സ്റ്റുഡൻറ് വിസയ്ക്ക് നോ എൻട്രി പറയുന്ന ട്രംപ്, സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ സൂക്ഷ്മ പരിശോധന

വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ട്രംപ് ഭരണകൂടം. അമേരിക്കയിലെ വിദേശ വിദ്യാർത്ഥികളിൽ ഒന്നാമതുള്ളത് ഇന്ത്യയാണ്. നടപടികൾ നിർത്തിവെച്ചതോടെ സ്റ്റുഡൻറ് വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ളവരുടെ കാത്തിരിപ്പ് നീളും. സോഷ്യൽ മീഡിയ പ്രൊഫൈലുകൾ കർശനമായി പരിശോധിച്ച് മാത്രമേ ഇനി വിസ അനുവദിക്കുകയുമുള്ളൂ.

മേരിക്കയിൽ പഠനത്തിനായി പോവുന്ന വിദേശ വിദ്യാർത്ഥികളെ കടുത്ത നിയന്ത്രണങ്ങളിലൂടെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ് ഡോണൾഡ് ട്രംപ് ഭരണകൂടം. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത രാജ്യത്തെ പ്രധാനപ്പെട്ട സർവകലാശാലകൾക്കും കോളേജുകൾക്കുമെതിരെ പ്രതികാര നടപടികൾ എടുത്തതിന് പിന്നാലെ ഇപ്പോൾ സ്റ്റുഡൻറ് വിസയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പുതിയ സ്റ്റുഡൻറ് വിസകളൊന്നും തൽക്കാലം അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ഒപ്പം, ചില വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. പുതിയ വിസ അഭിമുഖങ്ങളെല്ലാം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ ഉള്ളത് ഇന്ത്യയിൽ നിന്നാണ്. സ്വാഭാവികമായും ഇന്ത്യൻ വിദ്യാർത്ഥികളെ ട്രംപിൻെറ പരിഷ്കാരങ്ങൾ ഗുരുതരമായി ബാധിക്കാൻ പോവുകയാണ്.

അമേരിക്കൻ വിസയ്ക്കായി അപേക്ഷിക്കുന്ന പുതിയ വിദ്യാർത്ഥികളെല്ലാം ഇനി തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും പരിശോധനയ്ക്കായി സമർപ്പിക്കണം. സൂക്ഷ്മമായ സോഷ്യൽ മീഡിയ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും വിദ്യാർത്ഥിക്ക് വിസ അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഒരു വിദ്യാർത്ഥിയുടെ ഓൺലൈൻ പ്രവർത്തികളെല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ വിസ അനുവദിക്കുകയുള്ളൂ എന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പുറത്തുവിട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അതായത് അമേരിക്കയിൽ സ്റ്റുഡൻറ് വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ സോഷ്യൽ മീഡിയ പ്രൊഫൈലുകളെല്ലാം തന്നെ പരിശോധനയ്ക്ക് നൽകണം.

 അമേരിക്കയിൽ ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ ഉള്ളത് ഇന്ത്യയിൽ നിന്നാണ്. സ്വാഭാവികമായും ഇന്ത്യൻ വിദ്യാർത്ഥികളെ ട്രംപിൻെറ പരിഷ്കാരങ്ങൾ ഗുരുതരമായി ബാധിക്കാൻ പോവുകയാണ്.
അമേരിക്കയിൽ ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ ഉള്ളത് ഇന്ത്യയിൽ നിന്നാണ്. സ്വാഭാവികമായും ഇന്ത്യൻ വിദ്യാർത്ഥികളെ ട്രംപിൻെറ പരിഷ്കാരങ്ങൾ ഗുരുതരമായി ബാധിക്കാൻ പോവുകയാണ്.

