സ്വന്തം ഖബറുകൾ
കുഴിക്കുന്ന ഇടതുപക്ഷം

ലോകസഭാ തിരഞ്ഞെടുപ്പിലും, ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിലും തങ്ങൾക്കേറ്റ ആഘാതത്തെ ഇടതുപക്ഷം ശരിയായി തിരിച്ചറിഞ്ഞിട്ടുണ്ടോ എന്തോ? കണക്കെടുത്ത് അവതരിപ്പിക്കുന്ന ജനക്ഷേമവും വികസനവായ്ത്താരികളും ജനങ്ങൾ കണക്കിലെടുത്തില്ല എന്ന് സി.പി.എം സെക്രട്ടറിയേറ്റ് തന്നെ സമ്മതിക്കുമ്പോൾ, അതിനർത്ഥം ഭരണവിരുദ്ധതയുടെ വികാരം ജനങ്ങളുടെ സമ്മതിദാനത്തിൽ പ്രതിഫലിച്ചു എന്നുതന്നെയല്ലേ? പി.പി. ഷാനവാസ് എഴുതുന്നു.

‘‘അധികാരം കൊയ്യണമാദ്യം അതിനുമേലാകട്ടെ പൊന്നാര്യൻ" എന്ന കവിവാക്യത്തിൽ കടിച്ചു തൂങ്ങിക്കഴിയുകയാണ് സി.പി.എം. അടിത്തട്ടുകൾ ഇളകിയിട്ടുണ്ടെന്നും കൊയ്തെടുക്കേണ്ട പൊന്നാര്യന് പുഴുക്കുത്തേറ്റിട്ടുണ്ടെന്നും അതറിയുന്നില്ലല്ലോ എന്ന ആശങ്കയിലാണ് അണികളേറെയും. ഇങ്ങനെ കലങ്ങിപ്പോയ വെള്ളത്തിലെ മീനുകളെ യു ഡി എഫും സംഘപരിവാറും മുസ്ലിം രാഷ്ട്രീയവും കൈക്കലാക്കിയ കാര്യം സമ്മതിക്കാൻ ആത്മാഹങ്കാരം സമ്മതിക്കുന്നുമില്ല. കാരണം, അത്തരത്തിൽ വ്യാജമായ ഒരു അഹത്തിലാണ് ആ പാർട്ടി മുന്നോട്ടു പോകുന്നതുതന്നെ. അഹം ആത്മബോധമായി വളരാൻ ശരീരത്തിന്റെ രോഗാതുരത സമ്മതിക്കുന്നുമില്ല. ഭാവിയെ കുറിച്ച് അതൊരു ഫാന്റസിയിൽ ആണെന്നതാകാം കാരണം. ഏതായാലും മാറിച്ചേക്കാറാൻ കൊള്ളാവുന്ന മറ്റൊരു ഇടതുപക്ഷത്തിനായി കേരളം കാതോർക്കുകയാണ്.

"ലജ്ജയും ഒരു സമരായുധമാണ്, അത് ആത്മവിമർശനത്തിന് അവസരമൊരുക്കുമെങ്കിൽ’’ എന്ന മാർക്സ് പക്ഷം, ഇടതുപക്ഷത്തിനു നഷ്ടമായി എന്ന സ്ഥിതിയാണ്, ലജ്ജയേതുമില്ലാതെ അത് പഴയ പല്ലവികൾ തന്നെ പാടിനോക്കുന്നതിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്. ഈ വിപര്യയം ഒരു പിണറായി വ്യതിയാനമായി മാത്രം കണ്ടാൽ മതിയാകില്ല. "ഓരോ ജനതക്കും അതർഹിക്കുന്ന നേതൃത്വം ലഭിക്കും" എന്ന ആപ്തവാക്യം ശരിയാണെങ്കിൽ, പിണറായി വിജയൻ പ്രതിനിധീകരിക്കുന്നത് സി.പി.എമ്മിന്റെയും, ആഗോള ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും സമകാലീന സ്ഥിതി തന്നെയാണ്. ചൈനീസ് മോഡൽ ഏകാധിപത്യവും, ചൗഷസ്കി മോഡൽ സുഖലോലുപതയും, തൊഴിലാളി വർഗ്ഗത്തെ മധ്യവർഗ്ഗത്തിന് കൂട്ടിക്കൊടുക്കുന്ന കോർപ്പറേറ്റ് രാഷ്ട്രീയത്തിലേക്ക് ഇടതുപക്ഷം മാറി സഞ്ചരിച്ചതിന്റെ ലക്ഷണമാണ്. മുമ്പെങ്ങുമില്ലാത്ത പരാജയം പ്രാദേശിക സമൂഹത്തിൽ നിന്ന് ഏറ്റുവാങ്ങിയിട്ടും, "എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകൂല" എന്ന മുടിയനായ മരുമകന്റെ വേഷത്തിലുള്ള കഥകളിയാട്ടം കണ്ട്, രാഷ്ട്രീയ നിരീക്ഷകർ അന്തിച്ചുപോവുകയാണ്. തങ്ങൾ വന്നു വീണ ചതിക്കുഴികളിൽ നിന്ന് കരകയറാൻ സി.പി.എമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും ഭാവിയിലും ആകുമോ എന്ന കാര്യവും സംശയമാണ്.

