പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!

‘‘കേരളത്തിൽ ഉടൻ നടപ്പിലാക്കാൻ പോകുന്ന പൊതുജനാരോഗ്യ നിയമം വളരെ കർശനമാണ്. അവ നടപ്പിലാക്കാൻ പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണ വേണം. അതുമാത്രം ഒട്ടും തന്നെ പോരാ. കൃത്യമായ അവബോധവും മറ്റ് രോഗപ്രതിരോധരീതികളും നടപ്പിലാക്കപ്പെടണം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സുൽഫി നൂഹു എഴുതിയ ലേഖനം.

കൊതുകിനെ മുട്ടയിടീച്ചാൽ മൊട്ടയടിക്കും.
അല്പം അതിശയോക്തി കലർത്തി പറഞ്ഞതാണെങ്കിലും കേരളത്തിൽ ഉടൻ നടപ്പിലാക്കാൻ പോകുന്ന പൊതുജനാരോഗ്യ നിയമം വളരെ കർശനമാണ്. ഈ നിയമം വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം, ആരെയും മൊട്ടയടിച്ചില്ലെങ്കിൽ കൂടിയും.

മലിനജലം പൊതു ഡ്രെയിനേജുകളിലേക്കൊ പുഴകളിലേക്കോ ഒഴുക്കിവിടുന്നവർക്ക്, കുടിവെള്ളം മറ്റു രീതികളിൽ മലീമസമാക്കുന്നവർക്ക് മൂന്നുവർഷം വരെ തടവും 25,000 മുതൽ 2 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

കൊതുക് പെരുകുന്നതിനെതിരെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലി ക്കാതിരുന്നാൽ 10,000 രൂപ വരെ പിഴ ചുമത്താം.

പകർച്ചപ്പനി ബാധിച്ച ആൾക്കാർ പൊതുസ്ഥലങ്ങളിൽ വരികയോ യാത്ര ചെയ്യുകയോ ഓഫീസുകളിലും സ്കൂളുകളിലും പോവുകയോ ചെയ്യരുത്.

ചിലതരം പകർച്ചപ്പനികൾ ബാധിച്ച രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങളും കിടക്കകളും ശാസ്ത്രീയമായി അണുവിമുക്തമാക്കണം.

അതിന് പൊതു ജലാശയങ്ങളോ അലക്കു കേന്ദ്രങ്ങളോ ഉപയോഗിക്കാൻ പാടില്ല.

രോഗവ്യാപനം തടയുന്നതിനായി, ആളുകൾ ഒത്തുകൂടുന്ന പൊതുപരിപാടികളും ഉത്സവങ്ങളും നിയന്ത്രിക്കാനും താൽക്കാലികമായി നിരോധിക്കാനും കളക്ടർക്ക് അധികാരം.

നോട്ടിഫിക്കേഷൻ വിഭാഗത്തിൽ വരുന്ന രോഗങ്ങൾ 24 മണിക്കൂറിനുള്ളിൽ ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചില്ലെങ്കിൽ 25000 രൂപ വരെ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും പിഴ.

കർശന നിയമങ്ങളാണ് വരാനിരിക്കുന്നത്. ഉടൻ നിയമങ്ങൾ നടപ്പിലാക്കാൻ തുടങ്ങും. നിയമങ്ങൾ കൊണ്ടുമാത്രം എല്ലാമായി എന്നർത്ഥമില്ല.

അവ നടപ്പിലാക്കാൻ പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണ വേണം. അതുമാത്രം ഒട്ടും തന്നെ പോരാ. കൃത്യമായ അവബോധവും മറ്റ് രോഗപ്രതിരോധരീതികളും നടപ്പിലാക്കപ്പെടണം. മൊട്ടയടി ഇല്ലാതെ നമുക്കിത് നടപ്പിലാക്കണം.

Read: മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments