ദക്ഷിണാഫ്രിക്കയിൽ വെളുത്തവരുടെ ഉൻമൂലനമോ? ട്രംപിൻെറ പച്ചക്കള്ളവും റാമഫോസയുടെ മറുപടിയും

ദക്ഷിണാഫ്രിക്കയിൽ വെളുത്ത വർഗക്കാരെ വംശീയമായി ഉൻമൂലനം ചെയ്യുന്നുവെന്ന വ്യാജപ്രചാരണം ഏറ്റുപിടിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ആരോപണം നിഷേധിച്ച ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റാമഫോസ കടുത്ത ഭാഷയിലാണ് ട്രംപിനോട് പ്രതികരിച്ചത്.

ക്ഷിണാഫ്രിക്കയിൽ വെളുത്ത വർഗക്കാരെ വംശീയ ഉൻമൂലനം നടത്തുന്നുവെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റാമഫോസയുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ട്രംപിൻെറ നാടകീയ നീക്കങ്ങൾ. ട്രംപിൻെറ വാദങ്ങൾ റാമഫോസ നിഷേധിച്ചതോടെ ഇരുവരും തമ്മിൽ വാക് തർക്കവുമുണ്ടായി. അമേരിക്കയുമായുള്ള വ്യാപാരബന്ധം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സന്ദർശനത്തിനെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഡോണൾഡ് ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിൽ കാര്യമായ ഉലച്ചിലുണ്ടായിട്ടുണ്ട്. 30 ശതമാനം തീരുവയാണ് ദക്ഷിണാഫ്രിക്കൻ ഉത്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഇപ്പോൾ ചുമത്തുന്നത്. ഇത് ആഫ്രിക്കൻ രാജ്യത്തിൻെറ സാമ്പത്തികസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. തീരുവയിൽ ഇളവ് ലഭിക്കുമെന്നും, വ്യാപാരബന്ധം മെച്ചപ്പെടുത്താൻ ചർച്ച സഹായിക്കുമെന്നും പ്രതീക്ഷിച്ചാണ് റാമഫോസ ട്രംപിന് മുന്നിലെത്തിയത്. എന്നാൽ സംഭവിച്ചത് തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ്.

2024-ൽ മാത്രം രാജ്യത്ത് ആകെ 26232 പേർ കൊല്ലപ്പെട്ടിട്ടുണ്ടെനന്ന് ദക്ഷിണാഫ്രിക്കൻ പോലീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് പറയുന്നു. ഇതിൽ 44 പേർ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട തൊഴിൽമേഖലയിൽ നിന്നുള്ളവരാണ്.

അമേരിക്കയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് കരുതിയ റാമഫോസ, തനിക്കൊപ്പം രാജ്യത്തെ വെളുത്ത വർഗക്കാരായ ഗോൾഫ് താരങ്ങളെയൊക്കെ ഒപ്പം കൂട്ടിയാണ് എത്തിയിരുന്നത്. വ്യാപാര ചർച്ചകൾ ആരംഭിക്കുന്നതിനിടെയാണ് ട്രംപ് ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗക്കാർ കടുത്ത വിവേചനം നേരിടുന്നുവെന്ന ആരോപണം എടുത്തിടുന്നത്.

വ്യാപാര ചർച്ചകൾ ആരംഭിക്കുന്നതിനിടെയാണ് ട്രംപ് ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗക്കാർ കടുത്ത വിവേചനം നേരിടുന്നുവെന്ന ആരോപണം എടുത്തിടുന്നത്.
വ്യാപാര ചർച്ചകൾ ആരംഭിക്കുന്നതിനിടെയാണ് ട്രംപ് ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗക്കാർ കടുത്ത വിവേചനം നേരിടുന്നുവെന്ന ആരോപണം എടുത്തിടുന്നത്.

