സംഗതി
കഥയോ കവിതയോ വിവർത്തനമോ
അനുഭവമോ ഓർമയോ
സ്വപ്നമോ നിലപാടോ
എന്തു തേങ്ങയോ ആവട്ടെ
ഇതിലും നല്ല ഒരു കമന്റ്
ഇനി കണ്ടുപിടിക്കാനില്ല
മലയാള രാജ്യത്ത്
ആദ്യമായി നല്ലെഴുത്തെന്നു കമന്റിയത്
ആരെന്നറിയാൻ
നിങ്ങളെ പോലെ എനിക്കും ആഗ്രഹമുണ്ട്.
എഴുത്ത് നല്ലതോ മോശമോ
നട്ടാൽ കുരുക്കാത്ത നുണയോ ആവട്ടെ
നല്ലെഴുത്തെന്നാൽ നല്ലെഴുത്തു തന്നെ.
ഓപ്ഷൻസ് വേറെയുമുണ്ട്
എഴുത്തിലെ നല്ലതുകളുടെ അളവനുസരിച്ച്
❤️
❤️❤️
❤️❤️❤️
വരെ ആവാം
അതിൽ കൂടിയാൽ ഇച്ചരെ ഓവറാവും.
💚, 💛, 💜, 💙
എന്നിവയ്ക്ക് ദൃഷ്ടി സുഖവും
അർത്ഥ ഗുണവും കൂടും
(ഇത് തന്തവൈബ്സിന് അറിയില്ല)
🖤 ന് പ്രത്യേക അവസരങ്ങളുണ്ട്
അറിയുമോ
ഇവയോരോന്നിനും
പ്രത്യേക ഫാൻബേസ് തന്നെയുണ്ട്.
പൂക്കളുടെ ലോകത്തേക്ക്
തത്കാലം ഇപ്പോൾ കടക്കുന്നില്ല
അത് മറ്റൊരു നല്ലെഴുത്തിലാവാം.
നല്ലെഴുത്തിന്റെ കൊണാണ്ടർമാരേ
പരസ്പരം ലൈക്കിയും കമന്റിയും
എത്രനാൾ ഈ അൽഗോരിതത്തിന്റെ ചുഴലിയിൽ
ഇങ്ങനെ പിടിച്ചു നിൽക്കും?
നമുക്കും പുറത്ത് കടക്കണ്ടേ..
