Photo: Ajmal M.K.

കേന്ദ്ര ഫോർമുല ഫലിക്കുമോ?
‘ഡൽഹി ചലോ’ നിർണായക ഘട്ടത്തിൽ

National Desk

  • ‘ഡൽഹി ചലോ’ പ്രക്ഷോഭനേതാക്കളുമായി ഞായറാഴ്ച നടക്കുന്ന ചർച്ചക്കുമുമ്പ് ഒത്തുതീർപ്പു ഫോർമുലയുമായി കേന്ദ്രം. ഇന്നലെ നടന്ന ചർച്ച പ്രശ്‌നപരിഹാരത്തിന് അനുകൂല അന്തരീക്ഷമൊരുക്കിയതായി കേന്ദ്ര മന്ത്രിമാരും കർഷക നേതാക്കളും.

  • കേന്ദ്ര സർക്കാറിന്റെ ഒത്തുതീർപ്പു ഫോർമുല പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ധനകാര്യമന്ത്രി ഹർപാൽ സിങ് ചീമ എന്നിവർ മുഖേന കർഷക നേതാക്കൾക്ക് കൈമാറിയതായി റിപ്പോർട്ട്. ഇതിലെ നിർദേശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവ കർഷക നേതാക്കൾ സ്വീകരിക്കുകയാണെങ്കിൽ പ്രക്ഷോഭം ഒത്തുതീരാൻ സാധ്യത.

  • ഞായറാഴ്ച കേന്ദ്രമന്ത്രിമാരുമായി ചർച്ച നടക്കുന്ന സാഹചര്യത്തിൽ അതുവരെ ‘ഡൽഹി ചലോ’ മാർച്ച് ശക്തമാക്കേണ്ടതില്ലെന്ന് ധാരണ.

  • ഇന്നലെ രാത്രി ചണ്ഡീഗഡിൽ നടന്ന ചർച്ച ഫലപ്രദമെന്നും ഞായറാഴ്ച വിശദമായ ചർച്ച നടക്കുമെന്നും കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ. കർഷകർ നിരവധി പ്രധാനപ്പെട്ട ആവശ്യങ്ങൾ മുന്നോട്ടുവച്ചതായും അതിന്മേലായിരിക്കും ഞായറാഴ്ച ചർച്ചയെന്നും മന്ത്രി.

  • ചർച്ച ഫലപ്രദമെന്ന് അർജുൻ മുണ്ട.

  • ഇന്റർനെറ്റ് നിരോധനം നീക്കുമെന്നും സസ്‌പെന്റ് ചെയ്ത കർഷക നേതാക്കളുടെ സോഷ്യൽ മീഡിയ പേജുകൾ പുനസ്ഥാപിക്കുമെന്നും മന്ത്രിമാരുടെ ഉറപ്പ്.

  • കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയ കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ അത് കർഷകർക്ക് വൻ നേട്ടമാകുമെന്ന് കിസാൻ മസ്ദുർ മോർച്ച കോ ഓർഡിനേറ്റർ സർവൻ സിങ് പാൻധർ.

  • ‘വിശദ ചർച്ച നടത്തി. മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച ആവശ്യമാണെന്ന കാര്യം സർക്കാറിന് ബോധ്യമായി, ഇനിയും ചർച്ച നടക്കും'- ഭാരതീയ കിസാൻ യൂണിയൻ (ഏക്ത സിധ്പുർ) പ്രസിഡന്റ് ജഗ്ജിത് സിങ് ദല്ലേവാൽ.

  • ഞായറാഴ്ചയിലെ ചർച്ചക്കുവേണ്ട ഒരുക്കം നടത്തുന്നതായും വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും മന്ത്രിമാർ അറിയിച്ചതായി കർഷക നേതാക്കൾ.

  • കർഷകർ ഉന്നയിച്ച എല്ലാ വിഷയങ്ങളും വിശദമായി ചർച്ച ചെയ്തുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. അനുകൂലമായ അന്തരീക്ഷത്തിലായിരുന്നു ചർച്ച.

  • സംയുക്ത കിസാൻ മോർച്ചയുടെ ഗ്രാമീൺ ബന്ദ് പഞ്ചാബിലും ഹരിയാനയിലും ശക്തം. കർഷകർ പ്രകടനങ്ങളുമായി രംഗത്ത്. ഗതാഗതം പൂർണമായി നിലച്ചു. പഞ്ചാബിലെ സംസ്ഥാന ദേശീയ പാതകൾ അടഞ്ഞുകിടക്കുന്നു.

  • പഞ്ചാബിലെ ഗുരുദാസ് പുരിൽനിന്നുള്ള കർഷകൻ 63 കാരനായ ഗ്യാൻ സിങ് രണ്ടാം കർഷക സമരത്തിലെ ആദ്യ രക്തസാക്ഷി. കണ്ണീർവാതക ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് പട്യാല ആശുപത്രയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ ഒമ്പതിനാണ് മരിച്ചത്.

  • പട്യാലയിൽനിന്നുള്ള 22 കാരനായ കർഷകൻ ദവീന്ദർ സിങ് ഭംഗുവിന് പെല്ലറ്റാക്രമണത്തിൽ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായി. കണ്ണിൽ തറച്ച പെല്ലറ്റ് നീക്കുന്നതിനുള്ള ശസ്ത്രക്രിയക്കുശേഷമാണ് കാഴ്ചശേഷി നഷ്ടമായത്. ഇതോടെ, പെല്ലറ്റ് തറച്ച മുറവിനെതുടർന്ന് മുമ്പ് രണ്ടു കർഷകരുടെ കാഴ്ചശേഷി നഷ്ടമായിരുന്നു.

  • ‘ഡൽഹി ചലോ' മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ പഞ്ചാബ്, ഹരിയാന അതിർത്തികളിൽ തമ്പടിച്ചിരിക്കുന്നു.

  • ഹരിയാന സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്ക് നീട്ടി.

Read Previous Updates:

Day 3| Day 2 | Day 1

Comments