വെളുത്ത വർഗ്ഗക്കാരെ ദക്ഷിണാഫ്രിക്കയിൽ കൂട്ടക്കൊല ചെയ്യുയാണെന്നും അവരുടെ ഭൂമി പിടിച്ചെടുക്കുകയാണെന്നും ട്രംപ് ആരോപിച്ചു. “കടുത്ത പീഡനം നേരിടുന്നതായി നിരവധി വെളുത്ത വർഗ്ഗക്കാർ ഞങ്ങളെ അറിയിക്കുന്നുണ്ട്. പല പ്രദേശങ്ങളിൽ നിന്നും ഞങ്ങൾ അത്തരം പരാതികൾ ഉള്ളവരെ രക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അവർ ദക്ഷിണാഫ്രിക്കയിൽ നിന്നും ജീവനും കൊണ്ട് നാട് കടക്കുകയാണ്. വംശീയ ഉൻമൂലനം തന്നെയാണ് നടക്കുന്നതെന്ന് ഞങ്ങൾ കരുതുന്നു. വെളുത്ത വർഗക്കാരായ കർഷകരാണ് കൂടുതലും പീഡനത്തിന് ഇരയാവുന്നത്,” ട്രംപ് പറഞ്ഞു. ഇത് തെളിയിക്കാനെന്ന തരത്തിൽ വീഡിയോയും വാർത്താ കട്ടിങ്ങുകളുമൊക്കെ ട്രംപ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ നിരത്തി.

Read More: ട്രംപ് പുറത്താക്കിയ കാർല ഹെയ്‌ഡൻ, ചരിത്രത്തിലിടം പിടിക്കുകയല്ല ചരിത്രമാവുകയാണ്

അമേരിക്കൻ പ്രസിഡൻറിൻെറ ആരോപണങ്ങളെ മുഴുവൻ നിഷേധിച്ച, റാമഫോസ വ്യക്തമായ വിവരങ്ങൾ നിരത്തിയാണ് മറുപടി പറഞ്ഞത്. “ഞങ്ങളുടെ രാജ്യത്ത് ക്രിമിനലുകളുണ്ടെന്നത് സത്യമാണ്. നിർഭാഗ്യവശാൽ ആളുകൾ കൊല്ലപ്പെടുന്നുണ്ട്. എന്നാൽ അത് വെളുത്ത വർഗക്കാർ മാത്രമല്ല. കൊല്ലപ്പെടുന്നവരിൽ ഭൂരിപക്ഷവും കറുത്ത വർഗക്കാർ തന്നെയാണ്,” റാമഫോസ പറഞ്ഞു. 2024-ൽ മാത്രം രാജ്യത്ത് ആകെ 26232 പേർ കൊല്ലപ്പെട്ടിട്ടുണ്ടെനന്ന് ദക്ഷിണാഫ്രിക്കൻ പോലീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് പറയുന്നു. ഇതിൽ 44 പേർ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട തൊഴിൽമേഖലയിൽ നിന്നുള്ളവരാണ്. 8 പേർ കർഷകരുമാണ്. ആഫ്രിക്കയിൽ വെളുത്ത വർഗക്കാർക്കെതിരെ ഇത്തരത്തിൽ ആക്രമണം നടക്കുന്നുണ്ടെങ്കിൽ തനിക്കൊപ്പം വെളുത്ത വർഗക്കാരെ താൻ കൂടെ കൂട്ടുമായിരുന്നുവോയെന്ന് റാമഫോസ ചോദിച്ചു. ട്രംപിൻെറ വാദങ്ങൾ തെളിഞ്ഞാൽ തൻെറ കാർഷികമന്ത്രി പോലും തൽസ്ഥാനത്ത് ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ ഭാഷയിലാണ് റാമഫോസ വൈറ്റ് ഹൗസിൽ ട്രംപിൻെറ വാദങ്ങളെ തള്ളിക്കൊണ്ട് സംസാരിച്ചത്.

വസ്തുതകളോ തെളിവുകളോ ഇല്ലാതെ വെറും ഊഹപോഹങ്ങളും വ്യാജ പ്രചാരണങ്ങളും പ്രചരിപ്പിക്കാനാണ് ട്രംപ് ശ്രമിച്ചത്. 2020-ൽ പുറത്തുവന്ന ഒരു വീഡിയോയാണ് ഇത് തെളിയിക്കാനെന്ന നിലയിൽ ട്രംപ് മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചത്. വെളുത്ത വർഗക്കാരിൽ നിന്ന് കടുത്ത വംശീയവിവേചനം നേരിട്ട ജനതയാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് രാജ്യം സ്വതന്ത്രമായത്.

എക്കാലത്തും ലോകനേതാക്കളെ സ്വീകരിച്ച് ഇരുത്താറുള്ള വൈറ്റ് ഹൗസിൽ ഇത് രണ്ടാമത്തെ രാജ്യത്തലവനാണ് ട്രംപ് ഭരണകൂടത്തിന് കീഴിൽ അപമാനം നേരിടേണ്ടി വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കിയെയും ട്രംപ് വിളിച്ചുവരുത്തി അപമാനിച്ചിരുന്നു.
എക്കാലത്തും ലോകനേതാക്കളെ സ്വീകരിച്ച് ഇരുത്താറുള്ള വൈറ്റ് ഹൗസിൽ ഇത് രണ്ടാമത്തെ രാജ്യത്തലവനാണ് ട്രംപ് ഭരണകൂടത്തിന് കീഴിൽ അപമാനം നേരിടേണ്ടി വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കിയെയും ട്രംപ് വിളിച്ചുവരുത്തി അപമാനിച്ചിരുന്നു.

1994-ൽ ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം അവസാനിച്ചതിന് ശേഷം തന്നെ നടക്കുന്ന പ്രചാരണമാണ് ഇപ്പോൾ ട്രംപ് ഏറ്റുപിടിക്കുന്നത്. തീവ്രവലതുപക്ഷക്കാർ ദശകങ്ങളായി ഇത് പ്രചരിപ്പിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ വംശജനായ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്ക് ആധുനികകാലത്ത് ഈ പ്രചാരണത്തിൻെറ ഏറ്റവും വലിയ വക്താവാണ്. രണ്ടാം ട്രംപ് ഭരണകൂടത്തിൽ നിർണായകമായ റോൾ മസ്കിനുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ തീവ്രവലതുപക്ഷക്കരുടെ പ്രചാരണമാണ് ട്രംപും മസ്കുമെല്ലാം ഏറ്റുപിടിച്ച് വീണ്ടും ചർച്ചയാക്കി മാറ്റുന്നത്.

എക്കാലത്തും ലോകനേതാക്കളെ സ്വീകരിച്ച് ഇരുത്താറുള്ള വൈറ്റ് ഹൗസിൽ ഇത് രണ്ടാമത്തെ രാജ്യത്തലവനാണ് ട്രംപ് ഭരണകൂടത്തിന് കീഴിൽ അപമാനം നേരിടേണ്ടി വന്നിരിക്കുന്നത്.

മറ്റൊരു രാജ്യത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തുന്നു എന്നതിനൊപ്പം തന്നെ ട്രംപ് ഒരു കീഴ്-വഴക്കം കൂടി ആവർത്തിക്കുകയാണ്. എക്കാലത്തും ലോകനേതാക്കളെ സ്വീകരിച്ച് ഇരുത്താറുള്ള വൈറ്റ് ഹൗസിൽ ഇത് രണ്ടാമത്തെ രാജ്യത്തലവനാണ് ട്രംപ് ഭരണകൂടത്തിന് കീഴിൽ അപമാനം നേരിടേണ്ടി വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കിയെയും ട്രംപ് വിളിച്ചുവരുത്തി അപമാനിച്ചിരുന്നു. റഷ്യ - യുക്രെയ്ൻ പ്രശ്നം പരിഹരിക്കുന്നതിനായെന്ന പേരിലായിരുന്നു സെലൻസ്കിയെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചത്. എന്നാൽ, മാധ്യമങ്ങൾക്ക് മുന്നിലിരുത്തി ട്രംപും വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസും സെലൻസ്കിയെ രൂക്ഷമായി വിമർശിക്കുകയാണ് ചെയ്തത്. മൂന്നാം ലോകമഹായുദ്ധത്തിനാണ് സെലൻസ്കി ശ്രമിക്കുന്നതെന്നും അമേരിക്കയുടെ സഹായം കൊണ്ടാണ് പിടിച്ചുനിൽക്കുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ ജനതയോട് സെലൻസ്കിയ്ക്ക് നന്ദിയില്ലെന്ന് വാൻസും ആരോപിച്ചിരുന്നു. കടുത്ത വാക് തർക്കമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് നടന്നത്. ഏതാണ്ട് സമാനമായിട്ടാണ് ട്രംപ് റാമഫോസയുമായും തർക്കിച്ചത്.

Read More: പരസ്പരം പോരടിച്ച് ട്രംപും സെലൻസ്കിയും; യുക്രെയ്നിൽ ഇനിയെന്ത്?

Comments