ഡോക്ടർ ആണെങ്കിലും വനിത എന്ന നിലയിൽ സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്ന നിരവധി ഇടങ്ങളുണ്ട്. പ്രിയപ്പെട്ട ഡോ. വന്ദനാ ദാസിന്റെ കാര്യം മാത്രം ആലോചിച്ചാൽ അക്കാര്യം മനസ്സിലാകും.
പുറത്തുമാത്രമല്ല, ആശുപത്രിക്കകത്ത് എവിടെയും പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. പാതിരാത്രിയിൽ അത്യാഹിതവുമായി വരുന്ന രോഗികളെ പരിശോധിക്കുമ്പോൾ പലപ്പോഴും ഭയം തോന്നും. സുരക്ഷിതത്വമോ നിയമസംവിധാനങ്ങളോ പലപ്പോഴും തുണയാകുന്നില്ല എന്നതാണ് ഭയത്തിന് കാരണം. അർധരാത്രി അത്യാഹിത കേസുകളെടുക്കുന്ന വനിതാ ഡോക്ടറെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കാൻ മുതിരുകയോ ചെയ്യുമ്പോൾ പോലും പ്രതികളെ സംബന്ധിച്ചിടത്തോളം അവർക്ക് മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
വ്യക്തിപരമായി തന്നെ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടിവന്നതുകൊണ്ടാണ് ഇക്കാര്യം ശക്തമായി പറയേണ്ടിവരുന്നത്. ഒരിക്കൽ അർധരാത്രിയിൽ അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയെ പരിശോധിക്കുകയും ആവശ്യമായ ചികിത്സകൾ നൽകുകയും ചെയ്തതിന് ശേഷം രോഗി പോകണമെന്നു നിർബന്ധം പിടിച്ചു. അതിനു പിന്നാലെ രോഗിയോടൊപ്പമെത്തിയ സഹായി വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. രോഗിക്ക് പെട്ടെന്ന് പോകണ മെന്നു പറഞ്ഞായിരുന്നു സഹായിയുടെ അസഭ്യം പറച്ചിൽ.

രോഗിയോടും സഹായിയോടും കാര്യങ്ങൾ പറയാൻ ശ്രമിക്കുമ്പോൾ ‘കോലോത്തെ തമ്പുരാട്ടി’യാണോ എന്നൊക്കെ ചോദിച്ചുകൊാണ് സഹായി അസഭ്യം പറച്ചിൽ തുടങ്ങിയത്. വനിത എന്നു മാത്രമല്ല ഡോക്ടർ ഒരു മനുഷ്യൻ പോലുമല്ലെന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. രോഗം ബാധിച്ചവരും അവരുടെ സഹായികളും ഡോക്ടറെ തേടി എത്തുകയാണല്ലോ. രോഗവുമായെത്തു ന്നവരെ കാണുമ്പോൾ അവരുടെ പെരുമാറ്റമോ മറ്റു കാര്യങ്ങളോ നോക്കാതെ സുരക്ഷിതത്വത്തിനുള്ള വഴികൾ പോലും ആരായാതെയായിരിക്കും ഓരോ ഡോക്ടറും ചികിത്സിക്കാൻ തുനിയുന്നുണ്ടാവുക. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ സുരക്ഷിതത്വത്തിനുള്ള ശക്തമായ നിയമ സംവിധാനം വരേണ്ടതുണ്ട്.
READ ALSO: ‘നമ്മുടെ ആരോഗ്യം’
സ്ത്രീപതിപ്പിനെക്കുറിച്ച്
ഇത്തിരിപ്പോന്ന എന്റെ കഥയും
എന്റെ പ്രിയപ്പെട്ട ജീവൻമശായിയും
സ്ത്രീകളിലെ പ്രധാന
അർബുദ ബാധകൾ
ഡോക്ടർമാരെ ആക്രമിക്കുന്നവർക്ക് വളരെ ശക്തമായ ശിക്ഷ ലഭിക്കുമെന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താനാകണം. എങ്കിൽ മാത്രമേ സുരക്ഷിതത്വം ലഭ്യമാവുകയുള്ളു. ഡോക്ടർമാർക്ക് ആവശ്യമായ സുരക്ഷിതത്വവും സൗകര്യങ്ങളുമെല്ലാം ഒരുക്കാൻ ആശുപത്രികളും തയ്യാറാവേണ്ടതുണ്ട്. രോഗികളോടൊപ്പമുള്ള സഹായികളിൽ എല്ലാവരേയും അനാവശ്യമായി ആശുപത്രി ക്കകത്തേക്ക് കടത്താതിരിക്കുക എന്നതൊരു സുരക്ഷിതത്വ മാർഗ്ഗമാണ്. ഒന്നോ രണ്ടോ ബൈസ്റ്റാൻ്റർമാർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തണം.
നിയമസംവിധാനം ശക്തമാക്കുന്നതിനോടൊപ്പം പൊതുജനങ്ങൾക്കിടയിൽ ബോധവത്ക്കരണവും നടത്തേതുണ്ട്. ഡോക്ടർമാരെ വാക്കുകൾകൊണ്ടോ പ്രവർത്തി കൊണ്ടോ ആക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന ബോധവത്ക്കരണം സമൂഹത്തിലുണ്ടാകണം. എങ്കിൽ മാത്രമേ ഇത്തരം അക്രമികൾക്ക് പാഠമാവുകയുള്ളൂ.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:
