്നവരുടെ ചേർന്നുനിൽപ്. ദാസിന്റെ ആന്തരികലോകത്തിന്റെ പ്രതിഫലനമാണ് ആ പെയിന്റിംഗ്. വാൻഗോഗ് മാനസികാരോഗ്യകേന്ദ്രത്തിൽ കഴിയുന്ന ഒരു നാളിൽ ജനലിലൂടെ കണ്ട രാത്രിആകാശത്തിൽ പിറന്ന സ്വന്തം പ്രതിഫലനം പോലെ.

ചുഴികൾ പോലെ തിരിയുന്ന ആകാശത്തിൽ പ്രക്ഷുബ്ധ മനസ്സുമായി ദാസ് നിന്നു കറങ്ങുകയാണ്, ചുറ്റുമുള്ള ലോകത്തിന്റെ അതേ വേഗതയിൽ. മരണത്തിന്റെ സൈപ്രസ് മരം അയാൾക്കരികെ.

കാലം തിന്നുതീർക്കുന്ന ചന്ദ്രയെ ദാസ് വായിക്കുകയാണ്, തന്നെത്തന്നെ വായിക്കുന്ന പോലെ. അവളുടെ നഷ്ടപ്പെട്ട ബാല്യവും യൗവനവും തന്റേതിന് സമാനമാകുന്നു. ദാസിന് സ്വന്തം തെരഞ്ഞെടുപ്പായിരുന്നു ജീവിതം എങ്കിൽ ചന്ദ്രയുടെ ജീവിതത്തിൽ തെരഞ്ഞെടുപ്പ് നടത്തിയത് ക്രൂരമായ ലോകവും വ്യവസ്ഥിതിയുമായിരുന്നു. ദാസിനു നഷ്ടമായത് തന്റെ പ്രിയപ്പെട്ടവരായിരുന്നുവെങ്കിൽ ചന്ദ്രയ്ക്ക് നഷ്ടമായത് അവളെ തന്നെയായിരുന്നു. 18 വർഷത്തെ അവളുടെ ഇരുട്ടിനെ ദാസ് മാത്രമാണ് ലോകത്ത് ആദ്യമായി കണ്ടത്.

ദാസിന്റെ ലോകം തീവ്രമായ ചുഴികളാൽ അലയുന്നു. ചന്ദ്രയുടെതാകട്ടെ നിശ്ചലമായി ഘടികാരങ്ങൾ പോലെ ഉരുകിയൊലിക്കുന്നു. പക്ഷേ ഇരുവരുടെ മനസ്സിൽ പ്രക്ഷുബ്ധമായ ഒരു കടൽ ഒഴുകുന്നു. ഒരേ വ്യവസ്ഥിതിയുടെ ഇരകൾ. ദാസിന്റെ സ്റ്റാറിനൈറ്റിലെ എക്സ്പ്രഷനിസവും ചന്ദ്രയുടെ സർറിയലിസവും ഇവിടെ അനുഭവങ്ങളും വേദനകളും കൊണ്ട് വിടവടയ്ക്കുയാണ്. എരിഞ്ഞുനിൽക്കുന്ന ദാസിന്റെ ജീവിതത്തിൽ നാളേക്ക് പിറക്കുന്ന ശാന്തമായ ലോകമായി ദാസിന് ചന്ദ്രയെ ഒരുവേള തോന്നിയിരിക്കാം, വാൻഗോഗിന്റെ ശാന്തതയുടെ ഗ്രാമങ്ങളെപ്പോലെ.

ദാസ് ചുഴറ്റിയെറിയപ്പെടുന്ന ആകാശമാകുമ്പോൾ പ്രതീക്ഷയുടെ മഞ്ഞവെളിച്ചം തെളിയുന്നപോലെ ചന്ദ്ര സമാധാനത്തിന്റെ ഭൂമിയായി ദാസിൽ പിറക്കുന്നു.

