അതുൽ പൂതാടി

മ്യൂച്വൽ ഫ്രണ്ട്സ്

റിയാത്ത ഒരാളെ
അറിയാൻ ശ്രമിക്കുന്നു.
അയാളും അത്തരത്തിൽ ശ്രമിക്കുന്നുണ്ട്.
അറിയാത്ത എല്ലാവരും
അതുതന്നെയാണ് ചെയ്യുന്നത്.
അറിയുന്നവരുടേതായ
ഒരു തുടക്കം എന്നതിൽ നിന്നും
ഇതിനകം ഈ പണി
ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു.
വാസ്തവത്തിൽ
താല്പര്യങ്ങളുടേതായ
ഒരു സാമൂഹ്യ ജീവിതത്തിനകത്താണ്
അപരിചിതരുടെ ലോകം പോലും
ഉണ്ടാകുന്നത്.
അറിയുന്ന ആൾക്ക്
അറിയുന്ന ആളുകളെയാണ്
അതിനാൽ എല്ലാവരും
അറിയാൻ ശ്രമിക്കുന്നത്.
അവരുടെ എണ്ണത്തിൽ
രണ്ടുപേരുടെ
‘കൂട്ടത്ത’ത്തിന്റെ യോഗ്യതയിരിക്കുന്നുണ്ട്.
അതിലെ തമാശയെന്തെന്ന്
ആദ്യം പറഞ്ഞിട്ടുണ്ടല്ലോ..

> ആദ്യം പറഞ്ഞത് ഒന്നുകൂടി വായിക്കാൻ
> ഇത് കവിതയല്ല, കുറിപ്പാണ്
> ഇത് കവിത തന്നെ, എന്നാൽ വരിമുറിക്കുന്നതിൽ യുക്തി ഇല്ല

Comments