"ഓരോ ജനതക്കും അതർഹിക്കുന്ന നേതൃത്വം ലഭിക്കും" എന്ന ആപ്തവാക്യം ശരിയാണെങ്കിൽ, പിണറായി വിജയൻ പ്രതിനിധീകരിക്കുന്നത് സി.പി.എമ്മിന്റെയും, ആഗോള ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും സമകാലീന സ്ഥിതി തന്നെയാണ്.
"ഓരോ ജനതക്കും അതർഹിക്കുന്ന നേതൃത്വം ലഭിക്കും" എന്ന ആപ്തവാക്യം ശരിയാണെങ്കിൽ, പിണറായി വിജയൻ പ്രതിനിധീകരിക്കുന്നത് സി.പി.എമ്മിന്റെയും, ആഗോള ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും സമകാലീന സ്ഥിതി തന്നെയാണ്.

അടിത്തട്ടിളകി എന്ന് സിവിൽ സമൂഹം സൂചന നൽകുമ്പോഴും, ഇടതുപക്ഷ രാഷ്ട്രീയം പുത്തൻ സാമ്പത്തിക ശക്തികളുമായി ചേർന്ന് ഒരു പുത്തൻ രാഷ്ട്രീയ അർത്ഥശാസ്ത്രം (political economy) ചമച്ചിരിക്കുന്നു എന്ന സത്യം, മാർക്സിന്റെ "തത്വചിന്താ വായനക്കാർക്കും" കാണാനാകുന്നില്ല. രാഷ്ട്രീയം അർത്ഥശാസ്ത്രവുമായി ചേർന്ന്, മൂല്യത്തിന്റെയും ആദർശത്തിന്റെയും നിലവാരങ്ങളെ കുപ്പത്തൊട്ടിയിൽ എറിഞ്ഞതിന്റെ അഫെക്ഷൻ ഇമേജുകളാണ് (affection images), ഇടതുപക്ഷ നേതാക്കളുടെ ധാർഷ്ട്യവും താൻപോരിമയും
ഉറച്ചുപോയ, നിലവാരമില്ലാത്ത പ്രകടനങ്ങളിൽ നാം കാണുന്നത്. പെരുമാറ്റത്തിന്റെയും ഇടപഴകലിന്റെയും മലീമസമായ മുഖങ്ങളുടെ വാഹകരായി, മുഖരേഖകളിൽ മുഴുവൻ ഏതോ ഫാന്റസിയുടെ ഭാവിക്കാഴ്ചകളിൽ സ്വയം മറന്നുപോയ ഗതിവേഗങ്ങളാണുള്ളത്. അധികാരവും അതിന്റെ വിധ്വംസകതയും ഭയപ്പെട്ടാവണം സാംസ്കാരിക കേരളം ഈ വൃത്തിഹീനതയെ പൊറുപ്പിക്കുന്നത്.

ലോകസഭാ തിരഞ്ഞെടുപ്പിലും, ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിലും തങ്ങൾക്കേറ്റ ആഘാതത്തെ ഇടതുപക്ഷം ശരിയായി തിരിച്ചറിഞ്ഞിട്ടുണ്ടോ എന്തോ? കണക്കെടുത്ത് അവതരിപ്പിക്കുന്ന ജനക്ഷേമവും വികസനവായ്ത്താരികളും ജനങ്ങൾ കണക്കിലെടുത്തില്ല എന്ന് സി.പി.എം സെക്രട്ടറിയേറ്റ് തന്നെ സമ്മതിക്കുമ്പോൾ, അതിനർത്ഥം ഭരണവിരുദ്ധതയുടെ വികാരം ജനങ്ങളുടെ സമ്മതിദാനത്തിൽ പ്രതിഫലിച്ചു എന്നുതന്നെയല്ലേ? ആർക്കും ഓടിക്കയറാവുന്ന ഒരു ചാഞ്ഞ മരമായി "മുസ്ലിം അപരത്വം" രാഷ്ട്രീയ മുഖ്യധാരയിൽ നിലനിൽക്കുന്നതുകൊണ്ട്, "മുസ്ലീങ്ങളാണ് തങ്ങളുടെ അധോഗതിക്ക് കാരണമെന്ന്," ഹിന്ദുത്വ രാഷ്ട്രീയത്തെ പോലെതന്നെ സി.പി.എമ്മിനും കരുതിവശാകാം. വിലക്കെടുത്ത മാധ്യമപ്രവർത്തകർ സ്ത്രീവിരുദ്ധമായ ഒരു ശരീരഭാഷയിലൂടെ, ഈ "അപരത്വത്തെ" പരാജയകാരണമായി പ്രചരിപ്പിച്ചുപോരുന്നുമുണ്ട്. സി.പി.എമ്മിന്റെ രാഷ്ട്രീയഭാവി ഇതെല്ലാം കൂടുതൽ അപകടത്തിലാക്കുന്നതാണ് എന്ന കാര്യം പോലും കണ്ടറിയാൻ ആ പാർട്ടിക്കു കഴിയുന്നില്ല.

പ്രചാരണയുദ്ധവും
തിരിച്ചടികളും;
ഇടതുപക്ഷത്തിനു മുന്നിലെ വെല്ലുവിളികൾ

യു.ഡി.എഫിന്
80 നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷം,
മുന്നണികളെ വട്ടംകറക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ

റിസൽട്ടിലെ
രാഷ്ട്രീയപാഠങ്ങളും
വരാനിരിക്കുന്ന
തദ്ദേശ ഭരണകൂടങ്ങളും

മുസ്ലിം ലോകം കയ്യൊഴിഞ്ഞപ്പോഴൊക്കെ, ഇടതുപക്ഷ രാഷ്ട്രീയം ഇന്ത്യയിൽ കരകയറാൻ കഴിയാതെ കുഴിയിൽ വീണുപോയതിന്റെ ചരിത്രം ബംഗാളിൽ നിന്നുള്ള പാഠങ്ങളും തെളിയിച്ചിട്ടും, ഭരണപ്പൂതിയിൽ പാർട്ടിയെയും ജനങ്ങളെയും മറന്നു കാര്യങ്ങളെ വിലയിരുത്താൻ കഴിയുന്നു എന്നത്, സി.പി.എമ്മിനെ സംബന്ധിച്ച് മുമ്പെങ്ങും ബാധിക്കാത്ത കാഴ്ചാക്കുഴപ്പമാണ്, ലജ്ജയില്ലായ്മയാണ്.

ഇടതുപക്ഷം അതിന്റെ പരമ്പരാഗത ശത്രുവായ ഹിന്ദുത്വവുമായി അണിയറയിൽ കൈകോർക്കുന്നുണ്ട് എന്ന വാസ്തവത്തെ, വലതുപക്ഷ പാർട്ടികൾ സംഘപരിവാറുമായി ഉണ്ടാക്കുന്ന നീക്കുപോക്കുകളുടെ അതേ തരത്തിൽ നോക്കിക്കാണുന്ന താരതമ്യങ്ങൾ ശരിയാകില്ല. എന്തുകൊണ്ടെന്നാൽ, സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും, ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും, ധാർമ്മികമായ ചില നിലപാടുകളുടെ പതാകാവാഹകാരായാണ് ജനങ്ങൾ കണ്ടു പോരുന്നത്. ആ ധാർമ്മികതയാണ് ഇടതുപക്ഷത്തെ ജനങ്ങളുടെ ഹൃദയ പക്ഷമാക്കുന്നത്. തങ്ങളുടെ മൂല്യബോധവും ജീവിതാദർശവും പ്രകാശിപ്പിക്കാനുള്ള ഒന്നായാണ് ഇടതുപക്ഷത്തെ ജനങ്ങൾ നോക്കിക്കാണുന്നത്. വലതുപക്ഷ രാഷ്ട്രീയവും മുതലാളിത്ത ശക്തികളും പോലും, ഒരു ധാർമ്മിക ശക്തിയായാണ് ഇടതുപക്ഷത്തെ കണ്ടുപോരുന്നത്. ബുദ്ധന്റെ ഈ ധർമ്മശാസ്ത്രത്തെ കമ്യൂണിസം കയ്യൊഴിയുമ്പോൾ അത് സ്വന്തം കടയ്ക്കൽ തന്നെയാണ് കത്തി വയ്ക്കുന്നത്.

ഇടതുപക്ഷത്തിന് ഒരു വലതുപക്ഷ മുഖം വന്നുചേരുന്നതിലൂടെ, ഇടതുപക്ഷ രാഷ്ട്രീയം ബൂർഷ്വാ അർത്ഥശാസ്ത്രവുമായി കൈകോർക്കുന്ന "പിണറായി പ്രവണതകൾ" ശക്തമാകുന്നതിലൂടെ, അടിസ്ഥാനപരമായി ഇടതുപക്ഷം നിലകൊള്ളുന്ന ധാർമ്മികാതിർത്തികൾ തന്നെയാണ് ഭേദിക്കപ്പെടുന്നത്. രാഷ്ട്രീയവും അർത്ഥശാസ്ത്രവും കൈകോർക്കുന്ന ഈ പ്രവണതയെ പുൽകുന്നത്, സമൂഹത്തിൽ നിന്നും ജനകീയേച്ഛകളിൽ നിന്നും ആ പാർട്ടിയെ എന്നെന്നേക്കുമായി ദൂരെ മാറ്റും. സിവിൽ സമൂഹത്തിന്റെ ഞരമ്പുകളിൽ ഓടുന്ന രക്തത്തിന് വലതുപക്ഷത്തിന്റെ നീലഞരമ്പുകൾ ലഭിക്കുകയാണ് അതിന്റെ ഫലം. ഇത് ചുവപ്പിനെ കാവിയാക്കി പരിവർത്തിപ്പിക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രതിഭാസം കൂടിയാണ്. ഇപ്പറഞ്ഞതിനെ ഒരു മുസ്ലിം വിമർശനമായി കാണേണ്ടതില്ല. ഇത് അതിന്റെ ശരിയായ അർത്ഥത്തിലുള്ള ഇടതുപക്ഷ വിമർശനം തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രീയ മേൽക്കോയ്മയെ ഇന്ത്യയിൽ സാധ്യമാക്കിയതിനു പിന്നിൽ, പശ്ചിമബംഗാളിലെയും കേരളത്തിലെയും കമ്യൂണിസ്റ്റുകാർ കൈകൊണ്ട നയവ്യതിയാനങ്ങൾ തന്നെയാണ് മുഖ്യകാരണങ്ങളിൽ ഒന്ന് എന്നോർക്കുമ്പോൾ, കേരളത്തിലും സംഘപരിവാറിന് പരവതാനി വിരിക്കുന്നതിൽ, സ്വന്തം രാഷ്ട്രീയ തെറ്റുകുറ്റങ്ങളെയും അടവുനയ വീഴ്ചകളെയും അതിന് സ്വയം കാണാതിരിക്കാനാവില്ല. ഇവിടെയാണ് ഇടതുപക്ഷത്തെ ശരിയായ വിമർശനത്തിന് വിധേയമാക്കേണ്ട രാഷ്ട്രീയ സാധ്യതകൾ നിലനിൽക്കുന്നത്. അതിനെതിരെ സൈബർ ഗുണ്ടകളെ ഇളക്കിവിട്ട് വിദ്വേഷരാഷ്ട്രീയം ഒരു ഊർജ്ജസ്രോതസ്സാക്കിയിട്ടു കാര്യമില്ല.

സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും, ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും, ധാർമ്മികമായ ചില നിലപാടുകളുടെ പതാകാവാഹകാരായാണ്  ജനങ്ങൾ കണ്ടു പോരുന്നത്. ആ ധാർമ്മികതയാണ് ഇടതുപക്ഷത്തെ ജനങ്ങളുടെ ഹൃദയ പക്ഷമാക്കുന്നത്.
സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും, ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും, ധാർമ്മികമായ ചില നിലപാടുകളുടെ പതാകാവാഹകാരായാണ് ജനങ്ങൾ കണ്ടു പോരുന്നത്. ആ ധാർമ്മികതയാണ് ഇടതുപക്ഷത്തെ ജനങ്ങളുടെ ഹൃദയ പക്ഷമാക്കുന്നത്.

ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിന്റെ കാഴ്ച്ചയിൽ നിന്നല്ല, ഉണ്ടായിവരേണ്ട ഒരു വിശാല പ്രതിരോധ പ്രസ്ഥാനത്തിന്റെ വീക്ഷണത്തിൽ നിന്ന് കാര്യങ്ങളെ നോക്കിക്കാണുകയാണെങ്കിൽ, വോട്ട് കണക്കിന്റെ എംപിരിക്കൽ ആയ കളികൾ വിട്ട്, ജനമനസ്സിന്റെ ആന്ദോളനങ്ങളെയും ആശങ്കളെയും നിഗൂഢതകളെയും മനസ്സിലാക്കാനുള്ള വിശകലനോപാധികൾ വികസിപ്പിക്കേണ്ടതായുണ്ട്. പരസ്യ ഏജൻസികളുടെയും പി ആർ ഒകളുടെയും കണക്കുക്കൂട്ടലിൽ നിന്ന് രാഷ്ട്രീയ മുദ്രാവാക്യങ്ങളും പ്രതിച്ഛായാ നിർമ്മാണവും നടത്തിയാൽ പോര. ഇടതുപക്ഷം വീണു തകർന്ന കക്ഷിരാഷ്ട്രീയത്തിന്റെ സമകാലീനതയിലോ, അതു സാംശീകരിച്ചു സ്വന്തമാക്കിയ സാമുദായിക സമ്മർദ്ദ സമവാക്യ കക്ഷി രാഷ്ട്രീയത്തിലോ അല്ല, പ്രതീക്ഷകളെ കണ്ടെത്തേണ്ടത്. ശരിയായ വിശകലനത്തിനുള്ള ധൈഷണിക പരിസരം അതിന്റെ നേതൃത്വത്തിന് നഷ്ടമായിരിക്കുന്നു എന്നതുതന്നെയാണ് ഗോവിന്ദൻ മാഷുടെയും സംഘത്തിന്റെയും പരിതാപകരമായ മുഖലാവണ്യങ്ങൾ വ്യക്തമാക്കുന്നത്. ഒരു എൽ പി സ്കൂൾ അധ്യാപകന്റെ തലത്തിൽനിന്ന്, കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിൽ പകിട കളിച്ചിട്ടു കാര്യമില്ല. ഹിന്ദുക്കൾ മുച്ചൂടും ശബരിമല ഭക്തന്മാരും, കേരളീയ മുസ്ലിങ്ങൾ പലസ്തീൻ അഭയാർത്ഥികളുമാണ് എന്ന മട്ടിൽ കേരളീയ പൊതുബോധത്തെയും മതനിരപേക്ഷതയെയും കൊഞ്ഞനം കുത്തരുത്. ഒരു എതിരിയെ തീർത്തുകൊണ്ട്, ഒരു അപരത്വത്തെ പ്രതിഷ്ഠിച്ചു കൊണ്ട്, കരുത്തും കൈകാര്യകർതൃത്വവും ഉണ്ടാക്കിയെടുക്കുക എന്നത് ഫാസിസത്തിന്റെ രാഷ്ട്രീയ തന്ത്രത്തിൽ പെട്ടതാണ്. സമൂഹത്തെക്കുറിച്ചുള്ള, ഉള്ളിൽ നിന്നുള്ള ഉത്കണ്ഠകളും, മനുഷ്യരാശിയെ സംബന്ധിച്ച തതാചിന്താപരമായ ഉൾക്കാഴ്ചയും നിർമ്മിക്കുന്ന ശുഭപ്രതീക്ഷയാണ് ഇടതുപക്ഷ രാഷ്ട്രീയത്തെ നിർണയിക്കേണ്ടത്. അപരത്വത്തെ നിർമ്മിക്കുന്ന ബൂർഷ്വാ രാഷ്ട്രീയത്തിന്റെ ഏറ്റവും ജീർണമായ പതിപ്പായ ഫാഷിസത്തിന്റെ തന്ത്രങ്ങൾ അവർ പയറ്റി വിജയിച്ചതുകൊണ്ട് അവ അംഗീകൃതമായിത്തീരുന്നില്ല. നമ്മുടെ ഇരുണ്ട കാലത്ത് അതിനു താൽക്കാലിക വിജയം ലഭിച്ചു എന്നതുകൊണ്ട്, നമുക്കും അതൊന്നു പരീക്ഷിച്ചുകളയാം എന്ന "പിണറായി ബുദ്ധി"യുടെ പാപ്പരത്തെയാണ് ഇടതുപക്ഷം ഇന്നു നേരിടുന്നത്. ബുദ്ധിജീവിതം എന്നത് കുനിഷ്ടും കുബുദ്ധിയുമല്ല.

ജനങ്ങളെ മാനിപ്പുലേഷനുള്ള ഒരു നിർജീവ വസ്തുവായി കാണുക എന്നത് ഒരു ഫാഷിസ്റ്റ് തന്ത്രമാണ്. ജനങ്ങൾ ജീവസുറ്റ ഒരു രാഷ്ട്രീയ ശരീരമാണ്, അതിന് അതിന്റേതായ ഇച്ഛകളും ഗതിവേഗങ്ങളും നിലപാടുകളും വിലയിരുത്തുകളും ചിന്താശേഷിയും ഉണ്ട് എന്ന കമ്യൂണിസ്റ്റ് അവബോധം നഷ്ടപ്പെട്ട ഒരു കാലത്തെയാണ് പിണറായി പ്രതിനിധീകരിക്കുന്നത്. പരാജിതന്റെ നിലവിളികളാണ് കമ്യൂണിസം ചെവിയോർക്കേണ്ടത് എന്ന അവബോധത്തിന്റെ അഭാവമാണ് ഇന്ന് കമ്യൂണിസ്റ്റ് നേതൃത്വത്തെ ഭരിക്കുന്നത്. പേരുകൊണ്ടു വ്യത്യസ്തമാകുമ്പോഴും ശൈലിയിലും ലക്ഷ്യത്തിലും നടപടികളിലും ഒരേ സമീപനമുള്ള ഒരു 'അമാൽഗം' ആയി ഇന്ത്യൻ രാഷ്ട്രീയവും, അതിന് അനുബന്ധമായി കേരളീയ രാഷ്ട്രീയവും, കമ്യൂണിസ്റ്റ് കാർമികത്വത്തിൽ മാറിപ്പോകുന്നു എന്ന ദുര്യോഗത്തെയാണ് നാം അഭിമുഖീകരിക്കുന്നത്.

