‘സ്വകാര്യം’ വരുമ്പോൾ
നമ്മുടെ യൂണിവേഴ്സിറ്റികളുടെ ഭാവി എന്താകും?

കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ ആവശ്യമില്ല എന്നതായിരുന്നു ഒന്നാം പിണറായി വിജയൻ സർക്കാർ രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിലപാട്. ഈ ചുരുങ്ങിയ കാലത്തിനിടയിൽ ഒരു സുപ്രധാന നയം മാറ്റത്തിന് ഇതേ സർക്കാറിനെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും?- ജോമി പി.എൽ എഴുതുന്നു.

സ്വകാര്യ സർവകലാശാലാ ബില്ലിന് (Kerala State Private Universities- Establishment and Regulation- Draft Bill, 2025) മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ കേരളത്തിലും സ്വകാര്യ സർവകലാശാലകൾ യാഥാർത്ഥ്യമാകും എന്നുറപ്പായിരിക്കുന്നു. 28 സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാല സ്ഥാപിക്കപ്പെടുന്ന ഏറ്റവും ഒടുവിലത്തെ സംസ്ഥാനമാകും കേരളം.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം നേരിട്ടുകൊണ്ടിരിക്കുന്ന ആഴമേറിയ പ്രതിസന്ധികൾക്ക് സ്വകാര്യ സർവകലാശാലകൾ പരിഹാരമാവുമോ?
വിദ്യാഭ്യാസരംഗം കൂടുതലായി വാണിജ്യവൽക്കരിക്കപ്പെടുകയെന്ന ദുരന്തത്തിലേക്കായിരിക്കുമോ പുതിയ സർവകലാശാലകൾ നമ്മളെ നയിക്കുക?
കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥി പ്രവാഹത്തിന് തടയിടാൻ സ്വകാര്യ സർവകലാശാലകൾക്ക് കഴിയുമോ?
ഈ സർവകലാശാലകളുടെ നിലവിലുള്ള യൂണിവേഴ്സിറ്റികളുടെയും സർക്കാർ -എയ്ഡഡ് കോളേജുകളുടെയും ഭാവി എന്താവും?

ആഴത്തിൽ വിശകലനം ചെയ്യപ്പെടേണ്ട വിഷയങ്ങളാണ് ഇവ.

സ്വകാര്യവൽക്കരിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസം

1995- ൽ സിക്കിമിൽ സ്ഥാപിക്കപ്പെട്ട സിക്കിം മണിപ്പാൽ സർവകലാശാലയാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ സർവകലാശാല. 1964- ൽ രാജസ്ഥാനിലെ ബിറ്റ്സ് പിലാനിയ്ക്കും 1988- ൽ കോയമ്പത്തൂരിലെ അവിനാശലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോം സയൻസ് ആൻഡ് ഹയർ എജുക്കേഷൻ ഫോർ വിമൻസിനും 1993- ൽ കർണാടകയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷനും കൽപ്പിത സർവകലാശാല പദവി (Deemed to be university) നൽകി. 1995- 2008 കാലത്ത്, പ്രത്യേകിച്ച് 2000 മുതൽ, സ്വകാര്യ കോളജുകളുടെയും സ്വകാര്യ കൽപിത സർവകലാശാലകളുടെയും സ്വകാര്യ സർവകലാശാലകളുടെയും എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. അതേസമയം ഗവ. സ്ഥാപനങ്ങളുടെയോ ഗവൺമെൻറ് എയ്ഡഡ് സ്ഥാപനങ്ങളുടെയോ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായില്ല.

കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ ആവശ്യമില്ല എന്നതായിരുന്നു ഒന്നാം പിണറായി വിജയൻ സർക്കാർ രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിലപാട്.
കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ ആവശ്യമില്ല എന്നതായിരുന്നു ഒന്നാം പിണറായി വിജയൻ സർക്കാർ രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിലപാട്.

ഛത്തീസ്ഗഡിൽ മാത്രം 2002- 2005 കാലത്ത് 100- ലധികം സ്വകാര്യ യൂണിവേഴ്സിറ്റികൾ സ്ഥാപിക്കപ്പെട്ടു. ഛത്തീസ്ഗഡ് 2005- ൽ സുപ്രീം കോടതി പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് (എസ്റ്റാബ്ലിഷ്മെൻറ് ആൻഡ് ഓപ്പറേഷൻ) ആക്റ്റ് റദ്ദാക്കുകയും 112 സർവകലാശാലകൾ നിയമവിരുദ്ധമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. 2009- ൽ മാനവ വിഭവശേഷ മന്ത്രാലയം 44 കൽപ്പിത സർവ്വകലാശാലകളുടെ അംഗീകാരം പിൻവലിച്ചതോടെ മൂലധന നിക്ഷേപകർക്ക് സ്വകാര്യ കൽപ്പിത സർവകലാശാലകളിലുള്ള താല്പര്യം കുറയുകയും പകരം പ്രൈവറ്റ് യൂണിവേഴ്സിറ്റികളിൽ മൂലധന നിക്ഷേപം തുടങ്ങുകയും ചെയ്തു.

2006- 2018 കാലത്ത് രാജ്യത്തെ സ്വകാര്യ സർവകലാശാലകളുടെ എണ്ണം 19 ൽ നിന്ന് 290 ലേയ്ക്ക് ഉയർന്നു. രാജ്യത്ത് 90-91 കാലത്ത് 184 സർവകലാശാലകൾ ഉണ്ടായിരുന്നത് 2000-2001 ൽ 254 ആയും 2010-11 ൽ 621ആയും വർദ്ധിച്ചു. 2005- ൽ ഇന്ത്യയിൽ 20 സ്വകാര്യ സർവകലാശാലകൾ ഉണ്ടായിരുന്നിടത്ത് 2022- ഓടെ 400 ലധികമായി വർദ്ധിച്ചു. 2023- ൽ UGC പ്രസിദ്ധീകരിച്ച കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ 1192 യൂണിവേഴ്സിറ്റികളുണ്ട്. അവയിൽ 502 എണ്ണം സ്വകാര്യ സർവകലാശാലകളാണ്. 138 കൽപിത സർവകലാശാലകളിൽ ഭൂരിഭാഗവും സ്വകാര്യ സ്ഥാപനങ്ങൾ. അതായത്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പകുതിയോളവും സ്വകാര്യ മേഖലയിലാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിൻവാങ്ങുകയും പകരം സ്വകാര്യ മേഖല വൻതോതിൽ കടന്നുവരികയും ചെയ്യുന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ പുതിയ നയസമീപനത്തിന്റെ ഭാഗമായിത്തന്നെയാണ് കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതും

ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിൻവാങ്ങുകയും പകരം സ്വകാര്യ മേഖല വൻതോതിൽ കടന്നുവരികയും ചെയ്യുന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ പുതിയ നയസമീപനത്തിന്റെ ഭാഗമായിത്തന്നെയാണ് കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതും. വിദേശരാജ്യങ്ങളിൽ ഓഫ്ഷോർ ക്യാമ്പസുകൾ തുടങ്ങാനും സ്വകാര്യ കോളജുകൾക്ക് അനുവാദമുണ്ടാവും. സംസ്ഥാനത്ത് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സർവകലാശാലകൾക്ക് ഓഫ് ക്യാമ്പസുകൾ ആരംഭിക്കാൻ അനുവാദമില്ലെന്ന വസ്തുത കൂടി പരിഗണിക്കുമ്പോൾ പൊതു സർവകലാശാലകളെക്കുറിച്ചുള്ള സർക്കാർ നയത്തിലെ നിലപാട് മാറ്റം വ്യക്തമാവും.

വിസ്മയകരമായ ‘നയം മാറ്റം’

കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് വ്യാപകമാകുന്ന ദ്രുതഗതിയിലുള്ള സ്വകാര്യവൽക്കരണത്തിൽ നിന്ന് കേരളവും മാറിനിന്നിട്ടില്ല. സ്വകാര്യ മേഖലയിൽ സർവകലാശാലകൾ സ്ഥാപിക്കപ്പെട്ടിട്ടില്ല എങ്കിലും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 70% ത്തിലധികവും സ്വാശ്രയമാണ്. എയ്ഡഡ് കോളേജുകളിൽ അനുവദിക്കപ്പെടുന്ന പുതിയ പ്രോഗ്രാമുകളിൽ ഭൂരിഭാഗവും സ്വാശ്രയ മേഖലയിൽ തന്നെ. പക്ഷേ സ്വകാര്യ സർവകലാശാലകളോടുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ എതിർപ്പ് തുടർന്നു.

1995- ൽ സിക്കിമിൽ സ്ഥാപിക്കപ്പെട്ട സിക്കിം മണിപ്പാൽ സർവകലാശാലയാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ സർവകലാശാല.
1995- ൽ സിക്കിമിൽ സ്ഥാപിക്കപ്പെട്ട സിക്കിം മണിപ്പാൽ സർവകലാശാലയാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ സർവകലാശാല.

ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകളെ കുറിച്ച് പഠിച്ച് കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിൽ 2015- ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കപ്പെട്ടില്ല. കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ ആവശ്യമില്ല എന്നതായിരുന്നു ഒന്നാം പിണറായി വിജയൻ സർക്കാർ രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും നിലപാട്. അതേസമയം 20 വർഷങ്ങൾക്കു മുമ്പുതന്നെ സി.പി.എമ്മിൻ്റെ നേതൃത്വത്തിലുള്ള മണിക് സർക്കാർ ഭരിക്കുമ്പോൾ ത്രിപുരയിൽ ഒരു സ്വകാര്യ സർവകലാശാല സ്ഥാപിക്കപ്പെട്ടതിലെ വൈരുദ്ധ്യം നമ്മളെ അത്ഭുതപ്പെടുത്തും.

പുറകിലാണോ കേരളം?

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ഏറെ പുറകിലാണെന്ന പൊതുബോധം നിലനിൽക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമില്ലായ്മ മൂലമാണ് ആയിരക്കണക്കിന് പേർ ഉപരിപഠനാർത്ഥം ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേയ്ക്കും ചേക്കേറുന്നതെന്നും വാദിക്കുന്നവരുണ്ട്.
ഈ വാദങ്ങളിൽ എന്തെങ്കിലും പൊരുളുണ്ടോ?

പുതിയ കോഴ്സുകൾ അവതരിപ്പിക്കുന്നതിലും കോഴ്സുകളുടെ ഉള്ളടക്കം നവീകരിക്കുന്നതിലും അതിനുവേണ്ടി അധ്യാപകരെ ഒരുക്കുന്നതിലും പ്രദർശിപ്പിക്കുന്ന വിമുഖത പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

യു.ജി.സി കണക്കനുസരിച്ച് രാജ്യത്ത് 1192 സർവകലാശാലകളുണ്ട്. കേരളത്തിൽ 19, വെറും 1.5 % മാത്രം. പക്ഷേ, ദേശീയതലത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ കൂട്ടത്തിൽ കേരളത്തിലെ നാല് സർവകലാശാലകളുണ്ട്: കേരള= റാങ്ക് 21, കുസാറ്റ് = 34, എം.ജി = 34, കാലിക്കറ്റ് = 89.
ഏറ്റവും മികച്ച 100 കോളേജുകളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് 16 എണ്ണം ഇടം പിടിച്ചിട്ടുണ്ട്. ആദ്യ 300-ൽ 69 കോളേജുകളും കേരളത്തിലേതാണ്.
കേരളം, ദേശീയ ശരാശരിയുടെ മുകളിലാണ് എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, രാജ്യത്തെ ഏറ്റവും മികച്ച പത്തു സർവകലാശാലകളിലോ പത്തു കോളേജുകളിലോ ഒന്നുപോലും കേരളത്തിലേതല്ല എന്നത് നാം ഗൗരവത്തോടെ കാണേണ്ട വിഷയവുമാണ്.

പ്ലസ് ടു പഠനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും പ്രതീക്ഷകൾ സഫലമാക്കാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും കേരളത്തിനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. കോഴ്സുകൾ കാലഹരണപ്പെട്ടവയാണ്, സിലബസ് പരിഷ്കരിക്കപ്പെടുന്നില്ല തുടങ്ങിയ ആക്ഷേപങ്ങൾ നിലനിൽക്കുന്നു. പുതിയ കോഴ്സുകൾ അവതരിപ്പിക്കുന്നതിലും കോഴ്സുകളുടെ ഉള്ളടക്കം നവീകരിക്കുന്നതിലും അതിനുവേണ്ടി അധ്യാപകരെ ഒരുക്കുന്നതിലും പ്രദർശിപ്പിക്കുന്ന വിമുഖത പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