ഉരുകിയൊലിക്കുന്ന ചന്ദ്രയ്ക്കുമുന്നിൽ ദാസുണ്ട്. ദാസിനുപിന്നിൽ വിൻസന്റ് വാൻ ഗോഗാഗിന്റെ  The Starry Night. ഉന്മാദച്ചുരങ്ങൾ കയറിവന്നവരുടെ ചേർന്നുനിൽപ്. ദാസിന്റെ  ആന്തരികലോകത്തിന്റെ പ്രതിഫലനമാണ് ആ പെയിന്റിംഗ്.
ഉരുകിയൊലിക്കുന്ന ചന്ദ്രയ്ക്കുമുന്നിൽ ദാസുണ്ട്. ദാസിനുപിന്നിൽ വിൻസന്റ് വാൻ ഗോഗാഗിന്റെ The Starry Night. ഉന്മാദച്ചുരങ്ങൾ കയറിവന്നവരുടെ ചേർന്നുനിൽപ്. ദാസിന്റെ ആന്തരികലോകത്തിന്റെ പ്രതിഫലനമാണ് ആ പെയിന്റിംഗ്.

The plastic Rose; Chandra's symbol of Resistance

ഒരു ചുവന്ന റോസ്. സംഘർഷങ്ങളിൽനിന്ന് വിടർന്നത്. മുള്ളുകൊണ്ട് അതിരുകെട്ടിയവൾ. തുളച്ചുകയറാനുള്ള പ്രഹരശേഷിയുള്ള ഒരു പൂവ്. ചുവന്ന റോസയാണ് ചന്ദ്രയുടെ പ്രതിരോധത്തിന്റെ പ്രതീകം. നിശ്ചിതമായ ഒരു വസ്തുവല്ല, ചന്ദ്രയെപ്പോലെ തന്നെ ചലനാത്മകമായ ഒരു കഥാപാത്രമാണ്. ഇതളുകളിൽ തെളിയുന്ന മൃദുലതയോ സംയമനമോ അല്ല, മുള്ളുകൊണ്ട് തീർത്ത അതിജീവനത്തിന്റെ ഉടൽരാഷ്ട്രീയമാണ് ചന്ദ്രയുടേത്. ഈ പൂവ് വാടില്ലേ എന്ന് ദാസ് ചോദിക്കുമ്പോൾ, ‘ഇത് പ്ലാസ്റ്റിക് റോസ്, എന്നെപ്പോലെ വാടമാട്ടെ’ എന്നായിരുന്നു മറുപടി. ചന്ദ്രയുടെ ജീവിതത്തിന്റെ സ്വയം വായനയായിരുന്നത്. കാല്പനികഭാവങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട പരമ്പരാഗത സ്ത്രീ സങ്കൽപ്പങ്ങളെ നിരാകരിച്ച്, ചന്ദ്ര ഇവിടെ തന്റെ യുദ്ധപ്രഖ്യാപനം തീർക്കുന്നു. തന്റെ ഉടലിനുമേൽ ആർത്തിയോടെ കൊത്തിവീഴുന്ന മുറിപ്പാടുകൾക്കുള്ളിലേക്ക് അവൾ ഓരോ തവണയും പ്ലാസ്റ്റിക് റോസാ കുത്തിയിറക്കി തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രതിരോധം തീർക്കുന്നു. സ്വാഭാവികമല്ലാത്ത തന്റെ ജീവിതത്തിന്റെ പ്രതിനിധാനമാണ് പ്ലാസ്റ്റിക് റോസ്‌. അതിന് ജീവനില്ല, സുഗന്ധമില്ല. പക്ഷേ അത് വാടില്ല, അതിനെ പറിച്ചെറിയാനുമാവില്ല.

ഈ പൂവ് വാടില്ലേ എന്ന് ദാസ് ചോദിക്കുമ്പോൾ, ‘ഇത് പ്ലാസ്റ്റിക് റോസ്, എന്നെപ്പോലെ വാടമാട്ടെ’ എന്നായിരുന്നു മറുപടി. കാല്പനികഭാവങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട പരമ്പരാഗത സ്ത്രീ സങ്കൽപ്പങ്ങളെ നിരാകരിച്ച്, ചന്ദ്ര ഇവിടെ തന്റെ യുദ്ധപ്രഖ്യാപനം തീർക്കുന്നു.

വേട്ടയാടപ്പെടുന്നവരെയും മാംസത്തിനുവേണ്ടി ദാഹിക്കുന്നവരെയും കൊന്നുതിന്നുന്നവരെയും കണ്ടിട്ടും നിസ്സംഗത നടിക്കുന്ന സിസ്റ്റത്തിനുമുമ്പിൽ ജീവനും സുഗന്ധവുമില്ലാതെ നിലകൊള്ളുന്ന അതിജീവനപ്രതീകമായി ചുവന്ന പ്ലാസ്റ്റിക് റോസ് മാറുന്നു. സ്ഥാപിതമായ പ്രണയത്തിന്റെ സിംപോളിഫിക്കേഷനായി സമൂഹം നിർമ്മിച്ച ആഖ്യാനങ്ങളെ പരിഹസിച്ചുകൊണ്ടാണ്, കൃത്രിമത്വത്തിന്റെയും ചരക്കുവൽക്കരണത്തിന്റെയും ലോകത്ത്, അതേ പ്രതീകവത്കരണത്തെ തിരിച്ചെടുത്തുകൊണ്ട്, തന്റെ അടയാളമായി ചന്ദ്ര അണിയുന്നത്. അതുകൊണ്ടുതന്നെ ചന്ദ്രയ്ക്ക് രക്തത്തിന്റെ നിറമാണ്.

താൻ വെറുക്കുന്നവരെയും ജീവിതത്തിലുടനീളം ദ്രോഹിച്ചവരെയും ദാസ് തന്റെ മുന്നിലിട്ട് നിഷ്ഠൂരം കൊലപ്പെടുത്തുമ്പോൾ ആ കണ്ണുകളിൽ തെളിയുന്ന തിളക്കമുണ്ട്. താൻ നയിക്കുന്ന കലാപം തീർക്കുവാനായി അപ്പോഴേക്കും ആ പൂവിനെ കൂടുതൽ ചുവപ്പിച്ചിരുന്നു, ചന്ദ്ര.

നാളിതുവരെയുള്ള തന്റെ ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു തുടർന്നങ്ങോട്ട് ദാസനോടൊപ്പമുള്ള യാത്ര. അതുവരെ അവളുടെ ജീവിതം എഴുതിയത് മറ്റുള്ളവരായിരുന്നു. പ്രണയത്തിന്റെയും കലാപത്തിന്റെയും നിറങ്ങൾ അതിനുശേഷം അവളിൽ ഒരേസമയം വിടരുകയാണ് . തന്റെ ഓരോ മുറിവിലും അത് മുക്കിയെടുത്തു.

ഒരു ചുവന്ന റോസ്. സംഘർഷങ്ങളിൽനിന്ന് വിടർന്നത്. മുള്ളുകൊണ്ട് അതിരുകെട്ടിയവൾ. തുളച്ചുകയറാനുള്ള പ്രഹരശേഷിയുള്ള ഒരു പൂവ്. ചുവന്ന റോസയാണ് ചന്ദ്രയുടെ പ്രതിരോധത്തിന്റെ പ്രതീകം.
ഒരു ചുവന്ന റോസ്. സംഘർഷങ്ങളിൽനിന്ന് വിടർന്നത്. മുള്ളുകൊണ്ട് അതിരുകെട്ടിയവൾ. തുളച്ചുകയറാനുള്ള പ്രഹരശേഷിയുള്ള ഒരു പൂവ്. ചുവന്ന റോസയാണ് ചന്ദ്രയുടെ പ്രതിരോധത്തിന്റെ പ്രതീകം.

The pact of love - The Gun & The Rose..

പരസ്പരവിരുദ്ധമായ രണ്ട് പ്രതീകങ്ങളെ സിനിമട്ടോഗ്രാഫർ മുകേഷ് കൊത്തിയെടുത്തുവച്ച ഫ്രെയിമുണ്ട്. റോസിന്റെയും ഗണ്ണിന്റെയും വിഷ്വൽ ബ്ലെൻഡിങ് വേറിട്ട വിഷ്വൽ കോൺട്രാസ്റ്റ് സൃഷ്ടിക്കുന്നു. ചന്ദ്രയുടെയും ദാസിന്റെയും മുറിവുകളിലൂടെയുള്ള സംവേദനം. അവരുടെ പുതിയ ലോകങ്ങൾ തമ്മിലുള്ള ദൃശ്യഭാഷ കൂടിയാണത്. അവരുടെ അതിജീവനോപാധികൾ കൂടിക്കലരുമ്പോൾ കാല്പനികതയുടെ ചട്ടക്കൂടുകൾ ഭേദിച്ചുകൊണ്ട് പ്രണയത്തിന്റെ ഭൂപടം വരയ്ക്കപ്പെടുന്നു. അവരുടെ മുറിവുകളിൽ വിടരുന്ന പ്രണയം. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും അപകടകരമായത്. മുൻവിധികളോ ഉപാധികളോയില്ലാതെ രണ്ടു മനുഷ്യർ തമ്മിലുള്ള കൂടിച്ചേരൽ ഇവിടെ സാധ്യമാവുകയാണ്. അവരുടെ രണ്ട് അതിജീവനായുധങ്ങളും ഒന്നാകുന്നു. സഹതാപത്തിൽനിന്നല്ല, സമത്വത്തിൽനിന്നാണ് ഇവിടെ അവരുടെ ലോകം പിറക്കുന്നത്.

വ്യവസ്ഥിതിയോടും ജീർണിച്ച സമൂഹത്തോടുമുള്ള പോരാട്ടങ്ങൾക്ക് ഒപ്പം പ്രണയം എന്ന രാഷ്ട്രീയകലാപം കൂടി അവർ നടത്തുകയാണ്. തങ്ങളെ ചവിട്ടിയരയ്ക്കാൻ ശ്രമിച്ച വ്യവസ്ഥിതിക്കുമുമ്പിൽ സ്വന്തം മുറിവുകളും വേദനകളും ആയുധങ്ങളും കൊണ്ട് തീർക്കുന്ന രാഷ്ട്രീയ ഉടമ്പടിയായി ആ ബന്ധം പുനർനിർവചിക്കപ്പെടുന്നു. "ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ആർക്കും നിന്നെ ഉപദ്രവിക്കാൻ കഴിയില്ല" എന്ന് ചന്ദ്ര ദാസനോട് പറയുന്നത് അവളുടെ ഉറച്ച ഭാഷയിലാണ്. അതേ അവസരത്തിൽ കിറ്റിയും ദാസിനോട് പറയുന്നുണ്ട്, ‘നീ ഏതുക്കും ഭയപ്പെടവേണ്ട ഇവ ഇറക്കും വറൈയ്ക്കും ഉനക്ക് യതും ആവാത്’.

ലോകം എത്ര വലുതായാലും എത്ര പ്രതിസന്ധികൾ വന്നു മുന്നിൽ നിന്നാലും ദാസിന്റെ തോക്ക് ചന്ദ്രയ്ക്ക് സംരക്ഷണമൊരുക്കും. അതുപോലെ ചന്ദ്രയുടെ മുള്ളുകൾ ദാസിന് ചുറ്റും സംരക്ഷണത്തിന്റെ വേലികൾ തീർക്കും.
അവരുടെ യാത്ര തുടരുകയാണ്.

പരസ്പരവിരുദ്ധമായ രണ്ട് പ്രതീകങ്ങളെ സിനിമട്ടോഗ്രാഫർ മുകേഷ് കൊത്തിയെടുത്തുവച്ച ഫ്രെയിമുണ്ട്. റോസിന്റെയും ഗണ്ണിന്റെയും വിഷ്വൽ ബ്ലെൻഡിങ് വേറിട്ട വിഷ്വൽ കോൺട്രാസ്റ്റ് സൃഷ്ടിക്കുന്നു.
പരസ്പരവിരുദ്ധമായ രണ്ട് പ്രതീകങ്ങളെ സിനിമട്ടോഗ്രാഫർ മുകേഷ് കൊത്തിയെടുത്തുവച്ച ഫ്രെയിമുണ്ട്. റോസിന്റെയും ഗണ്ണിന്റെയും വിഷ്വൽ ബ്ലെൻഡിങ് വേറിട്ട വിഷ്വൽ കോൺട്രാസ്റ്റ് സൃഷ്ടിക്കുന്നു.

കൊടുങ്കാറ്റ് പോലെ തീവ്രമായ ദാസിന്റെ വേഗതയെ ചന്ദ്ര ശാന്തമക്കുന്നു. ചന്ദ്രയുടെ നിശ്ചലവസ്ഥയെ ദാസ് ചലിപ്പിക്കുന്നു. പുതിയൊരു ലോകത്തിന്റെ മറുപുറം പിറക്കുന്നു. പ്രതിസന്ധികളിൽ ചേർക്കപ്പെടുന്ന പരസ്പര പൂരകത്വമാകുന്ന, അനുഭവിച്ചറിയാത്ത സ്നേഹത്തിന്റെ കരുതലിന്റെ വന്യമായ സൗന്ദര്യമാണ് ദാസിന്റെയും ചന്ദ്രയുടെയും പ്രണയവും പോരാട്ടവും.

ഇതിലെ ഓരോ ഫ്രെയിമുകളും പ്രേക്ഷകരിലേക്ക് സംവദിക്കുന്ന ഒരു സമാന്തര ഭാഷയൊരുക്കുന്നു. സിനിമയുടെ ദൃശ്യഘടന സൗന്ദര്യത്തിന്റെ ആവിഷ്കാരം മാത്രമല്ല, സങ്കീർണമായ മാനസികാവസ്ഥകളെയും അധികാരത്തെയും അടിച്ചമർത്തലിനെയും അതിജീവനത്തെയും അടയാളപ്പെടുത്തുന്ന രാഷ്ട്രീയഭാഷ കൂടിയാണ്. അതിന്റെ പ്രതിഫലനങ്ങളാണ് ഓരോ ഫ്രെയിമിലും ചേർത്തുവയ്ക്കുന്ന ദൃശ്യഘടകങ്ങൾ. ലൈറ്റിംഗും അതിന്റെ കോമ്പോസിഷനുകളും ദൃശ്യനുഭവത്തെ കൂടുതൽ സ്വഭാവികമാക്കുന്നു. അവ കഥാപാത്രങ്ങളുടെ ആന്തരിക ലോകത്തെ നിർവചിക്കുന്നു.

സമയം നഷ്ടപ്പെട്ട് നിശ്ചലതയിൽ മരവിച്ചുജീവിച്ച ചന്ദ്രയും ദിശ തെറ്റിയലഞ്ഞ് ചുഴിയിൽ ചുറ്റുന്ന ദാസും വ്യത്യസ്ത മാനസിക ലോകങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇരുവരും തങ്ങളുടെ മുറിവുകളെ പരസ്പരം തിരിച്ചറിയുകയും പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് പ്രണയത്തിന്റെയും പ്രതിരോധത്തിന്റെയും ലോകം സൃഷ്ടിക്കുന്നു. അതിന്റെ ദൃശ്യഭാഷയാണ് ഡിഡിയിൽ കൊത്തിയിടുന്ന ഓരോ ഫ്രെയിമും.

Comments