മതസെക്ടുകളെയും വിശ്വാസി സമൂഹങ്ങളെയും ബൂർഷ്വാ യുക്തിവാദത്തിന്റെ കോണിൽ നിന്ന് നോക്കി കണ്ടുകൊണ്ട് ഇടപെട്ട ദുരന്തമാണ് ശബരിമലയിലും മലപ്പുറം രാഷ്ട്രീയത്തിലും സി.പി.എമ്മിനു പിണഞ്ഞത്. മതസമൂഹങ്ങളെയും അതിന്റെ ശരിയായ പ്രതിനിധികളെയും സിവിൽ സമൂഹത്തിലെ സജീവ സാന്നിധ്യമായി മനസ്സിലാക്കുന്നതിനു പകരം, പാശ്ചാത്യർ പോലും കയ്യൊഴിഞ്ഞ യുക്തിവാദത്തിന്റെ തരംതാണ കാഴ്ചപ്പാടുകൾ കൊണ്ട് അവയെ വിലയിരുത്തുന്നു. ഈ വിശകലന രീതികൾക്ക് മനസ്സിലാകാത്തവിധം മതവും വിശ്വാസവും പുതിയ രൂപമാർജ്ജിരിക്കുന്നു. ഇതിനോടെല്ലാം കണ്ണടച്ച്, തങ്ങളുടെ ലളിത യുക്തികൊണ്ട് അവയെയെല്ലാം അനാവശ്യ വസ്തുവകകളായി കണ്ട്, തുടച്ചു മായ്ച്ചുകളയേണ്ട ഒരു മാലിന്യമായിക്കണ്ട്, ഒരു സാനിറ്റേഷൻ രാഷ്ട്രീയ യുക്തി പ്രയോഗിച്ചതിന്റെ ദുരന്തത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഗുരുവിന്റെ രാഷ്ട്രീയത്തെ വെള്ളാപ്പള്ളിയുടെ കള്ള് കച്ചവടമായി മനസ്സിലാക്കുന്നതിന്റെയും, മുസ്ലിം ഭീതിയെ ഒരു രാഷ്ട്രീയ കൺസോളിഡേഷനായി തെറ്റായി വിലയിരുത്തുന്നതിന്റെയും, രാഷ്ട്രീയത്തെ ധാർമിക നീതിശാസ്‌ത്രത്തിൽ നിന്നു മാറ്റി അതിനെ ഒരു അർത്ഥശാസ്ത്ര പ്രതിഭാസമായി ചുരുക്കി കാണുന്നതിന്റെയും, ദുരന്തത്തിന്റെ ചുരുക്കപ്പേരാണ് പിണറായി. പിണറായി എതിർക്കപ്പെടേണ്ടത്, രാഷ്ട്രീയ അർത്ഥശാസ്ത്രത്തിന്റെ നൃശംസമായ പ്രയോഗത്തിന്റെ, വിധ്വംസകമായ ഒരു വികസന പരിപ്രേക്ഷ്യത്തിന്റെ, നായകൻ എന്ന നിലയിലാണ്. ഏകാധിപത്യം ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ വ്യക്തിവാദത്തിന്റെ പേരല്ല അദ്ദേഹം എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു

ശരിയായ വിശകലനത്തിനുള്ള ധൈഷണിക പരിസരം അതിന്റെ നേതൃത്വത്തിന് നഷ്ടമായിരിക്കുന്നു എന്നതുതന്നെയാണ് ഗോവിന്ദൻ മാഷുടെയും സംഘത്തിന്റെയും പരിതാപകരമായ മുഖലാവണ്യങ്ങൾ വ്യക്തമാക്കുന്നത്
ശരിയായ വിശകലനത്തിനുള്ള ധൈഷണിക പരിസരം അതിന്റെ നേതൃത്വത്തിന് നഷ്ടമായിരിക്കുന്നു എന്നതുതന്നെയാണ് ഗോവിന്ദൻ മാഷുടെയും സംഘത്തിന്റെയും പരിതാപകരമായ മുഖലാവണ്യങ്ങൾ വ്യക്തമാക്കുന്നത്

വികസനം എന്നത് ആരുടെ വികസനമാണ് എന്ന ചോദ്യം എക്കാലത്തെയും ഇടതുപക്ഷത്തിന്റെയും മാർക്സിസത്തിന്റെയും അടിസ്ഥാന ചോദ്യമാണ്. ബൂർഷ്വായുടെ കുംഭവീർക്കലായും ലൈംഗികാ രാജകത്വത്തിന്റെ ലയൻസ് ക്ലബ്ബ് രാഷ്ട്രീയമായും അതിനെ അരാഷ്ട്രീയമായി കാണുന്ന നയങ്ങളുടെ തലപ്പത്ത് ഇടതുപക്ഷം തന്നെ നിൽക്കുമ്പോൾ, അവിടെ പിന്നെ രാഷ്ട്രീയം ഒരു മധ്യവർഗ്ഗത്തിന്റെ അഭിലാഷ പൂർത്തീകരണങ്ങളുടെ പാപ്പരായ നയങ്ങളിൽ മൂക്കുകുത്തി വീഴും എന്നതിൽ സംശയമില്ല. ഈ നില കമ്യൂണിസത്തിന്റെ ദുരന്ത ഭാവിയെക്കുറിച്ചുള്ള സൂചനയാണ്. ഒരു ഇടതുപക്ഷ സർക്കാർ ആണ് എന്നുപോലും മറന്നുകൊണ്ട് ബൂർഷ്വാ വികസനത്തിന്റെ വക്താക്കളായി സ്വയം മാറുന്ന അപഹാസ്യതയ്ക്ക് ഏറ്റ പ്രഹരമായി തെരഞ്ഞെടുപ്പ് ഫലം മാറുന്നതും അങ്ങനെതന്നെ.

പോലീസ് എന്ന ഭരണകൂട മർദ്ദക ഉപകരണം (state repressive apparatus) യു.പിയിലെയും ഗുജറാത്തിലെയും ബിഹാറിലെയും പോലെ, കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ശക്തികളുടെ കൈയിലെ കളിപ്പാവയാകുന്നു എന്ന "മലപ്പുറം വിമർശനം" തൊട്ട് തുടങ്ങുന്നതാണ് പിണറായിയുടെ വീഴ്ചകൾ. ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായ (state ideological apparatus) വിദ്യാഭ്യാസത്തെയും സംഘപരിവാറിന് തീരെഴുതുന്നതിൽ യാതൊരു വിരോധാഭാസവും കാണാതെ, ഒരു തരത്തിലുള്ള പ്രതിരോധമനോഭാവവും കാണിക്കാതെയുള്ള "ഒപ്പുവെക്കലുകൾ."
ഭരണകൂട മർദ്ദനോപാധികളെ ഗുജറാത്ത് മോഡൽ ആക്കി മാറ്റുന്നതിൽ പിണറായിയുടെ പ്രത്യയശാസ്ത്രപരമായ ആന്ധ്യവും അറിവില്ലായ്മയും, രാഷ്ട്രീയത്തെ അർത്ഥശാസ്ത്രവുമായി കൂട്ടിക്കെട്ടുന്ന ബൂർഷ്വാ രാഷ്ട്രീയവും, സ്വന്തം പങ്കു നിർവഹിച്ചു, എന്നേ പറയാനാകൂ. "പുറത്ത് ലെനിനായും അകത്ത് പൂന്താനമായും" മാറുന്ന ഈ ഇരട്ടത്താപ്പിനെയാണോ കേരളീയർ "ഇരട്ടച്ചങ്കൻ" എന്നു വിളിച്ചത്?

സംഘടനയെ, അതിന്റെ ഉൾപാർട്ടി സ്വാതന്ത്ര്യത്തെ മുഴുവൻ ഇല്ലാതാക്കി, ഒരു ഉദ്യോഗസ്ഥ ശ്രേണിയായി അധപതിച്ചതിനെയാണോ നാം പിണറായിയുടെ രക്ഷകവേഷമായി എണ്ണിയത്? അതോ ലെനിനിസം തന്നെ കാലഹരണപ്പെട്ടിരിക്കുന്നു എന്ന മരണവാറണ്ടാണോ അദ്ദേഹം പുറപ്പെടുവിച്ചത്? ചർച്ചകളോ സംവാദങ്ങൾക്കോ ഉള്ള എല്ലാ വാതിലുകളും കൊട്ടിയടച്ച്, ഇടതു- വലത് ഭേദമില്ലാത്ത ഒരു രാഷ്ട്രീയയുക്തിയുടെ കൈകളിൽ കേരളത്തിലെ ഏൽപ്പിച്ചതിനാണോ, നാം പിണറായി പാർട്ടിയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു എന്ന "വീരശൈവം" മുഴക്കുന്നത്? മാവോ പറയുന്ന പോലെ, സത്യം വർത്തമാനത്തിൽ നിന്ന് വിലയിരുത്താൻ കഴിഞ്ഞെന്നു വരില്ല, വർത്തമാനത്തിന്റെ തെറ്റുകൾ ഭാവിയാണ് വിലയിരുത്തുക. ആ നിലയിൽ പിണറായിയുടെ നേതൃത്വത്തിലുള്ള പാർട്ടി, മേൽത്തട്ടിലും അടിത്തട്ടിലും വരുത്തിയ വ്യതിയാനങ്ങളെ ഭാവിയിൽ വിലയിരുത്തപ്പെടാനേ കഴിയൂ. കാരണം വർത്തമാനത്തിന്റെ നിലവിളികൾ രാഷ്ട്രീയോന്മാദത്തിന്റെ ജനപ്രിയതയിൽ വനരോദനമായി മാറുന്നു. രാഷ്ട്രീയത്തെയും സാമ്പത്തിക ശാസ്ത്രത്തെയും പറ്റിയുള്ള ഈ ബൂർഷ്വാപതിപ്പിനെ വിജയമായി എണ്ണുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക്, സമൂഹത്തിൽ തങ്ങൾക്കുള്ള ധാർമ്മികമായ ഉത്തരവാദിത്വം നിർവഹിക്കാനാകാതെ വരും. ഫലത്തിൽ അത് സ്വന്തം ശവത്തിന് കുഴിതോണ്ടി വെയ്ക്കുന്നു എന്നർത്ഥം.

 രാഷ്ട്രീയത്തെയും സാമ്പത്തിക ശാസ്ത്രത്തെയും പറ്റിയുള്ള ഈ ബൂർഷ്വാപതിപ്പിനെ വിജയമായി എണ്ണുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക്, സമൂഹത്തിൽ തങ്ങൾക്കുള്ള ധാർമ്മികമായ ഉത്തരവാദിത്വം നിർവഹിക്കാനാകാതെ വരും.
രാഷ്ട്രീയത്തെയും സാമ്പത്തിക ശാസ്ത്രത്തെയും പറ്റിയുള്ള ഈ ബൂർഷ്വാപതിപ്പിനെ വിജയമായി എണ്ണുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക്, സമൂഹത്തിൽ തങ്ങൾക്കുള്ള ധാർമ്മികമായ ഉത്തരവാദിത്വം നിർവഹിക്കാനാകാതെ വരും.

ഇങ്ങനെ സ്വന്തം കബറുകൾ തീർക്കുന്ന ഇടതുപക്ഷത്തിന് ഇനി ഭാവിയുണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. മാധ്യമങ്ങളെ വിലക്കെടുത്തും പ്രതിഷേധ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തിയും നൈതിക ജീവിതങ്ങളെ അരികുവൽക്കരിച്ചും തത്വചിന്തയെയും സിദ്ധാന്തത്തെയും തുറുങ്കിലടച്ചും വിമതശരീരങ്ങളെ വെട്ടിക്കൊന്നും എഴുന്നള്ളുന്ന ഈ പുതു ഇടതുപക്ഷത്തിന്റെ പേര് അസംബന്ധം എന്നല്ലാതെ മറ്റെന്താണ്?

സിവിൽ സമൂഹത്തിനെയും അതിന്റെ സാംസ്കാരിക ജീവിതത്തിനെയും കേവലം സാമ്പത്തിക ജീവിതമായി കണക്കാക്കുകയും, ജനങ്ങളുടെ ജൈവ ജീവിതത്തെ ഭരണകൂടത്തിന്റെ കേവല അനുബന്ധമായി മനസ്സിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാഴ്ചയെയാണ്, സിപിഐ എമ്മിന്റെ ഇപ്പോഴത്തെ നിലനിൽപ്പും സ്വന്തം വിലയിരുത്തലുകളും അടയാളപ്പെടുത്തുന്നത്. ഭാവി ഭരണത്തിനുള്ള ഒരു ക്യാമ്പയിനായി രാഷ്ട്രീയ വിശകലനങ്ങളെ കാണുകയും, രാഷ്ട്രീയമായി പുത്തൻ അപരത്വ സൃഷ്ടിയിലൂടെ മുന്നോട്ടു പോകാം എന്നു വ്യാമോഹിക്കുകയും ചെയ്യുന്ന ഇത്തരം വിലയിരുത്തലുകളും രാഷ്ട്രീയ പ്രോഗ്രാമുകളും (progrom) ഫാസിസ്റ്റ് രാഷ്ട്രീയമായി പരിവർത്തനം കൊള്ളുന്ന കാഴ്ച ദുസ്സഹമാണ്. സ്വന്തം ഭൂതകാലത്തോട് സ്വയം പുലർത്തുന്ന അസഹിഷ്ണുതയും പുച്ഛവും പരിഹാസഭാവവും കൊണ്ട് ഭാവിയെ വെട്ടിപ്പിടിക്കാം എന്ന വ്യാമോഹത്തിന്റെ പേരാണോ
സി.പി.ഐ- എം?

Comments