യു.ജി.സി കണക്കനുസരിച്ച് രാജ്യത്ത് 1192 സർവകലാശാലകളുണ്ട്. കേരളത്തിൽ 19, വെറും 1.5 % മാത്രം. പക്ഷേ, ദേശീയതലത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ കൂട്ടത്തിൽ കേരളത്തിലെ നാല് സർവകലാശാലകളുണ്ട്: കേരള= റാങ്ക് 21, കുസാറ്റ് = 34, എം.ജി = 34, കാലിക്കറ്റ് = 89.
യു.ജി.സി കണക്കനുസരിച്ച് രാജ്യത്ത് 1192 സർവകലാശാലകളുണ്ട്. കേരളത്തിൽ 19, വെറും 1.5 % മാത്രം. പക്ഷേ, ദേശീയതലത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ കൂട്ടത്തിൽ കേരളത്തിലെ നാല് സർവകലാശാലകളുണ്ട്: കേരള= റാങ്ക് 21, കുസാറ്റ് = 34, എം.ജി = 34, കാലിക്കറ്റ് = 89.

ആർട്സ് & സയൻസ് കോളജുകളിലെ ബിരുദ,ബിരുദാനന്തര കോഴ്സുകളിൽ ഏതാണ്ട് മൂന്നിലൊന്ന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. അവയിൽ 70 ശതമാനവും സ്വകാര്യ സ്വാശ്രയ കോളേജുകളിലാണ്.

സ്വകാര്യ സർവകലാശാലകൾ പരിഹാരമോ?

രാജ്യത്തെ 1192 സർവകലാശാലകളിൽ 502 എണ്ണവും സ്വകാര്യമാണ്. 138 കൽപിത സർവകലാശാലകളിൽ ഏറിയ പങ്കും സ്വകാര്യമേഖലയിൽപ്പെടുന്നു. അതായത്, ഉന്നത വിദ്യാഭ്യാസരംഗത്തെ പകുതിയോളം സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലാണ്. ഗുണമേന്മയുടെ കാര്യത്തിൽ ഇവ സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളെക്കാളും ഏറെ മുന്നിലാണോ? ഇവയിൽ എത്രയെണ്ണം ദേശീയ തലത്തിലെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്?

സർക്കാരുകളുടെ അനാസ്ഥയും കെടു കാര്യസ്ഥതയും മറികടക്കാൻ കഴിഞ്ഞാൽ സർക്കാർ പൊതുമേഖലസ്ഥാപനങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ (2024), ആദ്യ 20 സർവകലാശാലകളിൽ 3 എണ്ണവും ആദ്യ നൂറിൽ 32 എണ്ണവും മാത്രമാണ് സ്വകാര്യ സ്ഥാപനങ്ങൾ. സ്വകാര്യ സർവകലാശാലകളിൽ ഭൂരിഭാഗവും നിലവാരത്തിന്റെ കാര്യത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ പുറകിലാണ് എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാരുകളുടെ അനാസ്ഥയും കെടു കാര്യസ്ഥതയും മറികടക്കാൻ കഴിഞ്ഞാൽ സർക്കാർ പൊതുമേഖലസ്ഥാപനങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഐ ഐ ടികൾ, ഐ ഐ എമ്മുകൾ, ഐസറുകൾ, ജെ എൻ യു പോലുള്ള കേന്ദ്ര സർവകലാശാലകൾ എന്നിവയെല്ലാം പൊതുമേഖലയിൽ തന്നെ പ്രവർത്തിക്കുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ദൃഷ്ടാന്തങ്ങളാണ്.

സ്വകാര്യ സർവകലാശാലകളുടെ വരവോടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം ഉയരുമെന്ന് കരുതുന്നവരാണ് ഏറെയും. പക്ഷേ, അന്യസംസ്ഥാനങ്ങളിലേയ്ക്കും വിദേശരാജ്യങ്ങളിലേക്കുമുള്ള വിദ്യാർത്ഥി പ്രവാഹത്തിന് സ്വകാര്യ സർവകലാശാലകൾ വഴി തടയിടാനാവുമോ? ഉപരിപഠനത്തിനുവേണ്ടിയുള്ള വിദ്യാർത്ഥി കുടിയേറ്റം കേരളത്തിൻ്റെ മാത്രം വിഷയമല്ല. ഏതാണ്ട് 13 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് വിദേശരാജ്യങ്ങളിൽ പഠിക്കുന്നത്. ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളുള്ള യു.എസിൽ നിന്നു പോലും നാലു ലക്ഷത്തിലധികം വിദ്യാർഥികളാണ് വിദേശ രാജ്യങ്ങളിൽ പഠിക്കുന്നത്. ആഗോള സാമൂഹ്യ- സാമ്പത്തിക ഘടനകളിലുണ്ടായ മാറ്റങ്ങളാണ് ഈ ഈ വിദ്യാർത്ഥി പ്രവാഹത്തെ ത്വരിതപ്പെടുത്തുന്നത്.

വിദ്യാഭ്യാസ നിലവാരം മാത്രമല്ല, സാമൂഹ്യവും സാമ്പത്തികവുമായ നിരവധി ഘടകങ്ങൾ ഈ കുടിയേറ്റത്തിനു പുറകിലുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. Representative image
വിദ്യാഭ്യാസ നിലവാരം മാത്രമല്ല, സാമൂഹ്യവും സാമ്പത്തികവുമായ നിരവധി ഘടകങ്ങൾ ഈ കുടിയേറ്റത്തിനു പുറകിലുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. Representative image

വിദ്യാഭ്യാസ നിലവാരം മാത്രമല്ല, സാമൂഹ്യവും സാമ്പത്തികവുമായ നിരവധി ഘടകങ്ങൾ ഈ കുടിയേറ്റത്തിനു പുറകിലുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. കൂടുതൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും സാമൂഹ്യ- സംസ്കാരിക സാഹചര്യങ്ങളും വികസിപ്പിക്കുകയും നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും വഴി മാത്രമേ ഈ വിദ്യാർഥി ചോർച്ചക്ക് പരിഹാരമുണ്ടാക്കാനാവൂ.

തീർത്തും വാണിജ്യാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ സ്ഥാപനങ്ങൾ ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യ നീതിയുടെയും ഉൾക്കൊള്ളലിൻ്റെയും (inclusivity) ആശയങ്ങളെ പിന്തുടരാനുള്ള ബാധ്യതയുണ്ടോ?. 40% സീറ്റ് സംവരണ വിഭാഗങ്ങൾക്കും കേരളത്തിലെ വിദ്യാർത്ഥികൾക്കുമായി മാറ്റിവയ്ക്കും എന്ന് പറയുന്നുണ്ടെങ്കിലും പ്രവേശനത്തിലോ ഫീസ് ഘടനയിലോ സർക്കാരിന് യാതൊരു നിയന്ത്രണവും ഉണ്ടാവുകയില്ല. വിദ്യാർത്ഥി പ്രവേശനത്തിലുണ്ടായിട്ടുള്ള ഇടിച്ചിൽ മൂലം പ്രതിസന്ധിയിലായ സർക്കാർ, എയ്ഡഡ് കോളേജുകളുടെ തകർച്ചയാവും സ്വകാര്യ സർവകലാശാലകളുടെ വരവോടെ സംഭവിക്കുക.

പരിഹാരമെന്ത്?

ദേശീയതലത്തിൽ പ്രവർത്തനമികവ് തെളിയിച്ച സ്വകാര്യ സ്ഥാപനങ്ങളിൽ മൂന്നോ നാലോ എണ്ണം ഉപാധികൾക്ക് വിധേയമായി ആരംഭിക്കുന്നതിൽ തെറ്റൊന്നുമില്ല. കേരളം നേരിടുന്ന യഥാർത്ഥ പ്രതിസന്ധി വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണം അല്ല; മറിച്ച് വിദ്യാഭ്യാസത്തിൻ്റെ ജനാധിപത്യവൽക്കരണമില്ലായ്മയാണ്. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈസ് ചാൻസലർ നിയമനം മുതൽ അധ്യാപക നിയമനം വരെ നടമാടുന്ന സ്വജനപക്ഷപാതവും സ്ഥാപനങ്ങളിലെ സങ്കുചിത രാഷ്ട്രീയാതിപ്രസരവും ഒഴിവാക്കുക എന്നതാണ് പ്രധാനം. ഈ സ്ഥാപനങ്ങളിലെ പഠന- ഗവേഷണ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും കാലാനുസൃതമായ പാഠ്യപദ്ധതികൾ ആവിഷ്കരിക്കാനും കഴിയണം. സിൻഡിക്കേറ്റുകളിലും സെനറ്റുകളിലും ബോർഡ് ഓഫ് സ്റ്റഡീസിലും അക്കാദമിക് കൗൺസിലുകളിലും ബന്ധുമിത്രാദികളെയും താല്പര്യക്കാരെയും നിയമിക്കുന്നതിനുപകരം കഴിവ് മാനദണ്ഡമാക്കി നിയമനങ്ങൾ ഉണ്ടാവണം. നിലവിലുള്ള കോഴ്സുകൾ പരിഷ്കരിക്കാനും അപ്രസക്തമായവ ഉപേക്ഷിക്കാനും തയ്യാറാകണം. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ തമ്മിലും രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ചു കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കണം. ഐ.ടി, ബാങ്കിങ്, ടെലികോം, കൃഷി, മാനുഫാക്ചറിങ്ങ്, കോമേഴ്സ് തുടങ്ങി വിവിധ മേഖലകളിലെ സ്ഥാപനങ്ങളും സർവകലാശാലകളും സഹകരിച്ചുകൊണ്ടുള്ള ഭാവനാത്മകമായ പദ്ധതികൾ ആവിഷ്കരിക്കണം.

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ (2024), ആദ്യ 20 സർവകലാശാലകളിൽ 3 എണ്ണവും ആദ്യ നൂറിൽ 32 എണ്ണവും മാത്രമാണ് സ്വകാര്യ സ്ഥാപനങ്ങൾ. സ്വകാര്യ സർവകലാശാലകളിൽ ഭൂരിഭാഗവും നിലവാരത്തിന്റെ കാര്യത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ പുറകിലാണ് എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

വിദ്യാഭ്യാസത്തെ സംബന്ധിച്ച നമ്മുടെ ധാരണകളെ പൊളിച്ചടുക്കാതെ കേരളത്തിന് മുൻപോട്ടു പോകാനാവില്ല. സർവ്വകലാശാലകളിലെയും കോളേജുകളിലെയും അമിതമായ രാഷ്ട്രീയവൽക്കരണവും ബ്യൂറോക്രസിയുടെ ഇടപെടലുകളും ഒഴിവാക്കുകയും സ്ഥാപനങ്ങൾക്ക് വേണ്ടത്ര സ്വയം നിർണയവകാശം അനുവദിക്കുകയും ചെയ്താൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള സ്ഥാപനങ്ങളോട് മത്സരിക്കാനുള്ള കരുത്താർജിക്കാനാവും എന്നതാണ് യാഥാർത്ഥ്യം.

രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സർക്കാർ സ്ഥാപനങ്ങളിലും എയ്ഡഡ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസം മിക്കവാറും സൗജന്യമാണ്. ഡോക്ടറുടെയും എൻജിനീയറുടെയും സർക്കാർ ജീവനക്കാരുടെയും അഭിഭാഷകരുടെയും അധ്യാപകരുടെയും മക്കൾക്ക് എന്തിനാണ് സൗജന്യ വിദ്യാഭ്യാസം? കോളേജുകളിലും സർവകലാശാലകളിലും പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന 10 ലക്ഷം വിദ്യാർഥികളിൽ 5 ലക്ഷം പേരിൽ നിന്നെങ്കിലും പ്രതിവർഷം 50,000 രൂപയെങ്കിലും ഫീസ് ഈടാക്കാൻ തീരുമാനിച്ചാൽ ഓരോ വർഷവും 2500 കോടി രൂപ സർക്കാരിന് ലഭിക്കും. ദുർബല ജനവിഭാഗങ്ങൾക്ക് മാത്രം അനുവദിക്കേണ്ട ഫീസ് ആനുകൂല്യം സമൂഹത്തിലെ മുഴുവൻ പേർക്കും നൽകുന്ന രീതി മാറണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉദാരമായ സ്കോളർഷിപ്പുകളും ലഭ്യമാക്കണം.

എല്ലാവർക്കും പഠനം നടത്താൻ കഴിയുന്ന പൊതു സ്ഥാപനങ്ങളെ ശാക്തീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പൊതുമേഖലയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ സ്വകാര്യ ഫണ്ടുകൾ സ്വീകരിക്കുന്നതിൽ തെറ്റില്ല.

സ്വകാര്യ സർവകലാശാലകൾ പാടില്ല എന്ന് അഭിപ്രായമില്ല. കൃത്യമായ നിബന്ധനകളോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും പ്രവർത്തിക്കാൻ തയ്യാറാവുന്ന സർവകലാശാലകൾ വരട്ടെ. ആയിരക്കണക്കിന് ബിരുദധാരികളെ സൃഷ്ടിക്കുന്ന വെറും ഫാക്ടറികളായി അവ മാറരുത്. അവ ഈടാക്കുന്ന ഫീസിൻ്റെ കാര്യത്തിലും സർക്കാർ നിയന്ത്രണങ്ങൾ വേണം. അല്ലെങ്കിൽ ഈ സ്ഥാപനങ്ങൾ സാമൂഹ്യ അസമത്വത്തിൻ്റെ വേദികളായി മാറും.

ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകൾ ഈടാക്കുന്ന ഫീസ് ഒരു സൂചനയായി എടുത്താൽ (പ്രതിവർഷം 3 ലക്ഷത്തിനും  11 ലക്ഷത്തിനും ഇടയിൽ) ഇത്തരം സ്ഥാപനങ്ങളിൽ ആർക്കൊക്കെയാണ് പഠിക്കാൻ അവസരം ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. Representative image
ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകൾ ഈടാക്കുന്ന ഫീസ് ഒരു സൂചനയായി എടുത്താൽ (പ്രതിവർഷം 3 ലക്ഷത്തിനും 11 ലക്ഷത്തിനും ഇടയിൽ) ഇത്തരം സ്ഥാപനങ്ങളിൽ ആർക്കൊക്കെയാണ് പഠിക്കാൻ അവസരം ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. Representative image

ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകൾ ഈടാക്കുന്ന ഫീസ് ഒരു സൂചനയായി എടുത്താൽ (പ്രതിവർഷം 3 ലക്ഷത്തിനും 11 ലക്ഷത്തിനും ഇടയിൽ) ഇത്തരം സ്ഥാപനങ്ങളിൽ ആർക്കൊക്കെയാണ് പഠിക്കാൻ അവസരം ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഈ സർവകലാശാലകളിലൊന്നിലും സംവരണ സമ്പ്രദായവുമില്ല. പ്രവേശനം മെറിറ്റിന്റെ അടിസ്ഥാനത്തിൽ എന്ന് പ്രചരിപ്പിക്കപ്പെടുമെങ്കിലും, ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസും മെസ് ഫീസും ഇതര ചെലവുകളുമുൾപ്പെടെ ലക്ഷക്കണക്കിന് രൂപ പ്രതിവർഷം ചെലവഴിക്കാനാവുന്നവർക്കുമാത്രം പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങളായിരിക്കും ഇവ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അസിം പ്രേംജി പോലുള്ള സർവ്വകലാശാലകൾ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട് എന്നത് മറക്കുന്നില്ല. ഒരു പുതിയ ആഭിജാത സമൂഹത്തെയാണ് ഈ സർവകലാശാലകൾ സൃഷ്ടിക്കുക. സാധാരണക്കാരുടെ മക്കൾക്ക് എത്തിച്ചേരാൻ കഴിയാത്ത ഇടം.

എത്രയോ വർഷങ്ങളായി ഇതര സംസ്ഥാനങ്ങൾ സ്വീകരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന വരേണ്യ വിദ്യാഭ്യാസ മാതൃകയ്ക്ക് ബദൽ സൃഷ്ടിക്കാൻ കേരളത്തിന് കഴിയുകയില്ലേ? പൊതുമേഖലയിൽ നിലനിൽക്കുന്ന നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള ഒരു പദ്ധതി നമുക്ക് മുന്നോട്ടുവയ്ക്കാനാവില്ലേ? തുല്യത, സാമൂഹ്യനീതി, ഉൾക്കൊള്ളൽ (inclusivity) എന്നിവയെല്ലാം വെറും പൊള്ളയായ മുദ്രാവാക്യങ്ങൾ മാത്രമായി മാറുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് അഭികാമ്യമല്ല.


Comments