പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും

‘‘കുട്ടികളെയും മാതാപിതാക്കളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്ന ഒന്നാണ് പഠന പിന്നാക്കാവസ്ഥ. പ്രായം, ബുദ്ധിപരമായ കഴിവുകൾ എന്നിവക്കനുസരിച്ച് പഠന മികവ് കാഴ്ചവയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണിത്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ലക്ഷ്മി എം.എ. എഴുതിയ ലേഖനം.

സ്കൂൾ വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ജീവിത ത്തിലെ പ്രധാനപ്പെട്ട ഘടകമാണ്. ഒരു വ്യക്തിയുടെ സമഗ്ര വികസനത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. പഠനമികവ് നേടിയെടുക്കാനുള്ള അവസരം ഓരോ കുട്ടിക്കും ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ മാതാപിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉയർന്ന പരിഗണന നൽകുന്നു.

കുട്ടികളെയും മാതാപിതാക്കളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്ന ഒന്നാണ് പഠന പിന്നാക്കാവസ്ഥ (Scholastic Backwardness). പ്രായം, ബുദ്ധിപരമായ കഴിവുകൾ എന്നിവക്കനുസരിച്ച് പഠന മികവ് കാഴ്ചവയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണിത്. പഠന മികവ് ബുദ്ധിയെ മാത്രം ആശ്രയിച്ചുനിൽക്കുന്ന ഒന്നല്ല, മറിച്ച് കുട്ടിയുടെ മാനസികവും ശാരീരികവും വൈകാരികവുമായ വെല്ലുവിളികൾ മുതൽ സാമൂഹികവും പാരിസ്ഥിതികം പോലുമായ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യയിൽ 20- 50 ശതമാനത്തോളം കുട്ടികളിൽ പഠനപ്രശ്‌നങ്ങൾ ഉള്ളതായി പഠനങ്ങൾ കത്തെിയിട്ടുണ്ട്.

കുട്ടികളെയും മാതാപിതാക്കളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്ന ഒന്നാണ് പഠന പിന്നാക്കാവസ്ഥ (Scholastic Backwardness). പ്രായം, ബുദ്ധിപരമായ കഴിവുകൾ എന്നിവക്കനുസരിച്ച് പഠന മികവ് കാഴ്ചവയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണിത്.
കുട്ടികളെയും മാതാപിതാക്കളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്ന ഒന്നാണ് പഠന പിന്നാക്കാവസ്ഥ (Scholastic Backwardness). പ്രായം, ബുദ്ധിപരമായ കഴിവുകൾ എന്നിവക്കനുസരിച്ച് പഠന മികവ് കാഴ്ചവയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണിത്.

പഠന പിന്നാക്കാവസ്ഥയുടെ
കാരണങ്ങൾ

  • തൂക്കം കുറഞ്ഞും മാസം തികയാതെയും ജനിക്കുന്ന കുഞ്ഞുങ്ങൾ, വളർച്ചയിലെ കാലതാമസം, ജനിതക തകരാറുകൾ, ബുദ്ധിപരമായി പിന്നാക്കാവസ്ഥയുള്ള കുട്ടികൾ.

  • ശാരീരിക / മാനസിക ഘടകങ്ങൾ:
    ജനിതക രോഗങ്ങൾ, അപസ്മാരം, തൈറോയ്ഡ് രോഗങ്ങൾ, വിട്ടുമാറാത്ത മറ്റു രോഗങ്ങൾ, ശ്രദ്ധക്കുറവ്, അമിതമായ പിടപിടപ്പ് (over activity), കാഴ്ച / കേൾവി എന്നിവയിലുള്ള പ്രശ്‌നങ്ങൾ / മറ്റു വൈകല്യങ്ങൾ.

  • പഠന വൈകല്യങ്ങൾ:
    ന്യൂറോ ഡെവലപ്പ്‌മെന്റൽ ഡിസോർഡറായ ഡിസലെക്‌സിയ (വായിക്കാനും, വായിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുന്നതിനുമുള്ള പ്രശ്‌നങ്ങൾ), ഡിസ്ഗ്രാഫിയ (എഴുത്തിലും, എഴുതുന്നത് മനസിലാക്കാനുമുള്ള പ്രശ്‌നങ്ങൾ), ഡിസ്കാൽക്കുലിയ (ഗണിതപരമായ പ്രശ്‌നങ്ങൾ) തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരാറുള്ള പഠന വൈകല്യങ്ങൾ.

കുടുംബാന്തരീക്ഷം

മാതാപിതാക്കളുടെ വിദ്യാഭ്യാസനിലവാരം, കുട്ടികളോടൊപ്പം ഫലപ്രദമായി സമയം ചെലവിടാൻപറ്റാതെ വരിക, അമിത പ്രതീക്ഷ, ഗൃഹാന്തരീക്ഷത്തിലെ സമ്മർദ്ദം മൂലം പഠനത്തിന് അനുകൂലമായ സാഹചര്യം ഇല്ലാതിരിക്കുക അടുത്ത ബന്ധുവിന്റെയോ, സുഹൃത്തിന്റെയോ രോഗം, മരണം, മാതാപിതാക്കൾ തമ്മിലുള്ള കലഹം, വിവാഹമോചനം, പുനർവിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അസ്വസ്ഥത ഉണ്ടാക്കുന്ന വ്യക്തികളുടെ സാമീപ്യം, സഹോദരങ്ങളുമായുള്ള വഴക്കിടലുകൾ എന്നിവയെല്ലാം പഠന പിന്നാക്കാവസ്ഥയിലേക്കു നയിക്കുന്നു.

സാമൂഹിക- സാമ്പത്തിക കാരണങ്ങൾ

പിന്നാക്ക- സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾക്ക് പഠനപ്രശ്‌നങ്ങൾ വന്നേക്കാം. പഠന സാമഗ്രികൾ, ഭൗതിക സാഹചര്യങ്ങൾ എന്നിവയുടെ അഭാവം, രക്ഷിതാക്കളുടെ പങ്കാളിത്തം, അനുകൂലമായ പഠനാന്തരീക്ഷം ഇല്ലാതെയിരിക്കുക, പോഷകാഹാരക്കുറവ്, ശരിയായ ആരോഗ്യ സംരക്ഷണം ലഭിക്കാതെ വരിക എന്നിവ പഠനത്തെ ബാധിക്കാം.

സ്കൂൾ അന്തരീക്ഷം

അദ്ധ്യാപകരുമായോ സഹപാഠികളുമായോ ഉള്ള പൊരുത്തക്കേടുകൾ, സംഘർഷം, അവഗണന, ഒറ്റപ്പെടൽ, പ്രചോദനത്തിന്റെ അഭാവം, സമയബന്ധിതമായി കാര്യങ്ങൾ ചെയ്തു തീർക്കുവാൻ സാധിക്കാതിരിക്കുന്നതും, പാഠ്യപദ്ധതി തിരഞ്ഞെടുക്കുമ്പോൾ കുട്ടിയുടെ കഴിവിനനുസരിച്ചാണോ എന്ന് ഉറപ്പു വരുത്താത്തതും.

പഠന പിന്നാക്കാവസ്ഥയുടെ ലക്ഷണങ്ങൾ

  • പരീക്ഷയിൽ തുടർച്ചയായി ലഭിക്കുന്ന കുറഞ്ഞ മാർക്ക് / t ഗ്രഡ്.

  • പഠനത്തിൽ മടുപ്പ് /വിരക്തി.

  • പെരുമാറ്റപ്രശ്‌നങ്ങൾ.

  • ആത്മവിശ്വാസക്കുറവ്.

  • പഠനകാര്യങ്ങളിൽ ഓർമക്കുറവ് / മറവി.

  • പാഠ്യവിഷയങ്ങളിൽ താൽപര്യക്കുറവ്.

  • ഏകാഗ്രതയില്ലായ്മ, അശ്രദ്ധ.

  • ഗ്രഹിക്കാനും വിശകലനം ചെയ്യാനുമുള്ള പ്രശ്‌നങ്ങൾ.

  • അലസത, അമിത ഉത്ക്കണ്ഠ, പരാജയ ഭീതി

  • സ്ഥിരമായി സ്കൂളിൽ പോകാനുള്ള മടി.

