യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

‘‘സൈറൺ മുഴങ്ങുമ്പോൾ പരിഭ്രാന്തരാകാതെ ശാന്തതയും സംയമനവും പാലിക്കണം. ഗ്യാസ്, വൈദ്യുതി കണക്ഷനുകൾ ഉടൻ തന്നെ ഓഫ് ചെയ്യുക. അപകടസാധ്യതയുള്ള വസ്തുക്കൾ, പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവ നീക്കം ചെയ്യുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും വേണം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ജോബി ബേബി എഴുതിയ ലേഖനം.

യുദ്ധത്തെ ദുഃഖം എന്നു പേരു വിളിച്ചത് വിഖ്യാത എഴുത്തുകാരൻ ഒ.വി.വിജയനാണ്. ഇതാ വീണ്ടുമൊരു വലിയ ദുഃഖം കനത്ത നാശനഷ്ടങ്ങളായി പെയ്യുന്നു. ഇറാൻ – ഇസ്രയേൽ, അമേരിക്ക ആക്രമണ, പ്രത്യാക്രമണങ്ങളിൽ ആ മേഖലയുടെയും പശ്ചിമേഷ്യയുടെയും മാത്രമല്ല, ലോകത്തിന്റെയാകെ സമാധാനമാണ് നഷ്ടമാകുന്നത്. കനത്ത നാശനഷ്ടങ്ങളുണ്ടാക്കി, ബഹുമുഖ ആക്രമണങ്ങളുമായി ഇരുകൂട്ടരും മുന്നോട്ടുനീങ്ങുന്നത് രാജ്യാന്തര സമൂഹത്തിന്റെ നെഞ്ചിടിപ്പു കൂട്ടുന്നു. കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളിൽ ലോകം നടുക്കത്തോടെ കണ്ടത് ഇരുപക്ഷത്തും ജീവനഷ്ടമടക്കമുള്ള മഹാനാശമാണ്; സകലതും നഷ്ടപ്പെട്ടവരുടെ കഠിനദുഃഖമാണ്; ചോരയുടെയും കണ്ണീരിന്റെയും മഹാപ്രവാഹമാണ്. വീടുകൾ ഇടിച്ചുനിരത്തപ്പെടുന്നു, ഉപജീവനമാർഗങ്ങൾ കുഴിച്ചുമൂടപ്പെടുന്നു. ദശാബ്ദങ്ങളായി തുടർദുരനുഭവങ്ങളേറെ സഹിച്ച ഈ മേഖലകളിലെ ജനതയ്ക്കുമേൽ ഇനിയും ആക്രമണവും ദുരിതങ്ങളും വർഷിക്കുന്നത് മനുഷ്യത്വത്തിനുനേരെയുള്ള കടന്നാക്രമണം തന്നെയായി കാണണം. പരിഷ്കൃതമായി ചിന്തി ക്കുന്ന നവലോകത്തിന് ഒരു യുദ്ധത്തെയും ന്യായീകരിക്കാനാവില്ല.

പ്രവാസി ആശങ്കകൾ

യുദ്ധവും രാഷ്ട്രീയ സംഘർഷങ്ങളും കാരണം ഏറ്റവും കൂടുതൽ മാനസികവും സാമൂഹികവുമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരിൽ പ്രധാന വിഭാഗമാണ് പ്രവാസി സമൂഹം. സ്വന്തം നാട്ടിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ കുടുംബത്തിന്റെ ഭാവി മെച്ചപ്പെടുത്താൻ ജോലി ചെയ്യുന്ന പ്രവാസികൾക്ക് യുദ്ധസമയങ്ങളിൽ വലിയ ആശങ്കകളും ഭയങ്ങളും നേരിടേണ്ടിവരുന്നു. യുദ്ധം ആരംഭിക്കുമ്പോൾ താമസിക്കുന്ന രാജ്യത്തിന്റെ അവസ്ഥ എന്താകും, ജോലി തുടരാൻ കഴിയുമോ, നാട്ടിലേക്ക് മടങ്ങേണ്ടിവരുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ പ്രവാസികളുടെ മനസ്സിൽ ഉയരും. പലപ്പോഴും വിമാനസർവീസുകൾ നിർ ത്തിവെക്കപ്പെടുകയും ഗതാഗതസംവിധാനങ്ങൾ തടസപ്പെടുകയും ചെയ്യുമ്പോൾ നാട്ടിലേക്ക് മടങ്ങാനുള്ള വഴികളും അനിശ്ചിതമാകും. സാമ്പത്തിക പ്രശ്നങ്ങളും വലിയ വെല്ലുവിളിയാണ്. പ്രവാസികളുടെ വരുമാനത്തെ ആശ്രയിച്ചാണ് പല കുടുംബങ്ങളും മുന്നോട്ടുപോകുന്നത്.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെടുകയോ ശമ്പളം വൈകുകയോ ചെയ്താൽ കുടുംബത്തെയും ബാധിക്കും. കുട്ടികളുടെ പഠനം, ചികിത്സ, വീടിന്റെ ചെലവുകൾ എന്നിവയെല്ലാം തക രാറിലാകും. മാനസികമായും പ്രവാസികൾ വലിയ സമ്മർദം അനുഭവിക്കുന്നു. കുടുംബാംഗങ്ങ ളെക്കുറിച്ചുള്ള ആശങ്കയും, സ്വന്തം സുരക്ഷയെക്കുറിച്ചുള്ള ഭയവും ഒരേസമയം മനസ്സിൽ നിറയും. വിമാന സർവിസുകൾ നിലച്ചിരിക്കുന്ന സമയങ്ങളിൽ പ്രവാസികൾ മരിച്ചാൽ മൃതശരീരം നാട്ടിലേക്ക് എത്തിക്കാനും വലിയ ബുദ്ധിമുട്ടു കളാണ് നേരിടേണ്ടിവരുന്നത്. നാട്ടിൽ മരിക്കുന്ന സ്വന്തം പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാത്തതിന്റെ വേദനയും പ്രവാസികൾ അനുഭവിക്കേണ്ടി വരുന്നു.

യുദ്ധവും രാഷ്ട്രീയ സംഘർഷങ്ങളും കാരണം ഏറ്റവും കൂടുതൽ മാനസികവും സാമൂഹികവുമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരിൽ പ്രധാന വിഭാഗമാണ് പ്രവാസി സമൂഹം.
യുദ്ധവും രാഷ്ട്രീയ സംഘർഷങ്ങളും കാരണം ഏറ്റവും കൂടുതൽ മാനസികവും സാമൂഹികവുമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരിൽ പ്രധാന വിഭാഗമാണ് പ്രവാസി സമൂഹം.

ആശങ്കയകറ്റി ആരോഗ്യം സംരക്ഷിക്കാം

സൈറൺ മുഴങ്ങുമ്പോൾ പരിഭ്രമിക്കേണ്ട. രാജ്യത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൽ, സൈറൺ മുഴങ്ങുമ്പോഴും ഫോണുകളിൽ അപായ സൂചനകൾ ലഭിക്കുമ്പോഴും പരിഭ്രാന്തരാകേണ്ട. സൈറണുകൾ ആസന്നമായ അപകടമോ ദുരന്തമോ സൂചിപ്പിക്കുന്നതാകാം. ഇത്തരം ഘട്ടങ്ങളിൽ ആശങ്കപ്പെടാതെ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയങ്ങൾ നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം.

മുഴങ്ങുന്നത് രണ്ടുതരം സൈറണുകളാണ്. അവ തിരിച്ചറിയണം. തുടർച്ചയായ ദീർഘനേരമുള്ള ശബ്ദം, അപകടം വരുന്നു എന്നതിന്റെ സൂച നയാണ്. ആ സമയം ഉടൻ വീടിനുള്ളിലോ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലോ അഭയം പ്രാപിക്കുക. വാഹനമോടിക്കുന്നവർ വഴിയിൽ വാഹനം നിർത്താതെ, സുരക്ഷിതമായ ഏതെങ്കിലും കെട്ടിടത്തിന് സമീപം പാർക്ക് ചെയ്ത് കെട്ടിടത്തിനുള്ളിലേക്ക് മാറണം. ശബ്ദം കൂടി പിന്നീട് പതുക്കെ കുറയുന്ന രീതി ഭീഷണി ഒഴിഞ്ഞു എന്നതിന്റെ സൂചനയാണ്. എങ്കിലും പൂർണമായും ജാഗ്രത കൈവിടരുത്.

സൈറൺ മുഴങ്ങുമ്പോൾ പരിഭ്രാന്തരാകാതെ ശാന്തതയും സംയമനവും പാലിക്കണം. ഗ്യാസ്, വൈദ്യുതി കണക്ഷനുകൾ ഉടൻ തന്നെ ഓഫ് ചെയ്യുക. അപകടസാധ്യതയുള്ള വസ്തുക്കൾ, പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവ നീക്കം ചെയ്യുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും വേണം. അടിയന്തര ഘട്ടങ്ങളിൽ കെട്ടിടങ്ങളിലെയും ഫ്ലാറ്റുകളിലെ യും ലിഫ്റ്റുകൾ ഉപയോഗിക്കരുത്. എമർജൻസി എക്സിറ്റ് വഴിയോ പടികൾ വഴിയോ പുറത്തേക്ക് ഇറങ്ങുക. അടിയന്തര ഘട്ടത്തിൽ ബേസ്മെന്റുകളോ അല്ലെങ്കിൽ മന്ത്രാലയം നിർദേശിച്ചിട്ടുള്ള സുരക്ഷിതമായ അഭയകേന്ദ്രങ്ങളെയോ ആശ്രയിക്കുക. സൈറൺ മുഴങ്ങുമ്പോൾ ആളുകൾ വീടിന്റെ ടെറസ്സിൽ കയറി ആക്രമണങ്ങൾ ചിത്രീകരിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. അത് പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. കൂടാതെ തകർന്ന് വീണ മിസൈൽ അവശിഷ്ടങ്ങൾക്കടുത്ത് പോകുന്നതും അവ സ്പർശിക്കുന്നതും വീഡിയോ, ചിത്രങ്ങൾ എടുക്കുന്നതും ഒഴിവാക്കേണ്ടതാണ്.

തകർന്ന് വീണ മിസൈൽ അവശിഷ്ടങ്ങൾക്കടുത്ത് പോകുന്നതും അവ സ്പർശിക്കുന്നതും വീഡിയോ, ചിത്രങ്ങൾ എടുക്കുന്നതും ഒഴിവാക്കേണ്ടതാണ്.
തകർന്ന് വീണ മിസൈൽ അവശിഷ്ടങ്ങൾക്കടുത്ത് പോകുന്നതും അവ സ്പർശിക്കുന്നതും വീഡിയോ, ചിത്രങ്ങൾ എടുക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മാനസികാരോഗ്യം വീണ്ടെടുക്കാം

യുദ്ധം എപ്പോഴും എല്ലാവരിലും ഒരേപോലെ മാനസിക സമ്മർദ്ദമുളവാക്കുന്ന ഒന്നാണ്. അതിനെ ഫലപ്രദമായി നേരിടുക എന്നതാണ് അതിനുള്ള പ്രതിവിധി.

വിവിധ പ്രായക്കാർക്കായുള്ള ചില നിർദ്ദേശങ്ങൾ:

മുതിർന്നവർക്ക്:

  • നിരന്തരമായ യുദ്ധത്തെ സംബന്ധിക്കുന്ന വാർത്തകളിൽ നിന്ന് ഇടവേളകൾ എടുക്കുക.

  • കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല ബന്ധങ്ങൾ നിലനിർത്തുക.

  • ശരീരത്തിന്റെ സുരക്ഷയെ സംരക്ഷിക്കുന്നതിന് ദൈനംദിന വ്യായാമങ്ങൾ ചെയ്യുക.

കുട്ടികൾക്കായി:

  • കുട്ടികളുമായി സത്യസന്ധമായും പ്രായത്തിനനുസരിച്ചും ആശ യവിനിമയം നടത്തുക. മിക്ക ഇട ങ്ങളിലും പഠനം ഓൺലൈൻ വഴി ആയിരിക്കും, അപ്പോൾ അവ രുടെ പഠനത്തിൽ ശ്രദ്ധിക്കുക.

  • ദിനചര്യകൾ സ്ഥിരമായി നിലനിർത്തുകയും ലളിതമായ സുരക്ഷാ നടപടികളിൽ കുട്ടികളെ ഉൾപ്പെടുത്തുകയും ചെയ്യുക.

  • നിങ്ങളുടെ സാന്നിധ്യവും സുരക്ഷാ നടപടികളും അവർക്ക് ഉറപ്പുനൽകുക.

ദുർബലരായ ജനവിഭാഗങ്ങൾക്ക്

  • വിവിധ മാനസികപ്രശ്നങ്ങളുള്ളവരുടെ അവസ്ഥകൾ നിരീ ക്ഷിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുക.

  • ഉത്കണ്ഠ അല്ലെങ്കിൽ പരിഭ്രാന്തി കുറയ്ക്കാൻ സഹായിക്കുന്നതിന് അടിസ്ഥാന സാങ്കേതിക വിദ്യകളും ശാന്തമായ ഉറപ്പും അവർക്ക് നൽകുക. അത്യാവശ്യ ഘട്ടങ്ങളിൽ എമർജൻസി നമ്പറുകൾ ഉപയോഗിക്കുക.

ശ്രദ്ധവേണ്ട കാര്യങ്ങൾ

ആരോഗ്യ കേന്ദ്രങ്ങളുടെ സംരക്ഷണം: യുദ്ധസമയത്ത് ആശുപത്രികളും ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടാതിരിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ (Geneva Convention) കർശനമായി നടപ്പിലാക്കുക.

അടിയന്തര ആരോഗ്യസഹായം
(Humanitarian Aid):

യുദ്ധബാധിത പ്രദേശങ്ങളിൽ മരുന്നുകൾ, ശുദ്ധജലം, ഭക്ഷ ണം, വാക്സിനുകൾ എന്നിവ എത്തിക്കാൻ സുരക്ഷിതമായ ഇടനാഴികൾ (Humanitarian Corridors) ഒരുക്കുക.

ഫീൽഡ് ആശുപത്രികൾ
(Field Hospitals):

അടിസ്ഥാന സൗകര്യങ്ങൾ തകർന്ന സ്ഥലങ്ങളിൽ അന്താരാഷ്ട്ര സന്നദ്ധസംഘടനകളുടെ (NGOs) സഹായത്തോടെ ഫീൽഡ് ആശുപത്രികളും താൽക്കാലിക ക്ലിനിക്കുകളും സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കുക.

അഭയാർത്ഥിക്യാമ്പുകളിൽ പകർച്ചവ്യാധി നിയന്ത്രണം:

വാക്സിനേഷൻ ക്യാമ്പുകൾ, ശുചിത്വ സംവിധാനങ്ങൾ എന്നിവ ക്യാമ്പുകളിൽ നടപ്പിലാക്കുക.

അന്താരാഷ്ട്ര ഇടപെടൽ:

ലോകാരോഗ്യ സംഘടന (WHO) പോലുള്ള ഏജൻസികൾ അടിയന്തര ഇടപെടലുകൾ നടത്തി പകർച്ചവ്യാധികൾ തടയാനുള്ള നടപടികൾ സ്വീകരിക്കുക. എംബസിയുടെ നിർദ്ദേശങ്ങൾ പാലിക്കുക.

ഓരോ രാജ്യങ്ങളിലും അവരവരുടെ പൗരരുടെ സുരക്ഷ ഉറപ്പിക്കാൻ എംബസികൾ പ്രവർത്തിക്കുന്നുണ്ട്. യുദ്ധ ത്തിന്റെ അടിസ്ഥാനത്തിൽ എംബസിയിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ നമ്പറുകളും ലഭ്യമാണ്.

എംബസിയുടെ ഭാഗത്തുനിന്ന് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ:

  • ഔദ്യോഗിക സുരക്ഷാ അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുക.

  • സ്ഥിരീകരിച്ച ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീക രിക്കുക, സോഷ്യൽ മീഡിയയിലോ മറ്റ് ചാനലുകളിലോ കിംവദന്തികൾ, തെറ്റായ വാർത്തകൾ സ്ഥിരീകരിക്കാത്ത വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് ഒഴി വാക്കുക. ഇത്തരം പ്രവൃത്തികൾ പൊതു സ്ഥിരതയ്ക്ക് ഭീഷണിയാകും.

  • അനാവശ്യമായ കൂടിച്ചേര ലുകളും പൊതുപരിപാടികളും ഒഴിവാക്കുക.

  • പ്രവാസി സംഘടനകൾക്കും കൂട്ടായ്മകൾക്കും ഈ ഘട്ടത്തിൽ വലിയ ദൗത്യം നിർവഹിക്കാനുണ്ട്. ഒറ്റപ്പെട്ട് പോകുന്നവരെ സഹായിക്കാനും മാനസിക പിന്തു ണ നല്കാനും ഇത്തരം ഗ്രൂപ്പുകൾ മുന്നിട്ടിറങ്ങണം. കൗൺസലിംഗ് സേവനങ്ങളും നിയമസഹായവും ലഭ്യമാക്കാൻ സംഘടനകൾ ശ്രദ്ധിക്കണം.

യുദ്ധമൂലം കെടുതികൾ ഉണ്ടാകാത്തവിധം സംഘർഷം അവ സാനിപ്പിക്കാൻ യു.എന്നും ലോകരാഷ്ട്രങ്ങളും ഉടൻ ഇടപെടുക തന്നെ വേണം. എല്ലാ രാജ്യ ങ്ങളും തമ്മിൽ ശാശ്വതസമാധാനത്തിനുള്ള ശ്രമങ്ങളാണു വേണ്ടത്.

പക്ഷംചേരലിനപ്പുറത്ത്, ശാന്തിയിലേക്കുള്ള വാതിലുകൾ ഹൃദയപൂർവം തുറന്നുവയ്ക്കാൻ പുതിയകാലം ഉറപ്പിച്ചുപറയുന്നതു ലോകരാഷ്ട്രങ്ങൾ കേൾക്കാതിരുന്നുകൂടാ. ചോരകെ‍ാണ്ടല്ല, സഹവർത്തിത്വവും മാനുഷികതയും കൊണ്ടാവണം പുതിയ ലോകക്രമത്തിന്റെ നിർമിതി. ദുഃഖങ്ങൾമാത്രം അവശേഷിപ്പിക്കുന്ന ഈ ചോരക്കളി ഇവിടെ നിർത്താം; നിർത്തണം.

READ: പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments