മുത്തുറാസാ കുമാർ

ലർന്ന ജമന്തി തലയോട്
കാണാതായ ഒരു കുഞ്ഞിനെപ്പോലെ
മുൾവനത്തിനുള്ളിൽ
കാൽകഴച്ച് നിൽക്കുന്ന
ഒറ്റ കഴുമരം.

സൂര്യനുപോലും മൂത്രം നീറുന്ന
അതീവ ഉഷ്ണനിലയിൽ
അത് വെള്ളത്തിനായി ദാഹിക്കുന്നു.

വനത്തിനുള്ളിൽ
മോഷ്ടിച്ച മാംസത്തെ മുറുകെ കടിച്ചുവന്ന ഭൈരവപ്രാണി
കാറ്റത്ത് പാറുന്ന
ജമന്തിമാലയ്ക്ക് ഭയന്ന്
ഞൊടിയിൽ
വാലിനെ വേട് പോലെ താഴ്ത്തി
നിവർത്തി.

തിന്ന് ദഹിച്ച മാംസത്തിന്റെ മദത്തിൽ
പ്രാണി തൻ കാലുയർത്തി
കഴുവേരിൽ നീര് ഒഴുക്കി ഓടുന്നു.

നിഴൽ തരാത്ത
കൂടുകൾക്ക് ഉതകാത്ത
മുനയ്ക്കുനേരെ
നിലാവ് ചലിക്കാത്ത
കഴുമരകൂർപ്പിന്
മാലകൾ ചാർത്തി
കെടായിനെ ബലിയർപ്പിക്കുന്നു.

മരത്തിനെ കൊതിപ്പിച്ച്
ചുട്ട സെവറൊട്ടിയേ
രുചിക്കുമ്പോൾ
തടിച്ച മഴത്തുള്ളിയൊന്ന്
കഴുമുനയിലിറങ്ങി
നുറുക്കിയ കഷണങ്ങളായി
പിളരുന്നു.

*കെടായ് - ആൺ വെള്ളാട്.
*സെവറൊട്ടി - ആടിനുള്ളിലെ കരൾ പോലുള്ള ശരീരഭാഗമാണ്.

രണ്ട്​

ചെവികളെ കൂർപ്പിച്ചു.
കഴുമരത്തിനുള്ളിൽ ഒഴുകുന്ന
രക്തവോട്ടത്തിന്റെ നുരശബ്ദം
സൂക്ഷമമായി കേട്ടപ്പോൾ
ഉമ്മത്ത് പൂവിനെ
ഞൊടിയിൽ
കോളാമ്പി മൈക്കാക്കി
കഴുമുനയിൽ സ്ഥാപിച്ചു.

മൂന്ന്​

ഴുവിന്റെ തലയാകുന്ന
ചെറുനാരകത്തെ
ഉന്നംവച്ച്
തട്ടിത്തകർത്താടി അട്ടഹസിക്കുന്ന
കവണ കുട്ടികൾ.
​▮

(പല നൂറ്റാണ്ടുകൾക്ക് മുമ്പ് വധശിക്ഷയ്ക്കായി ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണിത്. ഇതിൽ ശിക്ഷിക്കപ്പെടുന്ന മുറയെ കഴിവേറ്റം എന്ന് പറയുന്നു. കഴുമരത്തിനെ ഇന്നും തമിഴ്നാട്ടിലെ ചില ഇടങ്ങളിൽ ദൈവമായി സങ്കൽപ്പിച്ചു വഴിപാടുകൾ നടത്തിവരുന്നു. കഴുമരത്തിനെ കുറിച്ചുള്ള ചരിത്രപരമായ അടയാളങ്ങളും രേഖകളും ഈ ഭൂപ്രദേശത്തിലെ ചില ക്ഷേത്രങ്ങളിലും, ശില്പങ്ങളിലും, ചിത്രങ്ങളിലും കാണപ്പെടുന്നു.)


മുത്തുറാസാ കുമാർ

കവി, കഥാകൃത്ത്​. സ്വതന്ത്ര മാധ്യമപ്രവർത്തകൻ. തമിഴ്നാട്ടിലെ മധുരൈ ജില്ലയിൽ ചോഴവന്താൻ തെൻകരയിൽ ജനനം. പിടിമൺ, നീർച്ചുഴി, ഈത്ത് എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

ദേവേന്ദ്ര കുമാർ. എ

വിവർത്തകൻ. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സൂരൻകുടി ഗ്രാമത്തിൽ ജനനം. തമിഴ്‌നാട്ടിലെ പ്രകടനകലകൾ, തമിഴ് സിനിമ, ജാതിയത തുടങ്ങിയ മേഖലകളിൽ ഗവേഷണം.

Comments