പരിഹാരമാർഗങ്ങൾ

പ്രീ സ്കൂൾ കാലഘട്ടം മുതൽക്കു തന്നെ സൂക്ഷ്മപേശി വികസനത്തിനും (വിരലുകളുടെ പ്രവർത്തനം), പ്രീ റൈറ്റിങ് സ്കില്ലുകൾക്കും, ഭാഷാ വികസനത്തിനും പ്രാധാന്യം നൽകേണ്ടതാണ്. ശരിയായ രീതിയിൽ പെൻസിൽ / ക്രയോൺ പിടിക്കാൻ സാധിക്കാതെ വരിക, എഴുത്തിനും വായനക്കുമുള്ള കഴിവുകൾ pre-reading & pre-writing skills) ആർജിക്കുന്നതിലുള്ള കാലതാമസം, ഭാഷാ വികാസത്തിലെ പ്രശ്‌നങ്ങൾ, വ്യക്തമല്ലാത്ത സംസാരം, നിർദ്ദേശങ്ങൾ / ചോദ്യങ്ങൾ മനസിലാക്കി അനുയോജ്യമായി പ്രതികരിക്കാൻ പറ്റാതിരിക്കുക, സംസാരഭാഷാ വികാസത്തിലെ കാലതാമസം തുടങ്ങിയവ പഠനത്തെ ബാധിക്കാം. അതിനാൽ വിദഗ്ദ്ധരുടെ സഹായത്തോടെ കാലേകൂട്ടി പ്രശ്‌നങ്ങൾ കത്തെുകയും പരിഹാര മാർഗ്ഗങൾ സ്വീകരിക്കുകയും വേണം.

പഠന പിന്നാക്കാവസ്ഥ

ബുദ്ധിയുടെ നിലവാരക്കുറവുകൊണ്ടാണോ അതോ മറ്റു പ്രശ്‌നങ്ങൾ കൊണ്ടാണോ എന്ന് വിദഗ്ദ്ധ രുടെ മേൽനോട്ടത്തിൽ സ്ഥിരീകരിക്കേതാണ്. ഓരോ കുട്ടിയുടെയും കുറവുകൾ പരിഹരിച്ച് അനുയോജ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ പഠന നിലവാരം മെച്ചപ്പെടുത്താം.

കുട്ടിയുടെ ശാരീരിക വൈകല്യങ്ങൾ, അസുഖങ്ങൾ തുടങ്ങിയവ പഠനത്തെ ബാധിക്കുന്നതിനാൽ ഇടക്കിടെയുള്ള വൈദ്യപരിശോധ ആവശ്യമാണ്. കുട്ടികളുടെ പഠന പുരോഗതി പതിവായി വിലയിരുത്തുകയും മൂല്യനിർണയരേഖകൾ ശരിയായി സൂക്ഷിക്കേണ്ടതുമാണ്. ഇതിനെല്ലാം പുറമേ അധ്യാപകരിൽ നിന്നുള്ള പിന്തുണ വളരെ വലുതാണ്. പരിഗണന ആവശ്യമായ കുട്ടിയെ ക്ലാസ്സിൽ മുന്നിൽ ഇരുത്തുക, കുറഞ്ഞ ഹോം വർക്ക്, പരീക്ഷകൾക്ക് അധികം സമയം നൽകുക, നോട്ടുകൾ ഫോട്ടോ കോപ്പി എടുക്കാനുള്ള അനുമതി എന്നിവ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് വളരെ സഹായകമാകും.

അധ്യാപകർ ചെയ്യേണ്ടത്

കുട്ടികളോട് മുൻവിധിയോടെയുള്ള പെരുമാറ്റം, പഠിക്കുന്ന കുട്ടികളേയും, ഇഷ്ടപ്പെട്ട കുട്ടികളേയും മാത്രം ശ്രദ്ധിക്കുക എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. കുട്ടികളെ സംബന്ധിച്ച് സ്കൂൾ അന്തരീക്ഷം ആരോഗ്യകരവും സ്വതന്ത്രവുമായിരിക്കണം. അധ്യാപകരിൽ നിന്നുള്ള അഭിനന്ദന വാക്കുകൾ, പ്രോത്സാഹന സൂചകമായ പെരുമാറ്റം, ചെറു സമ്മാനങ്ങൾ എന്നിവ കുട്ടികൾക്ക് പ്രചോദനമാകും. മാതാപിതാക്കളുമായി നിശ്ചിത കാലയളവിൽ ആശയ വിനിമയം നടത്തേതുമാണ്.

മാതാപിതാക്കൾ അവലംബിക്കേണ്ടവ

രക്ഷകർത്താക്കളുടെ സമീപനം കടുംപിടുത്തമില്ലാത്തതും, കുട്ടിയുടെ കഴിവുകളും താത്പര്യങ്ങളും പരിപോഷിപ്പിക്കാൻ പറ്റുന്ന വിധത്തിലുമായിരിക്കണം. കുട്ടിയുടെ ശരിയായ പെരുമാറ്റങ്ങളെയും, മെച്ചപ്പെട്ട പ്രകടനങ്ങളേയും രക്ഷിതാക്കൾ അംഗീകരിക്കുമ്പോൾ അവർക്കു സന്തോഷവും ആത്മവിശ്വാസവും സുരക്ഷിതത്വവും ലഭിക്കുന്നു.

കുട്ടികൾക്ക് കല, കായികരംഗം, ഫോട്ടോഗ്രാഫി, പാചകം തുടങ്ങി ഏതു മേഖലയിലാണോ അഭിരുചി, അതിനു പിന്തുണ നൽകുന്നതിലൂടെ അവർക്കു മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാകും.

ചെറുപ്പത്തിലേ വായനാശീലം വളർത്തിയെടുക്കുവാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കഠിനപ്രയത്‌നം ചെയ്ത് ലക്ഷ്യങ്ങൾ നേടിയവർ, വൈകല്യങ്ങളെ മറികടന്ന് വിജയം കൈവരിച്ചവർ എന്നിവരുടെ കഥാപുസ്തകങ്ങൾ വാങ്ങി നൽകുക, പല ഉന്നത സ്ഥാനീയരും വളരെയധികം ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് വിജയം കൈവരിച്ചിട്ടുള്ളത് എന്ന് കുട്ടികളെ മനസിലാക്കി കൊടുക്കുക, കുട്ടികളുടെ പഠന മികവ് കൂട്ടാനും പ്രശ്‌നപരിഹാരത്തിനും അധ്യാപകരുമായി നിരന്തരം സമ്പർക്കം പുലർത്തുക. പ്രശ്‌നങ്ങൾ കു തുടങ്ങുമ്പോൾ വിദദ്ധരുടെ (ഡോക്ടർമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷണൽ സൈക്കോളജിസ്റ്റ്, കൗൺസിലിംഗ് സൈക്കോള ജിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേറ്റർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്) സേവനം തേടേണ്ടതാണ്. ഇതിനോടൊപ്പം തന്നെ രക്ഷി താക്കൾ തങ്ങളുടെ മാനസികാരോഗ്യനിലയിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ വിദഗ്ധരുടെ സേവനം തേടേണ്ടതുമാണ്.

പഠനനിലവാരം മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ

പല കുട്ടികളും വ്യത്യസ്ത സമയവും രീതികളുമാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. കുട്ടിയുടെ ഇന്ദ്രിയ ബോധത്തിനനുസരിച്ചുള്ള (കണ്ടു പഠിക്കുക, കേട്ടു പഠിക്കുക കാര്യങ്ങൾ പ്രവർ ത്തിപരിചയത്തിലൂടെ മനസ്സിലാക്കി പഠിക്കുക, എഴുതി പഠിക്കുക, വായിച്ചു പഠിക്കുക) പഠനരീതി അവലംബിക്കുകയാണ് വേണ്ടത്.
ഉദാഹരണം: ചില കുട്ടികൾക്ക് ക്ലാസ്സിൽ എത്ര ശ്രദ്ധിച്ചാലും കേട്ട കാര്യങ്ങൾ സ്വയമേ വായിച്ചു നോക്കി പഠിച്ചെങ്കിൽ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ. എന്നാൽ മറ്റു ചിലരിൽ കേട്ടുപഠിക്കുന്നതാവും സഹായകരം. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും, ഓർമ്മ ലഭിക്കുന്നതിനും ഏറ്റവും ഉത്തമമായ സമയം അവനവൻ സ്വയം കത്തെുകയാണ് വേണ്ടത്. ആവർത്തിച്ചുള്ള പഠനം ഒരു പരിധി വരെ പഠന നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

READ: കോവിഡ് കാലത്തെ
ഗൂഢാലോചനകൾ

എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…

മഴക്കാലമായി, ദുരന്തഭീതി ഒഴിവാക്കാൻ ആസൂത്രണം നടത്തേണ്ട സമയം

ഓർമ്മ കൂട്ടാൻ ചില വിദ്യകൾ

ഉറങ്ങുവാൻ കിടക്കുമ്പോൾ അന്നു രാവിലെ എണീറ്റതു മുതൽ ഉറങ്ങുന്നതുവരെ എന്തൊക്കെ ചെയ്തു എന്ന് കൃത്യമായി ഓർക്കുവാൻ ശ്രമിക്കുക. എന്തൊക്കെ വിട്ടുപോയി എന്നു വീണ്ടും ഓർക്കുക. മനക്കണക്കുകൾ സമയം കിട്ടുമ്പോഴൊക്കെ ചെയ്തുനോക്കുക.
എന്തു കാര്യവും ദൃശ്യരൂപത്തിൽ ഓർമിച്ചു വയ്ക്കുവാനെളുപ്പമാണ്. സ്വയം ഒരോർമ്മപ്പരീക്ഷ നടത്തുക.
മാതാപിതാക്കൾ മേൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുവാൻ സഹായിക്കേതാണ്.
ഉദഹരണം: അന്നത്തെ പത്രത്തിൽ ഒരു പേജിലെ തലവാചകങ്ങളൊക്കെ ഓർക്കുവാൻ ശ്രമിക്കുക. ക്ലാസ്സ്മുറികളിലേക്കു കയറിവരുന്ന കോണിപ്പടികളിൽ എത്ര പടികളുണ്ട് എന്ന് ഓർക്കുക. ഇങ്ങനെ പല കാര്യങ്ങൾ ഓർക്കുവാൻ ശ്രമിക്കുകയും. അതിനായി പ്രത്യേകം താല്പര്യ ത്തോടെ അത് ശ്രദ്ധിക്കുകയും മനസ്സിൽ കുറിച്ചു വയ്ക്കുകയും പിന്നീട് ഓർമ്മിച്ചെടുക്കുകയും ചെയ്യുന്നത് ശീലമാക്കുക.

പരീക്ഷാഫലം വരുമ്പോൾ കുറഞ്ഞ മാർക്കാണ് ലഭിക്കുന്നതെങ്കിൽ നിരാശപ്പെടാതെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിച്ചു വീണ്ടും പഠിക്കുക.

അവരവരുടെ മനസ്സിന് ദൃഢത വരുത്തി അന്നന്നു ള്ള പാഠങ്ങൾ ഞാൻ പഠിച്ചുതീർക്കും എന്ന് ഒരു പ്രതിജ്ഞ എടുക്കുക.

കൃത്യമായ സമയം പഠിക്കാനായി മാറ്റിവച്ച് അത് കൃത്യമായി പാലിക്കുവാൻ ശ്രമിക്കുക.

പഠനത്തിനാവശ്യമായ എല്ലാ സാമഗ്രികളും പഠിക്കാൻ തുടങ്ങുമ്പോൾ അരികിലുണ്ടായിരിക്കണം.

കഴിയുന്നത്ര മനസ്സിനെ ഏകാഗ്രമാക്കി ശ്രദ്ധാ വ്യതിയാനമുാകാതെ മുമ്പോട്ടു പോകാൻ ശ്രദ്ധിക്കുക.

ടി.വി, ഫോൺ എന്നിവ കഴിയുന്നത്ര നിർബ്ബന്ധമായി ഓഫ് ചെയ്തു വയ്ക്കുക.

പഠിക്കാൻ തുടങ്ങിയാൽ അലട്ടുന്ന ചിന്തകളും, വിഷയം മനസിലാകാത്തതിന് മറ്റുള്ളവരുടെ മേൽ ചുമത്തുന്ന മുടന്തൻ ന്യായങ്ങളും ഒക്കെ ബോധപൂർവം ഒഴിവാക്കുക.

പഠിക്കാൻ തുടങ്ങുമ്പോൾ ഏറ്റവും എളുപ്പമായ വിഷയം പഠിച്ചുതുടങ്ങുക. ഇത് എളുപ്പം പഠിച്ചു തീരുമ്പോഴുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും തന്നെ തുടർന്ന് പഠിക്കാനുള്ള ​പ്രേരണയാകും.

എളുപ്പമായ വിഷയം പഠിച്ചു കഴിഞ്ഞു അടുത്ത് പ്രയാസമുള്ള വിഷയത്തിലേക്കു കടക്കണം.

ഏറ്റവും പ്രയാസമുള്ള വിഷയം ഏറ്റവും അവസാനമായി പഠിക്കാൻ വെക്കരുത്.

ഒരു പാഠം വായിച്ചുതുടങ്ങിയാൽ ഒരു തവണ വായിച്ചിട്ടു മനസ്സിലായോ എന്ന് പരിശോധിക്കാതെ അടുത്ത പാഠത്തിലേക്കോ വിഷയത്തിലേക്കോ പോകാതിരിക്കുക. ഇതേ പാഠം തന്നെ കൂടുതൽ ശ്രദ്ധയോടെ ആവർത്തിച്ചു വായിച്ചു വീണ്ടും വീണ്ടും അതിലെ ആശയങ്ങൾ മനസ്സിലായോ എന്ന് സ്വയം പരിശോധിച്ചു മുന്നോട്ടു പോവുക.

ഓരോ പാഠവും പഠിച്ചു കഴിഞ്ഞശേഷം അതിലെ പോയിന്റുകൾ വ്യക്തമായി ഒരു പുസ്തകത്തിൽ ശരിയായ തലക്കെട്ട് സഹിതം എഴുതി വയ്ക്കുക. ഇത് പരീക്ഷക്കു പഠിക്കുമ്പോൾ ഒരു പാഠം വായിക്കാൻ സമയമില്ലെങ്കിൽ പോലും ഈ പോയിന്റുകൾ ഒന്നോടിച്ചു വായിച്ചാൽ തന്നെ ആ പാഠം ഓർമ്മയിൽ വരാൻ സഹായകമാകും.

പഠിച്ചുവച്ച കാര്യങ്ങൾ സമയം കിട്ടുമ്പോൾ വീണ്ടും എടുത്ത് കൂടെക്കൂടെ വായിക്കാൻ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ മറന്നുപോകും. പരീക്ഷാഭയം മാറ്റാനായി പിൻകാല വർഷത്തെ ചോദ്യപേപ്പറുകൾ ഒരു പരീക്ഷക്ക് എങ്ങനെ എഴുതുമോ (mock test), ആ രീതിയിൽ പ്രാക്ടീസ് ചെയ്യുന്നത് ഉത്തമമാണ്.

ചോദ്യപേപ്പറിലെ ചോദ്യങ്ങൾ വായിച്ചു സങ്കല്പി കമായെകിലും ഒരു പരീക്ഷ എന്ന രീതിയിൽ ഉത്തരം കത്തൊൻ ശ്രമിക്കുക. പ്രയാസമുള്ള ചോദ്യങ്ങൾ വായിച്ചുകഴിഞ്ഞാൽ ചില കുട്ടികൾക്കെങ്കിലും ആകെപ്പാടെയുള്ള പരിഭ്രമം ഉണ്ടാകാറുണ്ട്. ഇതിനെ തരണം ചെയ്യാനായി ഓരോ ചോദ്യങ്ങളും ശ്രദ്ധയോടെ വായിക്കുകയും അതിൽ ഏറ്റവും നന്നായി അറിയാ വുന്നതിന്റെ ഉത്തരം ആദ്യം എഴുതുകയും ചെയ്യുക. പ്രയാസമുള്ളതോ നന്നായി അറിവില്ലാത്തതോ അവ സാനമെഴുതാനായി മാറ്റിവെക്കുക. ഇത്, അറി യാവുന്ന ചോദ്യങ്ങൾക്ക് കിട്ടാവുന്നതിന്റെ പരമാവധി മാർക്ക് ലഭിക്കാൻ സഹായകരമാകും.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments