ഷാങ്ഹായ് ചലച്ചിത്ര മേളയിലേക്ക് ശിവരഞ്ജിനിയുടെ മലയാളചിത്രം ‘വിക്ടോറിയ’

ലോകത്തിലെ ശ്രദ്ധേയമായ ഷാങ്ഹായ് ചലച്ചിത്രമേളയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾക്കായുള്ള ഗോൾഡൻ ഗ്ലോബേറ്റ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക സിനിമയായി മലയാളചിത്രം വിക്ടോറിയ.

News Desk

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിരൂപകപ്രശംസ നേടിയ, ശിവരഞ്ജിനി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം വിക്ടോറിയ 27-ാമത് ഷാങ്ഹായ് ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവെലാണ് ചൈനയിൽ നടക്കുന്ന ഷാങ്ഹായ് ചലച്ചിത്ര മേള. മേളയിലെ പ്രധാന മത്സര വിഭാഗമായ ഗോൾഡൻ ഗ്ലോബേറ്റിലേക്കാണ് വിക്ടോറിയ തെരഞ്ഞടുക്കപ്പെട്ടത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾക്കായുള്ള ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക സിനിമയാണ് വിക്ടോറിയ. ഓസ്കാർ ജേതാവായ ഇറ്റാലിയൻ സംവിധായകൻ ഗ്യൂസെപ്പെ ടൊർണാറ്റോർ അധ്യക്ഷനായ ജൂറിയാണ് വിക്ടോറിയയെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്.

IFFK-യിൽ മികച്ച മലയാളി നവാഗത സംവിധായികയായി ശിവരഞ്ജിനി

2024 ഐ.എഫ്.എഫ്.കെയിൽ മലയാളം ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരവും നേടിയിരുന്നു. 2024-ൽ ഇന്ത്യയിലിറങ്ങിയ മികച്ച പത്ത് ചിത്രങ്ങളിലൊന്നായും ഫിപ്രസ്‌കി വിക്ടോറിയെ തെരഞ്ഞെടുത്തിരുന്നു. മതപരമായ യാഥാസ്ഥിതികത, സ്ത്രീ സ്വയംഭരണം, സാംസ്‌കാരിക സ്വത്വം തുടങ്ങി വിവിധ രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമ ഐ.എഫ്.എഫ്.കെ വേദിയിൽ നിന്നും നിരവധി നിരൂപകപ്രശംസ നേടിയിരുന്നു.

 മതപരമായ യാഥാസ്ഥിതികത, സ്ത്രീ സ്വയംഭരണം, സാംസ്‌കാരിക സ്വത്വം തുടങ്ങി വിവിധ രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമ ഐ.എഫ്.എഫ്.കെ വേദിയിൽ നിന്നും നിരവധി നിരൂപകപ്രശംസ നേടിയിരുന്നു.
മതപരമായ യാഥാസ്ഥിതികത, സ്ത്രീ സ്വയംഭരണം, സാംസ്‌കാരിക സ്വത്വം തുടങ്ങി വിവിധ രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമ ഐ.എഫ്.എഫ്.കെ വേദിയിൽ നിന്നും നിരവധി നിരൂപകപ്രശംസ നേടിയിരുന്നു.

അങ്കമാലിയിലെ ഒരു ബ്യൂട്ടി പാർലറിൽ ബ്യൂട്ടിഷനായി ജോലി ചെയ്യുന്ന വിക്ടോറിയ എന്ന സ്ത്രീയെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. ആ ബ്യൂട്ടി പാർലറിൽ ഒരു ദിവസം നടക്കുന്ന കാര്യങ്ങളാണ് സിനിമക്കാധാരം. മീനാക്ഷി ജയൻ, ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, സ്റ്റീജ മേരി, ദർശന വികാസ്, ജീന രാജീവ്, രമാദേവി എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. അങ്കമാലിയിലും സമീപപ്രദേശങ്ങളിലുമുള്ള പുതുമുഖങ്ങളായ സ്ത്രീകളാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. സിനിമയിലെവിടെയും ഒരു പുരുഷ കഥാപാത്രവും പ്രത്യക്ഷപ്പെടുന്നില്ല. നിഴൽ രൂപമായും ശബ്ദമായും മാത്രമാണ് പുരുഷ സാമിപ്യം വിക്ടോറിയയിലുണ്ടാകുന്നത്. ഏറിയ പങ്കും പുതുമുഖങ്ങളാണെന്നതും വിക്ടോറിയയുടെ പ്രധാന സവിശേഷതയായിരുന്നു.

പൊതുബോധത്തിന്റെ നേർച്ചക്കോഴികൾ

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ പിന്തുണയോടെ, വനിതാ ചലച്ചിത്ര നിർമ്മാതാക്കളെ പിന്തുണയ്ക്കുന്നതിനായി കേരള സംസ്ഥാന സർക്കാർ ആരംഭിച്ച വനിതാ ശാക്തീകരണ ഗ്രാന്റ് വഴിയാണ് ഈ സിനിമ നിർമിക്കപ്പെട്ടത്. പഠനകാലത്ത് ശിവരഞ്ജിനിയുടെ പല ഷോർട്ട് ഫിലിമുകളും IDSFFK-യിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. റിതം, കല്യാണി എന്നീ ഷോർട്ട് ഫിലിമുകൾ ശ്രദ്ധേയമായതാണ്. രണ്ട് ഷോർട്ട് ഫിലിമുകളും വലിയ തോതിൽ ചർച്ചെ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

Comments