പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ

‘‘ആരോഗ്യ സംരക്ഷണച്ചെലവ് ഗണ്യമായി വർദ്ധിച്ചു. ഡോക്ടർമാർക്ക് പലപ്പോഴും മൊത്തം ചികിത്സാചെലവിന്റെ ഒരു ചെറിയ ശതമാനം മാത്രമേ പ്രതിഫലമായി ലഭിക്കൂ, പക്ഷേ രോഗികൾ പൊതുവെ കരുതുന്നത് മൊത്തത്തിലുള്ള ചെലവ് നിർണ്ണയിക്കുന്നത് ഡോക്ടർമാരാണെന്നാണ്. ഈ തെറ്റിദ്ധാരണ ഡോക്ടർമാരോടുള്ള നീരസം വർദ്ധിപ്പിക്കുകയും വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ശ്രീകുമാർ വാസുദേവൻ എഴുതിയ ലേഖനം.

സംവത്സരങ്ങളായി ഏറ്റവും ശ്രേഷ്ഠമായി ആദരിക്ക പ്പെട്ടിരുന്ന വൈദ്യവൃത്തി ഇന്ന് നിരന്തരം വെല്ലുവിളികൾ നേരിടുകയാണ്. ഒരുകാലത്ത് രോഗശാന്തിയുടെയും പ്രത്യാശയുടെയും പ്രതീകമായിരുന്ന വെളുത്ത കോട്ട്, ഇപ്പോൾ ഒരു ബാധ്യതയായി തീരുകയാണോ? ഇന്ന് അത് ധരിക്കുന്നയാൾ യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളാലും വ്യവസ്ഥാപരമായ സമ്മർദ്ദത്താലും ബന്ധിക്കപ്പെട്ട നിലയിലാണ്. ഒട്ടനവധി തൊഴിൽപരമായ പ്രതിസന്ധികൾ ഡോക്ടർമാർ നേരിടുന്ന കാലമാണിത് എന്ന് പറയാതെ വയ്യ. പരിമിതമായ തൊഴിലവസരങ്ങൾ, ദീർഘിച്ച ജോലിസമയം, അപര്യാപ്തമായ വേതനം, ഇടയ്ക്കിടെ രോഗികളിൽനിന്നും അവരെ പരിചരിക്കുന്നവരിൽ നിന്നും വാക്കാലുള്ളതും, വൈകാരികവും, ശാരീരികവുമായ പീഡനങ്ങൾ എന്നിവ ഇവയിൽ ചിലതുമാത്രം. മാത്രമല്ല, കോടതികളും നിയമ നിർവ്വഹണ സംവിധാനങ്ങളും നടത്തുന്ന വൈദ്യശാസ്ത്ര പിഴവുകളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പിഴവുകളുള്ള വ്യാഖ്യാനം ചിലപ്പോഴെങ്കിലും തെറ്റായ ആരോപണങ്ങൾക്കും ശിക്ഷകൾക്കും കാരണമാ കുന്നു. ഇത് വൈദ്യവൃത്തിയിൽ ഏർപ്പെടുന്നവരുടെ ഉത്സാഹക്കുറവ്, ഉറക്കമില്ലായ്മ, വിഷാദം, മാനസിക ക്ലേശം എന്നിവയായി പ്രകടമാകുന്നു.

ഡോക്ടറും രോഗിയും തമ്മിലുള്ള ഒരു അചഞ്ചലമായ വിശ്വാസത്തിന്റെ അടിത്തറയിലാണ് വൈദ്യവൃത്തി കെട്ടിപ്പടുത്തിയിരിക്കുന്നത്. നിർഭാഗ്യവശാൽ, ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ (CPA) പരിധിയിൽ വൈദ്യമേഖലയെ കൊണ്ടുവന്നതുമുതൽ ഈ വിശ്വാസം ഗണ്യമായി തകർന്നു. ഡോക്ടർമാർ സേവന ദാതാക്കളാണെന്നും രോഗികൾ ഉപഭോകതാക്കളാണെന്നും നിയമപരമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിലും യാഥാർത്ഥ്യം അതിൽനിന്നും വളരെ വ്യത്യസ്തമാണ്. വൈദ്യവൃത്തി അതിന്റെ അന്തർലീനമായ സ്വഭാവം കൊണ്ടുതന്നെ അനിശ്ചിതത്വം നിറഞ്ഞതാണ്. വ്യകതിഗത രോഗീഘടകങ്ങളെയും ജൈവിക പ്രതികരണങ്ങളെയും ആശ്രയിച്ച് അന്തിമമായ ചികിത്സാഫലങ്ങൾ വളരെയധികം വ്യത്യാസപ്പെടുന്നുണ്ട്. ഒരു സാധാരണ ഉപഭോക്തസേവന രീതിയുമായി ഡോക്ടർ- രോഗി ബന്ധത്തെ തുലനം ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കുന്നതും അന്യായവുമാണ്. അംഗീകൃതമായ മറ്റു സേവനങ്ങളിൽ നിന്നോ ഉൽപ്പന്നങ്ങളിൽ നിന്നോ വ്യത്യസ്തമായി ചികിത്സാ ഫലങ്ങൾ ഉറപ്പുനൽകാൻ ആർക്കും കഴിയില്ല.

നീതിന്യായ വ്യവസ്ഥയുടെ പ്രവചനാതീതവും വ്യാഖ്യാനാത്മകവുമായ സ്വഭാവം തിരിച്ച റിഞ്ഞുകൊണ്ട്, നീതിന്യായ വ്യവസ്ഥയെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത് അതുകൊണ്ടാണ്. വിരോധാഭാസമെന്നു പറയട്ടെ, അതിൽ കൂടുതലായ അനിശ്ചിതത്വങ്ങൾ ഉള്ള വൈദ്യവൃത്തി ഉപഭോക്തൃ നിയമങ്ങൾ പ്രകാരം ഇപ്പോഴും ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഡോക്ടറും രോഗിയും തമ്മിലുള്ള ഒരു അചഞ്ചലമായ വിശ്വാസത്തിന്റെ അടിത്തറയിലാണ് വൈദ്യവൃത്തി  കെട്ടിപ്പടുത്തിയിരിക്കുന്നത്.
ഡോക്ടറും രോഗിയും തമ്മിലുള്ള ഒരു അചഞ്ചലമായ വിശ്വാസത്തിന്റെ അടിത്തറയിലാണ് വൈദ്യവൃത്തി കെട്ടിപ്പടുത്തിയിരിക്കുന്നത്.

ഏതൊരു രോഗത്തിന്റെ ചികിത്സയിലും സംഭവിക്കാറുള്ള അന്തർലീനമായിരിക്കുന്നതും പ്രതീക്ഷിതവുമായ സങ്കീർണതകളെ ചിലപ്പോൾ ഡോക്ടർമാരുടെ അശ്രദ്ധയായി തെറ്റായി വ്യാഖ്യാനിക്കാറുണ്ട് എന്നതാണ് കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നത്. മോശം ചികിത്സക്കല്ല മറിച്ച് സംഭവ്യമായ മെഡിക്കൽ അപകടസാധ്യതകളുടെ പരിധിക്കുള്ളിൽ വരുന്ന പരിണതഫലങ്ങൾക്ക് കോടതികൾ രോഗികൾക്ക് കനത്ത നഷ്ടപരിഹാരം നൽകിയ നിരവധി സന്ദർഭങ്ങളുണ്ട്.

ഈ നിയമപരമായ നിലപാട് വൈദ്യസമൂഹത്തിന്റെ മനോവീര്യത്തെയും ആത്മവിശ്വാസത്തെയും മരവിപ്പിക്കുന്ന സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ന് മിക്ക ഡോക്ടർമാരും വലിയ ആശുപത്രികളിലെ ജീവനക്കാരായി പ്രവർത്തിക്കുന്നതിനാൽ, ബില്ലിംഗ് രീതികൾ, അടിസ്ഥാന സൗകര്യങ്ങൾ അല്ലെങ്കിൽ ആശുപത്രികൾ നൽകുന്ന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള വീഴ്ചക്ക് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആ ഡോക്ടർമാർക്കും ഉത്തരവാദിത്തമുണ്ടാകാം. എന്നാൽ ഇത്തരം വീഴ്ചകൾ ആരോഗ്യ സംരക്ഷണ വിദഗ്ധർ എടുക്കുന്ന രോഗനിർണയ തീരുമാനങ്ങളുമായോ ചികിത്സാ തീരുമാനങ്ങളുമായോ ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന പിഴവുകളിൽ നിന്ന് വേർതിരിച്ചറിയുകയും അവ ഉപഭോക്തൃ ഫോറങ്ങളിലല്ലാതെ സിവിൽ കോടതികൾക്കുകീഴിൽവരികയും വേണം. കാരണം വൈദ്യശാസ്ത്ര വിദഗ്ദ്ധർ നൽകുന്ന സേവനങ്ങൾ ആന്ത രികമായി അനിശ്ചിതത്വമുള്ളതും നിരവധി അസ്ഥിരമായ വസ്തുതകളെ ആശ്രയിച്ചിരി ക്കുന്നതുമാണ്, ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ട അഭിഭാഷകരുടെ സേവനങ്ങൾ പോലെ.

വൈദ്യശാസ്ത്രപരമായ അറിവ്, നൂതനമായ തെളിവുകൾ, രോഗനിർണ്ണയ ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് വൈദ്യശാസ്ത്ര തീരുമാനങ്ങൾ എടുക്കുന്നത്. ചികിത്സാഫലങ്ങൾ ഒരിക്കലും ഉറപ്പു നൽകാൻ കഴിയില്ല. വൈദ്യശാസ്ത്രസേവനങ്ങളെ ഉപഭോക്തൃ ഇടപാടുകളായി കണക്കാക്കുന്നത് വൈദ്യവൃത്തിയിൽ അന്തർലീനമായ സങ്കീർണ്ണത, പ്രവചനാതീതത, അപകടസാധ്യത എന്നിവ അവഗണിക്കുന്നതിന് തുല്യമാണ്. അതിനാൽ, നീതി ഉറപ്പാക്കുന്നതിനും വൈദ്യശാസ്ത്രവിദഗ്ദ്ധരെ അനു ചിതമായ ബാധ്യതയിൽ നിന്ന് സംരക്ഷിക്കുന്നതിനും സ്ഥാപനപരമായ സേവനങ്ങൾക്കും വ്യക്തിഗത പ്രവൃത്തിപരമായ സേവനങ്ങൾക്കും ഇടയിൽ നിയമപരമായ ഒരു അതിർവരമ്പ് നിർണ്ണയിക്കേതുണ്ട്.

ജേക്കബ് മാത്യു vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് (2005) എന്ന കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയിലൂടെ ഡോക്ടർമാർക്ക് ചരിത്രപരമായ ഒരു സംരക്ഷണം ലഭിക്കുകയുണ്ടായി. സ്വകാര്യ പരാതികളുടെ അടിസ്ഥാനത്തിൽ കുറ്റകരമായ അനാസ്ഥ ആരോപിച്ച് ഡോക്ടർമാരെ കൂടുതലായി വിചാരണ ചെയ്യുന്ന അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണത ചീഫ് ജസ്റ്റിസ് ആർ.സി. ലഹോട്ടി, ജസ്റ്റിസ് ജി.പി. മാത്തൂർ, ജസ്റ്റിസ് പി.കെ. ബാലസുബ്രണ്യൻ എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 എ പ്രകാരം ഒരു ഡോക്ടറുടെ പ്രവൃത്തികൾ കുറ്റകരമായ അനാസ്ഥയാണോ എന്ന് നിർണ്ണയിക്കാൻ ആവശ്യമായ മെഡിക്കൽ വൈദഗ്ദ്ധ്യം അന്വേഷണ ഉദ്യോഗസ്ഥർക്കോ പരാതിക്കാർക്കോ ഇല്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു.

 ചീഫ് ജസ്റ്റിസ് ആർ.സി. ലഹോട്ടി
ചീഫ് ജസ്റ്റിസ് ആർ.സി. ലഹോട്ടി

ഡെമോക്ലീസിന്റെ വാൾ പോലെ ക്രിമിനൽ പ്രോസിക്യൂഷന്റെ നിരന്തരമായ ഭീഷണി നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ ഡോക്ടർമാർ പ്രാക്ടീസ് ചെയ്യാൻ നിർബന്ധി തരാകുകയാണെങ്കിൽ, പ്രത്യേകിച്ച് അടിയന്തരഘട്ട ങ്ങളിൽ, സമയബന്ധിതവും ധീരവുമായ ചികിത്സാ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് അവർ വിട്ടുനിൽക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജീവൻ രക്ഷിക്കുന്നതും എന്നാൽ ഉയർന്ന അപകട സാധ്യതയുള്ളതുമായ ഒരു ശസ്ത്രക്രിയ നടത്താൻ ഒരു സർജൻ മടിക്കും. പരാജയപ്പെട്ടാൽ നിയമപരമായ പ്രത്യാഘാതങ്ങൾ ഭയന്ന് ഒരു ഡോക്ടർ നിർണായകമായ ഒരു ചികിത്സാക്രമത്തിൽ നിന്നും മാറിനിന്നേക്കാം. കേസെടുക്കുമെന്ന ഭയത്താൽ നയിക്കപ്പെടുന്ന അത്തരം പിറകോട്ടുപോക്ക് ആത്യന്തികമായി സമൂഹത്തിന് ഒരു ദോഷമായി ഭവിക്കാം. ഡോക്ടർമാർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞാൽ അവർക്കുണ്ടാകുന്ന വൈകാരികവും തൊഴിൽപരവുമായ ആഘാതം വളരെ കടുത്തതാണെന്നു കോടതി വിധിന്യായത്തിൽ എടുത്തുപറയുന്നുണ്ട്. പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടാലും അവർക്കുാകുന്ന തൊഴിൽപരമായ ദുഷ്‌പേര് നികത്താനാ വാത്തതാണ്. ഇത് തിരിച്ചറിഞ്ഞ കോടതി, ഡോക്ടർമാർക്കെതിരായ നിസ്സാരമായ ക്രിമിനൽ കേസുകൾ തടയുന്നതിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ ഇന്ത്യൻ സർക്കാരിനോടും സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടു. അതുവരെ അത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിൽ പോലീസിനെയും കോടതികളെയും നയിക്കുന്നതിനുള്ള ഇടക്കാല സുരക്ഷാമാർഗനിദ്ദേശങ്ങൾ കോടതി തന്നെ ഏർപ്പെടുത്തി.

മറ്റ് തൊഴിലുകളെ അപേക്ഷിച്ച് ആരോഗ്യ പ്രവർത്തകർ ജോലിസ്ഥലത്തെ ആക്രമണങ്ങൾക്ക് ഏകദേശം നാലിരട്ടി കൂടുതൽ ഇരയാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

നിർഭാഗ്യവശാൽ, ഈ വിധിയുണ്ടായിട്ടും ഇന്ത്യ ഗവൺമെന്റ് ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങളൊന്നും ഇക്കാര്യത്തിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. തൽഫലമായി, ഡോക്ടർമാർ അനാവശ്യമായ പീഡനങ്ങൾ നേരിടുന്നത് തുടരുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പലപ്പോഴും കോടതി ഇടപെടൽ തേടാൻ അവർ നിർബന്ധിത രാകുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിൽ വളർന്നുവരുന്ന മറ്റൊരു ആശങ്ക ജോലിസ്ഥലത്തെ അക്രമങ്ങളിലെ ആശങ്കാജനകമായ വർദ്ധനവാണ്. ഡോക്ടർമാർക്കെതിരായ അക്രമം ഒരു പുതിയ പ്രതിഭാസമല്ലെങ്കിലും, സമീപവർഷങ്ങളിൽ അത്തരം സംഭവങ്ങളിൽ ഭീതിതമായ ഒരു വർദ്ധനവുണ്ടായിട്ടുണ്ട്. അവയിൽ പലതും ദേശീയ തലക്കെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. രോഗികളോ അവരുടെ പരിചാരകരോ ഡോക്ടർമാരെ വാക്കുകൾ കൊണ്ട് അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും മാരകമായി മുറിവേല്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ദുഃഖകരമാംവിധം പതിവായിക്കൊണ്ടിരിക്കുകയാണ്. ഈ വർദ്ധിച്ചുവരുന്ന പ്രവണത വൈദ്യവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെയിടയിൽ ഭയത്തിന്റെയും ഉത്കണ്ഠയുടെയും ആഴത്തിലുള്ള ആശങ്ക വളർ ത്തിയിട്ടുണ്ട്. ഇപ്പോൾ മിക്കവാറും എല്ലാ ഡോക്ടർമാരും ജോലിസ്ഥലത്ത് അവരുടെ സ്വകാര്യ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്.

ആരോഗ്യ പ്രവർത്തകർക്കിടയിൽ വളർന്നുവരുന്ന മറ്റൊരു ആശങ്ക ജോലിസ്ഥലത്തെ അക്രമങ്ങളിലെ ആശങ്കാജനകമായ വർദ്ധനവാണ്. ഡോക്ടർമാർക്കെതിരായ അക്രമം ഒരു പുതിയ പ്രതിഭാസമല്ലെങ്കിലും, സമീപവർഷങ്ങളിൽ അത്തരം സംഭവങ്ങളിൽ ഭീതിതമായ ഒരു വർദ്ധനവുണ്ടായിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്കിടയിൽ വളർന്നുവരുന്ന മറ്റൊരു ആശങ്ക ജോലിസ്ഥലത്തെ അക്രമങ്ങളിലെ ആശങ്കാജനകമായ വർദ്ധനവാണ്. ഡോക്ടർമാർക്കെതിരായ അക്രമം ഒരു പുതിയ പ്രതിഭാസമല്ലെങ്കിലും, സമീപവർഷങ്ങളിൽ അത്തരം സംഭവങ്ങളിൽ ഭീതിതമായ ഒരു വർദ്ധനവുണ്ടായിട്ടുണ്ട്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ ഏകദേശം 75 ശതമാനം ഡോക്ടർമാരും ജോലിസ്ഥലത്തെ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങൾ നേരിട്ടിട്ടുണ്ട്. ടെലിഫോൺ ഭീഷണികൾ, വിരട്ടലുകൾമുതൽ നേരിട്ടുള്ള വാക്കാലുള്ള അധിക്ഷേപം, ശാരീരിക ആക്രമണം മുതൽ ദാരുണമായ കൊലപാതകങ്ങളിൽ വരെ ഇത് എത്തിനിൽക്കുന്നു. ക്ലിനിക്കുകളെയും ആശുപത്രികളെയും ലക്ഷ്യം വച്ചുള്ള നശീകരണ പ്രവർത്തനങ്ങളും തീവയ്പ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സോഷ്യൽ മീഡിയ വേദികളിൽ നിരവധി ഡോക്ടർമാർ നിരന്തരമായ പീഡനത്തിന് വിധേയരാകുന്നു. ഇത് അവരുടെ ദുരിതം കൂടുതൽ വർദ്ധിപ്പിക്കുന്നു.

അത്തരം അക്രമങ്ങളുടെ അനന്തരഫലങ്ങൾ വളരെ തീവ്രമാണ്. പല ഡോക്ടർമാരും ദീർഘകാല മാനസിക ആഘാതം അനുഭവിക്കുന്നു. ചിലർക്ക് അവരുടെ പ്രാക്ടീസ് തന്നെ നഷ്ടപ്പെട്ടു. ചിലർക്ക് കാര്യമായ പരിക്കുകളുണ്ടായി. മറ്റു ചിലർക്കാകട്ടെ സ്ഥിരമായ അംഗവൈകല്യങ്ങൾ തന്നെ സംഭവിച്ചു.

ഒരുപക്ഷേ ഏറ്റവും ദുഃഖകരമായ കാര്യം എന്തെന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളോ ഉദ്വേഗജനകമായ മാധ്യമവിചാരണയോ കാരണം പലപ്പോഴും ഒറ്റരാത്രി കൊണ്ട് നശിപ്പിക്കപ്പെടുന്നത് അവർ ഒരു ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്തു നേടിയെടുത്ത സൽപ്പേരും പൊതുജനവിശ്വാസവും ആണ്.

മറ്റ് തൊഴിലുകളെ അപേക്ഷിച്ച് ആരോഗ്യ പ്രവർത്തകർ ജോലിസ്ഥലത്തെ ആക്രമണങ്ങൾക്ക് ഏകദേശം നാലിരട്ടി കൂടുതൽ ഇരയാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തീവ്രമായ വൈകാരിക സമ്മർദ്ദത്തിന്റെയും ദുഖത്തിന്റെയും നിമിഷങ്ങളിൽ വ്യകതികളുമായി ഡോക്ടർമാർക്ക് പലപ്പോഴും ഇടപഴകേണ്ട സാഹചര്യമുള്ളതുകൊാണ് ഈ അപകടസാധ്യത വർദ്ധിക്കുന്നത്. ഇത്തരം അക്രമങ്ങൾക്ക് പല കാരണങ്ങളുണ്ട്. പല സർക്കാർആശുപത്രികളിലും പരിചരണത്തിന്റെ ഗുണനിലവാരം മോശമാണെന്ന തോന്നൽ നിലനിൽക്കുന്നു. മാധ്യമങ്ങളിൽ ഡോക്ടർമാരെക്കുറിച്ചുള്ള മോശമായ ചിത്രീകരണം, വർദ്ധിച്ചുവരുന്ന ചികിഝാചെലവുകൾ താങ്ങേിവരുന്ന അനവധി രോഗികളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി എന്നിവ ഇതിന് കാരണമാകുന്ന ഘടകങ്ങളാണ്. മറ്റൊരു പ്രധാന ഘടകം ഡോക്ടർ- രോഗി ആശയവിനിമയത്തിന്റെ മോശം അവസ്ഥയാണ്. ഇത് പലപ്പോഴും തെറ്റിദ്ധാരണകൾക്കും, യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾക്കും, ചികിത്സാ ഫലങ്ങൾ പ്രതികൂലമാകുമ്പോൾ തെറ്റായ കുറ്റപ്പെടുത്തലിനും കാരണമാകുന്നു.

കർശനമായ നിയമങ്ങൾക്കായും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ (HCI) സുരക്ഷിത മേഖലകളായി പരിഗണിക്കണമെന്നുമുള്ള ആവശ്യം വൈദ്യസമൂഹത്തിൽ നിന്ന് അതിനാൽ വർദ്ധിച്ചു വരികയാണ്. ഇക്കാര്യത്തിൽ ഏറ്റവും ശകതമായ നിയമങ്ങളിൽ ഒന്നായ കേരള ആരോഗ്യ സംരക്ഷണ നിയമം (അക്രമവും സ്വത്തിന് നാശനഷ്ടവും തടയൽ) ഭേദഗതി നിയമം- 2023 നടപ്പിലാക്കിയിട്ടുങ്കെിലും, അതിന്റെ പ്രധാന വ്യവസ്ഥകൾ ഫലപ്രദമായി നടപ്പിലാക്കേണ്ടതിന്റെ അടിയന്തര ആവശ്യം നിലനിൽക്കുന്നു. സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ പ്രത്യേക ജില്ലാ കോടതികൾ സ്ഥാപിക്കുക, പ്രത്യേക ജില്ലാ പ്രോസിക്യൂട്ടർമാരെ നിയമിക്കുക സർക്കാർ ഉടമസ്ഥത യിലുള്ള എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സി സി ടിവി സംവിധാനങ്ങൾ നിർബന്ധമായും സ്ഥാപിക്കുക എന്നിവ അടിയന്തിരമായി നടപ്പിലാക്കേതുണ്ട്.

മിക്ക സംസ്ഥാനങ്ങളും ഏതെങ്കിലും തരത്തിലുള്ള ആശുപത്രി സംരക്ഷണ നിയമം അവതരിപ്പിച്ചിട്ടുങ്കെിലും, അത് നടപ്പിലാക്കുന്നതിൽ ഇപ്പോഴും അപര്യാപ്തതയും പാളിച്ചകളും നിലനിൽക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട പോരായ്മകളിലൊന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലെ അമിതമായ കാലതാമസമാണ്, ഇത് പലപ്പോഴും കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാൻ മതിയായ സമയം നൽകുന്നു. ഇത് നിയമത്തിന്റെ ഉദ്ദേശ്യത്തെ ദുർബലപ്പെടുത്തുക മാത്രമല്ല, നീതിന്യായ വ്യവസ്ഥയിലുള്ള ആരോഗ്യ പ്രവർത്തകരുടെ വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു.

വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിയും ആരോഗ്യ സംരക്ഷണമേഖലയിലെ വർദ്ധിച്ചുവരുന്ന വ്യവസായ വൽക്കരണവും മൂലം ചികിത്സാച്ചെലവ് ഗണ്യമായി വർദ്ധിച്ചു. വലിയ കോർപ്പറേറ്റ് ആശുപത്രികൾ സ്വീകരിച്ച വിനാശകരമായ പരസ്യതന്ത്രങ്ങൾ ചെറിയ ആശുപത്രികളു ടെ പ്രവർത്തനത്തെ ബാധിക്കുകയും പലപ്പോഴും ചെറുകിട, ഇടത്തരം ആശുപത്രികൾ അടച്ചുപൂട്ടുന്നതിനും കാരണ മായി. ബില്ലിംഗ് പ്രക്രിയയിലോ സ്ഥാപന നയങ്ങളിലോ കാര്യമായ സ്വാധീനമില്ലാത്ത ശമ്പള ക്കാരായ ജീവനക്കാരുടെ റോളിലേക്ക് ആരോഗ്യപ്രവർത്തകർ ഒതുങ്ങിക്കഴിയേണ്ടിവന്നു. ഇതിന്റെയൊക്കെ അനന്തരഫലമായി സഹാനുഭൂതിയോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ പങ്ക് കുറഞ്ഞു, പകരം ലാഭേച്ഛയാൽ നയിക്കപ്പെടുന്ന ഒരു സംവിധാനം നിലവിൽ വന്നു. ആരോഗ്യപ്രവർത്തകരെ വൈദ്യശാസ്ത്ര ധാർമ്മികതയാണ് നയിക്കുന്ന തെങ്കിലും, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ പലപ്പോഴും ബിസിനസ്സ് തത്വങ്ങളി ലാണ് പ്രവർത്തിക്കുന്നത്. ഇവ രണ്ടു ചിലപ്പോൾ നേരിട്ട് സംഘർഷത്തിലുമാകാം. ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി രോഗനിർണയ ചികിത്സാ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ ഗുണകരമാണെങ്കിലും ആരോഗ്യ സംരക്ഷണ ചെലവുകളുടെ മൊത്തത്തിലുള്ള വർദ്ധനവിന് നിസ്സംശയ മായും കാരണമായിട്ടുണ്ട്

പരിചരണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ രോഗികളുടെ മേലുള്ള സാമ്പത്തിക ഭാരം നേരിട്ട് ലഘൂകരിക്കാൻ ഈ മേഖലകളിലെ നിയന്ത്രണ മേൽനോട്ടം സഹായിക്കും.

രോഗീപരിചരണത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും ഡോക്ടർമാർക്ക് പലപ്പോഴും മൊത്തം ചികിത്സാചെലവിന്റെ ഒരു ചെറിയ ഭാഗം മാത്രമേ പ്രതിഫലമായി ലഭി ക്കുന്നുള്ളൂ. എന്നിരുന്നാലും, ചികിത്സാ ചെലവുകൾ തീരുമാനിക്കുന്നത് അല്ലെങ്കിൽ വർദ്ധിപ്പിക്കുന്നത് ഡോക്ടറാണെന്ന് രോഗികൾ പലപ്പോഴും വിശ്വസിക്കുകയോ അവരെ അങ്ങനെ വിശ്വസിപ്പിക്കുകയോ ചെയ്യുന്നു. അമിത ബില്ലിംഗ് അല്ലെങ്കിൽ ആരോപിക്കപ്പെടുന്ന അധാർമ്മിക പണമിടപാട് സംഭവങ്ങൾ ഉയർത്തിക്കാട്ടുന്ന ഉദ്വേഗജനകമായ മാധ്യമ പ്രവർത്തനങ്ങൾ ഈ തെറ്റിദ്ധാരണയെ കൂടുതൽ വഷളാക്കു ന്നു, ഇത് മെഡിക്കൽ സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രതിച്ഛായയെ പക്ഷപാതപരമായി കളങ്കപ്പെടുത്തുന്നു.

മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മറ്റു മെഡിക്കൽ ഉപഭോഗവസ്തുക്കൾ എന്നിവയുടെ വില നിയന്ത്രിക്കുന്നതിനുള്ള കർശനമായ സംവിധാനങ്ങൾ നടപ്പിലാക്കു ന്നതിലൂടെ ചികിത്സാച്ചെലവ് കുറയ്ക്കുന്നതിൽ സർക്കാരിന് നിർണായക പങ്ക് വഹിക്കാൻ കഴിയും, അത് കർശനമായി നടപ്പിലാക്കേതുണ്ട്.

പരിചരണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ രോഗികളുടെ മേലുള്ള സാമ്പത്തിക ഭാരം നേരിട്ട് ലഘൂകരിക്കാൻ ഈ മേഖലകളിലെ നിയന്ത്രണ മേൽനോട്ടം സഹായിക്കും. കൂടാതെ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളിൽ നിലവിൽ ചുമത്തിയിരിക്കുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) വ്യക്തികളെ ഇൻഷുറൻസ് പരിരക്ഷ നേടുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു. ആരോഗ്യം ഒരു മൗലികാവകാശമാണെന്നും ആരോഗ്യ സംരക്ഷണ ചെലവുകൾ ഇതിനകം തന്നെ ഉയർന്നതാണെന്നും കണക്കിലെടുക്കു മ്പോൾപൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യവും താങ്ങാനാവുന്നതുമാക്കി മാറ്റുന്നതിന് ആരോഗ്യ ഇൻഷുറൻസ് GST പൂർണ്ണമായും പിൻവലിക്കണം.

സ്വകാര്യ മേഖലയിലെ ചികിത്സാച്ചെലവ് വർദ്ധിച്ചുവരുന്നതിനാൽ രോഗികൾ കൂടുതലും ഇപ്പോൾസർക്കാർ ഉടമസ്ഥതയിലുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. നിർഭാഗ്യവശാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മനുഷ്യവിഭവശേഷിയുടെ കടുത്ത അഭാവവും കാരണം അമിതമായ രോഗി കളുടെ തിരക്ക് കൈകാര്യം ചെയ്യാൻ ഈ സ്ഥാപനങ്ങൾ പലപ്പോഴും സജ്ജരല്ല. ഈ ബുദ്ധിമുട്ട് ആരോഗ്യ പ്രവർത്തകരുടെ ശാരീരികക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. അവരിൽ വിട്ടുമാറാത്ത ഉറക്കക്കുറവിനും ക്ഷീണത്തിനും കാരണമാകുന്നു. ഇത് രോഗികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന മെഡിക്കൽ പിഴവുകളുടെ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. പല സന്ദർഭ ങ്ങളിലും രോഗികൾ അടിയന്തര പരിചരണം തേടി അസമയങ്ങളിൽ അത്യാഹിതവിഭാഗത്തിൽ എത്തുന്നു, പക്ഷേ അമിത ജോലിഭാരവും ഉറക്കക്കുറവും ഉള്ള ഒരു ഡോക്ടർ അവരെ പരിശോധിച്ച് അടിസ്ഥാന രോഗനിർണ്ണയം പോലും ശരിയായി നടത്താൻ പാടുപെടുന്നു. ഇത് പലപ്പോഴും അവഗണനയെക്കുറിച്ചുള്ള ഒരു സാമാന്യ ധാരണയിലേക്ക് രോഗികളെ നയിക്കുന്നു. രോഗികൾക്കും പരിചരണം നൽകുന്നവർക്കും ഡോക്ടറുടെ ശാരീരികവും വൈകാരികവുമായ ക്ഷീണത്തെക്കുറിച്ച് അറിയില്ല. രോഗികൾ കാര്യക്ഷമവും കാരുണ്യപരവുമായ പരിചരണം പ്രതീക്ഷിക്കുന്നത് ശരിയാണെങ്കിലും ഡോക്ടർമാർ നേരിടുന്ന വ്യവസ്ഥാപരമായ വെല്ലുവിളികൾ ഈ പ്രതീക്ഷകൾ നിറവേറ്റാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ഈ പൊരുത്തക്കേട് ആരോഗ്യ സംരക്ഷണത്തിൽ വർദ്ധിച്ചുവരുന്ന കാരുണ്യ പ്രതിസന്ധി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അവസ്ഥയിലേക്ക് നയിക്കുന്നു.

സമഗ്രവും കഠിനവുമായ മെഡിക്കൽ പരിശീലനം ഭാവിഡോക്ടർമാരിൽ ക്രമേണ അനുകമ്പ ഇല്ലാതാക്കുന്നു എന്ന പരാതി പലപ്പോഴും കുപ്രസിദ്ധമാണ്. കഠിനമായ പഠനകാലത്തെ സമ്മർദ്ദം, നീണ്ട ഡ്യൂട്ടി സമയം, ഉറക്കക്കുറവ്, വൈകാരികമായി ക്ലേശാവഹമായ അന്തരീക്ഷം എന്നിവ വിട്ടുമാറാത്ത മാനസിക പിരിമുറുക്കത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് പ്രവൃത്തിപരിചയ സമയങ്ങളിലും ബിരുദാനന്തര പഠനത്തിലും ഉള്ള ഈ മനുഷ്യത്വരഹിതമായ ജോലി സാഹചര്യങ്ങൾ ഡോക്ടർമാരുടെ സഹജമായ സഹാനുഭൂതിയെ ഇല്ലാതാക്കുന്നുണ്ട്. അവർ സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിക്കുന്നതിനുമുമ്പുതന്നെ ശാരീരികമായും വൈകാരികമായും തളർന്ന അവസ്ഥയിലാകുന്നു. ഈ തുടർച്ചയായ സമ്മർദ്ദവും വൈകാരിക ക്ഷതവും ശാരീരികക്ഷീണത്തിലേക്ക് നയിക്കുന്നു, ഇത് ആരോഗ്യപ്രവർത്തകരുടെ മാനസികാ രോഗ്യത്തെ മാത്രമല്ല രോഗി പരിചരണത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുന്നു. തത്ഫലമായി അനുകമ്പയുടെ അഭാവം സൃഷ്ടിക്കപ്പെടുന്നുവെന്ന് ആരോപിക്കപ്പെടുന്നു.

കഠിനമായ പഠനകാലത്തെ സമ്മർദ്ദം, നീണ്ട ഡ്യൂട്ടി സമയം, ഉറക്കക്കുറവ്, വൈകാരികമായി ക്ലേശാവഹമായ അന്തരീക്ഷം എന്നിവ വിട്ടുമാറാത്ത മാനസിക പിരിമുറുക്കത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു.
കഠിനമായ പഠനകാലത്തെ സമ്മർദ്ദം, നീണ്ട ഡ്യൂട്ടി സമയം, ഉറക്കക്കുറവ്, വൈകാരികമായി ക്ലേശാവഹമായ അന്തരീക്ഷം എന്നിവ വിട്ടുമാറാത്ത മാനസിക പിരിമുറുക്കത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു.

പലപ്പോഴും നിസ്സംഗതയോ അഹങ്കാരമോ ആയി അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു, അതുവഴി വൈദ്യസമൂഹത്തോടുള്ള അവിശ്വാസവും ശത്രുതയും പോലും വർദ്ധിക്കുന്നു. ഇവിടെ നമ്മൾ കാണുന്നത് ആരോഗ്യ പ്രവർത്തകർ അനു ഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാത്രമല്ല, ഡോക്ടർമാരുടെ മനുഷ്യാവകാശങ്ങളുടെ നിശ്ശബ്ദ ലംഘനവുമാണ്. വ്യവസ്ഥാപിത പരിഷ്‌കാരങ്ങളിലൂടെ ആരോഗ്യപ്രവർത്തകരുടെ അന്തസ്സും ക്ഷേമവും സംരക്ഷിക്കപ്പെടണം. 'അനുകമ്പയോടെ ഇത്തരം പോരായ്മ പരിഹരി ക്കുന്നത് ഡോക്ടർമാരുടെ മാനസികാരോഗ്യത്തിന് മാത്രമല്ല, വൈദ്യവൃത്തിയിലുള്ള പൊതുജന വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും രോഗികൾക്ക് സമഗ്രവും മാനുഷികവുമായ പരിചരണം ഉറപ്പാക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

നയരൂപീകരണ തലത്തിൽ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ചെലവ് ഇപ്പോഴും ആശങ്കാജനകമാം വിധം കുറവാണ്. കോവിഡ്- 19 മഹാമാരിക്കുമുമ്പ് ഇത് ജിഡിപിയുടെ 1.6 ശതമാനം ആയിരുന്നു. കോവിഡാനന്തര കാലഘട്ടത്തിൽ ഇത് 2.1 ശതമാനമായി നേരിയ തോതിൽ വർദ്ധിച്ചു. പക്ഷെ ഇത് ഇപ്പോഴും ആഗോള ശരാശരിയായ 6 ശതമാനത്തിനേക്കാൾ വളരെ താഴെയാണ്. ആരോഗ്യ മേഖലയിലെ ഈ അപര്യാപ്തമായ പൊതുനിക്ഷേപം ആരോഗ്യപരിചരണദാതാക്കൾക്കും സ്വീകർത്താക്കൾക്കും ഒരുപോലെ ഗുരുതര മായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.

പൊതുജനാരോഗ്യ സംരക്ഷണരംഗത്തുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും മനുഷ്യ വിഭവശേഷിയുടെയും പരിമിതി കാരണം പൊതുജനങ്ങൾ ചെറുകിട സ്വകാര്യ ആശുപത്രി കളെ വളരെയധികം ആശ്രയി ക്കാൻ നിർബന്ധിതരാകുന്നു. ഈ സ്ഥാപനങ്ങൾ പലപ്പോഴും കുറഞ്ഞ സൗകര്യങ്ങളോടെ പ്രവർത്തിക്കുകയും മോശം ഇൻഷുറൻസ് പരിരക്ഷ നേരിടുകയും സുസ്ഥിരത നിലനിർത്താൻ തന്നെ പാടുപെടുപെടുകയും ചെയ്യുന്നു. ഇതിൽ നിന്നും വിഭിന്നമായി ഉയർന്ന നിലവാരവും അടിസ്ഥാന സൗകര്യങ്ങളും വിലനിർണ്ണയ മാതൃകകളും ഉള്ള വലിയ കോർപ്പറേറ്റ് ആശുപത്രികൾ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് സാമ്പത്തികമായി അപ്രാപ്യമായി തുടരുന്നു.

ഈ രൂക്ഷമായ വേർതിരിവ് ഒരു പ്രത്യക സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നു. മിക്ക രോഗി കളുടെയും ആദ്യ സമ്പർക്കകേന്ദ്രമായി ചെറുകിട, ഇടത്തരം സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കൾമാറുന്നു, പക്ഷേ കോർപ്പറേറ്റ് ആശുപത്രികൾ കൈവരിച്ചിരിക്കുന്ന വിഭവങ്ങളുടെയും സുരക്ഷയുടെയും സംരക്ഷണവലയം അവർക്ക് ലഭിക്കുന്നില്ല, പ്രത്യേകിച്ച് അടിയന്തര ഘട്ടങ്ങളിൽ. ചികിത്സാചെലവുകൾ ഉയരുമ്പോൾ ഇതിനകം തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികളും അവരുടെ കുടുംബങ്ങളും ഈ ചെറിയ ആശുപത്രികളുടെ മേൽ തങ്ങളുടെ രോഷവും നിരാശയും പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് വാക്കേറ്റങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമാകുന്നു.

സർക്കാർ ആശുപത്രികൾ പോലും ഇതിൽനിന്ന് മുക്തമല്ല. രോഗികളുടെ അമിതമായ തിരക്ക്, മതിയായ ജീവനക്കാരുടെ അഭാവം, കാലഹരണ പ്പെട്ട ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയാൽ ബുദ്ധിമുട്ടുന്നവയാണ് മിക്ക സ്ഥാപനങ്ങളും. ഇവയും രോഗികളുടെ അസംതൃപ്തിയുടെ വിളനിലങ്ങളാണ്. തത്ഫലമായുാകുന്ന നീണ്ട ജോലിസമയം, സമ്മർദ്ദകരമായ അന്തരീക്ഷം, ജനപിന്തുണയുടെ അഭാവം എന്നിവ ഡോക്ടർമാരെയും സ്ഥാപനങ്ങളെയും അക്രമത്തിനും തളർച്ചയ്ക്കും കൂടുതൽ ഇരയാക്കുന്നു.

ചുരുക്കത്തിൽ, ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ പ്രത്യേക തകൾ എന്ന് പറയുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഉള്ള സൗകര്യങ്ങൾ തന്നെ അപ്രാപ്യമായിരിക്കുക, അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയാണ്. പൊതുജനാരോഗ്യത്തിനുള്ള ബജറ്റ് വർദ്ധിപ്പിക്കുക, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ ങ്ങൾ ഒരുക്കുക, പരിചരണത്തിന്റെ തുല്യമായ വിതരണം ഉറപ്പാക്കുക, ആരോഗ്യ പ്രവർത്തകർക്ക് ശക്തമായ പിന്തുണാ സംവിധാനങ്ങൾ സൃഷ്ടിക്കുക എന്നിവയുടെ അടിയന്തര ആവശ്യകതയെ ഈ വെല്ലുവിളികൾ അടിവര യിടുന്നു.

വൈദ്യശാസ്ത്ര സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയോടെ ആരോഗ്യ സംരക്ഷണച്ചെലവ് ഗണ്യമായി വർദ്ധിച്ചു. ഡോക്ടർമാർക്ക് പലപ്പോഴും മൊത്തം ചികിത്സാചെലവിന്റെ ഒരു ചെറിയ ശതമാനം മാത്രമേ പ്രതിഫലമായി ലഭിക്കൂ, പക്ഷേ രോഗികൾ പൊതുവെ കരുതുന്നത് മൊത്തത്തിലുള്ള ചെലവ് നിർണ്ണയിക്കുന്നത് ഡോക്ടർമാരാണെന്നാണ്. ഈ തെറ്റിദ്ധാരണ ഡോക്ടർമാരോടുള്ള നീരസം വർദ്ധിപ്പിക്കുകയും വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു.

നയരൂപീകരണ തലത്തിൽ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ചെലവ് ഇപ്പോഴും ആശങ്കാജനകമാം വിധം കുറവാണ്.
നയരൂപീകരണ തലത്തിൽ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ചെലവ് ഇപ്പോഴും ആശങ്കാജനകമാം വിധം കുറവാണ്.

ആരോഗ്യ സംരക്ഷണ ചെലവുകളുടെ ഒരു പ്രധാന ഭാഗം മരുന്നുകൾ വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഒരാൾ ആരോഗ്യ സംരക്ഷണത്തിനായി ചെലവാക്കുന്നതിന്റെ ഏറ്റവും ഉയർന്ന ശതമാനം, ഏകദേശം 52 ശതമാനം മരുന്നുകൾക്കായി മാത്രമാണ് ചെലവഴിക്കുന്നത്. ആശങ്കാജനകമെന്നു പറയട്ടെ, ആരോഗ്യ സംരക്ഷണത്തിനായുള്ള പണത്തിന്റെ 71 ശതമാനം നേരിട്ട് ഗാർഹിക വരുമാനത്തിൽ നിന്നാണ് എടുക്കേണ്ടത്. മരുന്നിന് വേണ്ടി കുടുംബവരുമാനത്തിനെ അമിതമായി ആശ്രയിക്കുന്നത് കുടുംബങ്ങളിൽ വലിയ ഭാരം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ആരോഗ്യ സംബന്ധിയായ ചെലവുകൾ കാരണം ജനസംഖ്യയുടെ ഏകദേശം 7 ശതമാനം പേർ എല്ലാ വർഷവും ദാരിദ്ര്യരേഖയ്ക്കുതാഴെയായി തള്ളപ്പെടുന്നു. മരുന്നുകളുടെ കൃത്യമായ വില നിയന്ത്രണം, കൂടുതൽ ഇൻഷുറൻസ് വ്യാപനം, കുടുംബങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭാരം കുറയ്ക്കുന്നതിന് പൊതുധനസഹായം വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെ സമഗ്രമായ ആരോഗ്യ സംരക്ഷണ പരിഷ്‌കാരങ്ങളുടെ അടിയന്തര ആവശ്യകത ഇത് എടുത്തു കാണിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനായുള്ള പൊതു ചെലവ് വർദ്ധിപ്പിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതി ക്കും, അവശ്യ സേവനങ്ങളുടെ ലഭ്യതയ്ക്കും, ആരോഗ്യകരമായ ഡോക്ടർ- രോഗി അനുപാത ത്തിനും കാരണമാകും. ഇത് ഡോക്ടർ- രോഗി ബന്ധം ശക്തിപ്പെടുത്തുകയും, ആരോഗ്യപ്രവർത്തകർക്കു ഉത്തേജനം നൽകുകയും പരിചരണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കു കയും ചെയ്യും.

വിരോധാഭാസമെന്നു പറയട്ടെ, ആരോഗ്യ മേഖല യ്ക്കുള്ള കുറഞ്ഞ ബജറ്റ് വിഹിതത്തിന് ഉത്തരവാദി സർക്കാരാണെങ്കിലും അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുന്നത് ഡോക്ടർമാരാണ്. ഘടനാപരമായ പോരായ്മകളിൽ കാര്യമായ നിയന്ത്രണമില്ലെങ്കിൽ പോലും, തിങ്ങിനിറഞ്ഞ ആശുപത്രികളായാലും, രോഗികളുടെ ക്ഷോഭ മായാലും, അക്രമമായാലും, വ്യവസ്ഥാപരമായ പോരായ്മകളുടെ ആഘാതം അവർ പലപ്പോഴും ഏറ്റുവാങ്ങേണ്ടിവരുന്നു.

ഉപസംഹാരം

ഒരു കാലത്ത് എല്ലാ തൊഴിലുകളിലും ഏറ്റവും ശ്രേഷ്ഠമായി ആദരിക്കപ്പെട്ടിരുന്ന വൈദ്യവൃത്തി ഇപ്പോൾ വ്യവസ്ഥാപരമായ കാര്യക്ഷമതയില്ലായ്മ, നിയമപരമായ അവ്യക്തത, സാമ്പത്തിക ചൂഷണം, ജോലിസ്ഥലത്തെ അക്രമം, പൊതുജനവിശ്വാസനഷ്ടം എന്നിവയുമായി പോരാടുന്ന ഒരു വഴിത്തിരിവിലാണ്. അനിശ്ചിതത്വത്തിനിടയിലും ഡോക്ടർമാർ പരിപൂർണ്ണരാകണമെന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നു, ജോലിഭാരത്തിനിടയിലും അനുകമ്പയും വാണിജ്യ സമ്മർദ്ദങ്ങൾക്കിടയിലും ധാർമ്മിക സമഗ്രതയും അവർ പ്രതീക്ഷിക്കുന്നു. വലിയ സമ്മർദ്ദങ്ങൾക്കിടയിലും ഡോക്ടർമാർ രോഗിപരിചരണത്തോ ടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നത് തുടരുമ്പോൾ, അവരെ ചുറ്റിപ്പറ്റിയുള്ള സംവിധാനം അവർക്ക് ആവശ്യമായതും അർഹിക്കുന്നതുമായ പിന്തുണ നൽകുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു.

നയരൂപീകരണത്തിൽ ഏർപ്പെടുന്നവരും, നീതിന്യായ വ്യവസ്ഥയും, സമൂഹവും വൈദ്യവൃത്തിയുടെ സവിശേഷസ്വഭാവം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഭയത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷത്തിൽ രോഗശാന്തി അസംഭവ്യമാണെന്ന് അവർ തിരിച്ചറിയണം. ഉപഭോക്തൃ സംരക്ഷണനിയമം സദുദ്ദേശ്യ ത്തോടെയുള്ളതാണെങ്കിലും വൈദ്യവൃത്തിയിൽ അന്തർലീനമായ അപകടങ്ങളെയും വാണിജ്യപരമായ ദുഷ്പ്രവൃത്തിയെയും തമ്മിൽ വേർതിരിച്ചറിയണം. അതുപോലെ, ജോലിസ്ഥലത്തെ അക്രമത്തെ ഒരു തൊഴിലപകടമായി കാണാൻ കഴിയില്ല; കർശനമായ നിയമങ്ങൾ, ഉടനടിയുള്ള നീതി നടപ്പാക്കൽ, സാമൂഹിക സംവേദനക്ഷമത എന്നിവയി ലൂടെ അത് പരിഹരിക്കണം.

പരിഷ്‌കാരങ്ങൾ സമഗ്രമായിരിക്കണം: ശക്തമായ നിയമപരിരക്ഷയും അതിന്റെ കർശനമായ നടപ്പാക്കലും, ആരോഗ്യ മേഖലക്കുള്ള ബഡ്ജറ്റിൽ ഗണ്യമായ വർദ്ധനവ്, സുതാര്യ മായ ബില്ലിംഗ് രീതികൾ, രോഗിവിദ്യാഭ്യാസം, രോഗികളുമായുള്ള മെച്ചപ്പെട്ട ആശയവിനിമയം, ധാർമ്മികതയോടും കാരുണ്യത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധത, സ്ഥാപനപരമായ ഉത്തരവാദിത്തം എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണ്. എങ്കിൽ മാത്രമേ നമുക്ക് ഡോക്ടർ- രോഗി ബന്ധത്തിൽ വിശ്വാസം പുനഃസ്ഥാപിക്കാനും, ആരോഗ്യ പ്രവർത്തകരുടെ മാനസികവും ശാരീരികവുമായ ക്ഷേമം സംരക്ഷിക്കാനും, എല്ലാവർക്കും യഥാർത്ഥത്തിലുള്ള കാരുണ്യപൂർണ്ണവും, പ്രാപ്യവും, ധാർമ്മികവുമായ ആരോഗ്യ സംരക്ഷണ സംവിധാനം ഉറപ്പാക്കാനും കഴിയൂ.

ഒരു രാജ്യത്തിന്റെ ആരോഗ്യം അവിടുത്തെ ആരോഗ്യ സംരക്ഷണദാതാക്കളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഡോക്ടർ- രോഗി ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് മറ്റുള്ളവരെ സുഖപ്പെടുത്തുന്നതിനായി ജീവിതം സമർപ്പിക്കുന്നവരെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും അവരുടെ അന്തസ്സ് പുനഃസ്ഥാപിക്കുകയും ചെയ്യേത് അത്യാവശ്യമാണ്.

READ: സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ

വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr Srikumar Vasudevan writes about Occupational challenges and solutions of doctors for Indian Medical Association Nammude Arogyam Magazine.


ഡോ.​ ശ്രീകുമാർ വാസുദേവൻ

ഇ.എൻ.ടി സ്​പെഷലിസ്റ്റ്. സെക്രട്ടറി, നാഷനൽ പി.പി. സ്കീം. നാഷനൽ ഐ.എം.എ എത്തിക്സ് കമ്മിറ്റി മുൻ സെക്രട്ടറി. മലബാർ കാൻസർ സെന്റർ ഇൻസ്റ്റിറ്റ്യൂഷനൽ എത്തിക്സ് കമ്മിറ്റി ചെയർമാൻ.

Comments