ദേശീയ സുരക്ഷയുടെ പേര് പറഞ്ഞാണ് ട്രംപ് ഭരണകൂടം വിദ്യാർത്ഥികളുടെ പ്രൊഫൈലുകൾ സൂക്ഷ്മമായി പരിശോധിക്കാൻ ഒരുങ്ങുന്നത്. 2019-ൽ തന്നെ അമേരിക്കയിലെ വിസ - ഇമ്മിഗ്രേഷൻ നടപടിക്രമങ്ങളിൽ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നൽകണമെന്ന നിർദ്ദേശം വന്നിരുന്നു. എന്നാലത് കർശനമായി നടപ്പിലാക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. അമേരിക്കയിലെ പ്രധാന സർവകലാശാലളെല്ലാം വിദേശ വിദ്യാർത്ഥികളുടെ കാര്യത്തിൽ വളരെ ലിബറൽ ആയ നിലപാടാണ് നിലവിൽ എടുക്കുന്നതെന്ന വിമർശനം ട്രംപിനുണ്ട്. വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കണമെന്നാണ് അദ്ദേഹം സർവകലാശാലകളോട് ആവശ്യപ്പെടുന്നത്. അമേരിക്കയെ ഇഷ്ടപ്പെടുന്നവരാണ് രാജ്യത്ത് പഠിക്കേണ്ടത്. അതിനാലാണ് വിദ്യാർത്ഥികളുടെ പ്രൈഫൈലുകൾ സൂക്ഷ്മമായി പരിശോധിക്കുന്നത്. നേരത്തെ കൊളംബിയ യൂണിവേഴ്സിറ്റിക്കും ഹാർവാർഡ് യൂണിവേഴ്സിറ്റിക്കുമുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയും റദ്ദാക്കുകയുമൊക്കെ ചെയ്തിരുന്നു ട്രംപ്. രാജ്യത്തെ ഇസ്രായേൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ഇടമായി ട്രംപ് കൊളംബിയ യൂണിവേഴ്സിറ്റിയെ കാണുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ വിദേശ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്.

Read More: ഭാവി തക‍ർക്കുന്നു ലോണെടുത്തുള്ള വിദേശപഠനം, ഏജൻസികൾ പറയാത്ത ചില യാഥാർത്ഥ്യങ്ങൾ

പൊതുവിൽ തന്നെ കുടിയേറ്റവിരുദ്ധനായ ട്രംപിൽ നിന്ന് ഏതറ്റം വരെയുമുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വിദേശ വിദ്യാർത്ഥികളെ പടിക്ക് പുറത്ത് നിർത്തിയാൽ അത് അമേരിക്കയെ സാമ്പത്തികമായി ബാധിക്കില്ലേയെന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്. എന്ത് തന്നെയായാലും കർശന നടപടികളുമായി മുന്നോട്ട് പോവാനാണ് ട്രംപ് ഭരണകൂടത്തിൻെറ തീരുമാനം. അതിൻെറ ഭാഗമായാണ് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഇഴകീറി പരിശോധിക്കാൻ പോവുന്നത്. സോഷ്യൽ മീഡിയയിലെ എഴുത്തുകളിലുള്ള രാഷ്ട്രീയം, സമരങ്ങളുടെയോ പ്രതിഷേധങ്ങളുടെയും ഭാഗമായിട്ടുണ്ടോ, സാമൂഹ്യ വിഷയങ്ങളിലുള്ള പ്രതികരണങ്ങൾ എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. ട്രംപ് ഭരണകൂടത്തിന് യോജിക്കാത്ത പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുള്ളവർ അമേരിക്കയിൽ പഠിക്കാൻ വരേണ്ടെന്നാണ് സർക്കാർ കൃത്യമായി നൽകുന്ന സന്ദേശം.

പൊതുവിൽ തന്നെ കുടിയേറ്റവിരുദ്ധനായ ട്രംപിൽ നിന്ന് ഏതറ്റം വരെയുമുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വിദേശ വിദ്യാർത്ഥികളെ പടിക്ക് പുറത്ത് നിർത്തിയാൽ അത് അമേരിക്കയെ സാമ്പത്തികമായി ബാധിക്കില്ലേയെന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്.
പൊതുവിൽ തന്നെ കുടിയേറ്റവിരുദ്ധനായ ട്രംപിൽ നിന്ന് ഏതറ്റം വരെയുമുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വിദേശ വിദ്യാർത്ഥികളെ പടിക്ക് പുറത്ത് നിർത്തിയാൽ അത് അമേരിക്കയെ സാമ്പത്തികമായി ബാധിക്കില്ലേയെന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്.

ചൈനീസ് വിദ്യാർത്ഥികളോട് കടുത്ത നടപടികൾ

അമേരിക്കയിൽ നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്ന ചൈനീസ് വിദ്യാർത്ഥികളിൽ പലരുടെയും വിസ റദ്ദാക്കുന്നത് അടക്കമുള്ള നടപടികളും നടക്കുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരുടെയും അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്ന് തോന്നുന്നതുമായ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമുള്ള പുതിയ വിസാ അപേക്ഷകരെയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാക്കും. അമേരിക്കയിലെ വിദേശവിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ചൈന. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർനാഷണൽ എജ്യുക്കേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023/2024 അധ്യയന വർഷത്തിലെ കണക്കുകൾ പ്രകാരം 277398 ചൈനീസ് വിദ്യാർത്ഥികൾ അമേരിക്കയിൽ പഠിക്കുന്നുണ്ട്. അമേരിക്കൻ ഭരണകൂടത്തിൻെറ പുതിയ നയം നിലവിൽ പഠിക്കുന്ന ചൈനീസ് വിദ്യാർത്ഥികളെയും പുതിയതായി അപേക്ഷിക്കുന്നവരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നതാണ്.

Read More: ട്രംപിനെ എങ്ങനെ നേരിടും, കൊളംബിയ യൂണിവേഴ്സിറ്റി?

ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടാൻ പോവുന്നത്

പുതിയ സ്റ്റുഡൻറ് വിസ അപേക്ഷാനടപടികൾ പരിഗണിക്കുന്നത് അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ ഇന്ത്യയിലെ യു.എസ് എംബസിയും കോൺസുലേറ്റുമെല്ലാം നടപടിക്രമങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിൽ നിന്ന് പുതിയ നിർദ്ദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ നടപടികൾ പുനരാരംഭിക്കുകയുള്ളൂ. നിലവിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ അതിൻമേൽ നടപടികളൊന്നും തന്നെ എടുത്ത് തുടങ്ങിയിട്ടില്ല. ഇനി സോഷ്യൽ മീഡിയ പ്രൊഫൈലുകളെല്ലാം പരിശോധിച്ച് വിസ അനുവദിക്കാൻ തുടങ്ങിയാൽ തന്നെ അത് സാധാരണയിലും വളരെ വൈകുമെന്ന കാര്യത്തിൽ സംശയമൊന്നും തന്നെയില്ല. 2025 സെപ്തംബറിലാണ് അമേരിക്കയിൽ പുതിയ അക്കാദമിക വർഷം ആരംഭിക്കുന്നത്. നിലവിലെ നിയന്ത്രണങ്ങൾ നീളുന്നതിനാൽ എത്രത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.

അമേരിക്കയിലെ മികച്ച സർവകലാശാലകളിൽ വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട് ട്രംപ്. ഹാർവാർഡ് സർവകലാശാലയിൽ ഇതിനുള്ള ശ്രമങ്ങളാണ് തുടങ്ങിയിരുന്നത്. എന്നാൽ തൽക്കാലം കോടതി ഈ നടപടി തടഞ്ഞിട്ടുണ്ട്. എന്നിരുന്നാലും വിദേശ വിദ്യാർത്ഥികളെ പൊതുവിൽ പഴയ പോലെ സ്വാഗതം ചെയ്യില്ലെന്ന സന്ദേശമാണ് ഇതിനോടകം തന്നെ പുതിയ സർക്കാർ നൽകിയിരിക്കുന്നത്. അമേരിക്കയിൽ ഏകദേശം 1,110,000 വിദേശ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 331,602 ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. അതായത് അമേരിക്കയിലെ മൊത്തം വിദേശ വിദ്യാർത്ഥികളിൽ 29.4 ശതമാനം പേരും ഇന്ത്യയിൽ നിന്നാണ് എന്നാണിതിനർത്ഥം. പുതിയ നിയന്ത്രണങ്ങൾ ഈ എണ്ണത്തിലെല്ലാം വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും.

Comments